• 31 ജൂലൈ 2014
  • 15 കര്‍ക്കടകം 1189
  • 3 ഷവ്വാല്‍ 1435
Latest News :
ഹോം  » പംക്തികള്‍  » ലേറ്റസ്റ്റ് ന്യൂസ്

അഡാനിക്ക് നമോ സ്തുതി

ശതമന്യു

നരേന്ദ്രമോഡി വെറും പടമാണെന്നു പറയുന്നത് ശരിയല്ല. അതിനേക്കാള്‍ വലിയ മോടിയോടെ നിന്ന അരവിന്ദ് കെജ്രിവാളിനെപ്പോലും അങ്ങനെ വിശേഷിപ്പിക്കരുത്. വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നരേന്ദ്രമോഡിയെ കാണാനില്ലെന്ന് ന്യായം പറയാം. കെജ്രിവാളിനെയും കാണാനില്ല. ഫേസ്ബുക്കും ഗൂഗിള്‍ പ്ലസും ട്വിറ്ററും കൂട്ടമെയിലുമെല്ലാം എവിടെപ്പോയെന്ന് ഒരു നിശ്ചയവുമില്ല. അല്ലെങ്കിലും മെയിലയച്ചു നേടുന്നത് മെയിലില്‍തന്നെ ഒടുങ്ങുമെന്നാണ് പ്രമാണം. ഈ കര്‍ക്കടകമാസത്തില്‍ കെജ്രിവാളിനെ കാണണമെങ്കില്‍ ഡല്‍ഹിയില്‍ എവിടെ ചെന്നുനോക്കണമെന്ന് ഒരു സെര്‍ച്ചിലും കാണുന്നില്ല. ഏക് ദിന്‍...

തുടര്‍ന്നു വായിക്കുക

സുഷമയുടെ ന്യായങ്ങള്‍

സൂക്ഷ്മന്‍

ഇറ്റാലിയന്‍ പൗരത്വമുള്ള സോണിയ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ തല മുണ്ഡനംചെയ്ത് വെള്ളസാരിയുടുത്ത് ധാന്യങ്ങള്‍മാത്രം ഭക്ഷിച്ച് വെറും നിലത്ത് കിടന്നുള്ളതാകും തന്റെ ശിഷ്ടജീവിതമെന്ന് പ്രഖ്യാപിക്കാനുള്ള മനസ്സ് ഒരാള്‍ക്കേ ഉണ്ടായിട്ടുള്ളൂ. ഹരിയാനയില്‍ പാല്‍വല്‍ ഗ്രാമത്തില്‍ ഹര്‍ദേവ് ശര്‍മ എന്ന ആര്‍എസ്എസ് നേതാവിന്റെ മകളായി പിറന്ന് അഖില ഭാരതീയ വിദ്യാര്‍ഥിപരിഷത്തിലൂടെ രാഷ്ട്രീയത്തിലേക്ക് ചാടിക്കയറിയ സുഷമ സ്വരാജിന്. തീവ്രരാഷ്ട്രീയം എന്നും അങ്ങനെയാണ്. വിഷപ്പാമ്പുകളെ പ്രസവിക്കുന്ന പലസ്തീനി തള്ളമാരെയും കൊന്നുതള്ളണമെന്ന് ഫേസ്...

തുടര്‍ന്നു വായിക്കുക

മധുരോദാരം മറുപടി

വി സുകുമാരന്‍

മറുപടി എഴുതുമ്പോള്‍, സന്ദേശം അയക്കുമ്പോള്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ പറ്റുമോ ഇല്ലയോ എന്നു വ്യക്തമാക്കുകയുമാവാം. അത് ആതിഥേയന് വലിയ സഹായമാവും. ഏകദേശം എത്ര ഇലയ്ക്ക്/പ്ലേറ്റിന് ഓര്‍ഡര്‍ കൊടുക്കണമെന്നു തിട്ടപ്പെടുത്താമല്ലോ. അതുകൊണ്ടാണ് പല ക്ഷണപത്രികകളുടെയും ചുവടെ RSVP എന്ന് മുദ്രണംചെയ്യുന്നത്. ഇതിന്റെ അര്‍ഥമെന്താണെന്ന് ഇന്‍വിറ്റേഷന്‍ അയക്കുന്ന മാന്യനും അതു സ്വീകരിക്കുന്ന ചങ്ങാതിക്കും പലപ്പോഴും അറിയാത്ത അവസ്ഥയുണ്ട്. ക്ഷണക്കത്തില്‍ അലങ്കാരത്തിനു ചേര്‍ക്കുന്ന നാലക്ഷരമാണ് ഇവയെന്ന ധാരണയും ഇല്ലാതില്ല.   RSVP എന്നാല്‍ ഏതെങ്കിലും...

