• 25 മേയ് 2013
  • 11 ഇടവം 1188
  • 15 റജബ്ബ് 1434
ഹോം  » കാസര്‍കോട്  » ലേറ്റസ്റ്റ് ന്യൂസ്

അണയാത്ത സമരാവേശം: ഉപരോധം ഇന്ന് സമാപിക്കും

സ്വന്തം ലേഖകന്‍

തിരു: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദ്രോഹനയങ്ങള്‍ക്കെതിരെ ഒടുങ്ങാത്ത പ്രതിഷേധവും അടങ്ങാത്ത സമരാവേശവുമായി പതിനായിരങ്ങള്‍. സാധാരണക്കാരന്റെ ജീവിതം ദുരിതമയമാക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന താലൂക്ക് ഓഫീസ് ഉപരോധം കൂടുതല്‍ കരുത്തോടെ ആറാം ദിവസത്തിലേക്ക്. ജനങ്ങളുടെ രോഷാഗ്നിയില്‍ അഞ്ചുദിവസമായി താലൂക്ക് ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കയാണ്. ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായ ഉപരോധത്തില്‍ സമൂഹത്തിന്റെ സമസ്തമേഖലയില്‍നിന്നുള്ളവരുടെ പങ്കാളിത്തം പ്രകടമാണ്. പുലര്‍ച്ചെതന്നെ ആരംഭിക്കുന്ന ഉപരോധത്തില്‍...

തുടര്‍ന്നു വായിക്കുക

ജനമുന്നേറ്റത്തിലൂടെ രാജ്യത്തെ പുതുക്കിപ്പണിയാനുള്ള സമരം: എം വി ഗോവിന്ദന്‍

കാഞ്ഞങ്ങാട്: ജനമുന്നേറ്റത്തിലൂടെ രാജ്യത്തെ പുതുക്കിപ്പണിയാനുള്ള സമരമാണ് സിപിഐ എം സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐ എം സംഘടിപ്പിച്ച ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ഓഫീസുകളും പൂട്ടിച്ച് കേരളത്തെ സ്തംഭിപ്പിക്കാന്‍ ജനമുന്നേറ്റത്തിന് സാധിക്കുമെന്നതിന് ഉദാഹരണമാണ് ഉപരോധ സമരം. ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഇത്തരം സമരപോരാട്ടങ്ങളുടെ ഭാഗമായാണ്. ഏറ്റവും കൂടുതല്‍ സമ്പന്നര്‍ ജീവിക്കുന്ന...

തുടര്‍ന്നു വായിക്കുക

സ്വകാര്യ കമ്പനികള്‍ക്ക് രാജ്യത്തെ തീറെഴുതുന്നു: പി കരുണാകരന്‍ എംപി

കാസര്‍കോട്: സ്വകാര്യ കമ്പനികള്‍ക്ക് രാജ്യത്തെ തീറെഴുതുകയാണ് മന്‍മോഹന്‍ സിങ്ങെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി. ജനങ്ങള്‍ക്ക് അനിവാര്യമായ വെള്ളമെത്തിക്കേണ്ടത് സര്‍ക്കാരാണ്. ഇതിനായുള്ള വകുപ്പിനെ നോക്കുകുത്തിയാക്കി സ്വകാര്യ കമ്പനികളെ ഏല്‍പിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. സ്ത്രീകള്‍ക്ക് രാജ്യത്ത് നടക്കാന്‍ കഴിയാത്ത സ്ഥിതിയായി. രാജ്യതലസ്ഥാനമായ ഡല്‍ഹി കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറി. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ശേഷം...

തുടര്‍ന്നു വായിക്കുക

മോഷ്ടിച്ച കല്ലുവെട്ട് യന്ത്രം വില്‍ക്കാന്‍ കൊണ്ടുപോകുന്നതിനിടെ 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ചെങ്കല്‍ പണയില്‍നിന്ന് മോഷ്ടിച്ച കല്ലുവെട്ട് യന്ത്രം വില്‍ക്കാന്‍ കൊണ്ടുപോകുന്നതിനിടെ മൂന്നംഗ സംഘം അറസ്റ്റില്‍. കണ്ണൂര്‍ മാത്തില്‍ ആലക്കോട് സ്വദേശികളായ ടി കെ റിജേഷ് (21), സനല്‍കുമാര്‍ (22), വാന്‍ ഡ്രൈവര്‍ തെക്കില്‍ പൊയിനാച്ചി മണ്ഡലിപ്പാറ എ എം അബ്ദുല്‍ കബീര്‍ (27) എന്നിവരാണ് മഞ്ചേശ്വരം ഹൊസങ്കടി ചെക്പോസ്റ്റില്‍ പിടിയിലായത്. പെരിങ്ങോം ചൂരല്‍ തവിടിശേരിയില്‍ സദാനന്ദന്റെ രണ്ടുലക്ഷം രൂപ മതിക്കുന്ന കല്ലുവെട്ട് യന്ത്രമാണ് ചെങ്കല്‍ പണയില്‍നിന്ന് ബുധനാഴ്ച രാത്രി കാണായത്. പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ പിക്കപ്പ്...

