കൈക്കൂലിക്കേസ്: പാസ്പോര്‍ട്ട് ഓഫീസറുടെ അറസ്റ്റ് തടയാന്‍ നീക്കം
മലപ്പുറം: സിബിഐ നടത്തിയ പരിശോധനയില്‍ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ കെ അബ്ദുള്‍റഷീദിന്റെ അറസ്റ്റ് തടയാന്‍ നീക്കം. കൈക്കൂലി വാങ്ങിയതു സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായി സിബിഐ അറിയിച്ചു. തിങ്കളാഴ്ചയാണ് സിബിഐയുടെ കൊച്ചി യൂണിറ്റ് പാസ്പോര്‍ട്ട് ഓഫീസറുടെ വീട്ടിലും ഓഫീസിലും പരിശോധന നടത്തിയത്. വീട്ടില്‍നിന്ന് രണ്ടരലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് പെട്ടെന്നുണ്ടാകുന്നത് തടയാന്‍ മുസ്ലിംലീഗ് ഇടപെട്ട് നീക്കം തുടങ്ങിയിട്ടുണ്ട്. കേന്ദ്രþസംസ്ഥാന സര്‍ക്കാരുകളിലെ ഭരണ സ്വാധീനം ഉപയോഗിച്ചാണ് ഇതിനുള്ള ശ്രമം....
തുടര്‍ന്നു വായിക്കുകതട്ടിപ്പിന്റെ സേവാ കേന്ദ്രം
മലപ്പുറം: പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി ആരംഭിച്ച പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഉദ്യോഗസ്ഥþഏജന്റ് മാഫിയയുടെ പിടിയിലായിട്ട് കാലമേറെയായി. ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങളും രേഖകളും തിങ്കളാഴ്ച നടന്ന സിബിഐ റെയ്ഡില്‍ ലഭിച്ചതായാണ് സൂചന. സേവനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ സന്ദര്‍ശന സമയം(അപ്പോയിന്റ്മെന്റ്) അനുവദിച്ച് നല്‍കുന്നതിലാണ് പ്രധാനമായും തിരിമറി നടക്കുന്നത്. പാസ്പോര്‍ട്ട് ഓഫീസറെക്കൂടാതെ ജീവനക്കാര്‍ക്കും പങ്കുള്ളതായി അറിയുന്നു. ഇതേക്കുറിച്ചും അന്വേഷണം തുടങ്ങി. മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കായാണ് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസും സേവാ...
തുടര്‍ന്നു വായിക്കുകഅബ്ദുള്റഷീദിനെതിരെ തെളിവുണ്ടെന്ന് സിബിഐ
മലപ്പുറം: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി വാങ്ങിയെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. പാസ്പോര്‍ട്ട് ഓഫീസറായി കെ അബ്ദുള്‍റഷീദ് ചുമതലയേറ്റ് രണ്ടുവര്‍ഷത്തിനിടെ വന്‍ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. തിങ്കളാഴ്ച മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിലും സേവാ കേന്ദ്രത്തിലും പാസ്പോര്‍ട്ട് ഓഫീസറുടെയും ഏജന്റുമാരുടെയും വീടുകളിലും സിബിഐ നടത്തിയ പരിശോധനയിലാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. 25þഓളം ഫയലുകളടക്കം അമ്പതോളം രേഖകളും പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ചൊവ്വാഴ്ച എറണാകുളം സിബിഐ കോടതിയില്‍...
തുടര്‍ന്നു വായിക്കുകഡിവൈഎഫ്ഐ മാര്‍ച്ച് നാളെ
മലപ്പുറം: ഡിവൈഎഫ്ഐ വ്യാഴാഴ്ച രാവിലെ 10ന് പാസ്പോര്‍ട്ട് ഓഫീസ് മാര്‍ച്ച് നടത്തും. പാസ്പോര്‍ട്ട് ഓഫീസുമായി ഉയര്‍ന്നുവന്ന അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തുക, കൈക്കൂലി വീരന്‍ പാസ്പോര്‍ട്ട് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പാസ്പോര്‍ട്ട് ഓഫീസറുടെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. മുസ്ലിംലീഗിലെ ഉന്നതരുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഏ ആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്ന അബ്ദുള്‍...
