മെക്സിക്കോയെ തകര്‍ത്ത് ബ്രസീല്‍

ഫോര്‍ട്ടാലെ: വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനത്തിലൂടെ മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം കുറിച്ചു. സൂപ്പര്‍താരം നെയ്മര്‍ നിറഞ്ഞുനിന്ന മല്‍സരത്തില്‍ പൂര്‍ണ്ണ ആധിപത്യം ബ്രസീലിനായിരുന്നു. 9ാം മിനിറ്റില്‍ ബ്രസീലിനെ മുന്നിലെത്തിച്ച നെയ്മര്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്തു. നെയ്മറുടെ അളന്ന് കുറിച്ച പാസ് സ്വീകരിച്ച് പകരക്കാരനായി കളത്തിലിറങ്ങിയ ജോ 93ാം മിനിറ്റിലാണ് ആതിഥേയരുടെ രണ്ടാം ഗോള്‍...
തുടര്‍ന്നു വായിക്കുകഇംഗ്ലണ്ട് ഫൈനലില്‍
ലണ്ടന്‍: ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ഇടം പിടിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 175 റണ്‍സിനു പുറത്താക്കിയ ഇംഗ്ലണ്ട് 75 പന്തും ഏഴ് വിക്കറ്റും ബാക്കിയിരിക്കെ അനായാസമായാണ് വിജയിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ജൊനാഥന്‍ ട്രോട്ട്(പുറത്താകാതെ 82), ജോ റൂട്ട്(48)എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. റൂട്ടിന് പുറമെ കുക്കിന്റെയും(6) ബെല്ലന്റെയും(20) വിക്കറ്റാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത നായകന്‍ അലിസ്റ്റയന്‍ കുക്കിന്റെ...
തുടര്‍ന്നു വായിക്കുകഒഡുമാഡി ഒന്നാമത്, ബലോടെല്ലി രണ്ടാമത്

റിയോ ഡി ജനിറോ: കോണ്‍ഫെഡറേഷന്‍ കപ്പിലെ ആദ്യഘട്ട ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മികച്ച കളിക്കാരില്‍ ഒന്നാമതുനില്‍ക്കുന്നത് നൈജീരിയയുടെ എന്‍നാംഡി ഒഡുമാഡി. രണ്ടാമത് ഇറ്റലിയുടെ മരിയോ ബലോടെല്ലി. കളിക്കാരുടെ ഇന്‍ഡക്സില്‍ ഒഡുമാഡിക്ക് 9.55 പോയിന്റാണ്. ബലോടെല്ലിക്ക് 9.38ഉം. നൈജീരിയയുടെ ഉവ എക്കിജെലിയാണ് മൂന്നാമത് (9.35). ഒഡുമാഡി ഗോളടിച്ചതില്‍ കാണിച്ച വൈദഗ്ധ്യമാണ് ഈ നൈജീരിയക്കാരെ ഒന്നാമതെത്തിച്ചത്. ആദ്യഘട്ട മത്സരത്തില്‍ വീണ മൊത്തം 16 ഗോളുകളില്‍ ആറും നൈജീരിയയുടെ വകയായിരുന്നു. ഇതില്‍ ഒഡുമാഡിയുടെ ഹാട്രിക്കും ഉള്‍പ്പെടുന്നു. ഫിനിഷിങ്ങില്‍...
തുടര്‍ന്നു വായിക്കുകയുണൈറ്റഡിന് തുടക്കത്തിലേ കനത്ത വെല്ലുവിളി
മാഞ്ചസ്റ്റര്‍: ഫെര്‍ഗൂസന്‍ യുഗത്തിനുശേഷം ഡേവിഡ് മോയസിന്റെ കീഴില്‍ പുതിയ സീസണ് തയ്യാറെടുക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗിലെ ആദ്യ റൗണ്ടുകളില്‍ കടുത്ത മത്സരങ്ങള്‍. ലീഗ് കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന യുണൈറ്റഡ് ആഗസ്ത് 17നു തുടങ്ങുന്ന സീസണിലെ ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ സ്വാന്‍സി സിറ്റിയെയാണ് നേരിടുന്നത്. എന്നാല്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരാണ് യുണൈറ്റഡിനെ കാത്തിരിക്കുന്നത്. 1986 മുതല്‍ അലക്സ് ഫെര്‍ഗൂസന്റെ കീഴില്‍ പ്രീമിയര്‍ ലീഗിലെ മറ്റൊരു...
