• 24 ഏപ്രില്‍ 2014
  • 11 മേടം 1189
  • 23 ജദുല്‍ആഖിര്‍ 1435
ഹോം  » പുസ്തകങ്ങള്‍  » ലേറ്റസ്റ്റ് ന്യൂസ്

ഇന്ത്യന്‍ വംശജനായ കവി വിജയ് ശേഷാദ്രിക്ക് പുലിറ്റ്സര്‍

ന്യുയോര്‍ക്ക്: കവിതയ്ക്കുള്ള ഈ വര്‍ഷത്തെ പുലിറ്റ്സര്‍ പുരസ്കാരം ഇന്ത്യന്‍വംശജനായ കവി വിജയ് ശേഷാദ്രിക്ക്. "3 സെക്ഷന്‍സ്"എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. പതിനായിരം ഡോളറാണ് സമ്മാനം. അമേരിക്കയില്‍ സ്ഥിരതാമസമാക്കി സമുന്നതമായ മൗലികരചന നടത്തുന്നവര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. 1954ല്‍ ബംഗളൂരുവില്‍ ജനിച്ച ശേഷാദ്രി അഞ്ചാംവയസ്സില്‍ അമേരിക്കയില്‍ എത്തിയതാണ്. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ സാറ ലോറന്‍സ് കോളേജ് ഓഫ് ആര്‍ട്സില്‍ സാഹിത്യ അധ്യാപകനാണ്. അമേരിക്കയിലെ പ്രമുഖ ആനുകാലികങ്ങളെല്ലാം വിജയ് ശേഷാദ്രിയുടെ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്....

തുടര്‍ന്നു വായിക്കുക

അമേരിക്കാന

ഡോ. മീന ടി പിള്ള

സമ്പന്ന രാഷ്ട്രങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്ത് സ്വന്തം മണ്ണില്‍ തിരിച്ചെത്തുമ്പോള്‍ കാണിക്കുന്ന പത്രാസുകള്‍ക്ക് നൈജീരിയക്കാര്‍ വിളിക്കുന്ന പേരാണ് അമേരിക്കാന. സ്വന്തം നാടും നാട്ടുകാരും ഇത്തരക്കാര്‍ക്ക് തീരെ മോശം, സംസ്കാരശൂന്യം. പട്ടിണിയും പരിവട്ടവും ഇല്ലാതെ സമ്പന്നതയുടെ നടുവില്‍ ജീവിക്കുമ്പോഴും അസംതൃപ്തിയും വൈരുധ്യങ്ങളും വേട്ടയാടുന്ന ഇത്തരം പുത്തന്‍ പ്രവാസികളുടെ കഥയാണ് പ്രസിദ്ധ നൈജീരിയന്‍ അമേരിക്കന്‍ എഴുത്തുകാരി ചിമാമണ്ട അടീച്ചി തന്റെ മൂന്നാമത്തെ നോവലായ "അമേരിക്കാ"യില്‍ പറയുന്നത്.   കറുത്തവര്‍ഗക്കാര്‍ അമേരിക്കയിലും...

തുടര്‍ന്നു വായിക്കുക

വിഭജനത്തിന്റെ മുറിവുകള്‍

വി ബി പരമേശ്വരന്‍

ഇന്ത്യ-പാകിസ്ഥാന്‍ വിഭജനകാലം. സൈനബ് ഒരു മുസ്ലിം പെണ്‍കുട്ടിയായിരുന്നു. കുടുംബസമേതം ഒരു കാഫിലയില്‍ (വിഭജനകാലത്തെ യാത്രാസംഘം) ചേര്‍ന്ന് പാകിസ്ഥാനിലേക്ക് പോകുന്ന വഴി അവളെ അപഹരിച്ചുകൊണ്ടുപോയി. അവളുടെ അപഹര്‍ത്താക്കള്‍ ആരെന്നോ അവള്‍ എത്ര കൈ മറിഞ്ഞെന്നോ അറിഞ്ഞുകൂടാ. പക്ഷേ, ഒടുവില്‍ അമൃതസറില്‍നിന്നുള്ള ബൂട്ടാസിങ് എന്ന ജാട്ട് കര്‍ഷകന് അവള്‍ വില്‍ക്കപ്പെട്ടു... കാലം കഴിയവെ അവര്‍ പരസ്പരം സ്നേഹിച്ചു. അവര്‍ക്ക് രണ്ടു പെണ്‍കുട്ടികളുമുണ്ടായി.   അപഹരിക്കപ്പെട്ട വ്യക്തികളുടെ വീണ്ടെടുക്കലും പുനരധിവാസവും സംബന്ധിക്കുന്ന നിയമത്തിന്റെ...

തുടര്‍ന്നു വായിക്കുക

നര്‍മദയ്ക്കൊരു ചരമഗീതം

ഡോ. മീന ടി പിള്ള

നദികള്‍ക്ക് മരണമില്ലെന്ന് ഒരുകാലത്ത് നമ്മള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, ഇന്ന് മറ്റെന്തിനെയുംപോലെ നദികള്‍, പുഴകള്‍, എന്തിന് ചെറുചാലുകളും തോടുകളുംവരെയുള്ള ഓരോ ജലസ്രോതസ്സും നിര്‍ദയം, നിര്‍ദാക്ഷിണ്യം കൊന്നൊടുക്കപ്പെടുന്നു.   നദീതട സംസ്കാരങ്ങളില്‍ പിറന്നുവീണ് വികാസത്തിന്റെയും പുരോഗതിയുടെയും പടവുകള്‍ ഒന്നൊന്നായി കയറിവന്നു എന്ന് കരുതുന്ന ഓരോ ആധുനിക സമൂഹവും മനസ്സിലാക്കാതെ പോകുന്നത് ഒരു നദിയുടെ മരണം ഒരു സംസ്കാരത്തിന്റെ, ഒരു തനതു ജീവിത ശൈലിയുടെ, ഒരുപക്ഷേ ഒരു ജനതയുടെതന്നെ മരണം ആണെന്നുള്ളതാണ്. ഈ ആശയത്തില്‍ ഊന്നിനിന്നുകൊണ്ട്...

തുടര്‍ന്നു വായിക്കുക

ജീവിതം, കാലം, പ്രവാഹം

ശശി മാവിന്‍മൂട്

എഴുതാനുള്ള പ്രചോദനം തനിക്കു ലഭിക്കുന്നത് പ്രകൃതിയില്‍നിന്നാണെന്നും ഒരു നോവലിസ്റ്റ് എന്ന നിലയില്‍ ലോകം ഓരോ മനുഷ്യര്‍ക്കുമൊപ്പം എങ്ങനെ നില്‍ക്കുന്നുവെന്ന് കാട്ടിക്കൊടുക്കാന്‍ ശ്രമിക്കുകമാത്രമാണ് താന്‍ ചെയ്യുന്നതെന്നും&ൃെൂൗീ;വിഖ്യാത എഴുത്തുകാരന്‍ വേഡ്സ് വര്‍ത്ത് പറയുന്നു. ജീവിതമെന്ന മഹാനദിക്കരയില്‍ പകച്ചുനില്‍ക്കുകയും ശക്തി സമാഹരിച്ച് മുന്നോട്ടു നീങ്ങുകയുംചെയ്യുന്ന കുറെ മനുഷ്യര്‍ക്കൊപ്പം ലോകം എങ്ങനെ നിലകൊള്ളുന്നുവെന്ന് കാട്ടിത്തരികയാണ് കെ സുകുമാരന്‍ എഴുതിയ മഹാനദിക്കരയില്‍ എന്ന നോവല്‍. 34 അധ്യായങ്ങളിലായി 451 പേജുകളില്‍ ഈ...