തുടര്‍ന്നു വായിക്കുകവിദ്യാലയത്തിന്റെ കെട്ടിടം തകര്‍ന്ന സംഭവം: ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ സ്കൂളുകള്‍
മലപ്പുറം: സ്കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എല്ലാ വര്‍ഷവും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ചട്ടം വ്യാപകമായി ലംഘിക്കപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷിതത്വമോ ഇല്ലാതെ നിരവധി വിദ്യാലയങ്ങളാണ് ഈ അധ്യയനവര്‍ഷവും പ്രവര്‍ത്തിക്കുന്നത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി അധികൃതരെ ഇനിയും സമീപിക്കാത്തവരും കുറവല്ല. ചേലേമ്പ്ര ചേലൂപ്പാടത്ത് തകര്‍ന്നു വീണ സ്കൂളിനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് വിദ്യാഭ്യാസവകുപ്പ് പരിശോധന നടത്താറുമില്ല. മരത്തടിയില്‍ തീര്‍ത്ത മേല്‍ക്കൂരയും പഴകിദ്രവിച്ച...
തുടര്‍ന്നു വായിക്കുകമാനേജര്ക്കെതിരെ കേസ്
തേഞ്ഞിപ്പലം: ചേലേമ്പ്ര ചേലൂപ്പാടത്ത് സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 35 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സ്കൂള്‍ മാനേജര്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തു. ചേലൂപ്പാടം നീലാട്ട് സൈനബക്കെതിരെയാണ് കേസ്. ആലിക്കുട്ടി മൗലവി മെമ്മോറിയല്‍ എയ്ഡഡ് മാപ്പിള യുപി സ്കൂള്‍ കെട്ടിടമാണ് തിങ്കളാഴ്ചയുണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നത്. സുരക്ഷിതമല്ലാത്ത സ്കൂള്‍ കെട്ടിടത്തില്‍ ക്ലാസുകള്‍ നടത്തി 35þലധികം വിദ്യാര്‍ഥികളെയും അധ്യാപികയെയും അപകടത്തില്‍പ്പെടുത്തിയെന്ന കുറ്റത്തിനാണ് നടപടി. സ്കൂള്‍ അധികൃതരുടെ തികഞ്ഞ അലംഭാവമാണ്...
തുടര്‍ന്നു വായിക്കുകപഠനം ഇനി പുതിയ കെട്ടിടത്തില്‍
തേഞ്ഞിപ്പലം: മേല്‍ക്കൂര തകര്‍ന്ന സ്കൂളിലെ വിദ്യാര്‍ഥികളുടെ പഠനം ഇനി പുതിയ കെട്ടിടത്തില്‍. തകര്‍ന്ന ഭാഗത്തെ മറ്റ് ക്ലാസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനമായി. എന്നാല്‍ തകര്‍ന്ന കെട്ടിടത്തിന്റെ അത്രയും പഴക്കമുള്ള മേല്‍ക്കൂരക്ക് താഴെ പഠനം നടത്തേണ്ട ഗതികേടിലാണ് ബാക്കിയുള്ള വിദ്യാര്‍ഥികള്‍. അഞ്ച് സി ക്ലാസ് പൂര്‍ണമായും ബി ക്ലാസ് ഭാഗികമായുമാണ് തകര്‍ന്നത്. തകര്‍ന്ന കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. സ്കൂളില്‍ പുതിയ കെട്ടിടം നിര്‍മാണത്തിലിരിക്കുന്നുണ്ടെങ്കിലും പ്രവൃത്തി പൂര്‍ത്തീകരിച്ച് മഴക്കാലത്തിന്...
