• 20 ജൂണ്‍ 2013
  • 6 മിഥുനം 1188
  • 11 ഷഹബാന്‍ 1434
ഹോം  » സംഗീതം  » ലേറ്റസ്റ്റ് ന്യൂസ്

സംഗീതത്തിലെ ഓമനത്തിങ്കളിന് സപ്തതി നിറവില്‍ ഗുരുദക്ഷിണ

തിരു: അനേകായിരങ്ങള്‍ക്ക് സപ്തസ്വരങ്ങള്‍ പകര്‍ന്ന "വാണി ദേവിക്ക്" സപ്തതി നിറവില്‍ "വാനമ്പാടി" ഉള്‍പ്പെടെയുള്ള ശിഷ്യഗണങ്ങളുടെ ഗുരുദക്ഷിണ. ഇന്നുവരെ മലയാളത്തില്‍ ഒരു സംഗീതജ്ഞയ്ക്കും ലഭിക്കാത്ത സപ്തതി ആഘോഷമായിരുന്നു സംഗീതത്തിലെ മലയാളത്തിന്റെ ഓമനത്തിങ്കളായ ഡോ. ഓമനക്കുട്ടിക്ക് ലഭിച്ചത്.   യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലായിരുന്നു സപ്തതിയാഘോഷം. കെ എസ് ചിത്ര ഉള്‍പ്പെടെയുള്ളവര്‍ സംഗീതാര്‍ച്ചനയിലൂടെ ഗുരുദക്ഷിണ നല്‍കിയപ്പോള്‍ സമാനതകളില്ലാത്ത സപ്തതി ആഘോഷമായി...

തുടര്‍ന്നു വായിക്കുക

പ്രായം 12; പൂജ പാടുന്നത് 12 ഭാഷയില്‍

ശ്രീരാജ് ഓണക്കൂര്‍

കൊച്ചി: സംഗീതത്തിന് ഭാഷയില്ലെന്ന് എല്ലാവരും പറയാറുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുന്ന പൂജയും ഇതാണ് തെളിയിക്കുന്നത്. ഒന്നല്ല, 12 ഭാഷകളിലുള്ള പാട്ടുകളാണ് പൂജ രാജ്യത്തെ വിവിധ വേദികളില്‍ ഹൃദ്യമായി പാടിക്കൊണ്ടിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സ്പാനിഷ്, ലാറ്റിന്‍, ഫ്രഞ്ച്, റഷ്യന്‍, അറബിക്, ഉസ്ബെക്, കാമറൂണിയന്‍, ജര്‍മന്‍ എന്നീ ഭാഷകളിലുള്ള പാട്ടുകളുമായാണ് പൂജയുടെ ചങ്ങാത്തം. വിവിധ ഭാഷയിലുള്ള സിനിമ, നാടോടി, ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഇന്ത്യയൊട്ടാകെ 200 വേദികളില്‍ പാടി.   യൂട്യൂബില്‍ പൂജയുടെ പ്രകടനംകണ്ട് വിദേശ രാജ്യങ്ങളില്‍നിന്ന് നിരവധി...

തുടര്‍ന്നു വായിക്കുക

94-ാം വയസ്സിലും വിസ്മയ സംഗീതമായ് സ്വാമി

തിരു: മലയാളികളെ താമരപ്പൂമ്പൈതലിനെപ്പോലെ പാട്ടുപാടി ഉറക്കിയ സംഗീതത്തിന്റെ മൂര്‍ത്തി 94-ാം വയസ്സിലും സംഗീതസംവിധാനരംഗത്ത് സ്വാമി സജീവം. കേരള സംഗീത നാടക അക്കാദമിയുടെ സ്വാതി പുരസ്കാരം വാങ്ങാന്‍ തലസ്ഥാനത്ത് എത്തിയതാണ് സംഗീതലോകം ആദരവോടെ സ്വാമി എന്നു വിളിക്കുന്ന സംഗീതജ്ഞന്‍ വി ദക്ഷിണാമൂര്‍ത്തി. ജീവിതംതന്നെ സംഗീതമായ തനിക്ക് സംഗീതസൃഷ്ടി ഒരു നിയോഗം പോലെയാണെന്നും അവാര്‍ഡുകള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.   സ്വാമി സംഗീതസംവിധാനം നിര്‍വഹിക്കുന്ന സേതു ഇയാല്‍ സംവിധാനം ചെയ്യുന്ന "ശ്യാമരാഗം" എന്ന ചിത്രത്തിന്റെ ഗാന...

തുടര്‍ന്നു വായിക്കുക

ഓള്‍ഡ് ഈസ് ഗോള്‍ഡ്....

കോഴിക്കോട്: ജീവിത വഴികളില്‍ എവിടെയോ മറന്നുപോയ ആ ഗാനങ്ങള്‍ ഒരിക്കല്‍ കൂടി കേട്ടപ്പോള്‍ കോഴിക്കോടിന്റെ സംഗീത മനസ് ആ പാട്ടുകള്‍ക്ക് താളമിട്ടു. സംഗീതം തന്നെ ജീവിതമാക്കിയ ഒരുകൂട്ടം കലാകാരന്മാര്‍ ഒത്തുകൂടുകയും അവര്‍ ഗൃഹാതുരതയുണര്‍ത്തുന്ന പഴയകാല ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തപ്പോള്‍ ആ സായാഹ്നം കോഴിക്കോടിനെ സംഗീത സാന്ദ്രമാക്കി. കലിക്കറ്റ് പ്രസ് ക്ലബ്ബിന്റെയും മ്യൂസിക് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെയും സഹകരണത്തോടെ നടത്തുന്ന ഫോട്ടോഗ്രാഫര്‍ പി മുസ്തഫയുടെ സംഗീത ഫോട്ടോ പ്രദര്‍ശനത്തോടനുബന്ധിച്ചായിരുന്നു ടൗണ്‍ഹാളില്‍ പഴയകാല സംഗീതജ്ഞര്‍...

തുടര്‍ന്നു വായിക്കുക

ജീവനില്ലാത്ത പാട്ടുകള്‍ക്ക് ജനഹൃദയത്തിലിടമില്ല: ജയചന്ദ്രന്‍

ആലപ്പുഴ: പുതിയ കാലത്തെ സിനിമാ ഗാനങ്ങള്‍ക്ക് ജനഹൃദയങ്ങളില്‍ സ്ഥാനംപിടിക്കാന്‍ കഴിയാത്തത് അവയ്ക്ക് ജീവനില്ലാത്തതുകൊണ്ടാണെന്ന് ഗായകന്‍ ജയചന്ദ്രന്‍ പറഞ്ഞു. സിനിമയിലെ രംഗങ്ങളുമായി ഇന്നത്തെ പാട്ടുകള്‍ക്ക് ബന്ധമില്ല. മുമ്പ് പാട്ടുകള്‍ ദിവസങ്ങളെടുത്താണ് കമ്പോസ് ചെയ്തിരുന്നത്. അന്ന് പാട്ടുകാരും ഉപകരണ വാദകരും അടങ്ങുന്ന വലിയ കൂട്ടായ്മയാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ഈ ഒരുമയും അതിനുപിന്നിലെ അധ്വാനവുമാണ് ചലച്ചിത്ര രംഗത്തെ സുവര്‍ണ കാലത്ത് പുറത്തിറങ്ങിയ പാട്ടുകളെ നിലനിര്‍ത്തുന്നത്. ഇന്ന് സാങ്കേതികവിദ്യ വികസിച്ചതോടെ പാടാനെത്തുമ്പോഴാണ്...

തുടര്‍ന്നു വായിക്കുക

Archives