നിതാഖത്ത്: 75,000 ഇന്ത്യക്കാര്‍ മടങ്ങിയെത്തും-ഖുര്‍ഷിദ്&ാറമവെ;
ന്യൂഡല്‍ഹി: തൊഴില്‍ മേഖലയില്‍ സൗദി അറേബ്യ നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ജൂലൈ മൂന്നിനകം 75,000 ഇന്ത്യക്കാര്‍ തിരിച്ചുവരുമെന്ന് വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാര്‍ക്കും മറ്റും രാജ്യം വിടാന്‍ സൗദി അറേബ്യ നല്‍കിയിരിക്കുന്ന സമയപരിധി അവസാനിക്കുന്നതോടെയാണിത്. മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. തന്റെ സൗദിയിലേക്കുള്ള യാത്രയ്ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി വിടുന്നതിനുള്ള നടപടിക്രമങ്ങള്‍...
തുടര്‍ന്നു വായിക്കുകശ്രീനിവാസനെ പുറത്താക്കിയേക്കും
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഒത്തുകളിക്കേസില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ പിടിയിലായതോടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ രാജിക്ക് സമ്മര്‍ദമേറുന്നു. മുന്‍ ബിസിസിഐ പ്രസിഡന്റ് ശരദ് പവാര്‍, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി തുടങ്ങിയവര്‍ ശ്രീനിവാസന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിസിഐയിലെ പകുതിയോളം അംഗങ്ങളും ശ്രീനിവാസന്‍ രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സ്വയം പുറത്തുപോയില്ലെങ്കില്‍ പുറത്താക്കുക എന്നതാണ് ഇവരുടെ നിലപാട്. ഇന്ന് ഐപിഎല്‍ ഫൈനല്‍ നടക്കുന്നതിനാലാണ്...
തുടര്‍ന്നു വായിക്കുകമമതയുടെ കാലത്ത് റെയില്‍വേയില്‍ വന്‍ ക്രമക്കേടുകളെന്ന് ആരോപണം
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയില്‍ വന്‍ ക്രമക്കേട് നടന്നെന്ന് ഐപിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. മമതയുടെ കാലത്ത് റെയില്‍വേ സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന നസ്റുല്‍ ഇസ്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനയച്ച കത്തിലാണ് മമതയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ക്രമക്കേടുകള്‍ മമതയുടെ അറിവോടെയാണ് നടന്നതെന്നും നസ്റുല്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആരോപണം സിബിഐ അന്വേഷിച്ചേക്കും. റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ 2010ലാണ് മമത നസ്റുല്‍...
തുടര്‍ന്നു വായിക്കുകസജിത്ത് മികച്ച താരം
കൊച്ചി: കേരള ഫുട്ബോള്‍ അസോസിയേഷന്റെ (കെഎഫ്എ) ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി കാസര്‍കോടിന്റെ ടി സജിത്തിനെ തെരഞ്ഞെടുത്തു. അണ്ടര്‍ 16 വിഭാഗത്തില്‍ ഇടുക്കിയുടെ ടി എ അക്ബര്‍, അണ്ടര്‍ 14 വിഭാഗത്തില്‍ ഇടുക്കിയുടെതന്നെ അബു താഹിറും അവാര്‍ഡിന് അര്‍ഹരായി. ഐ ലീഗില്‍ കേരളത്തിന് ടീമിനെ ലഭിക്കാന്‍ കേരള ഫുട്ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) സമ്മര്‍ദംചെലുത്താനും ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന കെഎഫ്എ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. അതിനിടെ സന്തോഷ് ട്രോഫി ഫുട്ബോളിന്റെ വരവ് ചെലവ് കണക്കുകളുടെ അവതരണം ബഹളത്തില്‍ കലാശിച്ചു. യോഗത്തില്‍ പങ്കെടുത്ത പലരും...