തുടര്‍ന്നു വായിക്കുക

താലിബാന്‍ ക്രിക്കറ്റ് ക്ലബ്

ഡോ. മീന ടി പിള്ള

അമതമൗലികവാദികള്‍ ഭരണകൂടങ്ങള്‍ കൈയടക്കുമ്പോള്‍ ഒരേ സമയം വ്യക്തിസ്വാതന്ത്ര്യത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും വന്നു ഭവിച്ചേക്കാവുന്ന വിപത്തുകളിലേക്ക് വിരല്‍ചൂണ്ടുന്നു ഇന്ത്യന്‍ സാഹിത്യകാരനും തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ ടിമേരി മുരാരിയുടെ "ദി താലിബാന്‍ ക്രിക്കറ്റ് ക്ലബ്" എന്ന നോവല്‍. ക്രിക്കറ്റ് എന്ന കളിയുടെ നിയമാവലിയില്‍ പറഞ്ഞിരിക്കുന്ന ഒരു നിയമം ഇതാണ്-കളിക്കളത്തില്‍ ഒരു തരത്തിലുള്ള അക്രമത്തിനോ ഹിംസാത്മകമായ പെരുമാറ്റത്തിനോ ഇടമില്ല. ഈ വാചകത്തെ ഉദ്ധരിച്ചുകൊണ്ട് തുടങ്ങുന്ന നോവല്‍ പതുക്കെപ്പതുക്കെ അങ്ങേയറ്റം...

തുടര്‍ന്നു വായിക്കുക

 എന്‍ഡോസള്‍ഫാന്റെയും കലാപങ്ങളുടെയും ഇരകളുടെ ജീവിതം

സി എ ല്‍ ജോസ്

സാമൂഹ്യതിന്മകളെ തുറന്നുകാട്ടുകയും അവയ്ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്യേണ്ടത് സമൂഹത്തോട് പ്രതിബദ്ധതയുള്ള എഴുത്തുകാരന്റെ ചുമതലയാണ്. അതിന് തയ്യാറാകുന്ന എഴുത്തുകാരന്‍ വിശേഷിച്ചും നാടകകൃത്ത് സാമൂഹ്യപരിവര്‍ത്തനത്തില്‍ സാരമായ പങ്കുവഹിക്കുകയാണ് ചെയ്യുന്നത്.   എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷമുള്ള കീടനാശിനിയുടെ പ്രയോഗം ചില ഗ്രാമങ്ങളിലെ ജനങ്ങളെ നിത്യരോഗത്തിലേക്കും നൈരാശ്യത്തിലേക്കും നിസ്സഹായതയിലേക്കും തള്ളിവിടുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ജനം മനസ്സിലാക്കിയതാണ്. സമരങ്ങളും പ്രതിഷേധങ്ങളും നിരന്തരം നടന്നിട്ടും...

തുടര്‍ന്നു വായിക്കുക

ജാതിവ്യവസ്ഥയുടെ ഉന്മൂലനം അംബേദ്കറുടെ പുസ്തകവുമായി അരുന്ധതി

നമ്മുടെ ഭരണഘടനാശില്‍പ്പിയും മഹാപണ്ഡിതനുമായിരുന്ന ഡോ. ബി ആര്‍ അംബേദ്കര്‍ ഒരു ഹിന്ദു നവീകരണ സംഘടനയ്ക്കുവേണ്ടി 1936ല്‍ ഒരു പ്രസംഗം തയ്യാറാക്കി. എന്നാല്‍, പ്രസംഗത്തിന്റെ കരടുരൂപം കണ്ടപ്പോള്‍തന്നെ അതിലെ പുരോഗമന ആശയങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ സംഘാടകര്‍ ക്ഷണം പിന്‍വലിച്ചു. അംബേദ്കറാവട്ടെ ആ പ്രഭാഷണം വിപുലീകരിച്ചു ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയുംചെയ്തു. ജാതി എന്ന ഏറ്റവും ഹീനവും നിന്ദ്യവുമായ സാമൂഹിക രാഷ്ട്രീയ അധികാര വ്യവസ്ഥയെ അസാമാന്യമായ പാണ്ഡിത്യത്തോടെ വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും വിമര്‍ശാത്മകമായ പുനര്‍വായനയിലൂടെ ഈ പ്രബന്ധം...

തുടര്‍ന്നു വായിക്കുക

ഉമ്മാച്ചുവിനു തുല്യം ഉമ്മാച്ചുമാത്രം

സുമംഗല

വായിക്കാനറിയാത്ത കാലം. അങ്ങനെയൊന്ന് എന്റെ ഓര്‍മയിലില്ല. എഴുത്തിനിരുത്തിയതിനെക്കുറിച്ചൊക്കെ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, ഓര്‍ക്കുന്നില്ല. ഇപ്പോള്‍ വയസ്സ് എണ്‍പതായി. ഇപ്പോഴും നന്നായി വായിക്കുന്നു. മുമ്പത്തേക്കാളധികം എന്നുപറഞ്ഞാലും തെറ്റില്ല. കാരണം, ദിവസം ആറും ഏഴും മണിക്കൂര്‍ വായനതന്നെ. മറ്റൊന്നും ചെയ്യാനില്ലല്ലോ.   ഈ കാലത്തിനിടയില്‍ എന്തെല്ലാം വായിച്ചു. മഹാഭാരതവും രാമായണവുംപോലുള്ള അതിമഹത്തായ ഗ്രന്ഥങ്ങള്‍. പാവങ്ങള്‍ പോലുള്ള തലമുറകളെ സ്വാധീനിക്കുന്ന പുസ്തകങ്ങള്‍. ഭാഗ്യത്തിന് വീട്ടില്‍ നല്ല ലൈബ്രറിയുണ്ടായിരുന്നു. അധികവും...

തുടര്‍ന്നു വായിക്കുക

ഭാഷാസമ്മാന്‍ പുരസ്കാരം ഡോ. പുതുശേരി രാമചന്ദ്രന്

ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാന്‍ പുരസ്കാരം ഡോ. പുതുശേരി രാമചന്ദ്രന്. മധ്യകാല-ക്ലാസിക്കല്‍ ഭാഷാസാഹിത്യത്തിന് നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം. തിരുവച്ചകം തമിഴ്കാവ്യം പരിഭാഷപ്പെടുത്തിയ ഉള്ളൂര്‍ എം പരമേശ്വരനാണ് പരിഭാഷാ പുരസ്കാരം. പുതുശേരിക്ക് പുറമെ ഡോ. വിശ്വനാഥ് ത്രിപാഠി, പ്രൊഫ. സമര്‍ചന്ദ് കേസരി ചന്ദ് ജെയിന്‍ എന്നിവരും ഭാഷാസമ്മാന്‍ പുരസ്കാരത്തിന് അര്‍ഹരായി. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. കേരളചരിത്രത്തിന്റെ അടിസ്ഥാനരേഖകള്‍ ഉള്‍പ്പെടെ വിവിധ പുസ്തകങ്ങള്‍ രചിച്ച പുതുശേരി രാമചന്ദ്രന് 2005ല്‍...