തുടര്‍ന്നു വായിക്കുക

അമിതാവതാരം

അമിതമായാല്‍ അമൃതും വിഷമാണെന്ന് അമിത്ഷായോടുമാത്രം പറയരുത്. അവിടെ എല്ലാം അമിതമാണ്. ഒരു കൊലക്കേസില്‍, അതും അതിനിഷ്ഠുരമായ ഒന്നില്‍ പ്രതിയാക്കപ്പെടുകയും ഒളിവില്‍ പോവുകയും ജയിലിലടയ്ക്കപ്പെടുകയും "നാടുകടത്തപ്പെടുക"യും ചെയ്ത അമിത്ഷാ അമിതവേഗത്തില്‍ ബിജെപിയുടെ പരമപദത്തിലെത്തുമ്പോള്‍ എല്ലാ മിതവാദികളും ഭയപ്പെടണം- ഏത് ഏറ്റുമുട്ടലിലാണ് ജീവന്‍ നഷ്ടപ്പെടുക എന്നോര്‍ത്ത്. സൊഹ്റാബുദ്ദീന്‍ ഷേക്ക് വധക്കേസിലെ സിബിഐ കുറ്റപത്രത്തിലുണ്ട് അമിത് ഷായുടെ അപദാനങ്ങള്‍. പണം കുന്നുകൂട്ടുന്ന കൂട്ടുകൃഷിയില്‍ പങ്കാളിയായ സൊഹ്റാബുദ്ദീന്‍...

തുടര്‍ന്നു വായിക്കുക

MAY I HAVE A WORD WITH YOU?

വി സുകുമാരന്‍

നാം ഇംഗ്ലീഷ് പറയുമ്പോള്‍ നാമറിയാതെ തര്‍ജമയുടെ ഒരു പ്രക്രിയ നടക്കുന്നുണ്ട്. കാരണം, അടിസ്ഥാനചിന്ത തായ്മൊഴിയിലാണല്ലോ. നമ്മില്‍ മിക്കവരും മനസ്സിന്റെ സ്ലേറ്റില്‍ മലയാളമെഴുതി അതിനെ ആംഗലത്തിലാക്കുകയാണ് ചെയ്യുന്നത്. ഇതില്‍ നാണിക്കാനൊന്നുമില്ല. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്തവരും, എന്നാല്‍ ഇംഗ്ലീഷ് ഉപയോഗിക്കേണ്ടിവരുന്നവരുമായ ലോക മഹാജനങ്ങളൊക്കെയും ഇതുതന്നെയാണ് ചെയ്യുന്നത്. എങ്കിലും Bilingual thinking  എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്റ്റേജുണ്ട്. അവിടെ എത്തിപ്പെട്ടാല്‍ ഒരേസമയത്ത് മാതൃവാണിയിലും വിദേശവാണിയിലും ചിന്തിക്കാനും വാചകം രൂപീകരിക്കാനും...

തുടര്‍ന്നു വായിക്കുക

ഫൗളിന്റെ പ്രയോഗശാസ്ത്രത്തിന് ബ്രസീല്‍ വില നല്‍കുമ്പോള്‍...

