• 23 ഏപ്രില്‍ 2014
  • 10 മേടം 1189
  • 22 ജദുല്‍ആഖിര്‍ 1435
ഹോം  » വിവരസാങ്കേതികം  » ലേറ്റസ്റ്റ് ന്യൂസ്

ഫോണ്‍ ആണ്‍ഡ്രോയിഡ് ആണോ? മലയാളം ടൈപ്പിങ്് ഇനി എളുപ്പം

നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാറുണ്ടെങ്കില്‍ വരമൊഴിയെക്കുറിച്ചും മള്‍ട്ടിലിംഗ് കീബോര്‍ഡിനെക്കുറിച്ചും കേട്ടിരിക്കും. ഇതാ പുതിയ ഒരു മലയാളം ടൈപ്പിങ് അപ്ലിക്കേഷന്‍ (ആപ്) കൂടി- സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിന്റെ ഇന്‍ഡിക്. ഇപ്പോള്‍ ജെല്ലിബീന്‍, കിറ്റ്കാറ്റ് എന്നീ ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ ആപ്, ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്. ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കും തിരിച്ചും മാറാന്‍ ഒരൊറ്റ "തൊടല്‍" മതി. 1. j.mp/indicmal എന്ന വിലാസത്തില്‍ ചെല്ലുക. ആപ് ഡൗണ്‍ലോഡ് ചെയ്യുക....

തുടര്‍ന്നു വായിക്കുക

ഇന്റര്‍നെറ്റിലെ പടങ്ങള്‍ എടുത്തു കൊടുക്കുമ്പോള്‍

നിഖില്‍ നാരായണന്‍

ഒരു പ്രൊജക്ട് ഉണ്ടാക്കുന്നു. കുറച്ചു ചിത്രങ്ങള്‍ വേണം. അല്ലെങ്കില്‍ ഒരു ബ്ലോഗ് എഴുതുന്നു. കുറച്ചു ഫോട്ടോകള്‍ വേണം. എളുപ്പമല്ലേ. ഗൂഗിള്‍ ഇമേജ് തെരയലില്‍ പോകുക. എന്താണ് വേണ്ടതെന്നു തെരയുക. ചിത്രങ്ങള്‍ റെഡി. ഗൂഗിള്‍വഴി കിട്ടിയ പടങ്ങളല്ലേ, അത് നമ്മുടെ സ്വന്തമാണോ? അപ്പോള്‍ ഈ ചിത്രങ്ങള്‍ എടുത്ത, അല്ലെങ്കില്‍ വരച്ച ആള്‍ക്ക് ഇതില്‍ അധികാരമെന്നും ഇല്ലേ? ഉണ്ടല്ലോ! ചിത്രങ്ങള്‍ എവിടെയാണോ ഉള്ളത്, അവിടെ അതിന്റെ ഉടമസ്ഥന്‍ പറഞ്ഞിരിക്കുന്ന കോപ്പിറൈറ്റ് (പകര്‍പ്പവകാശം) അല്ലെങ്കില്‍ കോപ്പിലെഫ്റ്റ് (പകര്‍പ്പപേക്ഷ) നിയമങ്ങള്‍ പാലിച്ചേ മതിയാവൂ....

തുടര്‍ന്നു വായിക്കുക

പാനസോണിക്കിന്റെ പുതിയ 2 ഫീച്ചര്‍ ഫോണുകള്‍

കൊച്ചി: പാനസോണിക്ക് ഇന്ത്യ പുതിയ രണ്ട് ഫീച്ചര്‍ ഫോണുകള്‍ വിപണിയിലിറക്കി. ഇ ഇസഡ് 240, ഇ ഇസഡ് 180 എന്നീ പേരുകളിലുള്ള ഫോണുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലുള്ളതാണ്. 1790 രൂപയുള്ള ഇ ഇസഡ് 240ന് 2.4 ഇഞ്ച് ഡിസ്പ്ലേയും കളറിലുള്ള യൂസര്‍ ഇന്റര്‍ഫേസുമുണ്ട്. 16 ജിബിവരെ വികസിപ്പിക്കാവുന്ന മെമ്മറിയില്‍ സിനിമയും സംഗീതവുമൊക്കെ സൂക്ഷിക്കാവുന്നതാണ്. എഫ്എം റെക്കോഡിങ്, എഫ്എം അലാം, 1.3 എംപി ബാക്ക് ക്യാമറ, ജിപിആര്‍എസ് സപ്പോര്‍ട്ട്, എ2 ഡിപി, ബ്ലൂടൂത്ത് സപ്പോര്‍ട്ട്, മൊബൈല്‍ ട്രാക്കര്‍, എല്‍ഇഡി ടോര്‍ച്ച് എന്നിവയും ഉണ്ടാകും. സില്‍വര്‍ ഗ്രേ, വൈറ്റ് നിറങ്ങളില്‍ ഇവ...

