• 30 ജൂലൈ 2014
  • 14 കര്‍ക്കടകം 1189
  • 2 ഷവ്വാല്‍ 1435
Latest News :
ഹോം  » അരങ്ങ്  » ലേറ്റസ്റ്റ് ന്യൂസ്

ചിത്രാംഗന ; പ്രണയ, വിരഹ നൊമ്പരങ്ങള്‍ക്ക് പുതുഭാവം

സനിൽ

തൃശൂര്‍: രവിവര്‍മ ചിത്രങ്ങളുടെ വശ്യചാരുത അരങ്ങിലേക്കു പകര്‍ത്തി "ചിത്രാംഗന" ആസ്വാദകമനം കവര്‍ന്നു. മോഹിനിയാട്ടത്തിന് മാത്രമായി പ്രഭാവര്‍മ രചിച്ച പദങ്ങളും മലയാള കലാരംഗത്ത് പുതിയ അനുഭവമായി. തിരസ്കൃത പ്രണയത്തിന്റെ വേദനയായിമാറിയ ശകുന്തളയും തന്റെ മകനല്ലെന്നറിഞ്ഞിട്ടും കൃഷ്ണനെ പരിപാലിക്കുകയും അവനെയോര്‍ത്ത് വിഹ്വലയാവുകയുംചെയ്യുന്ന യശോദയെയുമാണ് നൃത്തശില്‍പ്പത്തിലൂടെ കലാമണ്ഡലത്തിലെ ഗവേഷണവിദ്യാര്‍ഥി കൂടിയായ ചിത്രയും സംഘവും അരങ്ങിലെത്തിച്ചത്. ചിത്രയാണ് നൃത്തസംവിധാനം നിര്‍വഹിച്ചത്. കേന്ദ്ര സാംസ്കാരികവകുപ്പിന്റെ സഹകരണത്തോടെ...

തുടര്‍ന്നു വായിക്കുക

ഊരിന്റെ ഉള്ളില് നീറുന്നത്    

കെ ഗിരീഷ്

ഒറ്റയാള്‍നാടകങ്ങള്‍ ചില പ്രതിഷേധങ്ങളാണ്. കാലത്തിനോടും ചുറ്റുപാടിനോടും ഒരാള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍. പലപ്പോഴും അത് സമകാലീന നാടകവേദിയുടെ നാട്യങ്ങളോടും ആര്‍ഭാടങ്ങളോടുമാണ്. പറയാനും പ്രതിഷേധിക്കാനും ചുറ്റുപാടും കുറെയേറെ ഉള്ളപ്പോള്‍ നിസ്സംഗമായിരിക്കാനാകാതെ വരുന്ന കലാകാരന്റെ ഉള്ളാണ് ഇത്തരം അവതരണങ്ങളിലൂടെ തുറക്കുന്നത്. ഉള്ള് നീറ്റുന്ന കാഴ്ചകളുടെയും കേള്‍വികളുടെയും ഊരിലാണ് ജീവിതം തള്ളിനീക്കുന്നതെന്നതുകൊണ്ടുതന്നെ നിശ്ശബ്ദനായിരിക്കുക എന്നത് കലാകാരനെ സംബന്ധിച്ചിടത്തോളം കുറ്റകരവും മരണതുല്യവുമാണ്. മറ്റൊന്നിനെയും കാത്തുനില്‍ക്കാതെ...

തുടര്‍ന്നു വായിക്കുക

കോര്‍പ്പറേറ്റുകാലത്തെ കോരന്‍

കെ ഗിരീഷ്

നാടകം സംസാരിക്കേണ്ട ഭാഷയെക്കുറിച്ച് തര്‍ക്കങ്ങളുണ്ടാകും. ആഗോളവല്‍ക്കരണകാലത്തെ നാടകവേദിക്ക് തിളക്കവും മിനുപ്പും കൂടുതലാണ്. ജീവിതത്തിന്റെ പരുക്കന്‍ വര്‍ത്തമാനങ്ങളെ അത് തള്ളിക്കളയുകയോ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിലും അലങ്കാരങ്ങളിലും മൂടിപ്പൊതിഞ്ഞ് പറയുകയോ ചെയ്യുന്നു. എണ്‍പതുകളുടെ ഒടുക്കംവരെ നേരിട്ട് ജീവിതവും അതിന്റെ രാഷ്ട്രീയവും പറഞ്ഞ അവതരണങ്ങള്‍, വിശേഷിച്ച് തെരുവവതരണങ്ങള്‍ മലയാളിക്ക് സുപരിചിതമായിരുന്നു.   അവ വേരറ്റുപോകുന്നതിന്റെ കാര്യകാരണങ്ങള്‍ പലതാണ്. ലോകത്തിലെ എല്ലാ ആഢ്യവേദികളിലും മലയാളനാടകം ചിവിട്ടിക്കയറുന്ന ഈ കാലത്ത്...