എ എന്‍ രവീന്ദ്രദാസ്

ബ്രസീല്‍ ലോകകപ്പിലെ ഏറ്റവും ചന്തമാര്‍ന്ന കളി കാഴ്ചവച്ചത് ഹൊസ്സെ പെക്കര്‍മാന്‍ പരിശീലിപ്പിച്ച കൊളംബിയയാണെന്ന കാര്യത്തില്‍ ഫുട്ബോള്‍ വിദഗ്ധന്മാര്‍ക്കോ, സാധാരണ കളിപ്രേമികള്‍ക്കോ അഭിപ്രായവ്യത്യാസം ഉണ്ടാകില്ല. പെക്കര്‍മാന്‍തന്നെ പരിശീലിപ്പിച്ച 2006ലെ അര്‍ജന്റീനയുടെ സൗന്ദര്യാത്മകമായ കളിയുടെ പുനരാവിഷ്കാരമാണ് ജെയിംസ് റോഡ്രിഗസ് ഉള്‍പ്പെടെയുള്ള പ്രതിഭാസമ്പന്നരായ കൊളംബിയക്കാരുടെ കാലുകളില്‍ ഇക്കുറി കണ്ടത്. എന്നിട്ടും ലാറ്റിന്‍ ശൈലിയുടെ ഉന്നതമായ ഏറ്റുമുട്ടലാകുമെന്നു പ്രവചിക്കപ്പെട്ട ബ്രസീല്‍-കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം...

തുടര്‍ന്നു വായിക്കുക

ബ്രേക്കിങ് ന്യൂസ്

സൂക്ഷ്മന്‍

അറബിക്ക് മണല്‍ക്കൂനയും എസ്കിമോയ്ക്ക് മഞ്ഞുകട്ടയും വില്‍ക്കാന്‍ പാടവമുള്ള വനിതയെന്നാണ് ദുബായില്‍ ബിസിനസ് മായാജാലങ്ങള്‍ കാട്ടിയ സുനന്ദ പുഷ്കറിന് ലഭിച്ച വിശേഷണം. സുനന്ദയുടെ ജീവിതത്തിലാകെ ഈ മാന്ത്രികസ്പര്‍ശമുണ്ട്. കശ്മീരിന്റെ സൗന്ദര്യം നിറഞ്ഞ ബൊമൈ ഗ്രാമത്തിലെ പണ്ഡിറ്റ് കുടുംബത്തില്‍ ജനം. ഭീകരാക്രമണത്തിന്റെ മൂര്‍ധന്യത്തില്‍ ജമ്മുവിലേക്ക് പലായനം. അച്ഛന്‍ കരസേനയിലെ ലഫ്. കേണലായിരുന്ന പോഷ്കര്‍ദാസ് നാഥ്. "സുനന്ദ ദാസി"ല്‍നിന്ന് സുനന്ദ പോഷ്കര്‍ എന്നും അത് പരിഷ്കരിച്ച് സുനന്ദ പുഷ്കര്‍ എന്നും പേരുമാറിയതുപോലെതന്നെ ജീവിതത്തിലും...

തുടര്‍ന്നു വായിക്കുക

ഇതാ, കൊളംബിയയുടെ സുവര്‍ണപാദം...

എ എന്‍ രവീന്ദ്രദാസ്

കൊളംബിയ ഇത്തവണ ലോകകപ്പിനെത്തുമെന്ന് ഉറപ്പായപ്പോള്‍ റാഡേമല്‍ ഫാല്‍ക്കാവോ എന്ന അത്ലറ്റികോ മാഡ്രിഡിന്റെ ഗോളടിക്കാരനെക്കുറിച്ചാണ് ഏറെ പറഞ്ഞുകേട്ടത്. ഒടുവില്‍ ബ്രസീലില്‍ പന്തുരുളും മുമ്പേ ഫാല്‍ക്കോവ പരിക്കിന്റെ തടവിലായി. അതോടെ കൊളംബിയയെക്കുറിച്ച് അധികം പ്രതീക്ഷകളൊന്നും വേണ്ടെന്ന് ഫുട്ബോള്‍ പണ്ഡിറ്റുകള്‍ പറഞ്ഞുവയ്ക്കുകയും ചെയ്തു. പക്ഷേ, പന്തുരുണ്ടു, കളി കാര്യമായപ്പോള്‍ അഗ്നിശോഭ പടര്‍ന്ന ഒരു മുഖം തെളിഞ്ഞുവന്നു. കൊളംബിയയുടെ ദേശീയ കുപ്പായത്തില്‍. ജെയിംസ് സേവിഡ് റോഡ്രിഗസ് റൂബിയോ എന്ന നീണ്ട പേരുകാരനെ ജെയിംസ് റോഡ്രിഗസ് എന്നു ചുരുക്കി...