തുടര്‍ന്നു വായിക്കുക

വീട്ടിലേക്കുള്ള വഴികള്‍

ഡോ. മീന ടി പിള്ള

റോബര്‍ട്ട് ബോലാനോയ്ക്ക് ശേഷം ചിലിയില്‍നിന്നുള്ള എഴുത്തുകാരില്‍ ഏറ്റവും കൂടുതല്‍ ഖ്യാതി നേടിയ ആളാണ് അലെഹാന്ദ്രോ സാംബ്ര. ഭൂതകാലത്തില്‍ ചിലിയിലോ മറ്റെങ്ങോ നിലനിന്നിരുന്ന ഒരു വ്യവസ്ഥിതി അല്ല സ്വേച്ഛാധിപത്യം എന്നും അത് അന്നും ഇന്നും എന്നും നമ്മെ പൊതിഞ്ഞുനില്‍ക്കുന്ന ഒരു സാര്‍വത്രികവിപത്താണെന്നും പറഞ്ഞുവയ്ക്കുന്നു സാംബ്രയുടെ കൃതികള്‍. "വേയ്സ് ഓഫ് ഗോയിങ് ഹോം" എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവല്‍ ജനറല്‍ പിനോഷെയുടെ ഭരണകാലത്തെ ചിലിയില്‍ തുടങ്ങുന്നു. സ്വേച്ഛാധിപത്യത്തിന്റെ നിഴലില്‍ ജീവിക്കുന്ന ഒരു സമൂഹത്തില്‍...

തുടര്‍ന്നു വായിക്കുക

വിപ്ലവവും പ്രണയവും

സി കെ കുഞ്ഞിരാമന്‍

എം എന്‍ കരിവെള്ളൂരിന്റെ രണ്ടാമത്തെ കവിതാസമാഹാരമാണ് "പട്ടമഹിഷി". ഇതില്‍ 41 കവിതകളാണുള്ളത്. വിപ്ലവവും പ്രണയവുമാണ് മുഖ്യപ്രമേയങ്ങള്‍. കരിവെള്ളൂരിന്റെ മണ്ണില്‍നിന്നു വരുന്ന കവി വിപ്ലവത്തിന്റെ ദാര്‍ശനിക ഗരിമയും അനുഭൂതിപരതയും നെഞ്ചേറ്റിയിട്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ. ഇതിലെ "മലങ്കുറത്തിത്തോറ്റം" ദൃശ്യശ്രാവ്യ ബിംബങ്ങള്‍ അസാധാരണമായി കുത്തിയൊഴുകുന്ന ഒരു കവിതയാണ്. അമ്മദൈവത്തെ തോറ്റിയുണര്‍ത്തുന്നതാണിത്.   നമ്മുടെ അബോധത്തിലെ ദ്രാവിഡീയമായ രൗദ്രതതന്നെയാണ് അമ്മ. ആ രൗദ്രതയെ ഉണര്‍ത്തിയെടുക്കുന്നത് ദുരിതവും കൊടും ക്രൂരതകളും...

തുടര്‍ന്നു വായിക്കുക

ഒ എന്‍ വിയുടെ കാവ്യസപര്യക്ക് ആദരമായി ചിത്രപ്രദര്‍ശനം

തിരു: ഒ എന്‍ വിയുടെ കാവ്യസപര്യക്ക് ആദരമര്‍പ്പിച്ച് മുരളി നാഗപ്പുഴയുടെ ചിത്രപ്രദര്‍ശനം. മന്ത്രി എ പി അനില്‍കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. എഡിജിപി ബി സന്ധ്യ അധ്യക്ഷയായി. ജയിംസ് മാത്യു എംഎല്‍എ, ഡോ. ഹരികിഷോര്‍, നടന്‍ മധുപാല്‍, കെ സി ചിത്രഭാനു എന്നിവര്‍ സംസാരിച്ചു. സ്നേഹപൂര്‍വം ഒ എന്‍ വിക്ക് എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വരച്ച 40 ചിത്രമാണ് ഉള്ളത്. പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ഒ എന്‍ വിക്കവിതകളോടുള്ള തന്റെ ചിത്രങ്ങളുടെ പാരസ്പര്യമാണ് പ്രദര്‍ശനം ഒ എന്‍ വിക്ക് സമര്‍പ്പിക്കാന്‍ കാരണമെന്ന്...

തുടര്‍ന്നു വായിക്കുക

ചിത്തഭ്രമത്തിന്റെ പ്രണയകാവ്യം

മീനാ ടി പിള്ള

ഭാഷാശാസ്ത്രപണ്ഡിത, സാംസ്കാരികനിരൂപക, പരിഭാഷാസൈദ്ധാന്തിക എന്നൊക്കെയുള്ള നിലയിലാണ് രുക്മിണി ഭായാ നായര്‍ ഇന്ത്യന്‍ അക്കാദമിക ഇടങ്ങളില്‍ അറിയപ്പെടുന്നത്. ഇതിനോടകം പുറത്തിറങ്ങിയ അവരുടെ മൂന്ന് കവിതാസമാഹാരങ്ങളും ഏറെ പ്രശസ്തി നേടിക്കഴിഞ്ഞു. രുക്മിണിയുടെ കന്നി നോവല്‍ ആണ് മാഡ് ഗേള്‍സ് ലവ് സോംഗ്.   പ്രണയവും കവിതയും ആത്മഹത്യയില്‍ കൊണ്ടെത്തിച്ച സില്‍വിയ പ്ലാത്തിന്റെ പ്രശസ്തമായ കവിതയുടെ തലക്കെട്ട് കടംവാങ്ങിയതാണീ പേര്. സമകാലീന ഇന്ത്യന്‍ ജീവിതങ്ങളും ആംഗലേയ സാഹിത്യചരിത്രവും കോര്‍ത്തിണക്കി രുക്മിണി നടത്തുന്ന ഒരു തരം പരകായപ്രവേശങ്ങള്‍,...

തുടര്‍ന്നു വായിക്കുക

ഫ്രാന്സിസില്‍ തുടങ്ങി ഫ്രാന്‍സിസിലേക്കെത്തുന്ന ചരിത്രയാത്ര

ഫ്രാന്‍സിസ് ടി മാവേലിക്കര

ഒരുപാട് യാത്രാവിവരണങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും യാത്രികന്‍ സഞ്ചരിച്ച വഴിയോരങ്ങളിലൂടെ, അത്ഭുതങ്ങളിലൂടെ കൈപിടിച്ചാനയിക്കുന്ന ഒരനുഭവം സമ്മാനിച്ച പുസ്തകമാണ് വി ജി തമ്പിയുടെ "യൂറോപ്പ്: ആത്മചിഹ്നങ്ങള്‍". അടുത്തകാലത്തുവായിച്ച പുസ്തകങ്ങളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അതാണ്. യാത്രികനുപയോഗിച്ച കാവ്യഭാഷയും അതിന്റെ മിതത്വവും വായനക്കാരനെയും എഴുത്തുകാരനെയും ഒരേ അനുഭവത്തിന്റെ ഭാഗമാക്കാന്‍ പര്യാപ്തമാണ്.   യൂറോപ്പിന്റെ ആത്മാവിലേക്ക് തമ്പി ഇറങ്ങിപ്പോകുമ്പോള്‍ അദ്ദേഹം വായനക്കാരന്റെ കൈപിടിക്കുന്നു. പക്ഷേ എവിടെയോവച്ച് എഴുത്തുകാരന്‍...