തുടര്‍ന്നു വായിക്കുക

വെല്ലുവിളിയുള്ള രംഗഭാഷ്യം

കെ ഗിരീഷ്

ചില രചനകളുടെ രംഗാവതരണം അങ്ങേയറ്റം ദുഷ്കരമാണ്. അങ്ങേയറ്റം സൂക്ഷ്മതലത്തില്‍ രംഗവ്യാഖ്യാനം നല്‍കേണ്ടിവരുന്ന അത്തരം രചനകളിലാണ് ചില സംവിധായകരുടെ പ്രതിഭ ഒളിമിന്നാറുള്ളത്. മലയാളത്തിന്റെ നാടകശാഖയെ പ്രതിഭകൊണ്ടും ദര്‍ശനംകൊണ്ടും വ്യാഖ്യാനംകൊണ്ടും സമൃദ്ധമാക്കിയ ഒരാളാണ് സി ജെ തോമസ്. സി ജെയുടെ "1128ല്‍ ക്രൈം 27" മലയാളത്തിലെ ആദ്യത്തെ പരീക്ഷണനാടകമായും വിലയിരുത്തപ്പെടുന്നു.   നിലവിലെ നാടകപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും ജനിക്കുംമുമ്പേ എഴുതപ്പെട്ട ക്രൈം ഇന്നും നാടകവിദ്യാര്‍ഥികളോട് വായിക്കാനും പഠിക്കാനും ആവശ്യപ്പെടുന്ന രചന എല്ലാ അര്‍ഥത്തിലും...

തുടര്‍ന്നു വായിക്കുക

പട്ടാണിച്ചികള്‍: തളരാത്ത പ്രതിരോധച്ചിറക്

കെ ഗിരീഷ്

തെരുവ് കേവലം പാതയല്ല. അവിടെ ജീവിതവും സമരവുമുണ്ട്. അത് കാഴ്ചയുടെയും അറിവിന്റെയും തിരിച്ചറിവിന്റെയും മ്യൂസിയംകൂടിയാണ്. തെരുവിലെ നാടകവും ചില തിരിച്ചറിവിന്റെ സന്ദേശവാഹിയാണ്. എക്കാലത്തും അതൊരു ആയുധത്തിന്റെ രൂപം സ്വയം വഹിച്ചിരുന്നു. പ്രൊസീനിയത്തെ ഭേദിക്കുകയെന്നതുതന്നെ രംഗവേദിയിലെ കലാപത്തിന്റെ അടയാളമാകുമ്പോള്‍ യുവധാര വെള്ളൂരിന്റെ "പട്ടാണിച്ചികള്‍" നാടകം നാടകവേദിയില്‍ ഇനിയും തളര്‍ന്നിട്ടിട്ടില്ലാത്ത പ്രതിരോധത്തിന്റെയോ പ്രതിഷേധത്തിന്റെയോ ചിറകുകളെ ചൂണ്ടിക്കാണിക്കുന്നു.   ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും ചലനത്തിന്റെയും...

തുടര്‍ന്നു വായിക്കുക

തുരുമ്പെടുത്ത സ്വപ്നവും സ്വര്‍ഗവും

കെ ഗിരീഷ്

തുരുമ്പെടുത്തു പോകുന്ന സ്വര്‍ഗവാതിലിനു മുന്നില്‍ എല്ലാ പ്രതീക്ഷകളും ഒടുങ്ങും. കാരണം സ്വര്‍ഗവാതില്‍ അവസാന പ്രതീക്ഷയാണ്. ദുരിതങ്ങളില്‍നിന്നും സ്വപ്നങ്ങളില്‍നിന്നുമുള്ള രക്ഷയുടെ അവസാന പ്രതീക്ഷ. കണ്ടുകൊണ്ടിരിക്കുന്ന കാലവും ചരിത്രവും തുരുമ്പെടുക്കുകയാണ്. തീര്‍ച്ചയായും ഇക്കാലത്ത് ജീവിക്കുന്ന മനുഷ്യരും തുരുമ്പെടുക്കും. നിര്‍ജീവമായിരിക്കുന്ന എല്ലാം ഇത്തരത്തില്‍ ദ്രവിച്ചും തുരുമ്പിച്ചും അഴുകിയും ഇല്ലാതാകും. ലോകം തുരുമ്പുമാലിന്യക്കൂമ്പാരമാകും. നിശ്ചലമാകാതിരിക്കല്‍മാത്രമാണ് പോംവഴി. കാലത്തെയും ചരിത്രത്തെയും ചലിപ്പിക്കല്‍....

