• 18 ഏപ്രില്‍ 2014
  • 5 മേടം 1189
  • 17 ജദുല്‍ആഖിര്‍ 1435
ഹോം  » ലേഖനങ്ങള്‍  » ലേറ്റസ്റ്റ് ന്യൂസ്

വിദ്യാഭ്യാസാവകാശ നിയമം ഒരു തിരിഞ്ഞുനോട്ടം

ഡോ. ജെ പ്രസാദ്

വിദ്യാഭ്യാസാവകാശനിയമം നിലവില്‍വന്നിട്ട് നാലുവര്‍ഷം കഴിഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാര്‍ ചരിത്രനേട്ടമായി വിശേഷിപ്പിച്ച ഈ നിയമം ജമ്മു കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിലവില്‍ വന്നത് 2010 ഏപ്രില്‍ ഒന്നിന്. അതിന്റെ ഭാഗമായി 6-14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തി. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ശൈശവാരംഭത്തില്‍തന്നെ പരിചരണവും വിദ്യാഭ്യാസവും നല്‍കാനുള്ള ചുമതല രാഷ്ട്രം ഏറ്റെടുത്തു. കുട്ടികള്‍ക്ക് വിദ്യാഭ്യാസാവസരം നല്‍കുന്നതിനുള്ള ഉത്തരവാദിത്തം മാതാപിതാക്കളുടെ അഥവാ...

തുടര്‍ന്നു വായിക്കുക

കൈവിടുന്നു മന്‍മോഹനെയും

$ സാജന്‍ എവുജിന്‍

സീതാറാം കേസരി, നരസിംഹറാവു എന്നീ പേരുകള്‍ ഓര്‍മിക്കാന്‍ കോണ്‍ഗ്രസ് ഇഷ്ടപ്പെടുന്നില്ല. മന്‍മോഹന്‍സിങ്ങും വൈകാതെ ഈ പട്ടികയില്‍ ഇടംനേടും. യുപിഎ സര്‍ക്കാരിന്റെ വീഴ്ചകളുടെ മുഴുവന്‍ ഉത്തരവാദി മന്‍മോഹന്‍സിങ്ങാണെന്ന് രാഹുല്‍ഗാന്ധിയുടെ വിശ്വസ്തര്‍ ഇപ്പോള്‍തന്നെ പറഞ്ഞുതുടങ്ങി. സ്വതന്ത്രഇന്ത്യയിലെ ഏറ്റവുംവലിയ അഴിമതിസര്‍ക്കാരിന് നേതൃത്വം നല്‍കിയത് മന്‍മോഹന്‍സിങ്ങാണെങ്കിലും ഓരോഘട്ടത്തിലും സര്‍ക്കാരിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് നിരുപാധിക പിന്തുണ നല്‍കി. 2ജി, കല്‍ക്കരിപ്പാടം, പ്രകൃതിവാതകം തുടങ്ങിയ അഴിമതികളുടെ...

തുടര്‍ന്നു വായിക്കുക

മോര്‍ച്ചറിയല്ല കലാലയം

ഷിജൂഖാന്‍

വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതിനായി നടപടി കൈക്കൊള്ളുമെന്ന സത്യവാങ്മൂലം, സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ദിവസങ്ങള്‍ക്കുമുമ്പാണ്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സര്‍ക്കാര്‍നിലപാടിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നു. ജനകീയവിദ്യാഭ്യാസവും മതനിരപേക്ഷ കലാലയവും ഇവിടെ നിലനില്‍ക്കുന്നതിന്റെ കാരണം വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രബുദ്ധതയാണ്. സാമൂഹ്യപ്രതിബദ്ധതയും പൗരബോധവുമുള്ള തലമുറയാണ് ഇത്തരം കലാലയങ്ങളിലൂടെ വളര്‍ന്നുവരുന്നത്. പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെയുള്ള...

തുടര്‍ന്നു വായിക്കുക

ആപ് നേരിടുന്ന വൈരുധ്യങ്ങള്‍

സാജന്‍ എവുജിന്‍

ഡല്‍ഹി നിയമസഭയിലേക്ക് കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ താരമായത് ആംആദ്മി പാര്‍ടിയാണ്. കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തിനെതിരായ പ്രചാരണത്തിലൂടെ മികച്ച വിജയം നേടിയ ആപിനെ ജനങ്ങളുടെ ഭാവിപ്രതീക്ഷയായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. മാധ്യമങ്ങള്‍ അകമഴിഞ്ഞ് പിന്തുണച്ചപ്പോള്‍ ആപിന് രാജ്യമെമ്പാടും ആളും അര്‍ഥവുമുണ്ടായി. ആപ് നേതാവ് അരവിന്ദ് കെജ്രിവാളിനെ ഭാവിപ്രധാനമന്ത്രിയായിവരെ വിലയിരുത്തി.   എന്നാല്‍, പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ആപിന്റെ പ്രഭ മങ്ങുകയാണ്. ഡല്‍ഹിയില്‍ 49 ദിവസം മാത്രം നീണ്ട ആപ്...