തുടര്‍ന്നു വായിക്കുക

മലയാള സംസ്കാരത്തിന്റെ നേര്‍പരിച്ഛേദം

സംസ്കാരം മാനവരാശി യുഗയുഗാന്തരങ്ങളിലൂടെ സമാര്‍ജിച്ച ഭൗതികവും ബൗദ്ധികവും ആശയപരവുമായ എല്ലാ നേട്ടങ്ങളുടെയും ആകത്തുകയാണ്. മൃഗങ്ങളില്‍നിന്ന് ഉയര്‍ന്ന നിലയില്‍ എത്തിയ മനുഷ്യന്റെ സാമൂഹികബോധവും ബുദ്ധിശക്തിയും അധ്വാനിക്കാനുള്ള കഴിവും കാലക്രമേണ പുതിയ പുതിയ സംസ്കാരങ്ങളിലേക്ക് വഴിതെളിച്ചു. ഭാഷ, തീയുടെ കണ്ടുപിടിത്തം, ശാസ്ത്രസാങ്കേതിക പുരോഗതി, കൃഷി, ലിപി, ചിത്രവും വര്‍ണബോധവും, വേഷവിധാനങ്ങള്‍, കളികളും കലകളും എന്നിവയൊക്കെ ഓരോ സമൂഹത്തിലും പ്രത്യേകം പ്രത്യേകം സംസ്കാരങ്ങള്‍ രൂപപ്പെടുത്താന്‍ ഇടയാക്കി.   സാംസ്കാരികമായ ഐക്യബോധത്തിന്റെ ഫലമായിട്ടാണ്...

തുടര്‍ന്നു വായിക്കുക

ചിന്തിപ്പിക്കുന്ന കൊച്ചു രാജകുമാരന്‍

പ്രൊഫ. എസ് ശിവദാസ്

എന്റെ ഇളയമകന്‍ കാണ്‍പുരില്‍ ഗവേഷണവിദ്യാര്‍ഥിയായിരുന്ന കാലം. ഒരു ദിവസം എന്നെ ടെലിഫോണില്‍ വിളിച്ച് ""ദ ലിറ്റില്‍ പ്രിന്‍സ് എന്ന നോവല്‍ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അച്ഛന്‍ തീര്‍ച്ചയായും അത് വായിക്കണം"" എന്ന് പറഞ്ഞു. അന്ത്വാന്‍ സാന്തേ-ക്സ്യൂപെരി ഫ്രഞ്ചു ഭാഷയിലെഴുതിയ നോവലാണത്. ഇംഗ്ലീഷിലടക്കം ഇരുനൂറ്റമ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അതിപ്രശസ്തമായ ആ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നില്ല. മകന്‍ കാണ്‍പുര്‍ ഐഐടി ലൈബ്രറിയില്‍നിന്ന് ലിറ്റില്‍ പ്രിന്‍സിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി അയച്ചുതന്നു. അതു കൈയില്‍...

തുടര്‍ന്നു വായിക്കുക

മൂന്ന് കന്യകമാര്‍

ഡോ. മീന ടി പിള്ള

ഇന്ത്യയിലെ സാഹിത്യപ്രേമികള്‍ക്ക് സുപരിചിതമായ പേരാണ് മഞ്ജുളാ പദ്മനാഭന്റേത്. എന്നാല്‍ഗ പലരും ഹാര്‍വെസ്റ്റ് അഥവാ കൊയ്ത്ത് എന്ന ഇതിനോടകം വിശ്വവിഖ്യാതമായ നാടകത്തിന്റെ രചയിതാവ് എന്ന നിലയിലാണ് അവരെ അറിയുന്നത്. കോര്‍പറേറ്റ് മുതലാളിത്ത നരഭോജികളുടെ ഇരകളാകാന്‍ വിധിക്കപ്പെട്ട ലക്ഷോപലക്ഷം ഹതഭാഗ്യരായ മൂന്നാംലോക ദരിദ്രരുടെ ദീന രോദനം ആലേഖനംചെയ്യുന്ന ഈ നാടകം ആധുനിക ഇന്ത്യന്‍ നാടകചരിത്രത്തിലെ ഒരു പ്രധാന ഏടായി മാറിക്കഴിഞ്ഞു.   ഒരു നാടകകൃത്തിനുപരി മികച്ച ഒരു കഥാകൃത്തും നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുംകൂടിയാണ് അവര്‍. സ്ത്രീകള്‍ക്ക് വംശനാശം...

തുടര്‍ന്നു വായിക്കുക

വത്തിക്കാനില്‍ തുടര്‍ച്ചയും മാറ്റവും

നൈാന്‍ കോശി

ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. ഇതിനകം വത്തിക്കാനില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടായി. വലിയ മാറ്റങ്ങളെപ്പറ്റിയുള്ള പുത്തന്‍പ്രതീക്ഷകളാണ് റോമന്‍ കത്തോലിക്കാ സഭയ്ക്കുള്ളിലും പുറത്തും. ഫ്രാന്‍സിസ് മാര്‍പാപ്പ പേപ്പസിക്ക് ഒരു പുതിയ സ്വരം നല്‍കി. പേപ്പസിയെ ജനങ്ങളോട് അടുപ്പിച്ചു. നവവത്സരാരംഭത്തിന്റെ തലേന്നാള്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശ്വാസികളോട് ഇതിനകം ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങളെപ്പറ്റി മാര്‍പാപ്പ സൂചിപ്പിച്ചു. ""ഇക്കൊല്ലം എന്താണ് സംഭവിച്ചത്, ഇപ്പോള്‍ എന്താണ്...

തുടര്‍ന്നു വായിക്കുക

അന്ധന്റെ ആരാമം

ബുക്ക് പിക്ക്                  ഡോ. മീന ടി പിള്ള

ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ട ദിവസം- 2001 സെപ്തംബര്‍ 11- ഒരുപക്ഷേ ലോകചരിത്രത്തിന്റെ ദിശതന്നെ മാറ്റിമറിച്ച ദിവസമാണ്. ആ ദിവസം കൊല്ലപ്പെട്ട മനുഷ്യരേക്കാള്‍ എത്രയോ മടങ്ങ് ആളുകള്‍ മൂന്നാംലോക രാജ്യങ്ങളില്‍ ഓരോ ദിവസവും പട്ടിണിമരണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെങ്കില്‍ക്കൂടി അത് ആഗോളതലത്തില്‍ സൃഷ്ടിച്ച മത-രാഷ്ട്രീയ- സാമ്പത്തിക ധ്രുവീകരണങ്ങള്‍ വളരെ വലുതാണ്. 9/11 എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ദിവസത്തിന് കൃത്യം ഒരു മാസത്തിനു ശേഷമാണ് പാകിസ്ഥാനി എഴുത്തുകാരന്‍ നദീം അസ്ലമിന്റെ നാലാമത്തെ നോവലായ "ദി ബ്ലൈന്‍ഡ് മാന്‍സ്...