തുടര്‍ന്നു വായിക്കുകസുരക്ഷിതമല്ലാത്ത ക്ലാസ് മുറിയിലേക്ക് കുട്ടികളെ വിടില്ലെന്ന് രക്ഷിതാക്കള്‍
തേഞ്ഞിപ്പലം: അപകട ഭീഷണിയുള്ള സ്കൂളിലേക്ക് കുട്ടികളെ വിടില്ലെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി. ചൊവ്വാഴ്ച സ്കൂളില്‍ ചേര്‍ന്ന അധ്യാപകþരക്ഷാകര്‍തൃþഎംപിടിഎ കമ്മിറ്റി യോഗത്തിലാണ് രക്ഷിതാക്കള്‍ നിലപാടറിയിച്ചത്. ഇതോടെ സ്കൂളിനുള്ള അവധി തിങ്കളാഴ്ചവരെ നീട്ടി. തിങ്കളാഴ്ചക്കുള്ളില്‍ സ്കൂള്‍ കെട്ടിടത്തിന്റെ അപാകം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചൊവ്വാഴ്ച സ്കൂള്‍ സന്ദര്‍ശിച്ച എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോപി കര്‍ശന നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച പകല്‍ 11þഓടെയാണ് ഡിഡിഇ...
തുടര്‍ന്നു വായിക്കുകസോഫ്റ്റ്വെയര് തകരാര്‍: ജില്ലാ ബാങ്ക് ഇടപാടുകാര്‍ വലയുന്നു
മലപ്പുറം: സോഫ്റ്റ്വെയര്‍ കണക്ഷന്‍ കിട്ടാത്തതുമൂലം ജില്ലാ ബാങ്കുകളില്‍ ഇടപാടുകള്‍ മുടങ്ങി. കോര്‍ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്താനായി സ്ഥാപിച്ച സോഫ്റ്റ്വെയര്‍ കണക്റ്റിവിറ്റി കിട്ടാതെ പ്രവര്‍ത്തനരഹിതമായതാണ് വിനയായത്. ചൊവ്വാഴ്ച നാലു മണിക്കൂറാണ് ഇടപാടുകള്‍ തടസ്സപ്പെട്ടത്. കഴിഞ്ഞ ആഴ്ച തുടര്‍ച്ചയായി മൂന്ന് ദിവസവും ഇതായിരുന്നു സ്ഥിതി. സ്വര്‍ണപ്പണയവും ചെക്ക് പാസാക്കലുമടക്കമുള്ള സുപ്രധാന ഇടപാടുകളാണ് സംസ്ഥാനത്തെ എട്ട് ജില്ലാ ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ ഇടക്കിടെ മുടങ്ങുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം, ഇടുക്കി, കൊല്ലം,...
തുടര്‍ന്നു വായിക്കുകമഴ കനത്തു: വീടുകള്‍ക്ക് നാശം; വെള്ളപ്പൊക്ക ഭീഷണി
മലപ്പുറം: ജില്ലയില്‍ മഴ കനത്തതോടെ പലയിടത്തും വെള്ളപ്പൊക്ക ഭീഷണി. വ്യാപക കൃഷിനാശവുമുണ്ടായി. നിരവധി സ്ഥലങ്ങളില്‍ മരംവീണ് വീട് തകര്‍ന്നു. ചിലയിടങ്ങളില്‍ വീടിന്റെ ചുവരിടിഞ്ഞ് വീണു. പുഴയിലും തോട്ടിലും ജലനിരപ്പുയര്‍ന്നു. തീരത്ത് കടലാക്രമണവും രൂക്ഷമായി. വളാഞ്ചേരി ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടിയില്‍ കനത്തമഴയിലും കാറ്റിലും കൃഷി നശിച്ചു. കൊടുമുടിപ്പാടം, തിരുവേഗപ്പുറ പാടം എന്നിവിടങ്ങളില്‍ 2500þഓളം നേന്ത്രവാഴകള്‍ നശിച്ചു. പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പാട്ടത്തിന് എടുത്ത സ്ഥലത്ത് ബാങ്ക് വായ്പയെടുത്താണ്...