തുടര്‍ന്നു വായിക്കുക

ആവേശമായി സമ്മേളന നഗരി

സ്വന്തം ലേഖകന്‍

കാഞ്ഞങ്ങാട്. സഹനങ്ങളുടെയും പോരാട്ടങ്ങളുടെയും ആവേശ സ്മരണകള്‍ തുടിക്കുന്ന നേഴ്സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന നഗരി പ്രതിനിധികള്‍ക്ക് അവിസ്മരണീയ അനുഭവമായി. നിര്‍ധനര്‍ക്കും അശരണര്‍ക്കും ആശ്വാസമായി ജീവിതം സമര്‍പ്പിച്ച മദര്‍ തെരേസ, മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുമ്പോഴും രോഗികള്‍ക്ക് സാന്ത്വന സ്പര്‍ശം നല്‍കിയ നേഴ്സുമാരുടെ മാലാഖയായ ഫ്ളോറന്‍സ് നൈറ്റിങ്ഗേല്‍ എന്നിവരുടെ കട്ടൗട്ടുകള്‍ പുഞ്ചിരിതൂകി പ്രവേശന കവാടത്തില്‍ നില്‍ക്കുന്നു. ക്യൂബന്‍ മണ്ണിനെ ചുവപ്പിക്കാന്‍ ആതുരസേവനവും വിപ്ലവപ്രവര്‍ത്തനങ്ങളും സമന്വയിപ്പിപ്പ അനശ്വര വിപ്ലവകാരി...

തുടര്‍ന്നു വായിക്കുക

എന്റെ മരം പദ്ധതി ഉദ്ഘാടനം 5ന്

കാസര്‍കോട്: എന്റെ മരം പദ്ധതിയിയുടെ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി ദിനമായ അഞ്ചിന് ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. പദ്ധതിയില്‍ സ്കൂളുകള്‍ക്കുള്ള വൃക്ഷത്തൈ വിതരണം കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ 28നും കാസര്‍കോട് ഭാഗങ്ങളില്‍ 25നും നടക്കും. വിതരണ കേന്ദ്രങ്ങളില്‍ സ്കൂള്‍ അധികൃതരെത്തണം. എല്ലാ സ്കൂളിലും അസംബ്ലി കൂടി വനവല്‍ക്കരണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും മരങ്ങളുടെ വളര്‍ച്ച, അതിജീവനം എന്നിവ പിടിഎ കമ്മിറ്റികള്‍ നിരീക്ഷിക്കണമെന്നും പദ്ധതിയുടെ ജില്ലാതല...

തുടര്‍ന്നു വായിക്കുക

മണല്‍ ലോറികള്‍ പിടികൂടി

കാസര്‍കോട്: പോത്തും മത്സ്യവുമെന്ന വ്യാജേന മണല്‍ കടത്തിയ മൂന്ന് ലോറി പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പൊവ്വലില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പൈക്ക ചന്ദ്രംപാറയിലെ വിജയനെ (37) ആദൂര്‍ സിഐ എ സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനാണ്് മണല്‍ ലോറി പിടികൂടിയത്. പോത്തുകളെ കടത്തുന്ന വാഹനങ്ങളില്‍ പൊതുവെ പരിശോധന നടത്താറില്ല. ഇതു മുതലെടുത്ത് ലോറിയില്‍ മണല്‍ കടത്തുകയായിരുന്നു. ചട്ടഞ്ചാല്‍ ദേശീയപാതയില്‍ മത്സ്യമെന്ന വ്യാജേന കണ്ണൂരിലേക്ക് മണല്‍ കടത്തിയ രണ്ട് ലോറിയാണ് വ്യാഴാഴ്ച രാത്രി വിദ്യാനഗര്‍ എസ്ഐ...