തുടര്‍ന്നു വായിക്കുക

കഥകളുടെ മായാപേടകം

ഇന്ദിരാ അശോക്

പുസ്തകങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നത് മധുരംപുരണ്ട മാമ്പഴക്കാലത്താണ്. വേനലവധിക്ക് അമ്മയുടെ വീട്ടില്‍ വിരുന്നു പോകുമ്പോള്‍ രുചികരമായ വിഭവങ്ങള്‍ക്കൊപ്പം പുസ്തകക്കൂട്ടവും ഉണ്ടായിരുന്നു സ്വീകരിക്കാന്‍. അവിടെയെത്തുന്ന അന്നുതന്നെ ചിലപ്പോള്‍ ഒരു മഴയുണ്ടാകും. ഇരുട്ടോ വെളിച്ചമോ എന്നു വേര്‍തിരിക്കാനാകാത്ത സന്ധ്യയില്‍, കാറ്റില്‍ ആടിയുലഞ്ഞ് മൈലാപ്പൂര്‍മാവ് വലിയ വലിയ മാങ്ങകള്‍ സ്നേഹവായ്പോടെ ഉതിര്‍ക്കും. ഇടയ്ക്കിടെ തെളിയുന്ന മിന്നല്‍ അവ വീണതെവിടെയാണെന്നു കാണിച്ചുതരും. കാറ്റത്തോടി നടക്കുന്ന കുറെ കുഞ്ഞുപറവകളെപ്പോലെ ഞങ്ങള്‍....

തുടര്‍ന്നു വായിക്കുക

കവിതയുടെ കനപ്പെട്ട കതിരുകള്‍

ശശി മാവിന്‍മൂട്

കവിതയെ ജീവിതത്തോടു ചേര്‍ത്ത് ഹൃദയത്തില്‍ സൂക്ഷിക്കുന്ന കവിയാണ് ഷീജ വക്കം. കവിയും കവിതയും ഒരേ ആത്മാവിനാല്‍ ബന്ധിതമായിരിക്കയാല്‍ ഇവിടെ കവിത ജീവിതവും ജീവിതം കവിതയുമായി പരിണമിക്കുന്നു. അതുകൊണ്ടുതന്നെ "അരുതു പിന്‍വാങ്ങുവാന്‍ കവിതേ എനിക്കു നിന്‍ ചിറകടിയില്ലാത്ത വാഴ് വു വേണ്ട"(പക്ഷിപ്പനി) എന്ന് നിസ്സംശയം പറയാനും ഈ കവിക്ക് കഴിയുന്നു.   ഉള്ളില്‍ പതിഞ്ഞ അനുഭവത്തിന്റെ അടരുകള്‍ ഉറപൊട്ടിയൊഴുകി വരുന്ന കവിതയുടെ ലാവാപ്രവാഹമാണ് ഷീജ വക്കത്തിന്റെ "കിളിമരം"എന്ന കവിതാസമാഹാരം. പല കവികളും മലയാളകവിതയെ തോന്നുംമട്ടില്‍ മാനഭംഗപ്പെടുത്തുന്ന...

തുടര്‍ന്നു വായിക്കുക

നോവല്‍ മാത്രമായ നോവല്‍

പി എഫ് മാത്യൂസ്

ദസ്തയോവസ്കി കഴിഞ്ഞാല്‍ എനിക്ക് പെട്ടെന്ന് അസ്ഥിയില്‍പിടിച്ച എഴുത്തുകാരനാണ് മിലന്‍ കുന്ദേര. എണ്‍പതുകളിലാണ് അദ്ദേഹത്തിന്റെ രചനകള്‍ ഇവിടെ വന്നുതുടങ്ങിയത്. അവയെല്ലാം അപ്പോള്‍തന്നെ വായിച്ചു. അങ്ങനെ കൂടുതല്‍ വായിച്ചപ്പോള്‍ കുന്ദേര സ്വയം ആവര്‍ത്തിക്കുകയാണെന്ന് സംശയംതോന്നി. പ്രത്യേകിച്ചും രാഷ്ട്രീയം. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ പാടേ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം കുന്ദേരയെ വീണ്ടും വായിക്കാനെടുത്തപ്പോഴാണ് "ഇമ്മോര്‍ട്ടാലിറ്റി" എന്ന നോവല്‍ മനസ്സില്‍വന്ന് തറയ്ക്കുന്നത്.   നിയമങ്ങളൊന്നും നിലവിലില്ലാതിരുന്ന ഒരു...

തുടര്‍ന്നു വായിക്കുക

ആയിരം ദര്‍പ്പണങ്ങളുടെ ദ്വീപ്

ഡോ. മീന ടി പിള്ള

പലപ്പോഴും കലുഷിതമായ ചക്രവാളങ്ങളില്‍, പടരുന്ന തീജ്വാലകളുടെയും നീറുന്ന മനസ്സുകളുടെയും പുകയുന്ന കണ്ണുകളുടെയും നടുവിലാണ് ഉദാത്തമായ സാഹിത്യം പിറക്കുന്നത്. ഇത്തരം ഒരു കലാപഭൂവില്‍ നീണ്ടുപോയ ആഭ്യന്തരയുദ്ധം തല്ലിക്കെടുത്തിയ ഇന്നലെകളില്‍നിന്നും അതിന്റെ കൈയ്പേറിയ ഓര്‍മകളില്‍ നിന്നും ഉടലെടുത്ത ഒരു നോവലാണ് ശ്രീലങ്കന്‍ എഴുത്തുകാരി നയോമി മുനവീരയുടെ ഐലന്‍ഡ് ഓഫ് എ തൗസന്റ് മിറേര്‍സ് അഥവാ ആയിരം ദര്‍പ്പണങ്ങളുടെ ദ്വീപ്. 1948ല്‍ അനേകം വര്‍ഷങ്ങളുടെ കൊളോണിയല്‍ വാഴ്ചയ്ക്കുശേഷം കൊള്ളയടിച്ചും ചൂഷണംചെയ്തും നേടിയ അമൂല്യരത്നങ്ങളും ആനക്കൊമ്പുകളും ഏലവും...

തുടര്‍ന്നു വായിക്കുക

ലീലാവതിയുടെ പെണ്‍മക്കള്‍

എന്‍ രാജന്‍

ഏതു വിപരീത സാഹചര്യത്തെയും വെല്ലുവിളിച്ച് മുന്നേറാന്‍ തയ്യാറുള്ള സ്ത്രീകള്‍ ഇന്ന് എല്ലാ രംഗത്തുമുണ്ട്. ശാസ്ത്രരംഗത്ത് അങ്ങനെ മുന്നേറാന്‍ ചങ്കൂറ്റംകാണിച്ച നൂറിനടുത്ത് സ്ത്രീകളുടെ അനുഭവം സമാഹരിച്ചതാണ് "ലീലാവതിയുടെ പെണ്‍മക്കള്‍". ഇന്ത്യന്‍ വനിതാശാസ്ത്രജ്ഞരുടെ ജീവചരിത്രക്കുറിപ്പുകളുടെ സമാഹാരം എന്ന ചിന്തയില്‍നിന്നാണ് ഈ പുസ്കതത്തിന്റെ പിറവി. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സിന്റെ വിമന്‍ ഇന്‍ സയന്‍സ് പാനലിന്റെ സംരംഭങ്ങളിലൊന്നാണിത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ ഭാസ്കരാചാര്യരുടെ മകളാണ്...

