• 22 മേയ് 2013
  • 8 ഇടവം 1188
  • 12 റജബ്ബ് 1434
ഹോം  » വയനാട്  » ലേറ്റസ്റ്റ് ന്യൂസ്

സിപിഐ എം ദേശീയ പ്രക്ഷോഭം പ്രതിഷേധാഗ്നിയായി ഉപരോധ സമരം

കല്‍പ്പറ്റ:ജനജീവിതം പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ക്കെതിരെയുള്ള ജനരോഷത്തില്‍ രണ്ടാം ദിവസവും താലൂക്ക് ഓഫീസുകള്‍ സ്തംഭിച്ചു.ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐഎം സംഘടിപ്പിക്കുന്ന ഉപരോധസമരം ചൊവ്വാഴ്ചയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിലകയറ്റം മൂലം വീര്‍പ്പ് മുട്ടുന്ന ദരിദ്രരും സാധാരണക്കാരുമായ ജനവിഭാഗങ്ങളും സ്വന്തമായി മണ്ണും വീടുമില്ലാതെ ദുരിതം പേറുന്ന ആദിവാസികളും തൊഴിലും കൂലിയുമില്ലാതെ ദുരിതം പേറുന്ന തൊഴിലാളികളും വരള്‍ച്ചയും ഉത്പന്നവിലയിടിവും മൂലം നരകിക്കുന്ന കര്‍ഷകരും ഒരേ മനസോടെ പ്രതിഷേധസമരത്തില്‍...

തുടര്‍ന്നു വായിക്കുക

ടെന്നിക്കോയ് ടീം തെരഞ്ഞെടുപ്പ്

കല്‍പ്പറ്റ: 27 മുതല്‍ 29വരെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ജുനിയര്‍ ടെന്നിക്കോയ് ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ 24ന് തെരഞ്ഞെടുക്കും. കോസ്മോ പോളിറ്റന്‍ ക്ലബിലാണ് സെലക്ഷന്‍ ട്രയല്‍. 1.4.1995ന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ വയസ് തെളിയിക്കുന്ന രേഖകളുമായി 24ന് പകല്‍ ഒമ്പതിന് എത്തണം. തുടര്‍ന്നു വായിക്കുക

സര്‍ട്ടിഫിക്കറ്റ് പരിശോധന : നാളെയും കൂടി അവസരം

കല്‍പ്പറ്റ: ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദ്) കാറ്റഗറി നമ്പര്‍ 13/12 തസ്തികയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഇതുവരെ ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച ജില്ലാ പി എസ് സി ഓഫീസില്‍ ഹാജരാകണം. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ നിരസിക്കുമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. തുടര്‍ന്നു വായിക്കുക

അക്ഷയകേന്ദ്രങ്ങളിലെ അനാസ്ഥ അപേക്ഷകള്‍ നല്‍കാനാവാതെ ജനങ്ങള്‍ ദുരിതത്തില്‍

സ്വന്തംലേഖകന്‍

കല്‍പ്പറ്റ: അക്ഷയകേന്ദ്രങ്ങളുടെ കാര്യക്ഷമതയില്ലായ്മ ജനങ്ങളെ വലക്കുന്നു. ആവശ്യത്തിന് കംപ്യൂട്ടര്‍ സംവിധാനങ്ങളും പരിജ്ഞാനമുള്ള ജീവനക്കാരുടെ അഭാവവുമാണ് ജനങ്ങളെ വലക്കുന്നത്. ഇതുമൂലം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ മൂന്നും നാലും ദിവസം കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. കുടുംബശ്രീ നടത്തുന്ന മേപ്പാടി പഞ്ചായത്തിലെ അക്ഷയകേന്ദ്രത്തിനെതിരെ നാട്ടുകാരുടെ പരാതി ദിനംപ്രതി വര്‍ധിക്കുകയാണ്. നിലവില്‍ വില്ലേജ് ഓഫീസുകളിലേക്കുള്ള അപേക്ഷകള്‍ നല്‍കാനെത്തിയവരെ കൊണ്ട് വന്‍ തിരക്കാണ് അക്ഷയ കേന്ദ്രങ്ങളിലുള്ളത്....

