• 24 ഏപ്രില്‍ 2014
  • 11 മേടം 1189
  • 23 ജദുല്‍ആഖിര്‍ 1435
ഹോം  » കോടതി  » ലേറ്റസ്റ്റ് ന്യൂസ്

പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതി

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതിയെ സുപ്രീം കോടതി നിയമിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയ്ക്കാണ് ക്ഷേത്രത്തിന്റെ താല്‍ക്കാലിക ഭരണച്ചുമതല. ക്ഷേത്രം തന്ത്രിയും നമ്പിയും സമിതി അംഗങ്ങളാണ്. മറ്റ് രണ്ട് പേരെ സംസ്ഥാന സര്‍ക്കാരിനും രാജകുടുംബത്തിനും നിര്‍ദ്ദേശിയ്ക്കാം. ഇവരെ നിയമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക ജില്ലാ ജഡ്ജിയായിരിക്കും.   ക്ഷേത്രത്തിന്റെ നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍...

തുടര്‍ന്നു വായിക്കുക

ഒരുമിച്ച് താമസിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്ക് നിയമപരിരക്ഷ

ന്യൂഡല്‍ഹി: ഒരുമിച്ച് താമസിക്കുന്ന സ്ത്രീക്കും പുരുഷനും ഉണ്ടാകുന്ന കുട്ടികളെ അവിഹിതമായി കരുതാനാവില്ലെന്നും ഇത്തരത്തില്‍ കുട്ടികള്‍ ഉണ്ടായവരെ വിവാഹിതരായി കണക്കാക്കാമെന്നും സുപ്രീംകോടതി. ഈ ദമ്പതികളുടെ കുട്ടികള്‍ക്ക് എല്ലാ നിയമപരിരക്ഷയുമുണ്ടാകുമെന്നും സീപ്രീംകോടതി ഉത്തരവായി. ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി . ലിവിംഗ് ടുഗെതര്‍ ബന്ധം സംബന്ധിച്ച മദ്രാസ് ഹൈക്കോടതി വിധിയിലെ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് സമള്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. തുടര്‍ന്നു വായിക്കുക

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ അടിയന്തര നടപടിവേണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ അടിയന്തര നടപടി വേണമെന്ന് സുപ്രീം കോടതി. അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകള്‍ ഗൗരവമേറിയതെന്നും അമിക്കസ് ക്യൂറിയെ അപമാനിയ്ക്കാന്‍ അനുവദിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.   അതേസമയം അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഭാവനയാണെന്ന് രാജകുടുംബം വാദിച്ചു.അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതി വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിയ്ക്കും.   കാണിക്കപ്പെട്ടികള്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ പരിശോധിക്കാമെന്ന്...

തുടര്‍ന്നു വായിക്കുക

സര്‍ക്കാര്‍ പരസ്യം: ഭേദഗതി നിര്‍ദ്ദേശിക്കാന്‍ സുപ്രീം കോടതി സമിതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രം ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ സുപ്രീം കോടതി മൂന്നംഗ സമിതി രൂപവല്‍ക്കരിച്ചു. ബംഗളൂരു ലോ യൂണിവേഴ്സിറ്റിയുടെ മുന്‍ ഡയറക്ടര്‍ എന്‍ ആര്‍ മാധവമേനോന്‍, ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ ടി കെ വിശ്വനാഥന്‍, സീനിയര്‍ കൗണ്‍സല്‍ രഞ്ജിത് കുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.   ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബഞ്ചാണ് സമിതി രൂപീകരിച്ചത്. നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഫലപ്രദമല്ലെന്നും കോടതി നിരീക്ഷിച്ചു. മൂന്നുമാസത്തിനകം...

തുടര്‍ന്നു വായിക്കുക

തൊഴിലാളിക്ക് ആരോഗ്യരക്ഷ മൗലികാവകാശം

അഡ്വ. കെ ആര്‍ ദീപ

കല്‍ക്കരി ഇന്ധനമായ താപവൈദ്യുതി നിലയങ്ങളിലെ തൊഴിലാളികളുടെ ആരോഗ്യരക്ഷയ്ക്ക് സുപ്രീം കോടതി ഇടപെടുന്നു. തൊഴിലിന്റെ ഭാഗമായി രോഗങ്ങള്‍ നേരിടേണ്ടിവരുന്ന തൊഴിലാളികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഓര്‍മിപ്പിച്ചാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. കേരളത്തിലെ കായംകുളം അടക്കമുള്ള സംസ്ഥാനങ്ങളിലെ താപനിലയങ്ങളില്‍ പണിയെടുക്കുന്നവരുടെ ആരോഗ്യപ്രശ്നം മുന്‍നിര്‍ത്തി ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അസോസിയേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ മേഖലയിലെ ആരോഗ്യരക്ഷയ്ക്ക്...

തുടര്‍ന്നു വായിക്കുക

Archives