• 25 മേയ് 2013
  • 11 ഇടവം 1188
  • 15 റജബ്ബ് 1434
ഹോം  » കണ്ണൂര്‍  » ലേറ്റസ്റ്റ് ന്യൂസ്

അണയാത്ത സമരാവേശം; ഉപരോധം ഇന്ന് സമാപിക്കും.

സ്വന്തം ലേഖകന്‍

തിരു: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദ്രോഹനയങ്ങള്‍ക്കെതിരെ ഒടുങ്ങാത്ത പ്രതിഷേധവും അടങ്ങാത്ത സമരാവേശവുമായി പതിനായിരങ്ങള്‍. സാധാരണക്കാരന്റെ ജീവിതം ദുരിതമയമാക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന താലൂക്ക് ഓഫീസ് ഉപരോധം കൂടുതല്‍ കരുത്തോടെ ആറാം ദിവസത്തിലേക്ക്. ജനങ്ങളുടെ രോഷാഗ്നിയില്‍ അഞ്ചു ദിവസമായി താലൂക്ക് ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കയാണ്. ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായ ഉപരോധത്തില്‍ സമൂഹത്തിന്റെ സമസ്തമേഖലയില്‍നിന്നുള്ളവരുടെ പങ്കാളിത്തം പ്രകടമാണ്. പുലര്‍ച്ചെ ആരംഭിക്കുന്ന ഉപരോധത്തില്‍...

തുടര്‍ന്നു വായിക്കുക

ജില്ലാ പഞ്ചായത്ത് 24 മോഡല്‍ സ്കൂളുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ജില്ലയിലെ 24 മോഡല്‍ സ്കൂളുകളില്‍ ജില്ലാ പഞ്ചായത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കും. അനര്‍ട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഒന്നാംഘട്ട ചര്‍ച്ച പൂര്‍ത്തിയായി. ഇതിനായി ജില്ലാപഞ്ചായത്ത് 36 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ഇത് കൂടാതെ പേരാവൂര്‍ മിനി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് അനര്‍ട്ടിന്റെ പക്കലുള്ള ജില്ലാ പഞ്ചായത്തിന്റെ 85 ലക്ഷം രൂപയും സ്കൂളുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് വിനിയോഗിക്കും. ഇത് ഉള്‍പ്പെടെ 1.21 കോടി രൂപ പദ്ധതിക്കായി ചെലവഴിക്കും. ഇതിന് പുറമെ സര്‍ക്കാര്‍ സബ്സിഡിയും പദ്ധതിക്ക് ലഭിക്കും. ജില്ലാ...

തുടര്‍ന്നു വായിക്കുക

ജലശുദ്ധീകരണത്തിന് എ കെ ജിയില്‍ ആധുനിക ട്രീറ്റ്മെന്റ് പ്ലാന്റ്

സ്വന്തം ലേഖകന്‍

കണ്ണൂര്‍: മലിനജലം ശുദ്ധീകരിക്കാന്‍ കണ്ണൂര്‍ എ കെ ജി സഹകരണ ആശുപത്രിയില്‍ കൂറ്റന്‍ ട്രീറ്റ്മെന്റ് പ്ലാന്റ് തയ്യാറായി. പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് ഉത്തരമലബാറിലെ ഏറ്റവും വലുതാണ്. 26ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ആദ്യഘട്ടവും പിണറായി ഉദ്ഘാടനം ചെയ്യും. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കമുള്ള എല്ലാ വിഭാഗത്തിലുമുണ്ടാകുന്ന മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്കാണ് ഈ ജലം...

തുടര്‍ന്നു വായിക്കുക

സ്ത്രീത്വത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായി കൂറ്റന്‍ ശില്‍പം

തലശേരി: പൊരുതുന്ന സ്ത്രീത്വത്തിന്റെ പ്രതീകമായി കൂറ്റന്‍ സ്ത്രീശില്‍പം. മുഷ്ടി വാനിലേക്കുയര്‍ത്തിയ ശില്‍പം സ്ത്രീമുന്നേറ്റത്തിന്റെയും പ്രതിരോധത്തിന്റെയും കരുത്തന്‍ സാന്നിധ്യമായി. ചിത്രകാരന്മാരുടെയും ശില്‍പികളുടെയും സഹായത്തോടെ സ്ത്രീകൂട്ടായ്മയിലായിരുന്നു ശില്‍പ സാക്ഷാല്‍ക്കാരം. മുദ്രാവാക്യം പ്രകമ്പനം തീര്‍ത്ത അന്തരീക്ഷത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടേകാലോടെ ശില്‍പം സ്ഥാപിച്ചു. മഹിള അസോസിയേഷന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് പോരാട്ടത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി സ്ത്രീരൂപം ആവിഷ്കരിച്ചത്. പഴയബസ്സ്റ്റാന്‍ഡില്‍...