തുടര്‍ന്നു വായിക്കുകതമിഴ്സിനിമയിലെ വസന്തകോകിലം
എം ജി ആര്‍ എന്ന സിനിമാ ഇതിഹാസം തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയാകുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരു ഗായകനുമുണ്ടായിരുന്നു. ആ ഗായകന്‍ എം ജി ആറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേദികളെ ഇളക്കിമറിച്ചു. എത്ര കേട്ടാലും മതിവരാത്ത ആ ശബ്ദത്തിനുടമയായിരുന്നു ടി എം സൗന്ദര്‍രാജന്‍. എം ജി ആറും ശിവാജിഗണേശനും പാടി അഭിനയിച്ച രംഗങ്ങളിലെ ശബ്ദം ടി എം എസിന്റേതായിരുന്നു. അടി എന്നടി രാക്കമ്മാ..., നാന്‍ ആണയിട്ടാല്‍..., പാട്ടുംനാനെ തുടങ്ങിയ പാട്ടുകളുടെ അലകള്‍ ഇങ്ങ് കേരളത്തിലും വീശിയടിച്ചു. സൗന്ദര്‍രാജന്റെ തുടക്കം അച്ഛനോടൊപ്പം ഭജന പാടിയായിരുന്നു. പത്താംക്ലാസില്‍...
തുടര്‍ന്നു വായിക്കുകപാട്ടും നാനേ ഭാവവും നാനേ...
തമിഴ്സംസ്കാരത്തിന്റെ സംഗീതരൂപമായി മലയാളിയുടെ മനസ്സില്‍ തെളിയുന്ന ചുരുക്കം രൂപങ്ങളിലൊന്നാണ് ടി എം സൗന്ദര്‍രാജന്‍ എന്ന ടി എം എസ്. സിനിമാഗാനങ്ങളടക്കമുള്ള പോപ്പുലര്‍ സംഗീതത്തില്‍ എം കെ ത്യാഗരാജ ഭാഗവതര്‍ക്കുശേഷം സൗന്ദര്‍രാജനും ശീര്‍കാഴി ഗോവിന്ദരാജനുമാണ് തമിഴ്സംസ്കാരത്തോട് ഏറ്റവും ചേര്‍ന്നുനിന്ന ഗായകര്‍. ഉയര്‍ന്ന ശ്രുതിയിലുള്ള തുറന്ന ശാരീരവും സാഹിത്യാംശത്തോടുള്ള അസാധാരണമായ ലയനവുംകൊണ്ട് ഇവരുടെ പാട്ടുകള്‍ വേറിട്ടുനിന്നു. എം ജി ആര്‍, ശിവാജി ഗണേശന്‍, ജമിനി ഗണേശന്‍, എന്‍ ടി രാമറാവു, നാഗേശ്വരറാവു എന്നിവരടക്കമുള്ള തെന്നിന്ത്യയിലെ പ്രഗത്ഭ...
തുടര്‍ന്നു വായിക്കുകബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ സുഹൃത്ത് ജീവിത സഖിയാക്കി
പറ്റ്ന: കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ സര്‍വമനസ്സാലെ ജീവിതത്തിലേക്ക് സ്വീകരിച്ച് കൂട്ടുകാരന്‍ സ്നേഹത്തിന്റെ മറുപേരായി. തന്റെ സാന്നിധ്യത്തിലാണ് സുഹൃത്തായ ഇരുപത്തിരണ്ടുകാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതെന്നും സ്വമനസ്സാലെ സന്തോഷത്തോടെയാണ് തന്റെ സുഹൃത്തുകൂടിയായ പെണ്‍കുട്ടിക്ക് താലി ചാര്‍ത്തുന്നതെന്നും എന്‍ജിനിയറിങ് ബിരുദധാരിയായ യുവാവ് പറഞ്ഞു. ശനിയാഴ്ച ഇരുവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബീഹാറിലെ ഒരു ക്ഷേത്രത്തില്‍ വരളെ ലളിതമായായിരുന്നു വിവാഹം. ക്ഷേത്രത്തിലെ ചടങ്ങിനുമുമ്പ് ഇവര്‍ കോടതിയില്‍വച്ച്...
തുടര്‍ന്നു വായിക്കുകടി എം സൗന്ദര്‍രാജന്‍ അന്തരിച്ചു

ചെന്നൈ: സുപ്രസിദ്ധ തമിഴ് പിന്നണിഗായകന്‍ ടി എം സൗന്ദര്‍രാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. ടിഎംഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട സൗന്ദര്‍രാജന്‍ അഞ്ചു പതിറ്റാണ്ടോളം തമിഴ് സിനിമാലോകത്ത് നിറഞ്ഞുനിന്നു. പതിനായിരത്തില്‍പ്പരം സിനിമാഗാനവും മൂവായിരത്തോളം ഭക്തിഗാനവും പാടി. എംജിആറിന്റെയും ശിവാജി ഗണേശന്റെയും സിനിമകള്‍ക്കുവേണ്ടി അദ്ദേഹം ആലപിച്ച ഗാനങ്ങള്‍ എക്കാലത്തെയും ഹിറ്റുകളായി. 1923 മാര്‍ച്ച് 24നു മധുരയിലെ ഒരു സാധാരണകുടുംബത്തില്‍...
