• 25 ഏപ്രില്‍ 2014
  • 12 മേടം 1189
  • 24 ജദുല്‍ആഖിര്‍ 1435
ഹോം  » വാഹനം  » ലേറ്റസ്റ്റ് ന്യൂസ്

ലംബോര്‍ഗിനിയുടെ ഹ്യുറാകാന്‍ സെപ്തംബറില്‍ ഇന്ത്യന്‍ വിപണിയില്‍

ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പുതിയ കാര്‍ ഹ്യുറാകാന്‍ സെപ്തംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തും. വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ച ഗല്ലാഡോയുടെ പകരക്കാരനായാണ് ഹ്യുറാകാന്‍ എത്തുന്നത്.   ഉയരക്കുറവിന്റെ പേരില്‍ ശ്രദ്ധേയമായ ലംബോര്‍ഗിനി കാറുകളുടെ പതിവ് രൂപകല്‍പ്പനാ ശൈലിതന്നെയാണ് ഹുറാകാനും പിന്തുടരുന്നത്. എല്‍ ഇ ഡി ഹെഡ് ലാമ്പുകളും 20 ഇഞ്ച് വീലുകളുമാണ് മുഖ്യ ആകര്‍ഷണം. സി പില്ലറിന്റെയും റൂഫ് ലൈനിന്റെയും രൂപകല്‍പ്പന പുതുമയുള്ളതാണ്. ഏഴ് നിറങ്ങളില്‍ ഹുറാകാന്‍ ലഭിക്കും.   618 പി എസ് പരമാവധി കരുത്തും 560...

തുടര്‍ന്നു വായിക്കുക

ട്രയംഫിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഷോറൂം കൊച്ചിയില്‍

കൊച്ചി: പ്രമുഖ ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ശ്യാമഡൈനാമിക് മോട്ടോര്‍ സൈക്കിള്‍സ് എന്ന പേരില്‍ കൊച്ചിയില്‍ ഡീലര്‍ഷിപ് ആരംഭിച്ചു. ബംഗളൂരുവിലും ഹൈദരാബാദിലും ഈ വര്‍ഷമാദ്യം ഡീലര്‍ഷിപ് ആരംഭിച്ച ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സിന്റെ ഇന്ത്യയിലെ മൂന്നാമതു ഡീലര്‍ഷിപ്പാണിതെന്ന് ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വിമല്‍ സംബ്ലി പറഞ്ഞു.   മുംബൈ, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിലായി മെയ് ആദ്യം മൂന്നു പുതിയ ഡീലര്‍ഷിപ്പുകള്‍കൂടി...

തുടര്‍ന്നു വായിക്കുക

ടാറ്റാ ആര്യയുടെ പുതിയ മോഡല്‍ വിപണിയില്‍

ആധുനികസൗകര്യങ്ങളും സാങ്കേതികവിദ്യയും കൂട്ടിയിണക്കി ടാറ്റാ മോട്ടോഴ്സ് ആര്യയുടെ പുതിയ മോഡല്‍ പുറത്തിറക്കി. പുതിയ 2.2 ലിറ്റര്‍ വേരികോര്‍ എന്‍ജിന്‍ മികച്ച പിക്കപ്പ് ഉറപ്പുവരുത്തുന്നു.150 പിഎസിന്റെ ഔട്ട്പുട്ടും 320 എന്‍എമ്മിന്റെ ഉയര്‍ന്ന ലോ-എന്‍ഡ് ടോര്‍ക്കുമാണ് എന്‍ജിന്റെ പ്രത്യേകത.   ലിറ്ററിന് 15.05 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം. ബീജ് ഫാബ്രിക്കിന്റെ അപ്ഹോള്‍സ്റ്ററിയുള്ള ലെതര്‍ സീറ്റുകള്‍, ഡോര്‍ ട്രിമ്മുകള്‍, ഉയരം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്ന ഡ്രൈവര്‍ സീറ്റ്, ലെതര്‍ കവറുള്ള ടില്‍റ്റ് ചെയ്യാന്‍ പറ്റുന്ന സ്റ്റിയറിങ്,...