തുടര്‍ന്നു വായിക്കുക

വാട്ട്സാപ്പ് ഫെയ്സ്ബുക്ക് കൂടാരത്തിലേക്ക്

ഫെയ്സ്ബുക്ക് 1900 കോടി ഡോളറിന് ഫോണ്‍ മെസഞ്ചര്‍ സേവനമായ വാട്ട്സാപ്പിനെ വാങ്ങിയതാണല്ലോ ഐടി ലോകത്തെ വാര്‍ത്ത. വെറും 55 പേരടങ്ങുന്ന വാട്ട്സാപ്പിനെ വാങ്ങാന്‍ ഫെയ്സ്ബുക്ക് ചെലവാക്കിയ "തുക" പണ്ട് കപ്യൂട്ടര്‍ നിര്‍മാതാക്കളായ എച്ച്പി തങ്ങളുടെ ബിസിനസ് വൈരികളായ കൊമ്പാക്കിനെ വാങ്ങാന്‍ ചെലവാക്കിയതിന്റെ തൊട്ടു പിന്നില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. (2400 കോടി ഡോളര്‍). 45 കോടി ഉപയോക്താക്കളുള്ള വാട്ട്സാപ്പിനെ 55 കോടി ദൈനംദിന ഉപയോക്താക്കളുള്ള ഫെയ്സ്ബുക്ക് അകത്താക്കിയെന്നു സാരം.   ഈ ഉപയോക്താക്കളില്‍ കുറെപേര്‍ ഫെയ്സ്ബുക്കിലും, വാട്ട്സാപ്പിലും ഉള്ളവരാണ്. ...

തുടര്‍ന്നു വായിക്കുക

ജലഗവേക്ഷണത്തിന് നാസയും ഐഎസ്ആര്‍ഒയും കൈകോര്‍ക്കുന്നു

അഹമ്മദാബാദ് : അമേരിക്കയുടെയും ഇന്ത്യയുടെയും ബഹിരാകാശ ഗവേഷണഷണ സ്ഥാപനങ്ങള്‍ കൈകോര്‍ക്കുന്നു. ഭൂമിയിലെ ജലവുമായി ബന്ധപ്പെട്ട പഠനം നടത്താനായി ഉപഗ്രഹം നിര്‍മ്മിക്കാനാണ് നാസയും ഐഎസ്ആര്‍ഒയും യോജിച്ച് പ്രവര്‍ത്തിക്കുന്നത്. സിന്തറ്റിക് അപ്പര്‍ച്വര്‍ റഡാര്‍ (സാര്‍) എന്ന പേരിട്ടിരിക്കുന്ന ഉപഗ്രഹം 2020 -ല്‍ ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കാനാണ് പദ്ധതി.   എസ് ബാന്റ്, എല്‍ ബാന്റ് എന്നീ ഘട്ടങ്ങള്‍ തിരിച്ചാണ് പദ്ധതി മുന്നേറുന്നത്. ഇതില്‍ എസ് ബാന്റാണ് ഐഎസ്ആര്‍ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ നിര്‍മ്മിക്കുക. ഭൂമിയുടെ ഉപരിതലത്തിന് വരുന്ന...

തുടര്‍ന്നു വായിക്കുക

സ്വന്തം ഇ മെയിലിന് ഫേസ്ബുക്ക് വിടപറയുന്നു

നിഖില്‍ നാരായണന്‍

നിങ്ങളുടെ ഫെയ്സ്ബുക്ക് വിലാസത്തിലേക്ക് ഇനി ഇ-മെയില്‍ അയച്ചാല്‍ അത് നിങ്ങളുടെ ഫെയ്സ്ബുക്കുമായി ബന്ധപ്പെടുത്തിയ വിലാസത്തിലേക്കു വരും. ഉദാഹരണത്തിന് ഫേസ്ബുക്ക് ഇ-മെയില്‍ വിലാസമായ @facebook.com ലേക്ക് അയക്കുന്ന മെയിലുകള്‍ അവരവരുടെ ജി-മെയില്‍ വിലാസത്തിലേക്ക് ഫെയ്സ്ബുക്ക് തിരിച്ചുവിടും. അങ്ങനെ ഫെയ്സ്ബുക്കിന്റെ ഇ-മെയില്‍ സേവനത്തിന് വിട. അധികമാരും ഉപയോഗിക്കാത്ത സേവനമെന്ന് അവര്‍തന്നെ മനസ്സിലാക്കിയാണ് ഈ സേവനം കട്ടപ്പുറത്തേക്കു കയറ്റാനുള്ള തീരുമാനം ഈയിടെ എടുത്തത്.   തുടങ്ങിയ കാലത്ത് ഇതാണ് ലോകത്തെ ഏവരുടെയും ഭാവിയിലെ ഇ-മെയില്‍, ഇതുകൊണ്ട് ജി-മെയില്‍...