തുടര്‍ന്നു വായിക്കുക

കോമിസാ(ര്‍)

വി സുകുമാരന്‍

Commissar ആരെന്നതാണ് ചോദ്യം. സാധനം റഷ്യനാകുന്നു. ഉത്ഭവം ലത്തീനിലെ Commissariusല്‍നിന്നും. കോമിസാര്‍ മന്ത്രിസമാനാകയാല്‍ അദ്ദേഹത്തിനു കീഴിലുള്ള വകുപ്പിനെ Commissariat എന്നാണ് വിളിച്ചിരുന്നത്. സാംസ്കാരികവകുപ്പു കൈകാര്യംചെയ്യുന്നയാള്‍ Cultural Commissionaire.പട്ടാളയൂണിറ്റുകളിലും ഇവരുണ്ടായിരുന്നു. അമേരിക്കയില്‍Commissary എന്നൊരു പദമുണ്ട്. അതും Commissar  ന്റെ ചാര്‍ച്ചക്കാരന്‍തന്നെ. പട്ടാളക്ക്യാമ്പില്‍ ഭക്ഷണം സപ്ലൈചെയ്യുന്ന സ്റ്റോറുണ്ടാവും. അതിനെCommissary എന്നു പറയും. മെത്രാന്‍ തിരുമേനിയുടെ സഹായിയെയും Commissary എന്നാണ് വിളിക്കാറ്.Commissar  ന്റെ നിലവാരത്തിലേക്ക് ഉയരുന്നില്ലെങ്കിലും ചെറിയ...

തുടര്‍ന്നു വായിക്കുക

വിശ്വാസിയോട് അവിശ്വാസം

സൂക്ഷ്മന്‍

സ്വാഭാവിക നിയമവും നീതിയും നല്ല മനുഷ്യരെ ഉദ്ദേശിച്ചുള്ളതാണ്. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവനാണെന്നും നല്ലവന്‍ അകാരണമായി പീഡിപ്പിക്കപ്പെടരുതെന്നുമാണ് സ്വാഭാവിക നിയമത്തിന്റെ തത്വം. തന്റെ യഥാര്‍ഥ അര്‍ഹതയെപ്പറ്റി സ്വയം ബോധ്യമുള്ളയാള്‍ മറ്റുള്ളവരെയും അത്തരത്തില്‍ പരിഗണിക്കുന്നതാണ് സ്വഭാവികനീതിയുടെ രീതി. ആ കണക്കിന് മോഡി ഗോപാല്‍ സുബ്രഹ്മണ്യത്തിനോടു കാട്ടിയ "പരിഗണ" ഉചിതംതന്നെ. നിയമജ്ഞന് നീതി ലഭിക്കാനുള്ള രീതിശാസ്ത്രം അമിത്ഷാ പഠിച്ച പുസ്തകത്തില്‍ ഇല്ല. ദൈവം ഇറങ്ങിവന്ന് നീതി നല്‍കുമെന്ന വിശ്വാസം ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ...

തുടര്‍ന്നു വായിക്കുക

പായും തലയിണയും

വി സുകുമാരന്‍

പായിനെ ചുറ്റിപ്പറ്റി ചിന്ത സഞ്ചരിച്ചത് ഇംഗ്ലീഷിലെ bed നെക്കുറിച്ച് നീലേശ്വരത്തുനിന്ന് ഒരു ഹൈസ്കൂള്‍ അധ്യാപകന്‍ ചില സംശയങ്ങള്‍ ചോദിച്ചതുകൊണ്ടാണ്. വെറും കട്ടിലിനും bed എന്നുപറയാം. ""അല്ലയോ പറക, കട്ടിലേ നിനക്കില്ലയോ ചെറുതുമല്ലല്‍ മാനസേ?"" എന്ന് കവി ചോദിച്ച അതേ കട്ടില്‍. കട്ടിലും അതിലെ മെത്തയും ചേര്‍ത്ത് bed എന്നു വ്യവഹിക്കുന്ന രീതിയുമുണ്ട്. വെറും കിടക്കയ്ക്ക്mattress  എന്നു പറയുന്നു. ആലറല്‍ കട്ടില്‍ ഉള്‍പ്പെടുന്നില്ല എന്ന ധാരണ ശരിയല്ല.  Bed  എന്ന പദവുമുണ്ട്.   അത് കട്ടില്‍ എന്ന ഫ്രേംവര്‍ക്കിനെ സൂചിപ്പിക്കുന്നു. അതില്‍നിന്ന് കിടക്ക (mattres) ...