തുടര്‍ന്നു വായിക്കുക

വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ അനിശ്ചിത കാല സമരത്തിന്്

കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പൂക്കോട് വെറ്ററിനറി കോളേജില്‍ ബുധനാഴ്ച്ച മുതല്‍ അനിശിചിത കാലസമരം നടത്തുമെന്ന് കോളേജ് യൂണിറ്റ് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കോളേജ് നിലവില്‍ വന്ന് രണ്ട്വര്‍ഷം കഴിഞ്ഞിട്ടും വിദ്യാര്‍ഥി പ്രതിനിധികളെ ഉള്‍പ്പെടുത്തി ഭരണസമിതി രൂപികരിക്കാന്‍ സര്‍വകലാശാലക്ക് കഴിഞ്ഞിട്ടില്ല. വീസിയും നോമിനേറ്റഡ് അംഗങ്ങളും കൈകൊള്ളുന്ന തീരുമാനങ്ങള്‍ കോളേജിനെ തകര്‍ക്കുന്നതരത്തിലാണ്. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെയാണ് അടുത്ത അധ്യയന വര്‍ഷത്തേക്ക് ബിവിഎസ്സി...

തുടര്‍ന്നു വായിക്കുക

വ്യാജരേഖ ചമച്ച് വൃദ്ധയുടെ സ്വത്ത് തട്ടിയെടുത്തതായി പരാതി

കല്‍പ്പറ്റ:പേരകുട്ടിയും ഭര്‍ത്താവും വ്യാജരേഖ ചമച്ച് വൃദ്ധയുടെ സ്വത്ത് തട്ടിയെടുത്തതായി പരാതി. അമ്പലവയല്‍ ചീങ്ങവലയത്ത് പാഞ്ചാലിഅമ്മ(80)യാണ് തന്നെ പേരക്കുട്ടിയും കൂട്ടരും ചേര്‍ന്ന് പീഡിപ്പിക്കുന്നതായി കല്‍പ്പറ്റയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. അമ്പലവയല്‍ തോമാട്ട്ചാല്‍ വില്ലേജില്‍ കോളനൈസേഷന്‍ പദ്ധതിയില്‍ ഭര്‍ത്താവ്് കുഞ്ചുണ്ണിക്ക് ലഭിച്ച 12ഏക്കര്‍ ഭൂമിയില്‍ പഞ്ചാലിഅമ്മയുടെ പേരില്‍ ഉണ്ടായിരുന്ന ആറ് ഏക്കര്‍ സ്ഥലമാണ് മൂത്തമകളായ വിജയകുമാരിയുടെ മകളും ഭര്‍ത്താവും തട്ടിയെടുത്തതായി പറയുന്നത്. അഞ്ച്വര്‍ഷം മുമ്പ്...

തുടര്‍ന്നു വായിക്കുക

ആസൂത്രണ, വികസന സമിതി യോഗങ്ങള്‍ 25 ന്

കല്‍പ്പറ്റ:ജില്ലാ ആസൂത്രണ സമിതി യോഗവും വികസന സമിതി യോഗവും 25 ന് (ശനിയാഴ്ച) നടക്കും. രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണസമിതി യോഗം ചേരും. ജില്ലാ വികസന സമിതി യോഗം രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും. തുടര്‍ന്നു വായിക്കുക

വൈത്തിരി കാര്‍ഷിക വികസന ബാങ്ക് എസ്എസ്എല്‍സി, പ്ലസ്ടു അവാര്‍ഡുകള്‍ നല്‍കുന്നു

കല്‍പ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. എസ്എസ്എല്‍സി ജേതാക്കള്‍ക്ക് ഇഎംഎസ് എഡ്യുക്കേഷന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡും പ്ലസ്ടു ജേതാക്കള്‍ക്ക് ടി എസ് രാധാകൃഷ്ണന്‍ എഡ്യുക്കേഷന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡുമാണ് നല്‍കുക. 2013 മാര്‍ച്ചില്‍ നടന്ന പരീക്ഷകളില്‍ വിജയിച്ചവര്‍ക്കാണ് അവാര്‍ഡ് . പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അംഗങ്ങളുടെ മക്കള്‍, 25000 രൂപക്ക് താഴെ വാര്‍ഷിക വരുമാനമുള്ള അംഗങ്ങളുടെ മക്കള്‍(എസ്സി/എസ്ടി...