തുടര്‍ന്നു വായിക്കുക

ഒരു ശവവാഹകന്റെ ജീവിതവൃത്താന്തം

ഡോ. മീന ടി പിള്ള

ഈവര്‍ഷത്തെ ജയ്പുര്‍ സാഹിത്യോത്സവത്തില്‍ സൗത്ത് ഏഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്സി അവാര്‍ഡ് നേടിയത് റോഹിന്‍ടെന്‍ മിസ്ട്രിയുടെ സഹോദരന്‍ സൈറസ് മിസ്ട്രിയുടെ ക്രോണിക്കിള്‍ ഓഫ് എ കോപ്സ് ബേറര്‍ (ഒരു ശവവാഹകന്റെ ജീവിതവൃത്താന്തം) എന്ന നോവലാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ത്തന്നെ ന്യൂനപക്ഷമായ പാഴ്സികളുടെ, അവരുടെ ഇടയിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരുപറ്റം മനുഷ്യരുടെ കഥ പറയുന്നു ഈ കൃതി.   പാഴ്സികളിലെ തൊട്ടുകൂടാത്തവരും അവര്‍ണരുമെന്നു കരുതപ്പെടുന്ന പാവപ്പെട്ട മനുഷ്യരാണ് ഖാണ്ടിയ എന്ന...

തുടര്‍ന്നു വായിക്കുക

മസ്നവി

ഇബ്രാഹിം വെങ്ങര

വായനയുടെ കൗമാരത്തില്‍ ലോകപ്രശസ്തനായ ജലാലുദീന്‍ റൂമിയുടെ കുറുമൊഴികള്‍ മിസ്റ്റിക്കുകളുടെ പുസ്തകങ്ങളില്‍നിന്ന് പലകുറി ലഭിച്ചിരുന്നുവെങ്കിലും റൂമിയുടേതായ ഒരു പുസ്തകം വായിക്കാന്‍ ഭാഗ്യമുണ്ടായിരുന്നില്ല. ആറു വാല്യങ്ങളിലായി ഇരുപത്തേഴായിരത്തോളം വരികള്‍ ഉള്‍ക്കൊള്ളുന്നതും പതിമൂന്നാം ശതകത്തില്‍ പാഴ്സിഭാഷയില്‍ എഴുതപ്പെട്ടതുമായ റൂമിയുടെ മസ്നവി (മദ്നവി- ആത്മീയ ഈരടികള്‍) എന്ന മഹാഗ്രന്ഥം വായിക്കാനുള്ള തിണ്ണബലം എനിക്ക് ഇല്ലായിരുന്നു. കാരണം, മൂലഗ്രന്ഥത്തിന്റെ മൊഴിമാറ്റം ഇംഗ്ലീഷിലും മറ്റിതര ഭാഷകളിലുമാണ് വെളിപ്പെട്ടിട്ടുള്ളത്...

തുടര്‍ന്നു വായിക്കുക

വഞ്ചിപ്പാട്ടിന്റെ പൊരുളുകള്

  കെ വി സുധാകരന്‍

നാടന്‍പാട്ടുകളും നാടന്‍ കലാരൂപങ്ങളുമൊക്കെ മനുഷ്യജീവിതവുമായി നേര്‍ബന്ധമുള്ളവയാണ്. ഏതുഭാഷയിലും സംസ്കാരത്തിലും ഇത് ഇങ്ങനെതന്നെയായിരിക്കും. നാടന്‍പാട്ടുകളുടെ പാരമ്പര്യം സംഗീതത്തിന്റെ താവഴിയിലേക്കാണ് ചെന്നെത്തുക. മലയാളത്തിന് ഇത്തരം പാട്ടുകളുടെ സമ്പന്നമായ ചരിത്രമുണ്ട്. ഞാറ്റുപാട്ടുകളും കൊയ്ത്തുപാട്ടുകളും തോറ്റംപാട്ടുകളുമൊക്കെ ഈ താവഴിയുടെ ശാഖകള്‍തന്നെയാണ്. വഞ്ചിപ്പാട്ടും സമാനമായ പാരമ്പര്യം പേറുന്ന ഗാനശാഖയാണ്. അധ്വാനിക്കുന്ന മനുഷ്യര്‍ അവരുടെ അധ്വാനഭാരം ലഘൂകരിക്കാനും നിത്യനൈമിത്തികങ്ങളില്‍ സ്വയം സാന്ത്വനം കണ്ടെത്താനുമുള്ള...

തുടര്‍ന്നു വായിക്കുക

ഇന്ത്യയെ കണ്ടെത്തല്‍

ഡോ. കെ.എന്‍ പണിക്കര്‍

ഒരധ്യാപകനായിരുന്ന എനിക്ക് കുറെയേറെ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. അവയില്‍ പലതും ഓര്‍മയില്‍നിന്നുതന്നെ മറഞ്ഞുപോയിരിക്കുന്നു. ഏതാനും ചിലത് മറവിയുടെ പിടിയില്‍പെടാതെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നുമുണ്ട്. അവയെല്ലാംതന്നെ നമ്മുടെ കര്‍മയാത്രയെയും ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവാഹര്‍ലാല്‍ നെഹ്റു രചിച്ച "ഡിസ്കവറി ഓഫ് ഇന്ത്യ"- മലയാളത്തില്‍ "ഇന്ത്യയെ കണ്ടെത്തല്‍"- ഈ ഗണത്തില്‍പ്പെടുന്ന വിശിഷ്ട കൃതിയാണ്. ഭരണാധികാരി എന്ന നിലയില്‍ നെഹ്റുവിന്റെ നടപടികള്‍ പലതും...

തുടര്‍ന്നു വായിക്കുക

പിശാചുവേട്ട

ഡോ. മീന ടി പിള്ള

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ലാങ്കഷയറില്‍ നടന്ന പിശാചുവേട്ട ഒരുപക്ഷേ ഏറ്റവും ആധുനികവും പ്രബുദ്ധവും എന്ന് സ്വന്തം സംസ്കാരത്തെക്കുറിച്ച് വീമ്പിളക്കിയ ബ്രിട്ടീഷ് ജനതയ്ക്ക് ചരിത്രത്തില്‍ മുഖം കുനിക്കേണ്ടിവന്ന ഒരേടാണ് എന്നുപറയാം. 1612ലെ ഈ പിശാച് വിചാരണയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഇത്തരം വേട്ടകളില്‍ ആദ്യത്തേത്. ആഭിചാരിണികള്‍ എന്ന് മുദ്രകുത്തി കൊന്നൊടുക്കിയ അനേകം സ്ത്രീകള്‍ ലോകചരിത്രത്തിലുണ്ട്.   പലപ്പോഴും മതവിരുദ്ധതയോ മതനിന്ദയോ രാജ്യദ്രോഹമോ ആരോപിച്ച് ഇവരെ അതിക്രൂരമായി നിയമത്തിന്റെ സഹായത്തോടെതന്നെ...

തുടര്‍ന്നു വായിക്കുക

ചരിത്രവഴികളില്‍

കീച്ചേരി രാഘവന്‍

കഴിഞ്ഞ നാലുവര്‍ഷമായി ചരിത്രവഴികളിലാണ് കണ്ണൂര്‍ പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വിശദമായ ചരിത്രരചനയാണ് പഠനകേന്ദ്രം ഏറ്റെടുത്തത്. ആദ്യത്തെ നാലുവര്‍ഷം കൊണ്ടുതന്നെ കണ്ണൂര്‍ ജില്ലയിലെ രക്തരൂഷിതമായ സമരങ്ങളുടെയും, സഹനങ്ങളുടെയും, രക്തസാക്ഷ്യങ്ങളുടെയും ചരിത്രം ഒന്നും രണ്ടും സഞ്ചികകളിലൂടെ പഠനകേന്ദ്രം ജനങ്ങളുടെ മുന്നില്‍ എത്തിച്ചുകഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം എന്നത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണം മുതലുള്ള ഔപചാരിക പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണമായല്ല ഈ...