തുടര്‍ന്നു വായിക്കുകഭാരതപ്പുഴ: കരയിടിച്ചില്‍ ഭീതിയില്‍ ജനം
കുറ്റിപ്പുറം: കാലവര്‍ഷം കനത്തതോടെ ഭാരതപ്പുഴയുടെ തീരങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി വ്യാപകമായി. നിരവധി വീടുകളും കൃഷിസ്ഥലവും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. പേരശന്നൂര്‍, എടച്ചലം, കാങ്കപ്പുഴകടവ്, മല്ലൂര്‍കടവ്, മദിരശേരി, തൃക്കണാപുരം കെല്‍ട്രോണ്‍ കടവ്, വെള്ളാഞ്ചേരി, തവനൂര്‍ സര്‍വോദയ നഗര്‍, താഴത്തറ, രാങ്ങാട്ടൂര്‍, ചെമ്പിക്കല്‍, പുഴനമ്പ്രം തുടങ്ങിയ പ്രദേശങ്ങളിലാണ് കര ഇടിച്ചില്‍ ഭീഷണി കൂടുതല്‍. പേരശന്നൂര്‍ പിഷാരിയേക്കല്‍ ക്ഷേത്രവും മതിലും പുഴയിലേക്ക് ഏത് നിമിഷവും ഇടിഞ്ഞുവീഴുമെന്ന സ്ഥിതിയിലാണ്. ഇവിടെ സംരക്ഷണഭിത്തി കെട്ടാന്‍ കല്ലുകള്‍...
തുടര്‍ന്നു വായിക്കുകപൊന്നാനിയിലും ചെട്ടിപ്പടിയിലും കടലാക്രമണം തുടരുന്നു
പൊന്നാനി/പരപ്പനങ്ങാടി: പൊന്നാനിയിലും ചെട്ടിപ്പടിയിലും കടലാക്രമണം രൂക്ഷമായി. പൊന്നാനി തീരത്തെ അഞ്ഞൂറോളം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പൊന്നാനി ലൈറ്റ്ഹൗസ്, മൈലാഞ്ചിക്കാട്, 66þാം നമ്പര്‍ കോളനി, ജീലാനി നഗര്‍, പുതുപൊന്നാനി, വെളിയങ്കോട്, തണ്ണിത്തുറ, അറഫ, അജ്മീര്‍ നഗര്‍, പാലപ്പെട്ടി, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് കടലാക്രമണം. കടലാക്രമണം നേരിടുന്ന ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ ജനജീവിതം ദുസ്സഹമായി. മത്സ്യത്തൊഴിലാളി പറമ്പില്‍ അബ്ദുള്ളക്കുട്ടിയുടെ വീട് ഏതുനിമിഷവും കടലെടുക്കുമെന്ന നിലയിലാണ്. നാല് പെണ്‍മക്കളടക്കമുള്ള കുടുംബം താമസിക്കുന്ന...