തുടര്‍ന്നു വായിക്കുക

കാര്‍വില്‍പ്പനയില്‍ ഇടിവ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷവും രാജ്യത്തെ കാര്‍ വില്‍പ്പന ഇടിഞ്ഞു. 2013-14 സാമ്പത്തികവര്‍ഷം വാഹനവ്യവസായത്തില്‍ 4.65 ശതമാനം ഇടിവാണുണ്ടായത്. ഈ വ്യവസായത്തില്‍ 1.5 ലക്ഷം പേരെങ്കിലും തൊഴില്‍രഹിതരാകുമെന്നാണ് കണക്കാക്കുന്നത്.   സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ കണക്കുപ്രകാരം 2013-14ല്‍ 1786899 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍ സാമ്പത്തികവര്‍ഷം 1874055 കാറുകള്‍ വിറ്റസ്ഥാനത്താണിത്. 12-13ല്‍ വാഹനവ്യവസായമേഖലയില്‍ വില്‍പ്പന 6.69 ശതമാനം ഇടിഞ്ഞിരുന്നു. സമ്പദ്വ്യവസ്ഥയുടെ മങ്ങിയ പ്രകടനം, ഉയര്‍ന്ന പലിശനിരക്ക്, ഉയര്‍ന്ന ഇന്ധനവില...

തുടര്‍ന്നു വായിക്കുക

ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്മോ കൊച്ചിയില്‍

കൊച്ചി: ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്മോ കൊച്ചിയിലെ പ്ലാറ്റിനോ ക്ലാസിക്കില്‍ അവതരിപ്പിച്ചു. പ്ലാറ്റിനോ ക്ലാസിക് മാനേജിങ് ഡയറക്ടര്‍ പി പി ആഷിക് ആണ് ഗ്രാന്‍ ടൂറിസ്മോ അവതരിപ്പിച്ചത്. ബിഎംഡബ്ല്യു ചെന്നൈ പ്ലാന്റില്‍ നിര്‍മിച്ചതാണ് ഈ ഗ്രാന്‍ ടൂറിസ്മോ. ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്മോ ഡീസല്‍ പതിപ്പാണ്.   അഖിലേന്ത്യാ എക്സ് ഷോറൂം വില 42,75,000 രൂപ. ദീര്‍ഘദൂര യാത്രയ്ക്ക് തികച്ചും അനുയോജ്യമായ ഗ്രാന്‍ ടൂറിസ്മോ 1600 ലിറ്ററിന്റെ ലഗേജ് കമ്പാര്‍ട്ട്മെന്റ്, മടക്കാവുന്ന ഹെഡ് റെസ്റ്റുകള്‍ ഉള്ള സ്പ്ലിറ്റ് റിയര്‍ ബാക്റെസ്റ്റ് എന്നീ...

തുടര്‍ന്നു വായിക്കുക

ഹ്യൂണ്ടായ് എക്സെന്റ് വിപണിയിലെത്തി

കുടുംബവുമൊത്തു യാത്രചെയ്യാന്‍ അനുയോജ്യമായ ഹ്യൂണ്ടായിയുടെ എക്സെന്റ് വിപണിയില്‍. കോംപാക്റ്റ് സെഡാന്‍ വിഭാഗത്തില്‍പ്പെടുന്ന എക്സെന്റ് ഗുണമേന്മ, സാങ്കേതികത, രൂപകല്‍പ്പന, സ്ഥലസൗകര്യം, ഡ്രൈവിങ് സംതൃപ്തി എന്നിവയില്‍ പുതിയ നിലവാരം സൃഷ്ടിക്കുമെന്ന് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ബി എസ് സിയോ പറഞ്ഞു.   വില കുറവാണെന്നതാണ് മറ്റൊരു സവിശേഷത. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ലഭ്യമാണ്. ഡീസല്‍ എന്‍ജിന്‍ 1.1 ലിറ്റര്‍ രണ്ടാം തലമുറ യു2 സിആര്‍ഡിഐ ആണെങ്കില്‍ 1.2 ലിറ്റര്‍ കാപ്പാ ഡുവല്‍ വിടിവിടി പെട്രോള്‍ എന്‍ജിനാണ് എക്സിന്റേത്....