തുടര്‍ന്നു വായിക്കുക

കുടിവെള്ള സ്വകാര്യവല്‍ക്കരണ വിരുദ്ധ കണ്‍വന്‍ഷന്‍ 28ന്

കാസര്‍കോട്: കുടിവെള്ള മേഖലയില്‍ സിയാല്‍ മോഡല്‍ കമ്പനി രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെ വാട്ടര്‍ അതോറിറ്റി മേഖലയിലെ സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും ചേര്‍ന്ന് നടത്തുന്ന സമരത്തിന്റെ ഭാഗമായി 28ന് പകല്‍ മൂന്നിന് കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സ്വകാര്യവല്‍ക്കരണ വിരുദ്ധ ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാട്ടര്‍ അതോറിറ്റി യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജെ ശശാങ്കന്‍ വിഷയം അവതരിപ്പിക്കും. കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ സംഘാടകസമിതി അഭ്യര്‍ഥിച്ചു. തുടര്‍ന്നു വായിക്കുക

\"കാണിയുടെ കാണാകാഴ്ച\"പ്രകാശനം ഇന്ന്

കാഞ്ഞങ്ങാട്: ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് എം ഒ വര്‍ഗീസ് എഴുതിയ "കാണിയുടെ കാണാകാഴ്ച" പുസ്തകം ശനിയാഴ്ച ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ എംഎല്‍എ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവിക്ക് നല്‍കി പ്രകാശനം ചെയ്യും. പകല്‍ മൂന്നിന് കാഞ്ഞങ്ങാട് കുന്നുമ്മല്‍ ഐഎംഎ ഹാളിലാണ് പരിപാടി. സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ അധ്യക്ഷനാകും. പുരോഗമന കലാസാഹിത്യ സംഘം ജില്ലാപ്രസിഡന്റ് ഇ പി രാജഗോപാലന്‍ പുസ്തകം പരിചയപ്പെടുത്തും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, സിപിഐ ജില്ലാസെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ആര്‍എസ്പി...

തുടര്‍ന്നു വായിക്കുക

ഭാരത് ദര്‍ശന്‍ യാത്ര: അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: അവിശ്വസനീയമായ ഇന്ത്യയുടെ ഹൃദയം തൊട്ടറിയുക, രാഷ്ട്രബോധവും പൗരബോധവും പൊതുജനങ്ങളില്‍ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹെല്‍ത്ത് ലൈന്‍ കാസര്‍കോട് കേന്ദ്ര- സംസ്ഥാന എജന്‍സികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നിരക്കിലുള്ള വിനോദ വിജ്ഞാന പരിപാടിയായ "ഭാരത്ദര്‍ശന്‍" യാത്രയിലേക്ക് പൊതുജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വടക്കേ ഇന്ത്യയിയെ എട്ട് സംസ്ഥാനങ്ങളില്‍ സന്ദര്‍ശിക്കും. വിലാസം: മോഹനന്‍ മാങ്ങാട്, കോര്‍ഡിനേറ്റര്‍ "ഭാരത്ദര്‍ശന്‍", ബാര പിഒ, ഉദുമ വഴി, കാസര്‍കോട്- 671319. ഫോണ്‍: 94466779718. തുടര്‍ന്നു വായിക്കുക

സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസ് കെട്ടിടത്തിന് ശിലയിട്ടു

കാഞ്ഞങ്ങാട്: സിപിഐ എം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിക്ക് മേലാങ്കോട്ട് നിര്‍മിക്കുന്ന എ കെ ജി സ്മാരക മന്ദിരത്തിന് ശിലയിട്ടു. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപിയാണ് ഇരുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. സംസ്ഥാനകമ്മിറ്റിയംഗം എ കെ നാരായണന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗം എം രാജഗോപാലന്‍, ജില്ലാകമ്മിറ്റി അംഗം പി അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി എം പൊക്ലന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്നു വായിക്കുക

വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ആരംഭശൂരത്വം: മന്ത്രി കെ സി ജോസഫ്

തൃക്കരിപ്പൂര്‍: സംസ്ഥാനത്ത് വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പലപ്പോഴും ആരംഭശൂരത്വം മാത്രമാണുള്ളതെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് നിര്‍മിക്കുന്ന വാണിജ്യ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരംഭിച്ച പദ്ധതികള്‍ പല കാരണങ്ങള്‍ കൊണ്ടും പൂര്‍ത്തിയാകാത്ത സാഹചര്യമാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളമുണ്ടാക്കിയ നേട്ടത്തില്‍നിന്ന് പിന്നോക്കം പോകുന്ന അവസ്ഥയുണ്ട്. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍, കെ രമേശന്‍, പി വി പത്മജ, കെ യു...