തുടര്‍ന്നു വായിക്കുക

പഠിപ്പു നിര്‍ത്തി പുസ്തകങ്ങളെ പ്രണയിച്ച അനീസ്

സ്വന്തം ലേഖകന്‍

കൊച്ചി: പതിനാറാം വയസ്സില്‍ പാഠപുസ്തകം ഉപേക്ഷിക്കാനുള്ള തീരുമാനത്തെ "ചൂതാട്ടം" എന്ന് വിശേഷിപ്പിക്കാനാണ് അനീസ് സലിമിനിഷ്ടം. എഴുത്താണ് തന്റെ വഴിയെന്ന തിരിച്ചറിവില്‍ പുസ്തകങ്ങളെ ആഴത്തില്‍ പ്രണയിക്കാനായിരുന്നു അനീസ് പഠനത്തിന്റെ ചട്ടക്കൂടിനു പുറത്തിറങ്ങിയത്. ആ ചൂതാട്ടത്തില്‍ ആത്മാര്‍ഥമായി പരിശ്രമിക്കാനുള്ള മനസ്സ് കൈമുതലാക്കി വെട്ടിത്തുറന്ന വിജയവഴിയിലെ അവസാന ഏടാണ് ദി ഹിന്ദു പത്രത്തിന്റെ 2013-ലെ സാഹിത്യ പുരസ്കാരം.   അനീസിന്റേതായി രണ്ടാമത് പുറത്തിറങ്ങിയ വാനിറ്റി ബാഗ് എന്ന നോവലിനാണ് പുരസ്കാരം. അനീസ് നാലാമതെഴുതിയ നോവലാണിത്. അഞ്ചുലക്ഷം...

തുടര്‍ന്നു വായിക്കുക

സോഷ്യല്‍ മീഡിയയില്‍ വിരിഞ്ഞതും പാറിപ്പറന്നതും

വിനോദ് പായം

പുതിയ കാലത്ത് സൈബര്‍ മീഡിയ നിരന്തരം നമ്മളില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഒരു ഉപകരണം എന്ന നിലയില്‍ എങ്ങനെയൊക്കെ അതിനെ കൈകാര്യംചെയ്യാം എന്ന ആലോചന സവിസ്തരം ചര്‍ച്ചചെയ്യുന്ന പുസ്തകമാണ് ദിനേശ് വര്‍മ എഴുതിയ സൈബര്‍പുഴുക്കളും പൂമ്പാറ്റകളും. പുഴുവിരിഞ്ഞ് മനോഹരമായ പൂമ്പാറ്റയായി പാറിക്കളിക്കുന്ന പരിണാമസന്ധിയിലാണ് ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകള്‍. ഈജിപ്തിലും മറ്റും മൊട്ടിട്ട മുല്ലപ്പൂ അങ്ങകലെയെന്നു വീക്ഷിച്ച നമ്മള്‍, ഡല്‍ഹിയിലെ പുതിയ സംഭവവികാസങ്ങളുടെയും കേന്ദ്രം സോഷ്യല്‍ മീഡിയകളാണെന്ന വാര്‍ത്തയും കേള്‍ക്കുന്നു....

തുടര്‍ന്നു വായിക്കുക

ഗ്രാംഷിയുടെ സാംസ്കാരിക രചനകള്‍

അബുരാജ്

ഇരുപതാംനൂറ്റാണ്ട് ജന്മംകൊടുത്ത മഹാദാര്‍ശനികന്മാരിലൊരാളാണ് ഇറ്റാലിയന്‍ വിപ്ലവകാരിയായ അന്റോണിയോഗ്രാംഷി. തൊഴിലാളികളുടെ സമരപ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തകനായിത്തീര്‍ന്ന അദ്ദേഹം മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകാലത്ത് പാര്‍ലമെന്റിലെ പ്രതിപക്ഷാംഗവും ഇറ്റാലിയന്‍ കമ്യൂണിസ്റ്റുപാര്‍ടി ജനറല്‍സെക്രട്ടറിയുമായിരുന്നു. 1926 നവംബറില്‍ ഫാസിസ്റ്റുകള്‍ ഗ്രാംഷിയെ അറസ്റ്റുചെയ്തു. ഇരുപതുവര്‍ഷത്തേക്കെങ്കിലും അദ്ദേഹത്തിന്റെ മസ്തിഷ്കം മരവിപ്പിക്കണമെന്നായിരുന്നു കോടതിയില്‍ ഫാസിസ്റ്റ് പ്രോസിക്യൂട്ടറുടെ ആവശ്യം. എന്നാല്‍, കാരാഗൃഹത്തിന്റെ...

തുടര്‍ന്നു വായിക്കുക

വിവേകാനന്ദ സാഹിത്യം, മഹാഭാരതത്തിനൊപ്പം

എം എന്‍ പാലൂര്‍

എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം മഹാഭാരതമാണ്. ഭഗവത്ഗീതയിലെ ചില ഭാഗങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകപോലുമുണ്ടായിട്ടുണ്ട്. എന്നാല്‍, അതിനൊപ്പം ഞാന്‍ ചേര്‍ത്തുവയ്ക്കുകയാണ് "വിവേകാനന്ദ സാഹിത്യ സര്‍വസ്വം". മനുഷ്യന്റെ നന്മയും മൂല്യബോധത്തോടെയുള്ള പുരോഗതിയുംമാത്രം സ്വപ്നംകണ്ട വ്യത്യസ്തനായ ഒരു സന്യാസിവര്യനായിരുന്നു വിവേകാനന്ദന്‍. അദ്ദേഹത്തെ ചെറിയ ചില കളങ്ങളിലേക്ക് പലരും ചുരുക്കാന്‍ ശ്രമിക്കാറുണ്ട്. അത്തരം കാഴ്ചപ്പാടുകളോടെല്ലാം നാം വിയോജിക്കും വിവേകാനന്ദസാഹിത്യം വായിച്ചാല്‍. ഞാന്‍ ഒരു ഭൗതികവാദിയാണ്. പക്ഷേ,...

തുടര്‍ന്നു വായിക്കുക

പല്ലനയുടെ കണ്ണീരോര്‍മ്മ

വേണു ആലപ്പുഴ

പല്ലനയുടെ പുത്തന്‍കരി വളവില്‍നിന്നുകൊണ്ട് ഉറക്കെയൊന്നു കൂക്കിയാല്‍ അക്കരെ ആറ്റുവക്കത്തുകൂടി നടന്നുപോകുന്നവര്‍ മറുവിളി കൂക്കുമെന്ന് ഉറപ്പ്. കഷ്ടിച്ച് 15 മീറ്റര്‍ വീതിയും ഒറ്റക്കഴുക്കോല്‍ ആഴവുമേ വേമ്പനാട്ടുകായലിന്റെ ഈ കൈവഴിക്ക് ഇന്നും ഇവിടെയുള്ളൂ. എന്നിട്ടും ഒമ്പതുപതിറ്റാണ്ടുമുമ്പ് ഒരു ജനുവരിയുടെ രാപ്പാതിയില്‍ മലയാളത്തിന്റെ മനസ്സുരുക്കിയ ഒരു ജലദുരന്തത്തിന് ഇവിടം വേദിയായി. വീണപൂക്കളെ വീണ്ടുമുണര്‍ത്തുകയും അന്തമില്ലാത്ത സുകൃതഹാരങ്ങള്‍ കോര്‍ക്കുകയുംചെയ്ത ഒരു വരകവിയുടെ മുഗ്ധഹൃദയം എന്നേക്കുമായി ജലസമാധിയില്‍ മറഞ്ഞുപോയത്...