തുടര്‍ന്നു വായിക്കുക

പിണറായി ഇന്നും നാളെയും ജില്ലയില്‍

കണ്ണൂര്‍: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ പത്തിന് സിപിഐ എം കണ്ണൂര്‍ താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം. വൈകിട്ട് 4.30ന് സിപിഐ എം വയക്കര ബ്രാഞ്ച് ഓഫീസ് സുബ്രഹ്മണ്യ ഷേണായി സ്മാരകമന്ദിരവും അഞ്ചിന് പേരൂല്‍ കിഴക്കേക്കര ബ്രാഞ്ച് ഓഫീസ് ഇ കെ നായനാര്‍ സ്മാരക മന്ദിരവും 5.30ന് കാങ്കോല്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഇ എം എസ് സ്മാരക മന്ദിരവും ഉദ്ഘാടനചെയ്യും. ഞായറാഴ്ച പകല്‍ 11.30 എ കെ ജി ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം. മൂന്നിന്...

തുടര്‍ന്നു വായിക്കുക

സുനിത് ചോപ്ര മൂന്ന് ദിവസം ജില്ലയില്‍

കണ്ണൂര്‍: സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുനിചോപ്ര മൂന്നു് ദിവസം ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് നാലിന്് അന്നൂര്‍ പീപ്പിള്‍സ് ആട്സ് ക്ലബ് നാല്‍പതാം വാര്‍ഷിക സമാപനം ഉദ്ഘാടനം. അഞ്ചിന് കേളോത്ത് സിപിഐ എം ഈസ്റ്റ് ബ്രാഞ്ച് ഓഫീസ് കൃഷ്ണപ്പിള്ള സെന്റര്‍ ഉദ്ഘാടനം. ഞായറാഴ്ച വൈകിട്ട് നാലിന് സിപിഐ എം കരിങ്കയം ബ്രാഞ്ച് ഓഫീസ് എ വി സ്മാരക മന്ദിരവും 6 30ന് വിളയാങ്കോട് ഈസ്റ്റ് ബ്രാഞ്ച് ഓഫീസും ഉദ്ഘാടനം ചെയ്യും. 27ന് വൈകിട്ട് ആറിന് കരിവെള്ളൂരില്‍ കെ കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം. തുടര്‍ന്നു വായിക്കുക

നാടിന്റെ നന്മ തൊട്ടുണര്‍ത്തി \"മുത്തശ്ശിക്കുണ്ടൊരു കഥപറയാന്‍\"

കണ്ണൂര്‍: ചരിത്രവും വര്‍ത്തമാനവും കൂട്ടിയിണക്കിയുള്ള "മുത്തശ്ശിക്കുണ്ടൊരു കഥ പറയാന്‍" കുട്ടികളുടെ സിനിമ ശ്രദ്ധേയമാകുന്നു. കഥകളിലൂടെയും പാട്ടുകളിലൂടെയും നാടിന്റെ നന്മ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുകയാണ് മുത്തശ്ശിയിലൂടെ സിനിമ. നാടിന്റെ സംസ്കാരം തന്നെ മാറ്റിമറിക്കുന്ന മമ്മി ഡാഡി സംസ്കാരം കേരളീയ ഗ്രാമത്തിലുണ്ടാക്കുന്ന അസ്വസ്ഥതകളാണ്് സിനിമയില്‍ പ്രതിഫലിക്കുന്നത്. ജാതിയും മതവും മനുഷ്യ ജീവിതത്തില്‍ തീരുമാനമെടുക്കുന്ന ഘടകങ്ങളായി മാറുമ്പോള്‍ പഴശ്ശിയുടെയും പൊട്ടന്‍ തെയ്യത്തിന്റെയും ചരിത്രം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുകയാണ് മുത്തശ്ശി....