തുടര്‍ന്നു വായിക്കുകലങ്ക തടുക്കുമോ ഇന്ത്യയുടെ ജൈത്രയാത്ര?
ലണ്ടന്‍: ലോകചാമ്പ്യന്‍മാരുടെ പകിട്ടിനൊത്ത പ്രകടനവുമായി കുതിപ്പുതുടരുന്ന ഇന്ത്യന്‍ യുവനിര ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇടംതേടി അയല്‍ക്കാരായ ശ്രീലങ്കയുമായി ഏറ്റുമുട്ടുന്നു. മുന്‍ ലോകചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ സ്വന്തം മണ്ണില്‍ തൂത്തെറിഞ്ഞ ഇന്ത്യ സ്വന്തം തട്ടകത്തിനു പുറത്തും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വിദേശ പിച്ചുകളില്‍ കളി മറക്കുന്നവരെന്ന ദുഷ്പേര് മാറ്റിയെടുക്കുന്ന പ്രകടനവുമായാണ് ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ മുന്നേറുന്നത്. മുന്നിലെത്തിയ എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സെമിയിലെത്തിയത്....
തുടര്‍ന്നു വായിക്കുകഅണ്ടര് 21 യൂറോകപ്പ് സ്പെയിന്‍ നിലനിര്‍ത്തി
ജെറുസലേം: ലോകഫുട്ബോള്‍ ഭൂപടത്തില്‍ സ്പാനിഷ് കരുത്ത് ഏറെക്കാലം കൂടി നിലനില്‍ക്കുമെന്ന് തെളിയിച്ച് അണ്ടര്‍ 21 യൂറോ കപ്പ് കിരീടം സ്പെയില്‍ നിലനിര്‍ത്തി. ഫൈനലില്‍ ഇറ്റലിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന്‍ കിരീടം ചൂടിയത്. നായകനും ബാഴ്സലോണ താരവുമായ തിയാഗോ നേടിയ ഹാട്രിക്കാണ് സ്പെയിന് അനായാസ ജയമൊരുക്കിയത്. 2011ലെ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സ്പെയിന്‍ കീഴടക്കിയത്. ബാഴ്സലോണയുടെയും റയല്‍ മാഡ്രിഡിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും താരങ്ങള്‍ അണിനിരന്ന സ്പാനിഷ് യുവനിരയ്ക്ക്...
തുടര്‍ന്നു വായിക്കുകആനന്ദ് തോറ്റു
മോസ്കോ: താല്‍ മെമ്മോറിയല്‍ ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് പരാജയപ്പെട്ടു. നോര്‍വേയുടെ മാഗ്നുസ് കാള്‍സണോടാണ് തോറ്റത്. അഞ്ചാം റൗണ്ടിലെ ഈ തോല്‍വിയോടെ ആനന്ദ് ഏഴാം സ്ഥാനത്തായി. അടുത്ത ലോകചാമ്പ്യന്‍ഷിപ്പില്‍ ആനന്ദിന്റെ പ്രതിയോഗിയാണ് കാള്‍സണ്‍. ആനന്ദിന് ആത്മപരിശോധനയ്ക്കുള്ള അവസരമാണ് ഈ തോല്‍വി. കാള്‍സണെ നേരിടാന്‍ ആനന്ദിന് ഒരു പദ്ധതിയും ഉണ്ടായില്ല. ആനന്ദിനെ തീര്‍ത്തും നിഷ്പ്രഭനാക്കി കാള്‍സണ്‍. ബോറിസ് ജെല്‍ഫാന്റും(ഇസ്രയേല്‍) ഹികറു നകമുറയും (അമേരിക്ക) ആണ് ഇപ്പോള്‍ മുന്നില്‍. ഇരുവര്‍ക്കും 3.5 പോയിന്റ്വീതമുണ്ട്. കാള്‍സണ്‍...