തുടര്‍ന്നു വായിക്കുക

പൂക്കോട് തടാകത്തില്‍ തുക വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി

കല്‍പ്പറ്റ: പൂക്കോട് താടകത്തില്‍ കളക്ഷന്‍ തുക ക്രമവിരുദ്ധമായി ചെലവഴിച്ചതായി കണ്ടെത്തി. പ്രവേശന ഫീസില്‍ നിന്നും ലഭിക്കുന്ന തുക അനുമതിയില്ലാതെ വകമാറ്റിയതായാണ് പരിശോധന നടത്തിയ ഡിടിപിസി നിയോഗിച്ച ഉദ്യോഗസ്ഥന്‍ കണ്ടെത്തിയത്. ഏതാനും മാസം മുമ്പ് കളഷന്‍ തുകയില്‍ വന്‍ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഏതാനും ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതില്‍ ഒരാളെ പിരിച്ചുവിടുകയും ചെയ്തു. മെമ്പര്‍ സെക്രട്ടറി കൂടിയായ സബ് കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. ഈ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുമുണ്ട്. ഇതിനെ...

തുടര്‍ന്നു വായിക്കുക

സബ് ആര്‍ ടി ഒ ഓഫീസുകള്‍ വഴി സേവനം വിപുലീകരിക്കും

കല്‍പ്പറ്റ: ജില്ലയില്‍ റോഡു സുരക്ഷയ്ക്കായി മോട്ടോര്‍ വാഹന വകുപ്പ് പുലര്‍ത്തുന്ന ജാഗ്രത അപകട നിരക്കില്‍ ഗണ്യമായ കുറവുണ്ടാക്കിയതായി ആര്‍ടിഒ എം പി അജിത്കുമാര്‍ അറിയിച്ചു. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയും ജാഗ്രതയോടെ പ്രവര്‍ത്തിച്ചപ്പോള്‍ വാഹനാപകട നിരക്കില്‍ 20 ശതമാനത്തിലധികം കുറവുണ്ടാക്കാനായി. മാനന്തവാടിയിലും ബത്തേരിയിലും ഓരോ സബ് ആര്‍ ടി ഒ ഓഫീസുകള്‍ കൂടി നിലവില്‍ വന്നതോടെ കൂടുതല്‍ പേര്‍ക്ക് പ്രയാസം കൂടാതെ വകുപ്പിന്റെ സേവനം ലഭ്യമാകും. ലേണേഴ്സ് ടെസ്റ്റ് എഴുതുന്നതു മുതല്‍ രജിസ്ട്രേഷനും...

തുടര്‍ന്നു വായിക്കുക

സ്വയം നശിക്കാതിരിക്കാന്‍ \"സത്യപാലന്റെ ജീവിതം\"

കോഴിക്കോട്: ചെറിയ ഗ്ലാസില്‍നിന്ന് വലുതിലേക്കും പിന്നീട് കുപ്പിയില്‍നിന്ന് കുപ്പികളിലേക്കുമുള്ള മദ്യാസക്തി "സത്യപാലന്റെ ജീവിതം" ആയി കുട്ടികളില്‍ തിരിച്ചറിവിന്റെ ലോകം തുറന്നു. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ലഹരി വസ്തുക്കള്‍ക്കെതിരെ മെജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ഇന്ദ്രജാലം ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി. ഉപയോഗിച്ചു തുടങ്ങിയാല്‍ ഒരിക്കലും മോചിതരാവാതെ അകാല മരണത്തിന് കീഴടങ്ങേണ്ടിവരുന്നതായിരുന്നു കുടുംബശ്രീ ബാലസഭയിലെ കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. പഠനത്തിലും കലയിലും മിടുക്കരായവര്‍ ഒരു നിമിഷത്തിന്റെ...

തുടര്‍ന്നു വായിക്കുക

സിപിഐ എം ദേശീയ പ്രക്ഷോഭം തുടങ്ങി: ജനമുന്നേറ്റം

സ്വന്തം ലേഖകര്‍

കല്‍പ്പറ്റ: ജനജീവിതം ദുരിതമയമാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനമുന്നേറ്റം. സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്ത ഒരാഴ്ച്ചത്തെ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ ഓഫീസ് ഉപരോധം തുടങ്ങി. 25വരെ തുടര്‍ച്ചയായി മാനന്തവാടി, വൈത്തിരി താലൂക്ക് ഓഫീസുകളും ബത്തേരി മിനി സിവില്‍ സ്റ്റേഷനുമാണ് ഉപരോധിക്കുന്നത്. രാവിലെ ആറിന് സമരം ആരംഭിച്ചു. പകല്‍ രണ്ടുവരെയായിരുന്നു ഉപരോധം. ഒരാഴ്ച്ചത്തെ പ്രക്ഷോഭത്തില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധമുഖം തുറന്നു കാണിക്കും. പാര്‍പ്പിടത്തിനും ഭൂമിക്കുമുള്ള അവകാശം ഉറപ്പാക്കുക, വിലക്കയറ്റം തടയുക,...