തുടര്‍ന്നു വായിക്കുകപരിഷത്ത് മഴപ്പുഴയാത്ര
മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം യുവസമിതി ചാലിയാര്‍ തീരത്തിലൂടെ "മഴപ്പുഴയാത്ര" നടത്തും. അഞ്ചുദിവസം നീളുന്ന യാത്ര 28ന് മുണ്ടേരി വനത്തില്‍നിന്ന് തുടങ്ങി നിലമ്പൂര്‍, മമ്പാട്, എടവണ്ണ, അരീക്കോട്, വാഴക്കാട്, മാവൂര്‍ പ്രദേശങ്ങളിലൂടെ ജൂലൈ രണ്ടിന് ബേപ്പൂരില്‍ സമാപിക്കും. "പുഴസംരക്ഷണരേഖ" സമാപനസമ്മേളനത്തില്‍ പ്രഖ്യാപിക്കും. ജനസംവാദ സദസ്സുകള്‍, ദൃശ്യാവിഷ്കാരം, പുഴയോര്‍മ പങ്കിടല്‍ എന്നിവ യാത്രയുടെ ഭാഗമായുണ്ടാകും. പരിഷത്ത്þയുവസമിതിയുടെ നേതൃത്വത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ചാലിയാര്‍ സംരക്ഷണ ക്യാമ്പയിന്റെ തുടക്കമായാണ് പരിപാടി....
തുടര്‍ന്നു വായിക്കുകകൗതുകമായി \"കടല്‍ മുള്ളന്‍\" സ്വന്തം ലേഖകന്‍
പൊന്നാനി: തീരത്ത് അപൂര്‍വയിനം സമുദ്രജീവി. പൊന്നാനി തീരത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ കോരുവള്ളക്കാര്‍ക്കാണ് അപൂര്‍വയിനത്തില്‍പ്പെട്ട കടല്‍ജീവിയെ ലഭിച്ചത്. ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെ മാരുതി എന്നുപേരുള്ള കോരുവള്ളത്തിലെ തൊഴിലാളികളാണ് ദേഹം നിറയെ മുള്ളുകളുള്ള, കണ്ടാല്‍ മുള്ളന്‍ പന്നിയോട് സാദൃശ്യമുള്ള കടല്‍ജീവിയെ വലയിലാക്കിയത്. പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും പൊന്നാനി തീരത്ത് ആദ്യമായാണ് ഈ ജീവിയെ ലഭിക്കുന്നത്. കടല്‍ മൂങ്ങ, കടല്‍ മുള്ളന്‍ എന്നീ പേരുകളിലും ഇവ അറിയപ്പെടാറുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. മീനിന്റേതുപൊലെ ചിറകുകളും ചുണ്ടുമൊക്കെ...
തുടര്‍ന്നു വായിക്കുകഎല്ഡിഎഫ് യോഗം ഇന്ന്
മലപ്പുറം: എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി മെമ്പര്‍മാരുടെയും നിയോജകമണ്ഡലം കണ്‍വീനര്‍മാരുടെയും അടിയന്തര യോഗം ബുധനാഴ്ച ചേരും. വൈകിട്ട് നാലിന് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗമെന്ന് ജില്ലാ കണ്‍വീനര്‍ വി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. തുടര്‍ന്നു വായിക്കുക
ടി വി സുലൈഖാബി കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍
കോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്സണായി മുസ്ലിംലീഗിലെ ടി വി സുലൈഖാബിയെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച പകല്‍ 11ന് കൗണ്‍സില്‍ ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്. സുലൈഖാബിയുടെ പേര് സ്ഥാനം ഒഴിഞ്ഞ ബുഷറ ഷെബീര്‍ നിര്‍ദേശിച്ചു. സിപിഐ എം സ്ഥാനാര്‍ഥിയായി എം ജ്യോതിഷ്മതിയുടെ പേര് ടി കബീര്‍ നിര്‍ദേശിച്ചു. ഡെപ്യൂട്ടി കലക്ടര്‍ എന്‍ കെ ആന്റണി തെരഞ്ഞെടുപ്പ് നടപടി നിയന്ത്രിച്ചു. മുസ്ലിംലീഗ് നഗരസഭാ കമ്മിറ്റി തീരുമാനം അനുസരിച്ച്, ചെയര്‍പേഴ്സണായിരുന്ന ബുഷറ ഷെബീര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് സുലൈഖാബിയെ തെരഞ്ഞെടുത്തത്. നേരത്തെ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്...