തുടര്‍ന്നു വായിക്കുക

കണ്ണൂര്‍ നഗരസഭ: വൈസ് ചെയര്‍മാന്‍ സ്ഥാനം നോട്ടമിട്ട ടി ഒ മോഹനനെതിരെ പടയൊരുക്കം

സ്വന്തം ലേഖകന്‍

കണ്ണൂര്‍: മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം ഉറപ്പിച്ച ഡിസിസി സെക്രട്ടറി ടി ഒ മോഹനനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. കെ സുധാകരന്റെ പിന്തുണയോടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കരുനീക്കുന്ന മോഹനനെതിരെ പയ്യാമ്പലത്തെ കൗണ്‍സിലര്‍ ജയസൂര്യനാണ് രംഗത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് കൗണ്‍സിലറായ ജയസൂര്യനെ വൈസ് ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റിനെ കണ്ടു. ജൂണ്‍ മൂന്നിന് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനുശേഷം വൈസ് ചെയര്‍മാന്‍ സി സമീര്‍ രാജി സമര്‍പ്പിക്കും. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ടി ഒ മോഹനനെ...

തുടര്‍ന്നു വായിക്കുക

പാചകവാതക സബ്സിഡി ബാങ്കിലേക്ക് മാറ്റുന്നത് ആറുമാസത്തേക്ക് നീട്ടണം

കണ്ണൂര്‍: പാചകവാതക സബ്സിഡി ബാങ്കിലേക്ക് മാറ്റുന്നത് ആറു മാസത്തേക്കുകൂടിയെങ്കിലും നീട്ടണമെന്ന് പാചകവാതക ഉപഭോക്തൃസമിതി ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു. സബ്സിഡി ജൂലൈ മുതല്‍ ബാങ്ക് മുഖേനയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ബാങ്ക് മുഖേന സബ്സിഡി മാറ്റുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കും. 25 ശതമാനം ഉപഭോക്താക്കള്‍പോലും ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സബ്സിഡി ബാങ്കിലേക്ക് മാറ്റുന്നത് നീട്ടിവയ്ക്കാന്‍ തയ്യാറാകണം. ജൂണ്‍ ഒന്നുമുതല്‍ വയനാട് ജില്ലയിലും ജൂലൈ ഒന്നു മുതല്‍ കണ്ണൂര്‍ ജില്ലയിലും...

തുടര്‍ന്നു വായിക്കുക

കല്ലുവെട്ട് യന്ത്രം മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍

പെരിങ്ങോം: ചെങ്കല്‍ ക്വാറിയില്‍ സൂക്ഷിച്ച കല്ലുവെട്ട് യന്ത്രം മോഷ്ടിച്ച കേസില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. കാങ്കോല്‍ ആലക്കാട്ടെ രാജേഷ് (24), സനല്‍ (25), കാസര്‍കോട് പൊയിനാച്ചിയിലെ അബ്ദുള്‍ കബീര്‍ (28) എന്നിവരെയാണ് പെരിങ്ങോം എസ്ഐ ഇ പി സുരേശനും സംഘവും മഞ്ചേശ്വരത്ത് പിടികൂടിയത്. ചൂരല്‍ തവിടിശേരിയിലെ ചെങ്കല്‍ ക്വാറിയില്‍ സൂക്ഷിച്ച ടി പി സദാനന്ദന്റെ ഉടമസ്ഥതയിലുള്ള 1.25 ലക്ഷം രൂപ വിലമതിക്കുന്ന കല്ലുവെട്ട് യന്ത്രമാണ് ബുധനാഴ്ച രാത്രി മോഷണംപോയത്. മിനി ലോറിയില്‍ കയറ്റിക്കൊണ്ടുപോയ യന്ത്രം മഞ്ചേശ്വരത്ത് വില്‍ക്കാന്‍ കൊണ്ടുപോകുന്നതിനിടെ ചെങ്കല്‍ ക്വാറി...

തുടര്‍ന്നു വായിക്കുക

ചെത്തുതൊഴിലാളികളുടെ കൂലിയില്‍ വര്‍ധന

കണ്ണൂര്‍: കള്ള് ചെത്തുതൊഴിലാളികളുടെ സേവന വേതന വ്യവസ്ഥ സംബന്ധിച്ച് ധാരണയായി. കരാറനുസരിച്ച് ഒരു ലിറ്റര്‍ കള്ളിന് കൂലിയിനത്തില്‍ ഒരുരൂപ വര്‍ധന ലഭിക്കും. കോള്‍വില അഞ്ചുരൂപയാണ് ലിറ്ററൊന്നിന് വര്‍ധന. മാസം 450 ലിറ്ററിലധികം കള്ള് അളക്കുന്ന തൊഴിലാളിക്ക് അധിക ലിറ്ററിന് അഞ്ച് രൂപ വര്‍ധന ലഭിക്കും. കള്ളുഷാപ്പിലെ വില്‍പ്പന തൊഴിലാളിക്ക് മാസം 200രൂപയാണ് വര്‍ധന. ജൂണ്‍ ഒന്നുമുതല്‍ കൂലി പ്രാബല്യത്തില്‍ വരും. ക്ഷാമബത്ത വര്‍ധനക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യം ഉണ്ടാകും. തൊഴിലാളി യൂണിയന് വേണ്ടി കെ പി സഹദേവന്‍, പുഞ്ചയില്‍ നാണു, പി വി രവീന്ദ്രന്‍, എന്‍ വി ചന്ദ്രബാബു...