തുടര്‍ന്നു വായിക്കുകആന്ധ്രയില് അമ്മയും കുഞ്ഞും സൂര്യാഘാതമേറ്റ് മരിച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ റോഡില്‍ നടന്നുപോകവെ സൂര്യാഘാതമേറ്റ് അമ്മയും രണ്ടുവയസ്സുള്ള മകളും മരിച്ചു. രംഗറെഡ്ഡി ജില്ലയിലെ ഹയത്നഗര്‍ ജില്ലയിലാണ് ദാരുണ സംഭവം. മകള്‍ അമ്മയുടെ മടിയിലും അമ്മ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ 84 പേര്‍ ചൂട് സഹിക്കാനാകാതെ മരിച്ചതായി ദുരന്തനിവാരണ മാനേജ്മെന്റ് കമീഷണര്‍ ടി രാധ പറഞ്ഞു. വെള്ളിയാഴ്ചമാത്രം സംസ്ഥാനത്ത് 26 പേര്‍ മരിച്ചു. എന്നാല്‍, അനൗദ്യോഗിക കണക്കുപ്രകാരം ഇത് 100ന് മുകളിലാണ്. വ്യാഴാഴ്ച 20 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഖമ്മം ജില്ലയിലെ മുനുഗുരുവില്‍ 50...
തുടര്‍ന്നു വായിക്കുക2 കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം 24 പേര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം. രണ്ട് നേതാക്കളടക്കം 24 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 10 പൊലീസുകാരും 12 കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവ് മഹേന്ദ്രകര്‍മ, മുന്‍ എംഎല്‍എ ഉദയ് മുതലിയാര്‍ എന്നിവരാണ് കൊല്ലപ്പെട്ട നേതാക്കള്‍. മുന്‍ കേന്ദ്രമന്ത്രി വി സി ശുക്ലയുള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഛത്തീസ്ഗഢ് പിസിസി പ്രസിഡന്റ് നന്ദ്കുമാര്‍ പട്ടേലിനെയും മകന്‍ ദിനേശിനേയും മാവോയിസ്റ്റുകള്‍...
തുടര്‍ന്നു വായിക്കുകഈ യുവാക്കള്‍ക്ക് തിരിച്ചുകിട്ടിയത് ജീവിതം
മുംബൈ: മലേഗാവ് സ്ഫോടനത്തില്‍ സംഘപരിവാര്‍ പങ്ക് സ്ഥിരീകരിച്ചതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അഞ്ചുവര്‍ഷത്തോളം ജയിലില്‍ കിടന്ന നിരപരാധികളായ മുസ്ലിം യുവാക്കളായ നൂര്‍-ഉല്‍ ഹുദ, റായിസ് അഹമ്മദ് രജ്ജബ് എന്നിവര്‍ക്ക് തിരിച്ചുകിട്ടിയത് നഷ്ടപ്പെട്ട ജീവിതം. സ്ഫോടനക്കേസ് അന്വേഷിച്ച എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍നിന്ന് തങ്ങളുടെ പേര് ഒഴിവാക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇരുവരും. മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന മലേഗാവില്‍ 2006 സെപ്തംബര്‍ എട്ടിനാണ് ആദ്യസ്ഫോടനമുണ്ടായത്. ഒരു മുസ്ലിം പള്ളിയിലെ...