തുടര്‍ന്നു വായിക്കുക

കെ എസ് കെ ടി യു പുല്‍പ്പള്ളി ഏരിയ കണ്‍വെന്‍ഷന്‍ നാളെ

പുല്‍പ്പള്ളി: കെഎസ്കെ ടിയു പുല്‍പ്പള്ളി ഏരിയ കണ്‍വെന്‍ഷന്‍ ബുധനാഴ്ച്ച രാവിലെ 10-മണി മുതല്‍ പുല്‍പ്പള്ളി എസ് എന്‍ ബാലവിഹാറിന് സമീപമുള്ള ഹാളില്‍ നടത്തും. സംസ്ഥാന കമ്മറ്റിയംഗം സി കെ ശശീന്ദ്രന്‍ ജില്ലാ പ്രസിഡണ്ട് പി എസ് ജനാര്‍ദ്ദനന്‍ സെക്രട്ടറി സുരേഷ് താളൂര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്നു വായിക്കുക

പുല്‍പ്പള്ളി എസ് എന്‍ കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചു

പുല്‍പ്പള്ളി : പുല്‍പ്പള്ളി എം കെ രാഘവന്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചതായി എസ്എന്‍ഡിപി പുല്‍പ്പള്ളി യൂണിയന്‍ പ്രസിഡണ്ട് കെ ആര്‍ ജയരാജന്‍ , സെക്രട്ടറി സാബു കണ്ണക്കാപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു. ബി എസ് സി ഫിസിക്സ്, ബി എസ് സി മാത്തമാറ്റിക്സ് എന്നിവയാണ് കോളേജില്‍ പുതുതായി അനുവദിച്ച കോഴ്സുകള്‍. 2010-ല്‍ പ്രവര്‍ത്തനമാരംഭിച്ച കോളേജില്‍ ബികോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം എന്നിവയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ആദ്യം അനുവദിച്ചത്. 2011-ല്‍ ബി എം എം സി...

തുടര്‍ന്നു വായിക്കുക

രക്തസ്വീകരണത്തിലെ എച്ച്ഐവി: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി ഡിഎംഒയെ തടഞ്ഞു

മാനന്തവാടി: രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വാക്കുപാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി ഡിഎംഒയെ തടഞ്ഞുവെച്ചു. തലാസീമിയ ബാധിച്ച പെണ്‍കുട്ടിക്കാണ് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ചത്. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ടു പോലും നല്‍കിയിട്ടില്ല. മുഖ്യമന്ത്രി കല്‍പ്പറ്റയിലെത്തിയപ്പോള്‍ ചികിത്സക്കും കുട്ടിയുടെ പഠനത്തിനും വീടുവെക്കാനും സഹായവും ചെയ്യുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും ഒരുസഹായവും...

തുടര്‍ന്നു വായിക്കുക

എയ്ഡ്സ് ബോധവല്‍ക്കരണ കലാജാഥക്ക് ഇന്ന് തുടക്കം

മാനന്തവാടി: എയ്ഡ്സ് ബോധവല്‍കരണ പരിപാടിയുടെ ഭാഗമായുള്ള നാടന്‍ കലാജാഥ ചൊച്ചാഴ്ച തിരുനെല്ലിയില്‍ നിന്നും ആരംഭിക്കുമെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. മിനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എച്ച്ഐവി ബാധിതരോടും അവരുടെ ആശ്രിതരോടുമുള്ള അവഗണനയും വിവേചനവും ഇല്ലാതാക്കുക, എച്ച്ഐവി നിയന്ത്രണത്തിനായി സര്‍ക്കാര്‍ നടത്തിവരുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കാലാജാഥ നടത്തുന്നത്. രണ്ടു ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് കലാജാഥ നടത്തുന്നത്. ആദ്യഘട്ടത്തിലെ ജാഥയാണ് തിരുനെല്ലിയില്‍നിന്നും...