തുടര്‍ന്നു വായിക്കുക

നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക

കണ്ണൂര്‍: ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കാനും നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് മാനേജ്മെന്റ് തയ്യാറാകണമെന്ന് ബെഫി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്കില്‍ ബിസിനസും ശാഖകളും വര്‍ധിപ്പിക്കുന്നതിനനുപാതമായി ആവശ്യത്തിന് ജീവനക്കാരെയും മെസഞ്ചര്‍മാരെയും നിയമിക്കുക, സുതാര്യമായ സ്ഥലംമാറ്റം നടപ്പിലാക്കുക, അര്‍ഹമായ അലവന്‍സ് നിഷേധം അവസാനിപ്പിക്കുക, മാന്യമായ റിട്ടയര്‍മെന്റ് സാഹചര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും...

തുടര്‍ന്നു വായിക്കുക

അശോകന്‍ കതിരൂര്‍ നാടക പുരസ്കാര വിതരണം ഇന്ന്

കൂത്തുപറമ്പ്: അശോകന്‍ കതിരൂര്‍ നാടക പുരസ്കാര സമര്‍പ്പണം ശനിയാഴ്ച വൈകിട്ട് നാലിന് ടൗണ്‍ഹാളില്‍ നടക്കും. പ്രശസ്ത നാടക സംവിധായകനും നടനുമായ അശോകന്‍ കതിരൂരിന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ഥക്ക് ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍ നല്‍കും. പരുസ്കാര സമിതി ചെയര്‍മാന്‍ എം സുരേന്ദ്രന്‍ അധ്യക്ഷനാകും. ഡോ. പ്രഭാകരന്‍ പഴശ്ശി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് കുഞ്ഞിമംഗലം കൈരളിയുടെ "കുമാരന്റെ ഒരു സാധാരണ ചായക്കട" നാടകം അവതരിപ്പിക്കും. തുടര്‍ന്നു വായിക്കുക

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ എ ക്ലാസ് മെമ്പര്‍മാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിക്കുന്നു. രക്ഷിതാവിന്റെ ബാങ്ക് ഐഡന്റിറ്റി കാര്‍ഡ്, മാര്‍ക്ക്ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, പി ബി നമ്പര്‍ 27, പയ്യന്നൂര്‍ (പിഒ), 670307 എന്ന വിലാസത്തില്‍ ലഭിക്കണം. തുടര്‍ന്നു വായിക്കുക

ചോതിവിളക്ക് തെളിഞ്ഞു കൊട്ടിയൂരില്‍ ഇനി ഉത്സവ നാളുകള്‍

കൊട്ടിയൂര്‍: ചോതി വിളക്ക് തെളിഞ്ഞു; കൊട്ടിയൂരില്‍ ഇനി ഉത്സവത്തിന്റെ നാളുകള്‍. ഒരുമാസം നീളുന്ന വൈശാഖ മഹോത്സവം വ്യാഴാഴ്ച രാത്രി നടന്ന നെയ്യാട്ടത്തോടെ ആരംഭിച്ചു. ജില്ലയിലെ വിവിധ മഠങ്ങളില്‍നിന്നും എത്തിയ നൂറുകണക്കിന് നെയ്യമൃത് വ്രതക്കാര്‍ അക്കരെ ക്ഷേത്രത്തിലെത്തി നെയ്യാട്ടം നടത്തി. ജാതിയൂര്‍ ക്ഷേത്രത്തില്‍നിന്ന് കൊണ്ടുവരുന്ന ഓടയും തീയും ഉപയോഗിച്ച് ചോതി വിളക്ക് തെളിച്ചതോടെ നെയ്യാട്ടത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രിമാരും ഊരാളന്മാരും നടത്തിയ അടിയന്തിര യോഗത്തിന് ശേഷം നെയ്യാട്ടത്തിന് മുഹൂര്‍ത്തം കുറിച്ചു. തുടര്‍ന്ന് സ്വയംഭൂവിഗ്രഹത്തിലെ...