തുടര്‍ന്നു വായിക്കുകനിര്മാണ തൊഴിലാളികള്‍ ക്ഷേമനിധി ഓഫീസ് മാര്‍ച്ച് നടത്തി
മലപ്പുറം: നിര്‍മാണ തൊഴിലാളി യൂണിയന്‍ (സിഐടിയു) ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് വി ശശികുമാര്‍ ഉദ്ഘാടനംചെയ്തു. പെന്‍ഷന്‍ യഥാസമയം വിതരണംചെയ്യുക, ചുരുങ്ങിയ പെന്‍ഷന്‍ 2000 രൂപയാക്കുക, ബോര്‍ഡിലെ അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. ജില്ലാ സെക്രട്ടറി വി പി സഖറിയ അധ്യക്ഷനായി. ട്രഷറര്‍ എ പി ദാമോദരന്‍, ഇ വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. എ ആര്‍ വേലു സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്നു വായിക്കുക
സഹകരണ സംരക്ഷണസമിതി ധര്‍ണ ഇന്ന്
മലപ്പുറം: സഹകരണ സംരക്ഷണസമിതി നേതൃത്വത്തില്‍ ബുധനാഴ്ച ഏരിയാതലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ ധര്‍ണ നടത്തും. പ്രാഥമിക സഹകരണസംഘങ്ങള്‍ കാര്‍ഷികവായ്പ നല്‍കുന്നത് വിലക്കിയ നബാര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ചാണിത്. ജില്ലയിലെ സഹകാരികള്‍, കര്‍ഷകര്‍, സഹകരണ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും. പെരിന്തല്‍മണ്ണ ഏരിയയില്‍ ഏലംകുളം വില്ലേജ് ഓഫീസിന് മുന്നിലാണ് സമരം. തുടര്‍ന്നു വായിക്കുക
ജില്ലയില്‍ വീണ്ടും ടെറ്റനസ് മരണം
മലപ്പുറം: ജില്ലയില്‍ ഈ വര്‍ഷവും ടെറ്റനസ് മരണം. മങ്കട കൂട്ടില്‍ എഎംയുപി സ്കൂള്‍ അധ്യാപകന്‍ കൂറ്റമ്പാറ ഹാമിദ് ഹുസൈന്റെ മകന്‍ അന്‍സാഫ് ഹുസൈനാണ് (8) കഴിഞ്ഞദിവസം മരിച്ചത്. ഇരുപത് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞവര്‍ഷം 12 വയസുള്ള കുട്ടിയടക്കം രണ്ടുപേര്‍ ടെറ്റനസ് ബാധിച്ച് മരിച്ചിരുന്നു. നാല് പേര്‍ക്ക് ടെറ്റനസ് സ്ഥിരീകരിച്ചു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച നാലുപേരില്‍ മൂന്നും കുട്ടികളാണ്. ഇതിലൊരു കുട്ടിയാണ് തിങ്കളാഴ്ച മരിച്ചത്. സൂക്ഷിച്ചില്ലെങ്കില്‍ അപകടകാരിയായ ടെറ്റനസ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത...
തുടര്‍ന്നു വായിക്കുകചമ്രവട്ടം, ബിയ്യം ബ്രിഡ്ജുകളുടെ ഷട്ടറുകള്‍ തുറന്നു
പൊന്നാനി: ചമ്രവട്ടം, ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജുകളുടെ ഷട്ടറുകള്‍ തുറന്നു. ചമ്രവട്ടത്തിന്റെ 65 ഷട്ടറുകളും ബിയ്യം റഗുലേറ്ററിന്റെ മുഴുവന്‍ ഷട്ടറുകളുമാണ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നത്. ചമ്രവട്ടത്തിന്റെ അഞ്ച് ഷട്ടറുകള്‍കൂടി തുറക്കാനുണ്ട്. ചമ്രവട്ടം റഗുലേറ്ററിന്റെ പൊന്നാനി ഭാഗത്ത് ഒരുകിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. പുഴയോര ഭിത്തി ഇല്ലാത്തതിനെ തുടര്‍ന്ന് പൊന്നാനി മുനിസിപ്പാലിറ്റി, കാലടിþപുറത്തൂര്‍ പഞ്ചായത്തുകളുടെ പരിധിയില്‍ തീരമിടിച്ചില്‍ രൂക്ഷമാണ്. ബിയ്യം റഗുലേറ്റര്‍...
