• 25 മേയ് 2013
  • 11 ഇടവം 1188
  • 15 റജബ്ബ് 1434
ഹോം  » തിരുവനന്തപുരം  » ലേറ്റസ്റ്റ് ന്യൂസ്

തമ്പാനൂരില്‍ മലിനജലപ്രളയം

തിരു: യാത്രക്കാര്‍ക്ക് ദുരിതം വിതച്ച് തമ്പാനൂരില്‍ മലിനജലം കെട്ടിക്കിടക്കാനിടയാക്കിയതിനു പിന്നില്‍ അധികൃതരുടെ അശ്രദ്ധയും അനാസ്ഥയും. ഓട നവീകരണം നടക്കുന്ന ന്യൂ തിയറ്റര്‍ റോഡില്‍നിന്ന് മലിനജലവും മാലിന്യവും തമ്പാനൂര്‍ ഭാഗത്തേക്ക് പമ്പ് ചെയ്ത് വിട്ടതാണ് സ്ഥിതി ഇത്ര ഗുരുതരമാക്കിയത്. ന്യൂ തിയറ്ററിനു മുന്നില്‍നിന്ന് തൈക്കാട് ആശുപത്രിഭാഗത്തേക്കുള്ള ഓടയുടെ പണി ആരംഭിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. വിരലിലെണ്ണാവുന്ന ജോലിക്കാരെവച്ചാണ് പണി നീങ്ങുന്നത്. കെഎസ്യുഡിപിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പണിയുടെ ഭാഗമായി ന്യൂ തിയറ്ററിനു മുന്നിലെ...

തുടര്‍ന്നു വായിക്കുക

ഉപരോധം ഇന്ന് സമാപിക്കും

തിരു: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദ്രോഹനയങ്ങള്‍ക്കെതിരെ ഒടുങ്ങാത്ത പ്രതിഷേധവും അടങ്ങാത്ത സമരാവേശവുമായി പതിനായിരങ്ങള്‍. സാധാരണക്കാരന്റെ ജീവിതം ദുരിതമയമാക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന താലൂക്ക് ഓഫീസ് ഉപരോധം കൂടുതല്‍ കരുത്തോടെ ആറാം ദിവസത്തിലേക്ക്. ജനങ്ങളുടെ രോഷാഗ്നിയില്‍ അഞ്ചു ദിവസമായി താലൂക്ക് ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കയാണ്.ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായ ഉപരോധത്തില്‍ സമൂഹത്തിന്റെ സമസ്തമേഖലയില്‍നിന്നുള്ളവരുടെ പങ്കാളിത്തം പ്രകടമാണ്. പുലര്‍ച്ചെതന്നെ ആരംഭിക്കുന്ന ഉപരോധത്തില്‍...

തുടര്‍ന്നു വായിക്കുക

ചികിത്സാസഹായം തേടുന്നു

വെള്ളറട: തെങ്ങില്‍നിന്നുവീണ് സുഷുമ്നാനാഡി തകര്‍ന്ന ഗൃഹനാഥന്‍ ചികിത്സാസഹായം തേടുന്നു. മൈലക്കര എജെ നിവാസില്‍ എ പ്രസാദ് (45) ആണ് സഹായം തേടുന്നത്. കിടപ്പാടം വിറ്റും ചികിത്സ നടത്തിയിട്ടും സ്ഥിതിയില്‍ മാറ്റമില്ല. ഇപ്പോള്‍ ദിനംപ്രതി മരുന്നു വാങ്ങാന്‍പോലും നിവൃത്തിയില്ല. തുച്ഛമായ വരുമാനവും നാട്ടുകാരുടെ സഹായവുംകൊണ്ടാണ് ഇപ്പോള്‍ ചികിത്സ നടത്തുന്നത്. പ്രസാദിന്റെ പേരില്‍ മണ്ഡപത്തിന്‍കടവിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 115601000007522 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. തുടര്‍ന്നു വായിക്കുക

പരശുറാമിന് ചിറയിന്‍കീഴില്‍ സ്റ്റോപ്പ്: തീരുമാനംനടപ്പായില്ല

ആറ്റിങ്ങല്‍: പരശുറാം എക്സ്പ്രസിന് ചിറയിന്‍കീഴില്‍ സ്റ്റോപ്പ് അനുവദിക്കുന്ന തീരുമാനം നീളുന്നു. ഒരുവര്‍ഷം മുമ്പ് റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി എടുത്ത തീരുമാനം നടപ്പാക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാകുന്നില്ല. ഇരുപത് വര്‍ഷമായി ചിറയിന്‍കീഴ് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനും വിവിധ സംഘടനകളും നിരന്തരമായി ആവശ്യപ്പെടുന്ന ഒന്നാണ് ചിറയിന്‍കീഴില്‍ പരശുറാമിന് സ്റ്റോപ്പ് അനുവദിക്കണമെന്നത്. അഡ്വ. എ സമ്പത്ത് എംപിയും കണ്‍സള്‍ട്ടേറ്റീവ് അംഗങ്ങളും നടത്തിയ കഠിന ശ്രമത്തിന്റെ ഫലമായി കഴിഞ്ഞവര്‍ഷം മാര്‍ച്ച് 21ന് ചേര്‍ന്ന യോഗത്തില്‍ ഈ വിഷയം...