തുടര്‍ന്നു വായിക്കുക

ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക നെയിംബോര്‍ഡ് നല്‍കണം

കാസര്‍കോട്: നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക നെയിംബോര്‍ഡ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ആര്‍ടിഒയോട് കാസര്‍കോട് മുനിസിപ്പല്‍ ഓട്ടോറിക്ഷ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മഞ്ചേശ്വരം പഞ്ചിക്കല്‍ മുതല്‍ ബന്തടുക്ക വരെയുള്ള പഞ്ചായത്തുകളിലെ ഓട്ടോറിക്ഷകള്‍ നഗരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുകയും സര്‍വീസ് നടത്തുകയും ചെയ്യുന്നു. തോന്നിയ രീതിയില്‍ വാടകയും ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഓട്ടോറിക്ഷകളെ തിരിച്ചറിയാന്‍ നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് നീലയും വെള്ളയും നിറത്തിലുള്ള...

തുടര്‍ന്നു വായിക്കുക

കാലിച്ചാമരം- പരപ്പ റോഡ് റീടാര്‍ ചെയ്തില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തും

കാഞ്ഞങ്ങാട്: കാലിച്ചാമരം- പരപ്പ റോഡ് റീടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സുകളുടെ ടയറുകള്‍ക്കും സ്പെയര്‍പാര്‍ട്സിനും കേടുപാട് സംഭവിക്കുന്നു. തുടര്‍ന്നു വായിക്കുക

കെഎംഎസ്ആര്‍എ മാര്‍ച്ച് നടത്തി

കാസര്‍കോട്: പ്രൊമോഷന്‍ എംപ്ലോയീസ് ആക്ട് നടപ്പില്‍ വരുത്താത്ത ഔഷധക്കമ്പനി മാനേജ്മെന്റുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെയില്‍സ് പ്രൊമോഷന്‍ തൊഴിലാളികള്‍ കെഎംഎസ്ആര്‍എ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കെഎംഎസ്ആര്‍എ സോണല്‍ പ്രസിഡന്റ് വി സി മാധവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി മനോജ് അധ്യക്ഷനായി. സി കൃഷ്ണന്‍, ടി കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി സി സതീശന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്നു വായിക്കുക

മണപ്പുറം സമരം: കലക്ടറേറ്റ് ഉപരോധിച്ചു

കാസര്‍കോട്: മണപ്പുറം ഫൈനാന്‍സ് മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാടിനെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നടപടിക്കെതിരെ എഐടിയുസി നേതൃത്വത്തിലുള്ള മണപ്പുറം സമര സഹായ സമിതി കലക്ടറേറ്റ് ഉപരോധിച്ചു. കലക്ടറേറ്റിലേക്കുള്ള മുഴുവന്‍ പ്രവേശ കവാടങ്ങളും പ്രവര്‍ത്തകര്‍ അടച്ചു. ഒരു മാസത്തിലധികമായി മണപ്പുറം സ്ഥാപനത്തിലെ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കും ന്യൂ ജനറേഷന്‍ ബാങ്ക്സ് ആന്‍ഡ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി സി എസ് വിനോദ് 12 ദിവസമായി നടത്തുന്ന നിരാഹാരവും ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍...

തുടര്‍ന്നു വായിക്കുക

മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജാഥ വിജയിപ്പിക്കുക

കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) നടത്തുന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടന പരിപാടിയും സ്വീകരണവും വിജയിപ്പിക്കാന്‍ മുഴുവന്‍ അംഗങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. പ്രസിഡന്റ് വി വി ദക്ഷിണാമൂര്‍ത്തിയാണ് ജാഥാലീഡര്‍. ഞായറാഴ്ച രാവിലെ പത്തിന് ഉദുമ പാലക്കുന്നിലാണ് ജാഥയുടെ ഉദ്ഘാടനം. പകല്‍ മൂന്നിന് ചെറുവത്തൂര്‍ കൊവ്വലില്‍ ജാഥക്ക് സ്വീകരണം നല്‍കും. മലബാര്‍ ദേവസ്വം ബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡുകള്‍, ഏരിയാകമ്മിറ്റികളുടെ പുനഃസംഘടന ഉടന്‍ നടത്തുക, ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പള...

തുടര്‍ന്നു വായിക്കുക

ആരോഗ്യമന്ത്രിയുടെ അദാലത്ത് 1ന്

കാസര്‍കോട്: ആരോഗ്യരംഗത്തെ പരാതി സ്വീകരിക്കുന്നതിനും പരിഹാര നിര്‍ദേശങ്ങള്‍ക്കുമായി മന്ത്രി വി എസ് ശിവകുമാര്‍ നേതൃത്വത്തിലുള്ള ജനസമ്പര്‍ക്ക പരിപാടി ഒന്നിന് കാസര്‍കോട് കലക്ടറേറ്റിന് എതിര്‍വശമുള്ള തേജസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന അദാലത്തിന്റെ ഭാഗമായാണ് ജില്ലയിലും ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പതുമുതല്‍ ഒന്നുവരെയാണ് അദാലത്ത്. ജില്ലയിലെ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുക, ...