തുടര്‍ന്നു വായിക്കുക

ഐടി ലോകത്തെ ബൗദ്ധികസ്വത്തവകാശ യുദ്ധങ്ങള്‍

നിഖില്‍ നാരായണന്‍

ഇക്കഴിഞ്ഞ ആഴ്ചയില്‍ ടെക് ലോകത്തുനിന്നു വന്ന ഒരു വലിയ വാര്‍ത്ത ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള മോട്ടോറോള മൊബിലിറ്റിയെ ഗൂഗിള്‍ വാങ്ങിയതിനെക്കാളും കുറഞ്ഞ വിലയ്ക്ക് ലിനോവോയ്ക്ക് വില്‍ക്കുന്നു എന്നതാണ്. 12.5 ബില്യണ്‍ ഡോളറിന് 2011ല്‍ വാങ്ങിയിട്ട്, 2014ല്‍ വെറും മൂന്നു ബില്യണ്‍ ഡോളറിനു വില്‍ക്കുന്നു. മോട്ടോറോളയെ പണ്ട് ഗൂഗിള്‍ വാങ്ങിയത് അവരുടെ ഫോണ്‍ ബിസിനസിനുവേണ്ടി ആയിരുന്നില്ലെന്ന് അന്നുതന്നെ വിപണി നിരീക്ഷകര്‍ പറഞ്ഞിരുന്നു.   മോട്ടോറോളയുടെ കൈയിലെ ഫോണുകളുമായി ബന്ധപ്പെട്ട പേറ്റന്റുകള്‍- ഇതിലായിരുന്നു ഗൂഗിളിന്റെ കണ്ണ്. മോട്ടോറോളയെ വാങ്ങിയശേഷവും,...

തുടര്‍ന്നു വായിക്കുക

റിമോട്ട് മോതിരത്തിലും

കൊച്ചി: കൈയിലെ തള്ളവിരലില്‍ മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോള്‍. ബ്ലൂടൂത്ത്വഴി നിര്‍ദേശങ്ങള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയില്‍ ഏത് ഉപകരണത്തെയും കരചലനങ്ങളിലൂടെ നിയന്ത്രിക്കാനാകുന്ന മോതിരം. കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ആര്‍എച്ച്എല്‍ വിഷന്‍ വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹാര്‍ഡ്വെയര്‍ ഉപകരണമാണിത്. ഫിന്‍ എന്നു പേരിട്ട ഈ അത്ഭുതമോതിരം വിപണിയിലെത്തിക്കുന്നതിനായി ക്രൗഡ് ഫണ്ടിങ്ങിനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് ഇതിന്റെ പിന്നണിക്കാര്‍. ലാസ് വെഗാസില്‍ കഴിഞ്ഞ ആഴ്ചയില്‍...

തുടര്‍ന്നു വായിക്കുക

ഇന്റര്‍നെറ്റ് ഇനി മനുഷ്യരുടേതു മാത്രമല്ല

നിഖില്‍ നാരായണന്‍

ഇന്ന് മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കംപ്യൂട്ടര്‍ നെറ്റ്വര്‍ക്ക് എന്ന് നമ്മള്‍ക്ക് ഇന്റര്‍നെറ്റിനെ പറയാം. ലോകം സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇനി നമ്മുടെ ചുറ്റുമുള്ള മിക്ക സാധനങ്ങള്‍ക്കും ഇന്റര്‍നെറ്റുമായി ബന്ധപ്പെടാന്‍ കഴിഞ്ഞേക്കാം. ബയോചിപ്പ് ട്രാന്‍സ്പോണ്ടര്‍ ധരിച്ച ഒരു ആനയോ പുലിയോ- അതാകട്ടെ തൊട്ടടുത്തുള്ള വയര്‍ലെസ് നെറ്റ്വര്‍ക്ക് വഴി വിവരങ്ങള്‍ ഇന്റര്‍നെറ്റിലേക്ക് അയച്ചുകൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ സെന്‍സറുകള്‍ വച്ച ഒരു കാര്‍. കാറിന്റെ സുരക്ഷാസംബന്ധമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റിലെ ഒരു...

തുടര്‍ന്നു വായിക്കുക

ഓണ്‍ലൈന്‍ വാങ്ങലിലെ വിദേശ കടമ്പകള്‍

നിഖില്‍ നാരായണന്‍

അമേരിക്കയില്‍നിന്നോ യുകെയില്‍നിന്നോ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാന്‍ നോക്കിയിട്ടുണ്ടോ? ചില സാധനങ്ങള്‍ക്ക് പലപ്പോഴും നമ്മുടെ നാട്ടില്‍ കാണുന്നതിനെക്കാള്‍ വില അല്‍പ്പം കുറവാകാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ ഇന്ത്യന്‍ വെബ്സൈറ്റുകളില്‍ കിട്ടാത്ത സാധനങ്ങളും ഉണ്ടാകാം. ഈ വിദേശ വെബ്സൈറ്റുകളാകട്ടെ ഇന്ത്യയിലേക്ക് സാധനങ്ങള്‍ അയക്കില്ലെന്ന നിലപാടെടുത്തവരാണെങ്കിലോ? അതിനു ഐടി വിദഗ്ധരുടെ ചില പൊടിക്കൈകള്‍ ഇതാ.   ചില സൈറ്റുകള്‍ നിങ്ങളുടെ "ലൊക്കേഷന്‍" മനസ്സിലാക്കി രൂപയില്‍ വില കാണിച്ചെന്നു വരാം. "നിങ്ങളുടെ നാട്ടിലേക്ക് അയക്കുകയില്ല"...

തുടര്‍ന്നു വായിക്കുക

Archives