തുടര്‍ന്നു വായിക്കുക

സാങ്കേതിക ദിനം പെയിന്റിങ്-ക്വിസ് മത്സരം നടത്തി

മാനന്തവാടി: കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ആഭിമുഖ്യത്തില്‍ വയനാട് ഗവ. എന്‍ജിനീയറിങ് കോളേജും സിഇആര്‍ഡി ഇന്നവേഷന്‍ സെന്ററും സാങ്കേതിക ദിനത്തോടനുബന്ധിച്ച് ഹരിതസാങ്കേതികവിദ്യ-പ്രകൃതിസംരക്ഷണം&ൃറൂൗീ; എന്ന വിഷയത്തില്‍ പെയിന്റിംഗ്,ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയികള്‍ക്ക് കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് കല സമ്മാനം നല്‍കി. &ഹറൂൗീ;ഹരിതസാങ്കേതികവിദ്യ-പ്രകൃതിസംരക്ഷണം&ൃറൂൗീ; എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ. ബി അനില്‍ വിഷയം അവതരിപ്പിച്ചു. എന്‍ സിന്ധു, ഷിജില്‍ സ്റ്റീഫന്‍...

തുടര്‍ന്നു വായിക്കുക

മൂന്ന് ദിവസത്തിനകം ഊട്ടി ബോട്ടാണിക്കല്‍ ഗാര്‍ഡനിലെത്തിയത് ഒന്നര ലക്ഷം സഞ്ചാരികള്‍

ഗൂഡല്ലൂര്‍: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഊട്ടി സസ്യോദ്യാനത്തില്‍ നടന്ന പുഷ്പോത്സവത്തില്‍ 1.50 ലക്ഷം സഞ്ചാരികളാണ് എത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സഞ്ചാരികള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഊട്ടി സഞ്ചാരികളെ കൊണ്ട് വീര്‍പ്പ് മുട്ടുകയായിരുന്നു. വാഹനങ്ങളുടെ ആധിക്യംകാരണം വന്‍ഗതാഗതകുരുക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടിരുന്നത്. പോലീസിന്റെ ട്രാഫിക് പരിഷ്കാരങ്ങളൊന്നും പ്രായോഗികമായിരുന്നില്ല. സഞ്ചാരികള്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ റോഡ് നിറഞ്ഞ് കവിഞ്ഞിരുന്നു. ഊട്ടിയില്‍ ഉത്സവപ്രതീതിയായിരുന്നു...

തുടര്‍ന്നു വായിക്കുക

ഇ കെ നായനാര്‍ അനുസ്മരണവും ഗ്രന്ഥശാല വാര്‍ഷികവും

കല്‍പ്പറ്റ: പൊന്നട ഇ കെ നായനാര്‍ സ്മാരക ഗ്രന്ഥശാലയുടെ ഒമ്പതാംവാര്‍ഷികവും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ലൈബ്രറികൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ എം രാഘവന്‍ ഉദ്ഘാടനം ചെയ്തു. പി എ മുഹമ്മദ് നായനാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്എസ്എല്‍സി, പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനം കൗണ്‍സിലര്‍ പി കെ അബു വിതരണം ചെയ്തു. സജിത്ലാല്‍ അധ്യക്ഷനായി. സി എം ചന്ദ്രന്‍ സ്വാഗതവും സി ഉഷ നന്ദിയും പറഞ്ഞു. തുടര്‍ന്നു വായിക്കുക

അങ്കണവാടി കെട്ടിടം മാറ്റി സ്ഥാപിക്കണം

ഗൂഡല്ലൂര്‍: പന്തല്ലൂര്‍ എം ജി ആര്‍ കോളനിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന അംഗന്‍വാടി കെട്ടിടം മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എം ജി ആര്‍ നഗര്‍ റോഡരികിലെ വളവില്‍ അപകടമേഖലയിലാണ് ഇപ്പോള്‍ അംഗന്‍വാടി കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്. തറയുടെ നിര്‍മാണം മാത്രമെ പൂര്‍ത്തിയായിട്ടുള്ളു. ഇവിടെ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. തന്നെയുമല്ല പഞ്ചായത്തിന്റെ വലിയ കിണറും സ്ഥിതിചെയ്യുന്നത് ഈ കെട്ടിടത്തിന് സമീപത്താണ്. അത്കൊണ്ടാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്....