തുടര്‍ന്നു വായിക്കുക

മലാപ്പറമ്പ് എയുപി സ്കൂള്‍ സര്‍ക്കാര്‍ നയത്തിന്റെ പ്രതീകം

എ കെ ഉണ്ണിക്കൃഷ്ണന്‍

നൂറ്റിനാല്‍പ്പതോളം വര്‍ഷം ഒരുപ്രദേശത്തെ നിരവധി കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കിയ കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂള്‍ പൊതുവിദ്യാഭ്യാസത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിന്റെ പ്രതീകമായി മാറുകയാണ്. കേരളത്തില്‍ തെരഞ്ഞെടുപ്പുനടന്ന ഏപ്രില്‍ പത്തിന് രാത്രി ഈ വിദ്യാലയം തകര്‍ക്കപ്പെട്ടു. സ്കൂള്‍ നില്‍ക്കുന്ന സ്ഥലം കോടിക്കണക്കിന് രൂപയ്ക്ക് വിറ്റുകാശാക്കാനുള്ള മാനേജരുടെയും ഭൂമാഫിയകളുടെയും ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ശക്തമായ ജനകീയ സമ്മര്‍ദമുണ്ടായിട്ടും സ്കൂള്‍ അടച്ചുപൂട്ടാന്‍ മാനേജര്‍ക്കു നല്‍കിയ...

തുടര്‍ന്നു വായിക്കുക

ചരിത്രത്തിന്റെ കവലയില്‍ നട്ടുപിടിപ്പിച്ച ജീവിതം

$ അനില്‍ ചേലേമ്പ്ര

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കരുതെന്നും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം കേരളത്തിലെ ഒരു വിഭാഗം അധ്യാപകരും ജീവനക്കാരും പണിമുടക്കിയപ്പോള്‍ അന്ന് മുഖ്യമന്ത്രി ചോദിച്ചു, നിലവിലുള്ള അധ്യാപകരെ ഒരുതരത്തിലും ബാധിക്കാത്ത വിഷയത്തില്‍ എന്തിന് സമരം ചെയ്യുന്നുവെന്ന്. ആ വിശദീകരണത്തില്‍ അധ്യാപകരില്‍ ചിലര്‍ സമരം ചെയ്യാതിരിക്കാനുള്ള ന്യായം കണ്ടെത്തി.   ജോലി നഷ്ടപ്പെടുത്തിയും ജീവന്‍ അപകടപ്പെടുത്തിയും എത്രപേര്‍ ഒരു കാലത്ത് സമരംചെയ്തു. അവരുടെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ സത്ഫലങ്ങള്‍ അനുഭവിച്ചത്...

തുടര്‍ന്നു വായിക്കുക

വിയര്‍പ്പൊഴുക്കണം ജെയ്റ്റ്ലിക്ക് ജയിക്കാന്‍

എം പ്രശാന്ത്

ലോക്സഭയിലേക്കുള്ള കന്നിപ്പോരാട്ടം ഇത്ര കടുപ്പമേറിയതാകുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പഞ്ചാബിലെ അമൃത്സറില്‍ ജനവിധി തേടാന്‍ തീരുമാനിക്കുമ്പോള്‍, വേരുകളില്ലാത്ത നേതാവെന്ന ആക്ഷേപം മാറിക്കിട്ടുമെന്ന പ്രതീക്ഷയായിരുന്നു ജെയ്റ്റ്ലിക്ക്. പഞ്ചാബില്‍ ജീവിച്ചിട്ടില്ലെങ്കിലും പഞ്ചാബി ഹിന്ദുകുടുംബത്തില്‍ ജനിച്ച ജെയ്റ്റ്ലിക്ക് മാതൃസംസ്ഥാനം പഞ്ചാബ് തന്നെ. ശിരോമണി അകാലിദള്‍ നേതൃത്വം രണ്ടു കൈയും നീട്ടി...

തുടര്‍ന്നു വായിക്കുക

കോര്‍പറേറ്റുകള്‍ക്കുവേണ്ടി

ഡോ. ടി എം തോമസ് ഐസക്

2009ല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന കാലത്ത് വെറും 279 രൂപയായിരുന്നു ഡല്‍ഹിയില്‍ സിലിണ്ടറൊന്നിന് പാചകവാതകത്തിന്റെ വില. 1989ല്‍ അത് 57 രൂപയും. 57 രൂപയില്‍ നിന്ന് 279 ല്‍ എത്താന്‍ വേണ്ടിവന്നത് ഇരുപതു വര്‍ഷം. അതേ പാചകവാതകത്തിന് ഇന്ന് വില 1290 രൂപ. സബ്സിഡി കിട്ടിയാല്‍ കിട്ടിയെന്നു പറയാം. പാചകവാതക സിലിണ്ടര്‍ വേണമെങ്കില്‍ രൊക്കം 1290 രൂപ നല്‍കിയേ തീരൂ. വെറും അഞ്ചു കൊല്ലത്തിനുള്ളില്‍ വന്ന മാറ്റമാണിത്.   വിലക്കയറ്റത്തിന്റെ രൂക്ഷത വരച്ചിടാന്‍ ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. 2009 തുടങ്ങുമ്പോള്‍ 40 രൂപയായിരുന്ന പെട്രോളിന് ഇന്ന് 73 രൂപയാണ്. നാലു...

തുടര്‍ന്നു വായിക്കുക

Archives