തുടര്‍ന്നു വായിക്കുകമരണമൊഴി ആര്‍ക്കും രേഖപ്പെടുത്താം: സുപ്രീംകോടതി
ന്യൂഡല്‍ഹി: പൊള്ളലേറ്റ് മരണംപോലുള്ള അപകടങ്ങളില്‍ പെടുന്നവരുടെ മരണമൊഴി രേഖപ്പെടുത്താന്‍ പൊലീസ്, മജിസ്ട്രേട്ട്, ഡോക്ടര്‍ എന്നിവരുടെ ആവശ്യമില്ലെന്നും സമീപത്തുള്ള ആര്‍ക്കും രേഖപ്പെടുത്താമെന്നും സുപ്രീംകോടതി. ഇത്തരം അപകടങ്ങളില്‍ ആരൊക്കെ മരണമൊഴി രേഖപ്പെടുത്തണമെന്ന് നിയമത്തില്‍ നിര്‍ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ബി എസ് ചൗഹാന്‍, ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഒരു സ്ത്രീധനപീഡനക്കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്നു വായിക്കുക
നടി സനാഖാന്‍ ഒളിവില്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത അര്‍ധസഹോദരന് വിവാഹം കഴിക്കാന്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബോളിവുഡ്-തെന്നിന്ത്യന്‍ നടി സനാഖാനെതിരെ(25) നവിമുംബൈ പൊലീസ് കേസെടുത്തു. അറസ്റ്റ് ഭയന്ന് സല്‍മാന്‍ഖാന്റെ പുതിയ ചിത്രം "മെന്റലി"ന്റെ സെറ്റില്‍ നിന്ന് മുങ്ങിയ നടിക്കായി പൊലീസ് തെരച്ചില്‍ തുടരുന്നു. സനയുടെ അര്‍ധസഹോദരന്‍ നാവേദ്ഖാന്‍ (17), കൂട്ടുകാരായ ക്ഷിതിജ് ഗോപിനാഥ് ദുബൈ, വിസ്മിത് വിലാസ് അബ്റെ എന്നിവര്‍ക്കെതിരെ ജുവനൈല്‍ ആക്ട് അനുസരിച്ച് കേസെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട് നവേദ്...
തുടര്‍ന്നു വായിക്കുക4 ജവാന്മാരും ഭീകരനുംകൊല്ലപ്പെട്ടു
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു ജവാന്മാരും ഒരു ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദിയും കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീനഗറില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ഗോത്രമേഖലയായ ബുച്ചോ ഗ്രാമം വളഞ്ഞ സേനയ്ക്കെതിരെ തൊട്ടടുത്തെ വനപ്രദേശത്ത് ഒളിച്ചിരുന്ന സംഘം അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു ജവാന്മാര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. കൂടുതല്‍ സേന സ്ഥലത്തെത്തി തെരച്ചില്‍ ശക്തമാക്കിയതിനെത്തുടര്‍ന്ന് വീണ്ടും ഭീകരരുമായി ജവാന്മാര്‍...
തുടര്‍ന്നു വായിക്കുകബിജെപിയുമായി മമത ധാരണയില്‍
ന്യൂഡല്‍ഹി: യുപിഎ വിട്ട മമത ബാനര്‍ജി ബിജെപിയുമായി സഹകരണത്തിലേക്ക്. ഇതിന്റെ ഭാഗമായി ജൂണ്‍ രണ്ടിന് നടക്കുന്ന ഹൗറ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി മമത ധാരണയിലെത്തി. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. രണ്ടുവര്‍ഷത്തെ ജനവിരുദ്ധ നടപടിമൂലം പ്രതിഛായ തകര്‍ന്ന തൃണമൂലിന് ഹൗറയില്‍ തിരിച്ചടി നേരിടുമെന്ന ആശങ്കയുമുണ്ട്. മമതയുടെ വിശ്വസ്തനും രാജ്യസഭാംഗവുമായ കെ ഡി സിങ് ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അസിംഘോഷിനെ ബിജെപി സ്ഥാനാര്‍ഥിയായി നേരത്തെ...
തുടര്‍ന്നു വായിക്കുകസിബിഐക്ക് സ്വയംഭരണം: രാഷ്ട്രീയസമവായം തേടും
ന്യൂഡല്‍ഹി: സിബിഐക്ക് സ്വയംഭരണം നല്‍കുന്ന കാര്യത്തില്‍ രാഷ്ട്രീയസമവായം തേടാന്‍ കേന്ദ്ര മന്ത്രിതലസമിതി നിര്‍ദേശിച്ചു. പി ചിദംബരത്തിന്റെ അധ്യക്ഷതയിലുള്ള സമിതിക്ക് ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞില്ല. സമിതിയംഗങ്ങളായ വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും പേഴ്സണല്‍ മന്ത്രി വി നാരായണസ്വാമിയും സിബിഐ പ്രവര്‍ത്തനരീതിയില്‍ നേരിയ മാറ്റം മാത്രമാണ് നിര്‍ദേശിച്ചത്. ചിദംബരവും നിയമമന്ത്രി കപില്‍ സിബലും സിബിഐക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് നിര്‍ദേശിച്ചു. സിബിഐ ഡയറക്ടര്‍മാര്‍ വിരമിച്ചാല്‍ മറ്റുസ്ഥാനങ്ങളില്‍...