തുടര്‍ന്നു വായിക്കുക

മറക്കില്ല ഒരിക്കലും ആ മാന്ത്രികഗോള്‍...

എ എന്‍ രവീന്ദ്രദാസ്

തീയതി: ജൂണ്‍ 22. ലോകകപ്പ്: മെക്സിക്കോ 1986. വേദി: ആസ്ടെക്കാ സ്റ്റേഡിയം. മത്സരം: അര്‍ജന്റീന-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍. സ്കോര്‍: 2-1 (0-0). ലോക ഫുട്ബോളില്‍ ചരിത്രമായി മാറിയ ആ നിമിഷത്തിന് ഈ ജൂണ്‍ 22ന് 28 വയസ്സായിരിക്കുന്നു. ഓരോ ലോകകപ്പും താരോദയത്തിന് സാക്ഷ്യംവഹിക്കാറുണ്ട്. പക്ഷേ, മെക്സിക്കോയില്‍ ദ്യേഗോ മാറഡോണയുടെ ഉദിച്ചുയരലിന് സമാനമായ മറ്റൊന്നില്ല. വളരാന്‍ മറന്നപോലെ ഉയരംകുറഞ്ഞ ഈ മനുഷ്യന്റെ താളത്തിനൊത്തായിരുന്നു മെക്സിക്കോയിലെ അര്‍ജന്റീനിയന്‍ നൃത്തം. ഇംഗ്ലണ്ടിനെതിരായ അര്‍ജന്റീനയുടെ രണ്ടാമത്തെ ഗോള്‍. വിസ്മയകരമായ ഒരു നീക്കമായിരുന്നു അത്....

തുടര്‍ന്നു വായിക്കുക

How old are you?

hn-  kp-Ip-am-c³-

വ്യാകരണപരമായ ഒരു കുഴപ്പവും ഈ നേര്‍ചോദ്യത്തിനില്ല. പക്ഷേ, ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള മര്യാദകുറഞ്ഞ ഇരച്ചുകയറ്റമായി വ്യാഖ്യാനിക്കാം. നിങ്ങളുടെ വയസ്സെന്തെന്ന് നിങ്ങളുടെ മുഖത്തുനോക്കി പച്ചയ്ക്കു ചോദിക്കുന്നതില്‍ ഒരു rudeness,   ഒരു മയമില്ലായ്മ കടന്നുവരുന്നുണ്ടെന്നാണു തോന്നുന്നത്. നിര്‍മര്യാദമായ ചോദ്യങ്ങളും പ്രമേയങ്ങളും ആവതും ഒഴിവാക്കണമെന്നതാണ് ബ്രിട്ടീഷ് നിലപാട്.   Privacy (സ്വകാര്യത)ക്ക് വലിയ മുഖ്യത നല്‍കുന്നവനാണ് സായ്പ്. ഔദ്യോഗിക രേഖകളില്‍, ചില ഹര്‍ജികളില്‍, അപേക്ഷാഫോറങ്ങളില്‍ നിങ്ങളുടെ വയസ്സ് അടയാളപ്പെടുത്തേണ്ടത്...

തുടര്‍ന്നു വായിക്കുക

ദുരൂഹത ബാക്കി

സൂക്ഷ്മന്‍

"ദുരൂഹത" മാധ്യമങ്ങളുടെ ഇഷ്ടപ്രയോഗം. സാധാരണ മരണവാര്‍ത്തയ്ക്കു പിന്നില്‍ "ദുരൂഹത" ചേര്‍ത്താല്‍ രംഗം മാറും; പൊലീസും കേസും ആക്ഷന്‍ കമ്മിറ്റിയും കുഴിതുറപ്പുമായി വാര്‍ത്തകള്‍ രൂപപ്പെടും. മഹാരാഷ്ട്രയിലെ പറളിയില്‍ കര്‍ഷക കുടുംബത്തില്‍ പിറന്ന്, കൊമേഴ്സ് ബിരുദം നേടി, എബിവിപിയിലൂടെ ആര്‍എസ്എസിലും ബിജെപിയിലുമെത്തിയ ഗോപിനാഥ് മുണ്ടെയുടെ മരണത്തിനും ദുരൂഹതയുടെ പുതപ്പുണ്ട്.   സാധാരണ യാത്രക്കാരനായിരിക്കെയല്ല മുണ്ടെ റോഡപകടത്തില്‍ പെട്ടത്. കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായിരിക്കെയാണ്. അതും അതീവ സുരക്ഷാമേഖലയില്‍. പ്രമോദ് മഹാജന്റെ...