തുടര്‍ന്നു വായിക്കുക

കാഞ്ഞങ്ങാട്ടെ മാലിന്യപ്രശ്നം: മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട്: നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാത്ത നഗരസഭയുടെ നിലപാടിനെതിരെ ആരംഭിക്കുന്ന ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി 28ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ്് അസോസിയേഷന്‍ വ്യാപാരഭവനില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെമ്മട്ടംവയല്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍നിന്ന് യഥാസമയം മാലിന്യം നീക്കം ചെയ്യാത്തതിനാല്‍ മാലിന്യശേഖരണവും സംസ്കരണവും നഗരസഭ നിര്‍ത്തിവച്ചു. നഗരത്തിലെ മാലിന്യങ്ങള്‍ വഴിവക്കിലിട്ട് നഗരസഭാ ഉദ്യോഗസ്ഥര്‍തന്നെ കത്തിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍പോലും റോഡരികില്‍...

തുടര്‍ന്നു വായിക്കുക

തൊഴില്‍ സമരം ഒത്തുതീര്‍ക്കണം: സിഐടിയു

കാസര്‍കോട്: മണപ്പുറം ഫൈനാന്‍സിലെ തൊഴില്‍ സമരം ഒത്തുതീര്‍ക്കണമെന്ന് സിഐടിയു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സംഘടനാ സ്വാതന്ത്ര്യം, ജോലിസ്ഥിരത, ന്യായമായ വേതനം എന്നിവക്കായി മണപ്പുറം ഫൈനാന്‍സിലെ തൊഴിലാളികള്‍ 45 ദിവസത്തിലധികമായി സമരത്തിലാണ്. എഐടിയുസി നേതൃത്വത്തിലുള്ള സമരത്തെ ഗുണ്ടാ ആക്രമണത്തിലൂടെയും പ്രതികാര നടപടിയിലൂടെയും തകര്‍ക്കാനാണ് മാനേജ്മെന്റ് ശ്രമം. മാനേജ്മെന്റിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ചെറുവിരലനക്കാന്‍ സംസ്ഥാന സര്‍ക്കാരും തൊഴില്‍ വകുപ്പും തയ്യാറായിട്ടില്ല. പത്ത് ദിവസത്തിലധികമായി നിരാഹാര സമരം നടത്തുന്ന സംഘടനാ നേതാവിന്റെ...

തുടര്‍ന്നു വായിക്കുക

ജൈവ സമ്പത്ത് കുറയുന്നു തുരുത്തുകള്‍ തൊട്ടറിയാന്‍ കുട്ടികളുടെ പഠനയാത്ര

തൃക്കരിപ്പൂര്‍: ജൈവ വൈവിധ്യ ദിനത്തില്‍ കുട്ടികളുടെ കായല്‍ പഠനയാത്ര. ഇടയിലെക്കാട് നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ബാലവേദി നേതൃത്വത്തിലാണ് ലോക ജൈവ വൈവിധ്യ ദിനത്തില്‍ തുരുത്തുകളെ തൊട്ടറിയാന്‍ കായല്‍ പഠനയാത്ര സംഘടിപ്പിച്ചത്. ജൈവ വൈവിധ്യത്താല്‍ സമൃദ്ധമായ കവ്വായി കായലിലെ അഞ്ചിങ്ങമാട്, കുഞ്ഞിമാട്, തെക്കേമാട്, കല്ലുംമോത്ത്, കൊച്ചത്തുരുത്ത്, കുരുപ്പാട് തുടങ്ങിയ തുരുത്തുകളിലേക്കാണ് യാത്ര നടത്തിയത്. വേമ്പനാട്ട് കായല്‍, അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട കായല്‍ എന്നിവക്ക് ശേഷം രാംസര്‍ സൈറ്റ് പദവിക്ക് ശ്രമം നടക്കുകയാണ്. അറുപതിനം ദേശാടനക്കിളികള്‍,...

തുടര്‍ന്നു വായിക്കുക

വില്ലേജ് ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തണം: പി രാഘവന്‍

കാസര്‍കോട്: ജില്ലയിലെ വില്ലേജ് ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍, മന്ത്രി അടൂര്‍ പ്രകാശിനോട് ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ഓഫീസര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരില്ല. കരിവേടകത്ത് വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ പത്തുദിവസം ഓഫീസ് തുറക്കാത്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവനക്കാരില്ലാത്തതിനാല്‍ നാട്ടുകാര്‍ ബുദ്ധിമുട്ട് നേരിടുന്നു. വിദ്യാര്‍ഥികളെ സ്കൂളുകളിലും കോളേജുകളിലും പ്രവേശിക്കുമ്പോള്‍ അത്യാവശ്യം വേണ്ട സര്‍ട്ടിഫിക്കറ്റുകളും...