തുടര്‍ന്നു വായിക്കുക

മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജാഥ 26ന് ജില്ലയില്‍

കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംഘടിപ്പിക്കുന്ന വാഹന ജാഥ 26, 27 തിയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. സംസ്ഥാന പ്രസിഡന്റ് വി വി ദക്ഷിണാമൂര്‍ത്തിയാണ് ജാഥാ ലീഡര്‍.മലബാര്‍ ദേവസ്വം ബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡുകള്‍, ഏരിയാകമ്മിറ്റികള്‍ എന്നിവര്‍ പുനഃസംഘടിപ്പിക്കുക, ക്ഷേത്രജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ. കാസര്‍കോട് ജില്ലയിലെ പാലക്കുന്നില്‍ 26ന് പകല്‍ 11ന് പി രാജീവ് എംപി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ആദ്യ...

തുടര്‍ന്നു വായിക്കുക

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മൂന്നാം ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് സുധാകരപക്ഷം

ആലക്കോട്: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മൂന്നാം ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥി ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലിയെ അംഗീകരിക്കില്ലെന്ന് സുധാകരന്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചു. കെ സുധാകരന്‍ എംപി യെയും ഗ്രൂപ്പിനെയും അപമാനിക്കുന്ന വിധത്തില്‍ ആലക്കോട് മൂന്നാം ഗ്രൂപ്പ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിശാല ഐയുടെ സ്ഥാനാര്‍ഥിയായി മൂന്നാം ഗ്രൂപ്പ് രംഗത്തുവന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആലക്കോട് ചേര്‍ന്ന സുധാകരന്‍ ഗ്രൂപ്പ് യോഗം...

തുടര്‍ന്നു വായിക്കുക

ആത്മഹത്യാപ്രേരണ: ദമ്പതികള്‍ക്കെതിരെ കേസ്

കണ്ണപുരം: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ കണ്ണപുരം ഇടക്കേപ്പുറത്തെ ചെക്കീല്‍ പത്മനാഭന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കേസ്. ബാങ്ക് ജീവനക്കാരന്‍ പാപ്പിനിശേരിയില്‍ താമസിക്കുന്ന ഇരിണാവ് സ്വദേശി ഒ രാജേന്ദ്രന്‍ (41), ഭാര്യ രേഷ്മ (33) എന്നിവര്‍ക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. മെയ് പത്തിനാണ് ചെറുകുന്നിലെ റെയില്‍വേ ട്രാക്കില്‍ പത്മനാഭന്റെ മൃതദേഹം കണ്ടത്. സംഭവത്തെ തുടര്‍ന്ന് പത്മനാഭന്റെ ഭാര്യ പുഷ്പയും ബന്ധുവായ കെ അനില്‍കുമാറും നല്‍കിയ പരാതിയിലാണ് കേസെടുത്തത്...

തുടര്‍ന്നു വായിക്കുക

വിസിബി നിര്‍മിക്കാന്‍ 89 ലക്ഷം കുളം സംരക്ഷണത്തിന് ഒരുകോടിയുടെ പദ്ധതിയുമായി ജില്ലാപഞ്ചായത്ത്

സ്വന്തംലേഖകന്‍

കണ്ണൂര്‍: കുളങ്ങള്‍ സംരക്ഷിക്കുന്നതിനും ജലലഭ്യത ഉറപ്പുവരുത്തുന്നതിനും ജില്ലാപഞ്ചായത്ത് ഒരുകോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. "ജലം ജീവാമൃതം" പദ്ധതി പ്രകാരമാണ് കുളങ്ങള്‍ സംരക്ഷിക്കുന്നതും നവീകരിക്കുന്നതും. തോടുകള്‍ക്ക് വിസിബി നിര്‍മിക്കുന്നതിന് 89 ലക്ഷം രൂപയും ജലസേചന- ജലനിര്‍ഗമന പ്രവര്‍ത്തനങ്ങള്‍ക്കായി 35 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പാക്കും. 26 കുളങ്ങളാണ് നവീകരിക്കുന്നത്. കരിവെള്ളൂര്‍ വടക്കുമ്പാട് നമ്പിക്കുളം, വെള്ളോറ- മാളികക്കുളം, നിടുവാലൂര്‍ക്കുളം, കോട്ടൂര്‍ക്കുളം, വാണിയപ്പാറ- പൊതുകിണര്‍, ചെറുവയല്‍ പഞ്ചായത്ത്കുളം, ശിവപുരം കരക്കറക്കുളം,...