തുടര്‍ന്നു വായിക്കുക

ചിപ്പന്‍ചിറ പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥ; അധികൃതര്‍ മൗനത്തില്‍

പാലോട്: അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ചിപ്പന്‍ചിറ പാലത്തില്‍ സുരക്ഷാനടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചല്‍ തടിക്കാട്ടുനിന്ന് പാലോട്ടുള്ള പാരമ്പര്യവൈദ്യനെ കാണാന്‍വന്ന സംഘം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പാലത്തില്‍നിന്ന് ആറ്റിലേക്ക് പതിച്ചതാണ് ഇവിടെ നടന്ന അവസാനത്തെ അപകടം. അപകടത്തില്‍ കാലൊടിഞ്ഞ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസത്തിനിടെ രണ്ടാമത്തെ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. നൂറ്റാണ്ടിലധികം പഴക്കമുള്ള പാലമാണ് ചിപ്പന്‍ചിറയില്‍ ചിറ്റാറിന് കുറുകെയുള്ളത്. ഏറെ...

തുടര്‍ന്നു വായിക്കുക

ഐടി അറ്റ് സ്കൂള്‍ ഡയറക്ടറെ പുറത്താക്കി

തിരു: ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ അബ്ദുള്‍നാസര്‍ കൈപ്പഞ്ചേരിയെ പുറത്താക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. ഏപ്രില്‍ 24ന് ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചിട്ടും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ മൗനാനുവാദത്തോടെ ഐടി അറ്റ് സ്കൂളിന്റെ ഡയറക്ടര്‍ പദവിയില്‍ അനധികൃതമായി ഇദ്ദേഹം തുടരുകയായിരുന്നു. പദവി ഒഴിയാന്‍ തയ്യാറാകുന്നില്ലെന്നു കണ്ടതോടെയാണ് ഡിപിഐ വെള്ളിയാഴ്ച വൈകിട്ട് പുറത്താക്കല്‍ ഉത്തരവിറക്കിയത്. ഉത്തരവ് ഐടി അറ്റ് സ്കൂള്‍ ആസ്ഥാനത്ത് നേരിട്ടെത്തിച്ചിട്ടുണ്ട്. എന്നാല്‍, തന്നെ പുറത്താക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്...

തുടര്‍ന്നു വായിക്കുക

ഗസ്റ്റ് ഹൗസില്‍നിന്ന് ഇറക്കിവിട്ടതില്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചു

തിരു: മുന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രജിന്ദര്‍ സച്ചാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിഷേധം അറിയിച്ചു. സോഷ്യലിസ്റ്റ് പാര്‍ടിയുടെ യോഗത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ സച്ചാറിനും പാര്‍ടി ഭാരവാഹികള്‍ക്കുമായി കഴിഞ്ഞ 16 മുതല്‍ 19 വരെ ഗസ്റ്റ് ഹൗസില്‍ അഞ്ച് മുറികള്‍ ബുക്ക് ചെയ്തിരുന്നു. പ്രോട്ടോകോള്‍ പ്രകാരം സച്ചാറിനുള്ള മുറി കേരള ഹൈക്കോടതി പ്രോട്ടോകോള്‍ ഓഫീസര്‍ ആണ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം...

തുടര്‍ന്നു വായിക്കുക

വില്ലേജ് അസിസ്റ്റന്റിന്റെ മരണം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്

വെഞ്ഞാറമൂട്: കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികനായ വില്ലേജ് അസിസ്റ്റന്റ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ വെഞ്ഞാറമൂട് പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. കിളിമാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ വിനോദിനെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. മനുഷ്യജീവന് ഹാനിയുണ്ടാക്കുന്നതരത്തില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തതെന്ന് വെഞ്ഞാറമൂട് സിഐ പി വേലായുധന്‍നായര്‍ പറഞ്ഞു. വെമ്പായം മുതല്‍ അപകടകരമായ രീതിയില്‍ അമിതവേഗത്തില്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നതായി കാണിച്ച് ചില യാത്രക്കാര്‍ ഫോണില്‍ വിളിച്ച് പരാതി...

തുടര്‍ന്നു വായിക്കുക

District
Archives