തുടര്‍ന്നു വായിക്കുക

കുടിവെള്ളവുമായി പടന്ന പഞ്ചായത്ത്

ചെറുവത്തൂര്‍: കുടിവെള്ളവുമായി ജനങ്ങള്‍ക്ക് മുന്നില്‍ പഞ്ചായത്ത്. കുടിവെള്ളം കിട്ടാക്കനിയായ പ്രദേശത്താണ് പടന്ന പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെള്ളമെത്തിച്ച് ജനങ്ങളുടെ വിഷമത്തിന് പരിഹാരം കാണുന്നത്. പടന്ന പഞ്ചായത്തിലെ കോണത്ത്വയല്‍, പയ്യളം, ബദര്‍പള്ളി, എടച്ചാക്കൈ തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങള്‍ക്കാണ് പഞ്ചായത്ത് സഹായഹസ്തവുമായെത്തിയത്. വേനല്‍ കനത്തതോടെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുമ്പോഴാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതിയുമായി മുന്നോട്ടുവന്നത്. പടന്നയില്‍നിന്ന് ടാങ്കറുകളില്‍ ശുദ്ധജലം...

തുടര്‍ന്നു വായിക്കുക

പെര്‍ഡാല കൊറഗ കോളനിയില്‍ മുഴുവന്‍ കുടുംബത്തിനും പട്ടയം

കാസര്‍കോട്: ബദിയടുക്ക പഞ്ചായത്തിലെ പെര്‍ഡാല കൊറഗ കോളനിയിലെ മുഴുവന്‍ കുടുംബത്തിനും പട്ടയം നല്‍കാന്‍ കലക്ടറുടെ ഉത്തരവ്. കോളനിവാസികള്‍ക്ക് പട്ടയം അനുവദിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടറോടും കാസര്‍കോട് തഹസില്‍ദാരിനോടും കലക്ടര്‍ നിര്‍ദേശിച്ചു. കോളനിയില്‍ 40 കുടുംബത്തിലായി 141 പേരുണ്ട്. കാര്‍ഡ് ബിപിഎല്‍ ആക്കാന്‍ അപേക്ഷ നല്‍കിയ നാലുപേര്‍ക്കും അനുവദിച്ചു. ചൊവ്വാഴ്ച കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ ബിപിഎല്‍ കാര്‍ഡ് നല്‍കും. പുതിയ കാര്‍ഡിനുള്ള മൂന്ന് അപേക്ഷയിലും പേരുള്‍പ്പെടുത്തുന്നതിനുള്ള രണ്ട്...

തുടര്‍ന്നു വായിക്കുക

ഹനഫി വിഭാഗത്തിന് സംവരണ ആനുകൂല്യം നല്‍കണം

കാസര്‍കോട്: മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഹനഫി ഉപവിഭാഗക്കാര്‍ക്കും എല്ലാ സംവരണ ആനുകൂല്യങ്ങളും അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന പിന്നോക്ക വിഭാഗ കമീഷന്‍ സിറ്റിങ്ങില്‍ വിചാരണക്കെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ കമീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി ശിവരാജന്‍ പരാതിക്കാരില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചു. ജില്ലയിലെ മുസ്ലിം വിഭാഗത്തില്‍പെട്ട ഹനഫി മുസ്ലിങ്ങള്‍ക്ക് മാപ്പിള വിഭാഗത്തിന് ലഭിക്കുന്ന സംവരണ ആനുകൂല്യങ്ങള്‍ നിലവില്‍ ലഭിക്കുന്നില്ല. ഈ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന് ഹനഫി വിഭാഗക്കാര്‍ കമീഷന്‍ മുമ്പാകെ...