തുടര്‍ന്നു വായിക്കുക

ഉള്‍നാടന്‍ ജലപാത കനാല്‍ നിര്‍മാണം: സ്ഥലപരിശോധന തടഞ്ഞു

തലശേരി: ഉള്‍നാടന്‍ ജലപാതയുടെ സ്ഥലപരിശോധന ഇല്ലിക്കുന്നില്‍ നാട്ടുകാര്‍ തടഞ്ഞു. നാറ്റ്പാക് അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പരിശോധനക്കെതിരെയാണ് കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നത്. വിവരമറിഞ്ഞ് ധര്‍മടം പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ കടുത്ത എതിര്‍പ്പിനിടയിലും പ്രാരംഭജോലികള്‍ പൂര്‍ത്തിയാക്കിയാണ് സംഘം മടങ്ങിയത്. ഇല്ലിക്കുന്ന്, നെട്ടൂര്‍, കൊടുവള്ളി റെയില്‍വേ പാലം പരിസരത്താണ് വ്യാഴാഴ്ച രാവിലെ ഉദ്യോഗസ്ഥസംഘം സ്ഥലം പരിശോധിക്കാനെത്തിയത്. ഇല്ലിക്കുന്നിന്റെ മാറ്പിളര്‍ന്നുള്ള കനാല്‍...

തുടര്‍ന്നു വായിക്കുക

പാപ്പിനിശേരി ഖാദി വ്യവസായ പാര്‍ക്കിന് ശിലയിട്ടു

സ്വന്തം ലേഖകന്‍

പാപ്പിനിശേരി: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലാ പഞ്ചായത്ത് സഹായത്തോടെ പാപ്പിനിശേരിയില്‍ ആരംഭിക്കുന്ന കേരളത്തിലെ പ്രഥമ ഖാദി ഗ്രാമ വ്യവസായപാര്‍ക്കിന് മന്ത്രി കെ സി ജോസഫ് ശിലാസ്ഥാപനം നടത്തി. ഹാജി റോഡിന് സമീപമുള്ള ഒന്നര ഏക്കറിലാണ്് സംരംഭകര്‍ക്കായി 30 കെട്ടിടം അടങ്ങുന്ന സമുച്ചയം പണിയുന്നത്. ഒരു കൊല്ലത്തിനകം ഇവയുടെ പണിപൂര്‍ത്തിയാകും. അഞ്ചുകോടി രൂപയാണ് പദ്ധതിക്ക് സര്‍ക്കാര്‍ വകയിരുത്തിയത്. അഞ്ച് ബ്ലോക്കുകളിലായി 650, 800, 1000 ചതുരശ്ര അടികളിലായാണ് യൂണിറ്റുകള്‍ നിര്‍മിക്കുക. പണി പൂര്‍ത്തിയായാല്‍ 250 പേര്‍ക്ക് പ്രത്യക്ഷമായി തൊഴില്‍ ലഭിക്കും. വിവിധ...

തുടര്‍ന്നു വായിക്കുക

വില്ലേജ് ഓഫീസര്‍ അവധിയില്‍: കുട്ടികള്‍ ദുരിതത്തില്‍

ശ്രീകണ്ഠപുരം: കോളേജില്‍ അപേക്ഷ നല്‍കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ ഇരിക്കൂര്‍ വില്ലേജ് ഓഫീസര്‍ അവധിയെടുത്തത് വിദ്യാര്‍ഥികളെ കുഴക്കി. വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കായി എത്തിയ വിദ്യാര്‍ഥികളാണ് കുഴങ്ങിയത്. മൂന്നുദിവസമായി വില്ലേജ് ഓഫീസര്‍ അവധിയിലായിട്ട്. പകരം കല്യാട് വില്ലേജ് ഓഫീസര്‍ക്ക് ചുമതല നല്‍കിയിരുന്നത്രേ. എന്നാല്‍ മൂന്നുദിവസവും ഇരിക്കൂര്‍ വില്ലേജ് ഓഫീസില്‍ എത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. അടുത്ത ദിവസം തന്നെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി വില്ലേജ്...