തുടര്‍ന്നു വായിക്കുക

അപൂര്‍ണ ശരീരത്തിലെ മനസ്

കെ ഗീരീഷ്

എവിടെയോ അലിഞ്ഞുചേരുന്ന ശരീരങ്ങള്‍. പൂര്‍ണതയിലേക്ക് ഇനിയുമെത്താത്തവ. അല്ലങ്കില്‍ പൂര്‍ണതയിലേക്കുള്ള പ്രയാണത്തിനിടെ രേഖപ്പെടുത്തപ്പെട്ടവ. യുവചിത്രകാരന്മാരില്‍ ശ്രദ്ധേയനാകുന്ന പി കെ ശ്രീനിവാസന്റെ ചിത്രങ്ങളില്‍ ശരീരങ്ങള്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്. അവയെപ്പോഴും അലിഞ്ഞുചേരലിന്റെ നിലയിലാണ്. അപ്പോഴും പൂര്‍ണതയുടെ ചില രേഖകള്‍ ശേഷിപ്പിക്കുന്നു. ഭൗതികരൂപത്തില്‍നിന്ന് ആശയത്തിലേക്കോ യാഥാര്‍ഥ്യത്തില്‍നിന്ന് മൂല്യങ്ങളിലേക്കോ ഉള്ള പരിണാമത്തെ ഓര്‍മിപ്പിക്കുന്നു.   ആദ്യകാല രചനകളില്‍ പ്രധാനപ്പെട്ട കാവ് പരമ്പരയില്‍ ഇരുട്ടിനോടും...

തുടര്‍ന്നു വായിക്കുക

നീരായം-ഇനിയും ഉണങ്ങാത്ത ഗ്രാമപ്പച്ച

കെ ഗിരീഷ്

ലയാളത്തിലെ നവനാടകവേദിക്ക് വിത്തുവീണത് ഗ്രാമങ്ങളിലാണ്. അന്തര്‍ദേശീയ വേദികളിലെ ആഘോഷങ്ങളിലേക്കും ആഗോളവല്‍ക്കരണത്തിന്റെ സാംസ്കാരിക ഉല്‍പ്പന്നശ്രേണിയിലേക്കും മലയാളനാടകവേദി നടന്നടുക്കും മുമ്പ് പട്ടിണികിടന്നും കടം മേടിച്ചും നല്ല നാടകങ്ങള്‍ ഉണ്ടാക്കുകയും നല്ല നാടകപ്രവര്‍ത്തകര്‍ക്ക് അരങ്ങൊരുക്കുകയും നവനാടകപ്രവര്‍ത്തനത്തിന് വഴിയൊരുക്കുകയുംചെയ്തത് ഗ്രാമങ്ങളില്‍ നിറഞ്ഞു നിന്ന നാടകസംഘങ്ങളാണ്. ആ നാടകങ്ങളില്‍ മനുഷ്യനും അവന്റെ വേദനകളുംസമൂഹത്തിന്റെ പ്രതിസന്ധികളും പറഞ്ഞുപോയിരുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം വൈയക്തിക പ്രതിസന്ധികളിലേക്കും...

തുടര്‍ന്നു വായിക്കുക

പെനാല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന ഗോളികള്‍

കെ ഗിരീഷ്

എന്‍എസ് മാധവന്റെ ഹിഗ്വിറ്റ വായിച്ചപ്പോള്‍ ഒരു നാടകക്കാരന് തോന്നിയത് ഇങ്ങനെയാണ്-എപ്പോഴും ശത്രുവിന്റെ കിക്കുകള്‍ ഏറ്റുവാങ്ങാന്‍ കാത്തുനില്‍ക്കുന്ന ഗോളികളാണ് ഇന്ത്യക്കാര്‍. ഓരോ വീടും അതിന്റെ ഉമ്മറവാതിലുകളും ഗോള്‍ പോസ്റ്റുകളാണ്, സ്വന്തം ടീമിനാല്‍ വഞ്ചിക്കപ്പെടുന്നവരുടെ ഗോള്‍ പോസ്റ്റുകള്‍. അവിടത്തെ ഗോള്‍കീപ്പറെ പോലെ ഓരോ ഇന്ത്യക്കാരനും പെനാല്‍റ്റി കിക്കുകള്‍ കാത്തുനില്‍ക്കുകയാണ്. കളിയുടെ ചിട്ടവട്ടങ്ങളെയും പൊസിഷനുകളെയും ലംഘിച്ച് ശത്രുവിന്റെ പോസ്റ്റിലേക്ക് ഇരച്ചുകയറാന്‍ ധൈര്യമില്ലാത്ത ഗോളികളാണവര്‍. ഹിഗ്വിറ്റ...