തുടര്‍ന്നു വായിക്കുകയോക്കോവിച്ച് ഒന്നാം സീഡ്
ലണ്ടന്‍: വിംബിള്‍ഡണിന്റെ പുരുഷവിഭാഗം സീഡിങ്ങായി. യോക്കോവിച്ചാണ് ഒന്നാം സീഡ്. നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ മൂന്നാം സീഡ്. ആന്റി മറെയാണ് രണ്ടാമത്. ഫ്രഞ്ച് ഓപ്പണ്‍ നേടിയ നദാല്‍ അഞ്ചാം സീഡാണ്. ക്വാര്‍ട്ടറിനു മുമ്പ് നദാലിന് ഇവരിലൊരാളെ നേരിടേണ്ടിവരും. തുടര്‍ന്നു വായിക്കുക
സൈനയും പ്രനീതും രണ്ടാം റൗണ്ടില്‍
സിംഗപ്പുര്‍: സിംഗപ്പുര്‍ സൂപ്പര്‍ സീരിസില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാളും സായ് പ്രനീതും രണ്ടാംറൗണ്ടില്‍ കടന്നു. തായ്ലന്‍ഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈനയെ പരാജയപ്പെടുത്തിയ സിംഗപ്പുര്‍ താരം ജുവാന്‍ ഗുവിനെ നേരിട്ടുളള സെറ്റുകള്‍ക്കാണ് സൈന തകര്‍ത്തത്. സ്കോര്‍: 21-14, 23-21. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സൈന രണ്ടാംസെറ്റില്‍ 5-10 പുറകില്‍ നിന്നശേഷം പൊരുതിക്കയറുകയായിരുന്നു. ജപ്പാന്‍താരം എറിക്കോ ഹിറോസാണ് രണ്ടാംറൗണ്ടില്‍ സൈനയുടെ എതിരാളി. ഹോങ്കോങ്ങിന്റെ ലോക നാലാംനമ്പര്‍താരം യുന്‍ ഹുവിനെതിരെ ഏകപക്ഷീയ വിജയമാണ് 61-ാം പടിയിലുള്ള ഇന്ത്യന്‍ യുവതാരം...
തുടര്‍ന്നു വായിക്കുകകാംപെല് ബ്രൗണിന് താല്‍ക്കാലിക വിലക്ക്
കിങ്സ്റ്റണ്‍: 200 മീറ്ററിലെ ലോകജേത്രിയായ ജമൈക്കന്‍ താരം വെറോണിക്ക കാംപെല്‍ ബ്രൗണിനെ മത്സരങ്ങളില്‍നിന്ന് താല്‍ക്കാലികമായി വിലക്കി. ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്നാണിത്. ബി സാമ്പിളിന്റെ പരിശോധനാ ഫലംകൂടി പുറത്തുവന്ന ശേഷം യഥാര്‍ഥ ശിക്ഷ പ്രഖ്യാപിക്കും കുറ്റം തെളിഞ്ഞാല്‍ രണ്ടു വര്‍ഷത്തേക്ക് വിലക്കുണ്ടാവും. 2004ലെ ഏതന്‍സ് ഒളിമ്പിക്സില്‍ 200ല്‍ സ്വര്‍ണം നേടിയ കാംപെല്‍ ബ്രൗണ്‍ അന്ന് സ്വര്‍ണം നേടിയ 4-100 റിലെ ടീമിലും അംഗമായിരുന്നു. ബീജിങ് ഒളിമ്പിക്സിലും 200ല്‍ കാംപെല്‍ ബ്രൗണ്‍ സ്വര്‍ണം നിലനിര്‍ത്തി.ഇതിനകം 16 മെഡലുകള്‍ ഇവര്‍...
തുടര്‍ന്നു വായിക്കുകറാങ്കിങ്: ഇന്ത്യ ഏറെ മുന്നില്‍
ന്യൂഡല്‍ഹി: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് മത്സരങ്ങളിലെ തുടര്‍വിജയങ്ങളാണ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. 121 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. നേരത്തെ ഇത് 119 ആയിരുന്നു. ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുമ്പോള്‍ നാലാം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ട് 113 പോയിന്റുമായി രണ്ടാം പടിയിലേക്കു കയറി. ടൂര്‍ണമെന്റില്‍ ഒരു ജയംപോലും നേടാതെ ആദ്യ റൗണ്ടില്‍ പുറത്തായ ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തായിരുന്ന ദക്ഷിണാഫ്രിക്ക ഒരുപടി താഴേക്കിറങ്ങി നാലാം റാങ്കിലെത്തി....