തുടര്‍ന്നു വായിക്കുക

ഭെല്‍- ഇഎംഎല്‍ മാനേജ്മെന്റിനെതിരെ കുറ്റവിചാരണ

കാസര്‍കോട്: ഭെല്‍- ഇഎംഎല്‍ മാനേജ്മെന്റിന്റെ അവകാശ നിഷേധങ്ങള്‍ക്കെതിരെ എസ്ടിയു കുറ്റവിചാരണ സംഘടിപ്പിച്ചു. മുന്‍ മന്ത്രി ചെര്‍ക്കള അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എ അബ്ദുല്‍റഹ്മാന്‍ അധ്യക്ഷനായി. കെ പി മുഹമ്മദ് അഷ്റഫ് കുറ്റപത്രം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുല്‍ഖാദര്‍, ജില്ലാപഞ്ചായത്ത് അംഗം ഫരീദ സക്കീര്‍ അഹമ്മദ്, എ എ ജലീല്‍, മൊയ്തീന്‍ കൊല്ലമ്പാടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു വായിക്കുക

കുളം ശുചീകരിക്കാന്‍ സിആര്‍പിഎഫ് ഇറങ്ങി

ചെറുവത്തൂര്‍: ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ സിആര്‍പിഎഫും. തിമിരി കൊട്ടുമ്പുറത്തെ ധര്‍മശാസ്ത ചാമുണ്ഡേശ്വരി ക്ഷേത്രക്കുളം ശുചീകരിക്കാന്‍ പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിലെ പൊലീസുകാരെത്തി. 50 വീതം സ്റ്റുഡന്‍സ്, റിക്രൂട്ട്മെന്റ്സ്, ആറ് സ്റ്റാഫ് എന്നിവര്‍ ചേര്‍ന്ന സംഘം കുളത്തിലെ ചെളിയും മാലിന്യവും നീക്കി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ജനങ്ങളുമായി അടുത്തിടപഴകുക, അവര്‍ക്കായി സേവന പ്രവൃത്തികള്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനമെന്ന് എഎസ്ഐമാരായ കെ ഉണ്ണികൃഷ്ണന്‍,...

തുടര്‍ന്നു വായിക്കുക

മണപ്പുറം സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണം : സിഐടിയു

കാഞ്ഞങ്ങാട്: മണപ്പുറം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുയര്‍ത്തി ന്യൂജനറേഷന്‍ ആന്‍ഡ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (എഐടിയുസി) നേതൃത്വത്തിലുള്ള നിരാഹാര സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ നാരായണന്‍ ആവശ്യപ്പെട്ടു. 11 ദിവസമായി നിരാഹാരസമരം നടത്തുന്ന അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി എസ് വിനോദിനെ സമരപ്പന്തലില്‍ എ കെ നാരായണന്‍ സന്ദര്‍ശിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം പി അപ്പുക്കുട്ടന്‍, സിപിഐ എം കാഞ്ഞങ്ങാട് ഏരിയാസെക്രട്ടറി എം പൊക്ലന്‍, സിഐടിയു കാഞ്ഞങ്ങാട്...

തുടര്‍ന്നു വായിക്കുക

പൊലീസ് നിഷ്ക്രിയം മലയോരത്ത് മോഷ്ടാക്കള്‍ വിലസുന്നു

സ്വന്തം ലേഖകന്‍

രാജപുരം: മലയോരത്ത് കവര്‍ച്ച വ്യാപകമാകുമ്പോഴും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. മൂന്ന് മാസത്തിനകം ഏഴിലധികം കവര്‍ച്ച മലയോരത്തുണ്ടായി. വണ്ണാത്തിക്കാനത്ത് കഴിഞ്ഞദിവസം നടന്ന സംഭവമാണ് ഏറ്റവുമൊടുവിലത്തേത്. ഒന്നില്‍പോലും തുമ്പുണ്ടാക്കാന്‍ അന്വേഷക സംഘത്തിനായില്ല. പാണത്തൂര്‍ ചിറംകടവിലെ മൂന്ന് വീട് കുത്തിത്തുറന്ന് ആറുലക്ഷം രൂപയും 20 പവന്‍ ആഭരണങ്ങളും മോഷ്ടിച്ചിരുന്നു. സംഭവത്തില്‍ പ്രതികളെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. പാണത്തൂര്‍ ചിറംകടവിലെ ഉപ്പുകുന്നേല്‍ ചാക്കോ, തോലംപുഴ ജോണി, കല്ലിങ്കല്‍ സന്തോഷ് എന്നിവരുടെ വീടുകളിലാണ് ...

തുടര്‍ന്നു വായിക്കുക

ഈസ്റ്റ് എളേരി പഞ്ചായത്ത് കെട്ടിടത്തിന് തറക്കല്ലിട്ടു

ചിറ്റാരിക്കാല്‍: ചിറ്റാരിക്കാലില്‍ പുതിയതായി നിര്‍മിക്കുന്ന പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിന്റെയും ഈസ്റ്റ് എളേരി പഞ്ചായത്ത് കെട്ടിടത്തിന്റെയും ശിലാസ്ഥാപനം കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാല്‍ നിര്‍വഹിച്ചു. പി കരുണാകരന്‍ എംപി അധ്യക്ഷനായി. കെ കുഞ്ഞിരാമന്‍ എംഎല്‍എ മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ജെ വര്‍ക്കി, രാജു കട്ടക്കയം, ഫാ. തോമസ് തയ്യില്‍, ടി എം ജോസ് തയ്യില്‍, ഹരീഷ് പി നായര്‍, ഇ മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത്...