തുടര്‍ന്നു വായിക്കുകകേന്ദ്രപദ്ധതികള്ക്കുള്ള തുക വന്‍തോതില്‍ കുറയ്ക്കും
ന്യൂഡല്‍ഹി: കേന്ദ്രാവിഷ്കൃതപദ്ധതികള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിവിഹിതവും വന്‍തോതില്‍ കുറയ്ക്കും. പതിനൊന്നാം പദ്ധതി ആരംഭിക്കുന്ന കാലത്ത് 99 കേന്ദ്രാവിഷ്കൃതപദ്ധതികള്‍ മാത്രമുണ്ടായിരുന്നത് 2012 ആയപ്പോള്‍ 147 ആയി ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് പദ്ധതിയും വിഹിതവും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. പദ്ധതികളുടെ എണ്ണം 70 ആയി കുറയ്ക്കാന്‍ കൃഷിമന്ത്രി ശരദ് പവാര്‍ അധ്യക്ഷനായ മന്ത്രിതലസമിതി തീരുമാനിച്ചിരുന്നു. അടുത്ത മന്ത്രിസഭായോഗം ഇത് അംഗീകരിക്കും. 25,000 കോടി രൂപ കേന്ദ്രപദ്ധതികളുടെ ഇനത്തില്‍ ഒരു വര്‍ഷം...
തുടര്‍ന്നു വായിക്കുകഅറസ്റ്റിലായ പൊലീസുകാരോട് സിബിഐക്ക് മൃദുസമീപനം
അഹമ്മദാബാദ്: മലയാളിയായ പ്രാണേഷ്പിള്ളയും പത്തൊമ്പതുകാരിയായ ഇസ്രത് ജഹാനുമടക്കം നാലുപേരെ 2004ല്‍ വ്യാജ ഏറ്റുമുട്ടല്‍ക്കഥയുണ്ടാക്കി വെടിവച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് സിബിഐയ്ക്ക് മൃദുസമീപനമെന്ന് ആരോപണം. അറസ്റ്റിലായി 90 ദിവസത്തിനുശേഷവും കുറ്റപത്രം സമര്‍പ്പിക്കാതെ ഇവര്‍ക്ക് കോടതിയില്‍നിന്ന് ജാമ്യം നേടാന്‍ സിബിഐ അവസരം സൃഷ്ടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജി എല്‍ സിന്‍ഘാള്‍ പ്രത്യേക സിബിഐ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അറസ്റ്റിലായ മറ്റു പൊലീസ് ഉദ്യോഗസ്ഥരായ തരുണ്‍ ബാരോട്ട്,...
തുടര്‍ന്നു വായിക്കുകലക്ഷദ്വീപ്: മനുഷ്യാവകാശ കമ്മീഷന് ഡിവൈഎഫ്ഐ നിവേദനം നല്‍കി
കവറത്തി: ഡോക്ടര്‍മാരുടെ അഭാവം അടക്കം ലക്ഷദ്വീപ് നിവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് ഡിവൈഎഫ്ഐ ലക്ഷദ്വീപ് ഘടകം മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കി. കവറത്തിയില്‍ കമ്മീഷന്‍ സിറ്റിങ്ങ് നടത്തിയപ്പോഴാണ് സെക്രട്ടറിമുഹമ്മദ് മുസ്ലീം ഖാന്റെ നേതൃത്വത്തിലെത്തി നിവേദനം നല്‍കിയത്. കവറത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുക, അവിടെ മറ്റ് വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കുക, ആശുപത്രിയിലെ കരാര്‍ ജീവനക്കാര്‍ക്ക് വേതനകുടിശ്ശിക നല്‍കുക, ഗുണനിലവാരമുള്ള മരുന്ന്...
തുടര്‍ന്നു വായിക്കുക