തുടര്‍ന്നു വായിക്കുക

മാക്ബെത്തിലെ മനസ്സും മനുഷ്യരും

കെ ഗിരീഷ് ദുരാഗ്രഹം, ഗൂഢാലോചന, കൊലപാതകം, ആത്മഹത്യ- അധികാരത്തിന്റെ ഉള്ളറകളിലെ ചില നാടകങ്ങള്‍ ഇങ്ങനെയൊക്കെയാണ്. അടക്കിപ്പിടിക്കാനാവാത്ത മനസ്സാണ് പലപ്പോഴും ഈ നാടകങ്ങളില്‍ വേഷംകെട്ടുന്നത്. എല്ലാ അധികാരപ്രയോഗങ്ങളും കേവല രാഷ്ട്രീയത്തിനപ്പുറത്ത് അതില്‍ ആടുന്നവരുടെ മനസ്സിന്റെ ചഞ്ചലതകളാകുന്നത് അങ്ങനെയാണ്. ഷേക്സ്പിയറിന്റെ മാക്ബെത്ത് ഒരര്‍ഥത്തില്‍ ഈ ചാഞ്ചാട്ടത്തിന്റെ കഥകൂടിയാണ്. ഒരു രാഷ്ട്രീയ വിശകലത്തിനപ്പുറം സൂക്ഷ്മമായ മനോ വിശകലനത്തിനും ഇടമുണ്ട് ഈ നാടകത്തില്‍.   നാടകചരിത്രത്തില്‍ മാക്ബെത്തിന് ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്....

തുടര്‍ന്നു വായിക്കുക

മഞ്ജരിയുടെ ഭജന്‍, മേതില്‍ ദേവികയുടെ ചുവടുകള്‍

സ്വന്തം ലേഖകന്‍

ഗുരുവായൂര്‍: മലയാളിയുടെ പ്രിയ ഗായിക മഞ്ജരി കൃഷ്ണസ്തുതികളുമായി ഗുരുവായൂര്‍ ഉത്സവ കലാവിരുന്നില്‍ ആസ്വാദക മനം കവര്‍ന്നു. വിനായക സ്തുതിയോടെ തുടങ്ങിയ മഞ്ജരി തെച്ചി മന്ദാരം തുളസി, കേശാദിപാദം, കണികാണും നേരം തുടങ്ങിയ ജനപ്രിയ ഭക്തിഗാനങ്ങളാലപിച്ച് സദസ്സിന്റെ കൈയടി നേടി.   കര്‍ണാടിക്, ഹിന്ദുസ്ഥാനി ശൈലിയിലുള്ള ഭജന്‍ ആലപിച്ച മഞ്ജരി "ഏക് രാധ, ഏക് മീര", "പായോജി മേനേ" തുടങ്ങിയ ഹിന്ദി കൃഷ്ണ ഭക്തിഗാനങ്ങളും പാടി. വൈപ്പിന്‍ സതീഷ് (മൃദംഗം), ജാക്സണ്‍ (കീ ബോര്‍ഡ്), ജയരാജ് (റിഥം പാഡ്), മഹേഷ് മണി (തബല), ജോബി (വയലിന്‍) എന്നിവര്‍ പക്കമേളമൊരുക്കി. ലാസ്യഭാവമാര്‍ന്ന...

തുടര്‍ന്നു വായിക്കുക

ചായക്കച്ചവടക്കാരന്റെ ലോകക്കാഴ്ച

കെ ഗിരീഷ്

ഗൃഹാതുരതയുടെ പാലത്തില്‍നിന്നാണ് പ്രവാസി നാടിനെ ഓര്‍ക്കുന്നത്. അമ്മൂമ്മക്കഥകളില്‍ കേട്ട മായാലോകമാണ് പലര്‍ക്കും ഇന്ത്യ. മലേഷ്യയില്‍ ജനിച്ച് ന്യൂസിലന്‍ഡില്‍ വളര്‍ന്ന മലയാളി ജേക്കബ് രാജനും അതങ്ങനെയാണ്. അതുകൊണ്ടുതന്നെയാണ് ജേക്കബ്ബിന്റെ നാടകസംഘം ന്യൂസിലന്‍ഡിലെ "ഇന്ത്യന്‍ ഇങ്ക് കമ്പനി"യുടെ നാടകങ്ങളും ഇന്ത്യന്‍ നൊസ്റ്റാള്‍ജിയയുടെ പരിഛേദങ്ങളാവുന്നത്.   അതില്‍ ഒടുവിലത്തേതാണ് "ഗുരു ഓഫ് ചായ്". ആദ്യന്തം ഇന്ത്യന്‍ അന്തരീക്ഷം നിലനിര്‍ത്തുന്ന നാടകത്തില്‍ നേരത്തെ പറഞ്ഞ അമ്മൂമ്മകഥയുടെ അലകളുണ്ട്. നഗരത്തിലെ ചായക്കച്ചവടക്കാരനിലൂടെ...

തുടര്‍ന്നു വായിക്കുക

Archives