തുടര്‍ന്നു വായിക്കുകമണല് ശേഖരം പിടികൂടി
കാളികാവ്: കല്ലാമൂല പെരിഞ്ഞാപ്പാറ തോട്ടില്‍നിന്ന് അനധികൃതമായി വാരിയ മണല്‍ശേഖരം കാളികാവ് പൊലീസ് പിടികൂടി. ചേനപ്പാടി മലവാരത്തില്‍നിന്ന് ഒഴുകുന്ന തോട്ടില്‍നിന്നാണ് മണല്‍ വാരിയിട്ടുള്ളത്. മണല്‍ പൊലീസ് തിരികെ തോട്ടിലേക്ക് തള്ളി. അനധികൃതമായി മണല്‍വാരുന്നതിനെ തുടര്‍ന്ന് പുഴയിലേക്കുള്ള നീരൊഴുക്കുപോലും കുറഞ്ഞിട്ടുണ്ട്. തുടര്‍ന്നു വായിക്കുക
മൈലാടി മാലിന്യപ്രശ്നം: ഇന്ന് ചര്‍ച്ച
കോട്ടക്കല്‍: ഇന്ത്യനൂര്‍ മൈലാടിയിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പകല്‍ മൂന്നിന് കലക്ടറുടെ ചേമ്പറില്‍ ചര്‍ച്ച നടക്കും. മാലിന്യപ്രശ്നം പരിഹരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിദഗ്ധസമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 10 നിര്‍ദേശം മുന്നോട്ടുവച്ചു. പ്ലാന്റിനകത്തെ മാലിന്യം നീക്കം ചെയ്യണം എന്നായിരുന്നു പ്രധാന നിര്‍ദേശം. എന്നാല്‍ ഇതുവരെയും അത് നടപ്പാക്കിയിട്ടില്ല. തിരൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ സമരസമിതി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം പ്രാവര്‍ത്തികമായില്ല. സമരസമിതി...
തുടര്‍ന്നു വായിക്കുകനിളയില് 20 വര്‍ഷത്തിനിടെ ഊറ്റിയത് 2000 കോടിയുടെ മണല്‍
പൊന്നാനി: ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലം മുതല്‍ ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജുവരെയുള്ള 13 കിലോമീറ്ററില്‍ 20 വര്‍ഷത്തിനിടെ ഊറ്റിയത് കുറഞ്ഞത് 2000 കോടി രൂപയുടെ മണലെന്ന് പഠന റിപ്പോര്‍ട്ട്. ഒന്നര യൂണിറ്റുള്ള ഒരുലോഡ് മണല്‍ വച്ച് 40 ലക്ഷത്തോളം ലോഡാണ് കടത്തിയത്. ലോഡൊന്നിന് 5000 രൂപ എന്ന തോതിലുള്ള കണക്കാണ് 2000 കോടി. എന്നാല്‍ പത്തുവര്‍ഷത്തിനിടെ മണല്‍വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. തൊട്ടടുത്ത് നല്‍കുമ്പോള്‍ ലോഡൊന്നിന് 7500 മുതല്‍ 8000 വരെയും ജില്ലയിലെ മറ്റ് താലൂക്കുകളിലേക്ക് 10,000 മുതല്‍ 15,000 വരെയും ജില്ലക്ക് പുറത്ത് 25,000 മുതല്‍ 30,000 രൂപ വരെയുമാണ്...
തുടര്‍ന്നു വായിക്കുക

