• 26 ജൂലൈ 2014
  • 10 കര്‍ക്കടകം 1189
  • 28 റംസാന്‍ 1435
Latest News :
ഹോം  » മുഖപ്രസംഗം  » ലേറ്റസ്റ്റ് ന്യൂസ്

നാശത്തിലേക്ക് നയിക്കുന്ന നടപടികള്‍

"യുപിഎയ്ക്കുതന്നെ അവതരിപ്പിക്കാമായിരുന്ന ബജറ്റാണിത്" എന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെക്കുറിച്ച് പ്രതികരിച്ചത്. മന്‍മോഹന്‍- ചിദംബരം സഖ്യത്തിന്റെ നവലിബറല്‍ നയങ്ങളുടെ പാതയില്‍നിന്ന് എന്‍ഡിഎ സര്‍ക്കാര്‍ വ്യതിചലിക്കാത്തതിന്റെ ആശ്വാസവും സന്തോഷവുമാണ് ആ പ്രതികരണത്തില്‍ നിറഞ്ഞുനിന്നത്. വിദേശമൂലധനത്തെ പരവതാനിവിരിച്ച് എതിരേല്‍ക്കുന്നതിനാണ് മന്‍മോഹന്‍-ചിദംബരം പ്രഭൃതികള്‍ സര്‍വ ഊര്‍ജവും ചെലവിട്ടതെങ്കില്‍ മോഡി-ജെയ്റ്റ്ലി കൂട്ടുകെട്ടിന്റെ വഴിയും മറ്റൊന്നല്ല എന്ന്...

തുടര്‍ന്നു വായിക്കുക

വിദ്യാഭ്യാസക്കച്ചവടത്തിന് പച്ചക്കൊടി

ഏറ്റവും വലിയ വിദ്യാഭ്യാസക്കച്ചവടങ്ങള്‍ക്കൊന്നിനാണ് പ്ലസ്ടു അനുവദിക്കല്‍, പുതിയ ബാച്ച് അനുവദിക്കല്‍ എന്നിവയിലൂടെ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ സൗകര്യം ചെയ്തുകൊടുത്തത്. സര്‍ക്കാര്‍ സ്കൂളുകള്‍ക്കും വിദ്യാര്‍ഥികളുടെ പ്രവേശന താല്‍പ്പര്യത്തിനും മുന്‍തൂക്കം നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന നയത്തെ, സ്വകാര്യ മാനേജ്മെന്റ് സ്കൂളുകള്‍ക്കും അവിടത്തെ കോഴ നിയമനതാല്‍പ്പര്യത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അപ്പാടെ അട്ടിമറിച്ചിരിക്കുകയാണ്. ഏകജാലകമടക്കമുള്ള പ്രവേശന സംവിധാനവും...

തുടര്‍ന്നു വായിക്കുക

ജഡ്ജിമാര്‍ ചതുരംഗക്കരുക്കളോ?

എക്സിക്യൂട്ടീവിന് കരുക്കള്‍ നീക്കി കളിക്കാനുള്ള ചതുരംഗപ്പലകയാവുകയാണ് ജുഡീഷ്യറി എന്നത് ഉല്‍ക്കണ്ഠാജനകമാണ്. രാഷ്ട്രീയ കാര്യങ്ങള്‍ക്കായി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗിക്കുന്ന ജീര്‍ണ സംസ്കാരം കേന്ദ്രഭരണത്തിന്റെ തലപ്പത്തു പടര്‍ന്നു വ്യാപിക്കുന്നതിന്റെ തെളിവുകള്‍ തുടര്‍ച്ചയായി പുറത്തുവരുകയാണ്. കോണ്‍ഗ്രസും ബിജെപിയും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന കാര്യത്തില്‍ പരസ്പരം മത്സരിക്കുന്നതിന്റെ ചിത്രമാണ് ദിനംപ്രതി തെളിഞ്ഞുവരുന്നത്.   സുപ്രീംകോടതി കൊളീജിയത്തിന്റെ അഭിപ്രായം കാറ്റില്‍ പറത്തി സൊഹ്റാബുദീന്‍...

തുടര്‍ന്നു വായിക്കുക

രാജ്യരക്ഷയും അടിയറവയ്ക്കുന്നു

രാജ്യസുരക്ഷയുമായി നാഭീനാള ബന്ധമുള്ള പ്രതിരോധ മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതിന്റെ ഭാഗമായി, ചരക്കുകടത്ത് വിമാന നിര്‍മാണമേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തിരിക്കുകയാണ് മോഡിസര്‍ക്കാര്‍. നിലവിലുള്ള 56 ആവ്റോ വിമാനങ്ങള്‍ക്കു പകരം പുതിയ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനാണ് വിദേശ പങ്കാളിത്തത്തോടെ ആഭ്യന്തര സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്.   ഇതോടെ വ്യോമസേനാ വിമാനിര്‍മാണത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനുള്ള കുത്തകാവകാശം പൂര്‍ണമായും ഇല്ലാതാകും. റിലയന്‍സ്, ടാറ്റ,...

തുടര്‍ന്നു വായിക്കുക

Archives