തുടര്‍ന്നു വായിക്കുക

ആല്‍ഫ വിപണിയില്‍

കൊച്ചി: യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് അത്യാധുനിക 113 സിസി ഓട്ടോമാറ്റിക് സ്കൂട്ടറായ ആല്‍ഫ വിപണിയിലിറക്കി. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കുടുംബവിഭാഗത്തിനായി കമ്പനി പുറത്തിറക്കുന്ന ആദ്യ സ്കൂട്ടറാണിത്. കൂടുതല്‍ സൗകര്യവും സ്റ്റോറേജ് സ്ഥലവുമാണ് ആല്‍ഫയുടെ പ്രത്യേകത. എയര്‍ കൂള്‍ഡ് ഫോര്‍ സ്ട്രോക് 113 സിസി എന്‍ജിനും അതിന്റെ പിന്‍ബലത്തോടെ ലഭിക്കുന്ന സുഗമമായ ആക്സിലറേഷനും മികച്ച ഇന്ധനക്ഷമതയോടുകൂടിയ പിക്കപ്പും എടുത്തു പറയേണ്ട സവിശേഷതകളാണ്. ഇന്ധനക്ഷമത ലിറ്ററിന് 62 കിലോമീറ്ററാണ്. കാലുകള്‍ താഴെ...

തുടര്‍ന്നു വായിക്കുക

പുതിയ ഷെവര്‍ലെ ബീറ്റ് വിപണിയില്‍

മൂന്ന് ഇന്ധന ഓപ്ഷനുകളിലെ 10 വേരിയന്റുകളോടെ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയുടെ പുതിയ ഷെവര്‍ലെ ബീറ്റ് പുറത്തിറക്കി. 4.12 ലക്ഷം രൂപമുതല്‍ 6.21 ലക്ഷം രൂപ വരെയാണ് പുതിയ ഷെവര്‍ലെ ബീറ്റ് ഹച്ച് ബാക്കിന്റെ കൊച്ചിയിലെ എക്സ് ഷോറൂം വില.   ആകര്‍ഷണമായ സ്റ്റൈലും സൗകര്യത്തിനും സുഖപ്രദമായ യാത്രയ്ക്കുമായി ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ സവിശേഷതകളും വഴി ബീറ്റ് വിപണിയിലെ മത്സരത്തില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന മോഡലെന്ന സ്ഥാനം നിലനിര്‍ത്തുമെന്നു ജനറല്‍ മോട്ടോഴ്സ് ഇന്ത്യ വൈസ് പ്രസിഡന്റ് പി ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടി.   കെട്ടിലും മട്ടിലും...

തുടര്‍ന്നു വായിക്കുക

മാരുതി സെലേറിയോ: ഓട്ടോ ഗിയര്‍ ക്ലച്ചു പിടിക്കുമോ?

ഗതാഗതക്കുരുക്കും തിരക്കുമെല്ലാം ഏറെയാണെങ്കിലും ഇന്ത്യന്‍ റോഡുകളില്‍ ഓട്ടോഗിയര്‍ കാറുകള്‍ അത്ര ജനപ്രിയമല്ല. ഇതിനു പ്രധാന കാരണം അവയുടെ വിലക്കൂടുതല്‍ തന്നെയെന്നാണു പലരും പറയുന്നത്. ഈയൊരു വെല്ലുവിളിയെ അതിജീവിക്കാനുള്ള ശ്രമവുമായാണ് മാരുതി സുസുക്കി സെലേറിയോ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഓട്ടോഗിയര്‍ ഷിഫ്റ്റ് സംവിധാനമുള്ള ലോകത്തെതന്നെ ആദ്യ കോംപാക്ട് കാറാണിതെന്നാണു സെലേറിയോ അവതരിപ്പിച്ചുകൊണ്ട് മാരുതി സുസുക്കി അവകാശപ്പെടുന്നത്. എന്തായാലും 4.29 ലക്ഷം രൂപമുതല്‍ തികച്ചും ആകര്‍ഷകമായാണ് സെലേറിയോയുടെ ഓട്ടോഗിയര്‍ ഇനം ഡല്‍ഹിയില്‍...

തുടര്‍ന്നു വായിക്കുക

Archives