തുടര്‍ന്നു വായിക്കുക

ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ നാശം

ഗൂഡല്ലൂര്‍: ശക്തമായ മഴയിലും കാറ്റിലും നീലഗിരി ജില്ലയില്‍ വ്യാപക നാശം. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പുലര്‍ച്ചെവരെ കനത്ത മഴയായിരുന്നു. മഴയില്‍ വന്‍ നാശം സംഭവിച്ചിട്ടുണ്ട്. ഒന്നാംമൈലില്‍ പുറമനവയലില്‍ രാജ്കുമാറിന്റെ വീട് ഭാഗികമായി തകര്‍ന്നു. ഒന്നാംമൈല്‍ സ്വദേശി നാണിയുടെ വീടിന് മുകളിലേക്ക് മരകൊമ്പ് പൊട്ടിവീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. നിരവധി പേരുടെ നേന്ത്രവാഴ ഉള്‍പ്പെടെയുള്ള കൃഷികളും നശിച്ചിട്ടുണ്ട്. തുടര്‍ന്നു വായിക്കുക

ആര്‍എംഎസ്എ പ്രതിസന്ധി പരിഹരിക്കണം: കെഎസ്ടിഎ

കല്‍പ്പറ്റ: ജില്ലയിലെ ആര്‍എംഎസ്എ യുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും അധ്യാപകര്‍ക്ക് യഥാസമയം ശമ്പളം നല്‍കുന്നതിനും അടിയന്തിരനടപടി സ്വീകരിക്കണമെന്ന് കെഎസ്ടിഎ ജില്ലാഎക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ആര്‍എംഎസ്എ ഫണ്ട് യഥാവിധി കൈകാര്യം ചെയ്ത് വിദ്യാലയത്തിനും സമൂഹത്തിനും ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. അധ്യാപകരുടെ ഏപ്രില്‍ മാസത്തെ ഇതുവരെ നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് യഥാസമയം ജില്ലകളിലും വിദ്യാലയങ്ങളിലും എത്താത്ത ...

തുടര്‍ന്നു വായിക്കുക

അന്വേഷണത്തില്‍ വീഴ്്ച: കെഎസ്ആര്‍ടിസി കലക്ഷന്‍ വെട്ടിപ്പ്: 10 മാസത്തിന്ശേഷം അറസ്റ്റ്

സ്വന്തം ലേഖകന്‍

കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെ ലക്ഷങ്ങളുടെ കളക്ഷന്‍ വെട്ടിപ്പുമായി ബന്ധപ്പെട്ട് സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ഡിപ്പോയിലെ ടിക്കറ്റ് ആന്‍ഡ് ക്യാഷ് ക്ലര്‍ക്ക് ആയിരുന്ന ഇ ഷാജഹാനെ(44) പൊലീസ് വിജിലന്‍സ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്. നോട്ടീസ് നല്‍കി ഷാജഹാനെ മീനങ്ങാടിയിലെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തി സിഐ ഷാജി വര്‍ഗീസാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഡിപ്പോയിലെ കളക്ഷന്‍ വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യത്തെ അറസ്റ്റാണിത്. 42ലക്ഷംരൂപയുടെ...

തുടര്‍ന്നു വായിക്കുക

വാഹനപരിശോധനക്കിടെ മോഷ്ടാക്കളെ പിടികൂടി

മാനന്തവാടി: വാഹന പരിശോധനക്കിടെ നിരവധി കേസുകളിലെ പ്രതിയായ മോഷ്ടാക്കളെ പൊലീസ് പിടികൂടി. മലപ്പുറം തരൂരങ്ങാടി കരിമ്പില്‍ സ്വദേശി മണ്ടായപ്പുറത്ത് നിസാറിനെയാണ് മാനന്തവാടി സിഐ പി എല്‍ ഷൈജു അറസ്റ്റുചെയ്തത്. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ കൂടായി പ്രദീഷി(35)നെയും അറസ്റ്റുചെയ്തു. മംഗലാപുരത്തു നിന്നും മോഷ്ടിച്ചകാര്‍ വയനാട്ടില്‍ വില്‍പ്പന നടത്തുന്നതിനായി കൊണ്ടുവരുന്നതിനിടയിലാണ് തലപ്പുഴയില്‍ നിന്നും ഇവരെ പൊലീസ് അറസ്റ്റുചെയ്തത്. മലപ്പുറം, മഞ്ചേരി, തിരൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ കൊലപാതകശ്രമം, പിടിച്ചുപറി, മോഷണം എന്നിവ നടത്തിയതിന് കേസുകളുണ്ട്....

തുടര്‍ന്നു വായിക്കുക

District
Archives