തുടര്‍ന്നു വായിക്കുക

പൊട്ടിത്തെറിക്കാതെ

ഡോ. മീന ടി പിള്ള

ആയിരത്തിത്തൊള്ളായിരത്തി നാല്‍പതിലെ ഒരു മെയ് മാസം. രണ്ടാം ലോകമഹായുദ്ധത്തിന്റെ നിഴലില്‍ വിറയാര്‍ന്നു നില്‍ക്കുന്ന ജനസമൂഹങ്ങള്‍. ഫ്രാന്‍സ് കൂപ്പുകുത്തി വീഴുന്നു. ഇംഗ്ലണ്ടിനു നേരെ ഹിറ്റ്ലറുടെ കരാളഹസ്തങ്ങള്‍ നീളുന്നു. വിന്‍സ്റ്റെന്‍ ചര്‍ച്ചിലിന്റെ തീപ്പൊരിപ്രസംഗങ്ങളില്‍ കോരിത്തരിച്ചു നില്‍ക്കുന്ന ബ്രിട്ടീഷ് ജനത. ബ്രിട്ടനിലെ ഒരു തീരദേശപട്ടണമായ ബ്രൈറ്റെനില്‍ ഒരു ചെറു കുടുംബം യുദ്ധത്തിന്റെ വാര്‍ത്തകള്‍ അറിയാന്‍ വെമ്പല്‍കൊണ്ടു നില്‍ക്കുന്നു. ഗൃഹനാഥന് യുദ്ധത്തടവുകാരുടെ തടങ്കല്‍പ്പാളയത്തിലെ സൂപ്രണ്ടിന്റെ ചുമതല ഏല്‍ക്കേണ്ടി...

തുടര്‍ന്നു വായിക്കുക

ഫാസിസത്തിനെതിരെ ജാഗ്രത വേണം: കാരശ്ശേരി

വടകര: എല്ലാ മേഖലയിലും കടന്നുവരുന്ന ഫാസിസത്തിനെതിരെ ജാഗ്രതവേണമെന്ന് ഡോ. എം എന്‍ കാരശ്ശേരി പറഞ്ഞു. മടപ്പള്ളി ഗവ. കോളേജില്‍ "ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ രചനാ ലോകം" സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.   പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ രാഷ്ട്രീയനിലപാടിന്റെ പിശകായിരുന്നു ബിജെപി സ്ഥാനാര്‍ഥിയായി ബേപ്പൂരില്‍ മത്സരിച്ചത്. ബിജെപിയുടെ മതസൗഹാര്‍ദമായി അന്ന് പലരും അത് കൊട്ടിഘോഷിച്ചു. കോണ്‍ഗ്രസും ലീഗും ബിജെപിയും ഒന്നിച്ച് മത്സരിച്ച ബേപ്പൂരിലാണ് മാറാട് കലാപം നടന്നതെന്ന കാര്യം നാം വിസ്മരിച്ചുകൂടാ-അദ്ദേഹം പറഞ്ഞു. തന്റെ...

തുടര്‍ന്നു വായിക്കുക

നക്ഷത്രങ്ങളേ കാവല്‍

കെ കെ സുധാകരന്‍

വായനയുടെ രാജരഥ്യകളിലൂടെ പുനര്‍യാത്രചെയ്യുമ്പോള്‍ ഇരുവശങ്ങളിലും നിരവധി മഹാസൗധങ്ങള്‍ കാണുന്നുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലമുതല്‍ ഹെമിങ്വേയുടെ ഓള്‍ഡ്മാന്‍ ആന്‍ഡ് ദ സീ വരെ പലതും. അവയ്ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ് പത്മരാജന്റെ "നക്ഷത്രങ്ങളേ കാവല്‍" ന്ധര്‍വന്മാര്‍ സ്വര്‍ഗഗായകരാണ്. അവര്‍ കഥപറയുന്നതായി നാം കേട്ടിട്ടില്ല. പക്ഷേ, ഗന്ധര്‍വനെപ്പോലെ വന്നുപോയൊരു കഥാകൃത്ത് നമുക്കുണ്ടായിരുന്നു - പി പത്മരാജന്‍.   പ്രതിഭാസൗകുമാര്യംകൊണ്ട് അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു; ആഹ്ളാദിപ്പിച്ചു. തന്റെ കലാലോകത്തിലേക്ക്...

തുടര്‍ന്നു വായിക്കുക

ചന്ദ്രക്കലയുടെ നിഴലില്‍

ബുക്ക് പിക്ക്                   ഡോ. മീന ടി പിള്ള

പാകിസ്ഥാനിലെ ഭൂട്ടോ കുടുംബത്തിന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയ പാരമ്പര്യത്തില്‍നിന്നാണ് ഫാത്തിമാ ഭൂട്ടോ എന്ന എഴുത്തുകാരിയുടെ ഉദയം. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ചെറുമകളും മുര്‍താസ ഭൂട്ടോയുടെ മകളും ബേനസിര്‍ ഭൂട്ടോയുടെ അനന്തരവളുമാണ് അവര്‍. അവരുടെ കന്നിനോവലാണ് "ദി ഷാഡോ ഓഫ് ദി ക്രെസന്റ് മൂണ്‍".   പാകിസ്ഥാനിലെ കലാപബാധിത ഗോത്രമേഖലയായ വസീരിസ്ഥാനിലെ ഒരു സാങ്കല്‍പ്പിക ഗ്രാമമായ മിര്‍ അലിയിലാണ് കഥ നടക്കുന്നത്. ഈ ഗ്രാമത്തില്‍ മഴയില്‍ കുതിര്‍ന്ന ഒരു വെള്ളിയാഴ്ചയിലെ പ്രഭാതത്തില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ നടക്കുന്ന അത്യന്തം നാടകീയമായ...

തുടര്‍ന്നു വായിക്കുക

ശംഖിലെ കടല്‍

ശശി മാവിന്‍മൂട്

ഞാന്‍ സ്നേഹിച്ച് വനമാകും, ക്ഷോഭിച്ച് കൊടുമുടിയാകും, കരഞ്ഞ് നദിയാകും, ചിരിച്ച് കടലാകും  എന്ന് കാലത്തിന്റെ കണ്ണാടിയില്‍ നോക്കി പറയാന്‍ അധികം പേര്‍ക്കാവില്ല. അത് സ്നേഹത്തിന്റെയും ആത്മാര്‍ത്ഥതയുടെയും സത്യസന്ധതയുടെയും നേര്‍വിചാരത്തിന്റെയും മൊഴിയാണ്. ഉള്ളില്‍ നിന്ന് ഉറപൊട്ടിയൊഴുകുന്ന ആര്‍ദ്രതയുടെ-കവിതയുടെ-വഴിയാണ്. ആ വഴിയിലൂടെ സഞ്ചരിച്ചുപോകാന്‍ ആഗ്രഹിക്കാത്തവര്‍ യഥാര്‍ത്ഥ മനുഷ്യരാകില്ല. എപ്പോഴും ആ മൊഴിയില്‍ നിന്നുള്ള ഒരു പിന്‍വിളി നമ്മെ ജീവിതത്തിന്റെ നന്മകളിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കും.   കാലത്തിന്റെ ജലദര്‍പ്പണത്തില്‍...

തുടര്‍ന്നു വായിക്കുക

Archives