തുടര്‍ന്നു വായിക്കുകടി സി മാത്യു കെ സി എ പ്രസിഡന്റ്, ടി എന്‍ അനന്തനാരായണന്‍ സെക്രട്ടറി
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി ടി സി മാത്യുവിനെ തെരഞ്ഞെടുത്തു. ടി എന്‍ അനന്തനാരായണനാണ് സെക്രട്ടറി. മറ്റു ഭാരവാഹികള്‍: ജയേഷ് ജോര്‍ജ്് (ജോയിന്റ് സെക്രട്ടറി), എസ് ഹരിദാസ്, സുനില്‍ കോശി ജോര്‍ജ്, സയ്യദ് സിയാവുദ്ദീന്‍, റോങ്ക്ലിന്‍ ജോണ്‍ (വൈസ് പ്രസിഡന്റുമാര്‍), ഒ കെ മനോഹരന്‍, യു മനോജ് (അസിസ്റ്റന്റ് സെക്രട്ടറിമാര്‍), അഡ്വ. ടി ആര്‍ ബാലകൃഷ്ണന്‍ (ട്രഷറര്‍). വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന വാര്‍ഷികപൊതുയോഗത്തില്‍ പുതിയ ഭഭാരവാഹികള്‍ ചുമതലയേല്‍ക്കും. ക്രിക്കറ്റ്താരങ്ങള്‍ക്കുള്ള അവാര്‍ഡുകളും വിതരണംചെയ്യും. തുടര്‍ന്നു വായിക്കുക
ഫാക്ടിന്റെ കളിമുറ്റത്ത് പന്തുതട്ടാന്‍ പുതുതലമുറ

കൊച്ചി: കാല്‍പ്പന്തുകളിയുടെ ആവേശം പുതുതലമുറയിലേക്ക് പകരാന്‍ ഫാക്ടിന്റെ കളിമുറ്റത്ത് ഫുട്ബോള്‍ കളരിക്ക് ചൊവ്വാഴ്ച കിക്കോഫ്. ഫാക്ട് ഫുട്ബോള്‍ അക്കാദമിക്ക് തുടക്കംകുറിച്ച് കേരളത്തിന്റെ മുന്‍ നായകന്‍ ടി കെ എസ് മണി വൈകിട്ട് അഞ്ചിന് ഫാക്ട് ഗ്രൗണ്ടില്‍ പന്തുതട്ടും. ഭാവി വാഗ്ദാനങ്ങളായ പ്രതിഭകളും അദ്ദേഹത്തിനൊപ്പം ചേരും. ഫാക്ട്താരങ്ങള്‍ കളിക്കളം അടക്കിവാണ കാലഘട്ടമുണ്ടായിരുന്നു. 1989ല്‍ ഫാക്ട് ടെക്നിക്കല്‍ ഡയറക്ടറായിരുന്ന പുഷ്പരാജ് മുന്‍കൈയെടുത്ത് ദേശീയതലത്തില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തിയാണ് ടീം രൂപീകരിച്ചത്. വാള്‍ട്ടര്‍ ആന്റണി,...
തുടര്‍ന്നു വായിക്കുകആ മഴവില്ല് മായുമ്പോള്‍...

2002 ലോകകപ്പിനുള്ള യോഗ്യതാറൗണ്ടിലെ അവസാന മത്സരത്തില്‍ ഗ്രീസിനെതിരെ സമനില പിടിച്ചാലും ഇംഗ്ലണ്ടിന് കടന്നുകൂടാമായിരുന്നു. എന്നാല്‍, ഇംഗ്ലീഷുകാരെ ഗ്രീക്കുകാര്‍ ഞെട്ടിച്ചുകളഞ്ഞു. 90-ാം മിനിറ്റ് എണ്ണിത്തീരുമ്പോള്‍ ഗ്രീസ്- 2, ഇംഗ്ലണ്ട്- 1. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അതാ, ഗ്രീക്ക് ബോക്സിനു പുറത്ത്, 25 വാര ദൂരെ ഒരു ഫ്രീകിക്ക് ഇംഗ്ലണ്ടിനു വീണുകിട്ടുന്നു. കിക്കെടുക്കാന്‍ നില്‍ക്കുന്നത് ഡേവിഡ് ബെക്കം. ഓള്‍ഡ് ട്രാഫോഡില്‍ അമ്പതിനായിരത്തിലേറെ ഇംഗ്ലീഷ് ആരാധകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ബെക്കമിന്റെ കാലില്‍നിന്ന്...
തുടര്‍ന്നു വായിക്കുക