തുടര്‍ന്നു വായിക്കുക

കലക്ടറേറ്റ് ധര്‍ണ വിജയിപ്പിക്കണം: സിപിഐ എം

കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 27ന് കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ ധര്‍ണ വിജയിപ്പിക്കാന്‍ സിപിഐ എം ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നടപടി ഉപേക്ഷിക്കുക, വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കുക, നദീജല കരാറുകളില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. രാവിലെ പത്തുമുതല്‍ അഞ്ചുവരെ നടക്കുന്ന ധര്‍ണയില്‍ സിപിഐ എമ്മിന്റെ മുഴുവന്‍ ജനപ്രതിനിധികളും...

തുടര്‍ന്നു വായിക്കുക

സംസ്ഥാന സമ്മേളനത്തിന് വിളംബരമായി ഘോഷയാത്ര

കാഞ്ഞങ്ങാട്: കേരളാ ഗവ. നേഴ്സ് അസോസിയേഷന്‍ 56-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ഥം കാഞ്ഞങ്ങാട് വര്‍ണശബളമായ വിളംബര ഘോഷയാത്ര നടന്നു. പുതിയകോട്ടയിലെ സ്വാഗതസംഘം ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കേരളീയ വേഷം ധരിച്ച നേഴ്സുമാര്‍ ശുഭ്രപതാകയുമേന്തി മുന്‍നിരയില്‍ നീങ്ങി. അസോസിയേഷന്‍ സംസ്ഥാന- ജില്ലാ നേതാക്കളും സ്വാഗതസംഘം ഭാരവാഹികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അണിനിരന്നു. നഗരം ചുറ്റിയ വിളംബരജാഥ കോട്ടച്ചേരിയില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് ഒ എസ് മോളി, സെക്രട്ടറി കെ രവീന്ദ്രനാഥ്, സംഘാടകസമിതി ചെയര്‍മാന്‍...

തുടര്‍ന്നു വായിക്കുക

ആഭ്യന്തര മന്ത്രിയുടെ നാടകം വീണ്ടും സിഐമാരുടെ സ്ഥലംമാറ്റ ഉത്തരവ് രണ്ടാംവട്ടവും മരവിപ്പിച്ചു

സ്വന്തം ലേഖകന്‍

കാസര്‍കോട്: ജില്ലയില്‍നിന്ന് സ്ഥലംമാറ്റിയ കുമ്പള, ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലംമാറ്റം വീണ്ടും മരവിപ്പിച്ചു. ഇതോടെ കോണ്‍ഗ്രസ്, മുസ്ലിംലീഗ് തര്‍ക്കം രൂക്ഷമായി. ഇത് രണ്ടാംതവണയാണ് കുമ്പള സിഐ ടി പി രഞ്ജിത്തിനെയും ആദൂര്‍ സിഐ സതീഷ്കുമാറിനെയും സ്ഥലംമാറ്റിയ ഉത്തരവ് മരവിപ്പിക്കുന്നത്. ഒരുമാസം മുമ്പ് ഇവരോട് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കാണിച്ച് ഉത്തരവിറങ്ങിയിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കുമ്പള, ആദൂര്‍ സിഐമാര്‍ക്കെതിരെ...

തുടര്‍ന്നു വായിക്കുക

താലൂക്ക് ഓഫീസ് ഉപരോധം അഞ്ചാംനാളിലേക്ക്

തിരു: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെയുള്ള ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായുള്ള താലൂക്ക് ഉപരോധം അഞ്ചാം ദിവസത്തിലേക്ക്. ഒടുങ്ങാത്ത സമരാവേശവുമായി പതിനായിരങ്ങളാണ് സമരകേന്ദ്രങ്ങളിലെത്തുന്നത്. ഒരാഴ്ചത്തെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം നടത്തുന്ന ഉപരോധസമരത്തില്‍ താലൂക്ക് ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. പാര്‍പ്പിടത്തിനും ഭൂമിക്കുമുള്ള അവകാശം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക, പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുക, സാമൂഹിക നീതി ഉറപ്പാക്കുക, ചില്ലറമേഖലയില്‍ വിദേശനിക്ഷേപം തടയുക...

തുടര്‍ന്നു വായിക്കുക

District
Archives