തുടര്‍ന്നു വായിക്കുക

സിപിഐ എം പ്രവര്‍ത്തനഫണ്ട് ഏറ്റുവാങ്ങല്‍

ശ്രീകണ്ഠപുരം: സിപിഐ എം ശ്രീകണ്ഠപുരം ഏരിയയിലെ ലോക്കലുകളില്‍നിന്നുള്ള പ്രവര്‍ത്തനഫണ്ട് 27, 28 തിയതികളിലായി ഏറ്റുവാങ്ങും. മലപ്പട്ടം, ശ്രീകണ്ഠപുരം, നിടിയേങ്ങ, കുണ്ടംകൈ വായനശാല, ചുഴലി ഹൈസ്കൂള്‍, മണക്കാട് എന്നിവിടങ്ങളില്‍നിന്ന് തിങ്കളാഴ്ച ജില്ലാ സെക്രട്ടറിയറ്റംഗം എം പ്രകാശന്‍ ഏറ്റുവാങ്ങും. പടിയൂര്‍, ബ്ലാത്തൂര്‍, പയ്യാവൂര്‍, ചന്ദനക്കാംപാറ, ചെമ്പേരി, കുടിയാന്മല എന്നീ കേന്ദ്രങ്ങളില്‍ ജില്ലാസെക്രട്ടറിയറ്റംഗം കെ എം ജോസഫ് ഏറ്റുവാങ്ങും. കാവുമ്പായി ലോക്കലിലെ ബ്രാഞ്ചുകളില്‍നിന്നുള്ള ഫണ്ട് 25ന് ബ്രാഞ്ച്കേന്ദ്രങ്ങളില്‍ ഏരിയാ സെക്രട്ടറി പി വി ഗോപിനാഥ്...

തുടര്‍ന്നു വായിക്കുക

ടിപ്പര്‍ മോഷണക്കേസിലെ പ്രതി പിടിയില്‍

മാട്ടൂല്‍: വടകര ഓര്‍ക്കാട്ടേരിയിലെ ടിപ്പര്‍ ലോറി മോഷ്ടിച്ച കേസിലെ പ്രതി മാട്ടൂലില്‍ പിടിയില്‍. വയനാട് കമ്പളക്കാട്ടെ റിയാസി (40)നെയാണ് മാട്ടൂല്‍ സെന്‍ട്രല്‍ ആറുതെങ്ങ് കടവിന് സമീപത്തുനിന്ന് പഴയങ്ങാടി അഡീഷണല്‍ എസ്ഐ പി കെ ഭാസ്കരന്‍, ഗ്രേഡ് എസ്ഐ സതീശന്‍, സിവില്‍ പൊലീസ് ഓഫീസര്‍ കെ വി ശിവദാസന്‍ എന്നിവര്‍ പിടികൂടിയത്. ഓര്‍ക്കാട്ടേരിയിലെ സനൂപിന്റെ ലോറി മോഷ്ടിച്ച് മാട്ടൂലിലെത്തിച്ച് വ്യാജനമ്പര്‍ പതിച്ച് മണല്‍ കടത്തുന്നതിനിടയില്‍ 20 ദിവസംമുമ്പാണ് ലോറി പിടികൂടിയത്. മലപ്പുറം രജിസ്ട്രേഷനുള്ള നമ്പര്‍ പതിച്ച് മാട്ടൂല്‍ സെന്‍ട്രലില്‍നിന്നാണ് മണല്‍...

തുടര്‍ന്നു വായിക്കുക

സ്കൂളുകളിലെ കച്ചവടം അവസാനിപ്പിക്കണം

ആലക്കോട്: വ്യാപാര ലൈസന്‍സ് എടുത്ത് കച്ചവടം ചെയ്യുന്ന കച്ചവടക്കാരെ നോക്കുകുത്തികളാക്കി സ്വകാര്യ സ്കൂളുകളില്‍ സ്റ്റോര്‍ എന്നപേരില്‍ നടത്തിവരുന്ന കച്ചവടം അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സ്കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ അനധികൃതമായി കച്ചവടം ചെയ്യുകയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ കേരള സര്‍ക്കാരിന്റെയോ കണ്‍സ്യൂമര്‍ ഫെഡറേഷന്റെയോ സബ്സിഡിയോടുകൂടിയുള്ള വസ്തുക്കള്‍ വില്‍പന ചെയ്യുന്നില്ല. അനധികൃത കച്ചവടത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് അടിയന്തരനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വി...

തുടര്‍ന്നു വായിക്കുക

മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ റോഡ് പുനരുദ്ധാരണത്തിന് 40 ലക്ഷം

കണ്ണൂര്‍: മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് 40ലക്ഷം രൂപ അനുവദിച്ചതായി ഇ പി ജയരാജന്‍ എംഎല്‍എ അറിയിച്ചു. കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്ന വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. പടിയൂര്‍ പഞ്ചായത്തിലെ ബ്ലാത്തൂര്‍-മഞ്ഞാങ്കരി റോഡ്, ഊരത്തൂര്‍-നമ്പടിയാര്‍ റോഡ്, കൂടാളി പഞ്ചായത്തിലെ കോരാര്‍മ്പ്-മുണ്ടപ്പറമ്പ്--വേശാല റോഡ്, മട്ടന്നൂര്‍ മുന്‍സിപാലിറ്റിയിലെ കാര അമ്പലം-പഴശ്ശി കനാല്‍ റേഡ്, കിളിയങ്ങാട്-എലിക്കുന്ന് റോഡ്, തില്ലങ്കേരി...

തുടര്‍ന്നു വായിക്കുക

3.75 ലക്ഷം പേര്‍ സബ്സിഡിക്ക് പുറത്ത് പാചക വാതക സബ്സിഡി ജൂലൈ മുതല്‍ ബാങ്ക് മുഖേന

കണ്ണൂര്‍: ജില്ലയില്‍ പാചക വാതക സിലിണ്ടര്‍ സബ്സിഡി ജൂലൈ മുതല്‍ ബാങ്ക് മുഖേന. ആധാര്‍ കാര്‍ഡില്ലാത്ത 3.75 ലക്ഷം ഉപയോക്താക്കള്‍ക്ക് സബ്സിഡി ലഭിക്കില്ല. ജില്ലയില്‍ അഞ്ച് ലക്ഷത്തോളം സിലിണ്ടര്‍ ഉപയോക്താക്കളില്‍ 25 ശതമാനം മാത്രമേ ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയുള്ളൂ. 450രൂപയാണ് ഒരു സിലിണ്ടറിന് സബ്സിഡി ലഭിക്കുക. ഒമ്പത് സിലിണ്ടറിന്റെ 4045 രൂപ ആധാര്‍ രജിസ്ട്രേഷനുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. ഉപയോക്താക്കള്‍ ഏജന്‍സിയില്‍ 950 രൂപ നല്‍കി സിലിണ്ടര്‍ വാങ്ങണം. സംസ്ഥാനത്താദ്യമായി വയനാട് ജില്ലയില്‍ ജൂണ്‍ ഒന്നുമുതല്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. അതിന്റെ...

തുടര്‍ന്നു വായിക്കുക

ചെന്നിത്തലയുടെ യാത്രാഫലം കലാപം: പി ജയരാജന്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തെക്കോട്ടേക്ക് യാത്ര നടത്തിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കിഴക്കോട്ട് എന്ന മട്ടിലാണ് ഭരണം രണ്ടുവര്‍ഷം പിന്നിടുന്ന യുഡിഎഫിന്റെ സ്ഥിതിയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കണ്ണൂര്‍ താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനി തനിക്ക് തന്റെ വഴിയെന്നും മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ വഴിയെന്നുമാണ് ചെന്നിത്തല പറയുന്നത്. കേരളയാത്ര മഞ്ചേശ്വരത്തുനിന്ന് തിരുവനന്തപുരത്ത് എത്തുമ്പോള്‍ കേരളത്തില്‍ വന്‍ രാഷ്ട്രീയമാറ്റം...

തുടര്‍ന്നു വായിക്കുക

താലൂക്ക് ഓഫീസ് ഉപരോധം അഞ്ചാം നാളിലേക്ക്സമരജ്വാല

തിരു: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെയുള്ള ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായുള്ള താലൂക്ക് ഉപരോധം അഞ്ചാം ദിവസത്തിലേക്ക്. ഒടുങ്ങാത്ത സമരാവേശവുമായി പതിനായിരങ്ങളാണ് സമരകേന്ദ്രങ്ങളിലെത്തുന്നത്. ഒരാഴ്ചത്തെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം നടത്തുന്ന ഉപരോധസമരത്തില്‍ താലൂക്ക് ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. പാര്‍പ്പിടത്തിനും ഭൂമിക്കുമുള്ള അവകാശം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക, പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുക, സാമൂഹിക നീതി ഉറപ്പാക്കുക, ചില്ലറമേഖലയില്‍ വിദേശനിക്ഷേപം തടയുക...

തുടര്‍ന്നു വായിക്കുക

District
Archives