തുടര്‍ന്നു വായിക്കുക

ഓര്‍മകളില്‍ "പിക്കിള്‍സ്" ഇന്നും ജീവിക്കുന്നു

എ എന്‍ രവീന്ദ്രദാസ്

ഇനി ഒരുമാസക്കാലം ബ്രസീലിലെ കളിമേടുകളില്‍ യുദ്ധത്തെക്കാള്‍ വീറോടെയും വാശിയോടെയും പോരാട്ടങ്ങള്‍ അരങ്ങുതകര്‍ക്കുന്നത് ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി. 36 സെന്റീമീറ്റര്‍ ഉയരവും 4.97 കിലോ ഭാരവും വരുന്ന ആ സ്വര്‍ണക്കപ്പ് നെഞ്ചുവിരിച്ച് തലയെടുപ്പോടെ ഒന്ന് ഉയര്‍ത്തിപ്പിടിക്കാന്‍, ഒരു മുത്തമിടാന്‍. അതിനുമാത്രം. അല്ലാതെ ജയിച്ചാല്‍ ലോകകിരീടം നാട്ടിലേക്കു കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട. ജേതാക്കള്‍ക്ക് നാട്ടില്‍ കൊണ്ടുപോകാന്‍ കപ്പിന്റെ സ്വര്‍ണം പൂശിയ മാതൃകയാണ് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ (ഫിഫ) നല്‍കുക. 1970ല്‍ ബ്രസീല്‍ മൂന്നാം തവണ ജേതാവായി...

തുടര്‍ന്നു വായിക്കുക

ചില പ്രശംസ, നിന്ദാപദങ്ങള്‍

Lion  (സിംഹം) ഒരു പ്രമാണിയായതുകൊണ്ട് മൂപ്പര്‍ക്ക് പൊതുവില്‍ ഒരു നായകപരിവേഷം ഉള്ളതുകൊണ്ട് അത് വാഴ്ത്തുവാക്കുകളില്‍, പ്രശംസാപദങ്ങളില്‍പ്പെടുന്നു.lion - like  സിംഹതുല്യന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത് ചില പുരാതന രാജാക്കന്‍മാര്‍ക്ക് വലിയ സന്തോഷമായിരുന്നു. അങ്ങനെ വിളിക്കാന്‍ വേണ്ടി ചെല്ലുംചെലവും കൊടുത്ത് ഏറാന്‍മൂളികളുടെ വലിയ സംഘത്തെ തമ്പുരാക്കന്മാര്‍ നിലനിര്‍ത്തിയിരുന്നു.   മയപ്പെടുത്തല്‍, വളച്ചുകെട്ടല്‍ (Softening, Euphemism) എന്നീ രീതികള്‍ ഭാഷാപ്രയോഗത്തില്‍ ഉപയോഗിക്കുന്നതാണ് ആഢ്യത്വം എന്നു ധരിച്ചവശായവരുണ്ട്. അവരെക്കുറിച്ചാണ് പണ്ട്...

തുടര്‍ന്നു വായിക്കുക

STYLE  എവിടെ വാങ്ങാന്‍കിട്ടും?

വി സുകുമാരന്‍

ആഗോള മുതലാളിത്തവും അതിന്റെ ഉല്‍പ്പന്നമായ ഉപഭോഗ സംസ്കാരവും ഒത്തുചേര്‍ന്ന് അപ്പനും അമ്മച്ചിയും അടക്കമുള്ള സമസ്ത ചരാചരങ്ങള്‍ക്കും വിലയിടുന്ന പോസ്റ്റ്-പോസ്റ്റ് മോഡേണ്‍ വര്‍ത്തമാനത്തില്‍ ഈ ചോദ്യം ഒട്ടും അസംഗതമോ അസംബന്ധമോ അല്ല. ആയതിനാല്‍ Style എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും ഉപചോദ്യങ്ങള്‍ക്കും സന്തോഷപൂര്‍വം മറുപടി പറയുന്നു.   ശൈലിയെന്നാല്‍ പലര്‍ക്കും പലതാണ്. "Style is the essence of good writing"(ശൈലിയെന്നത് നല്ലെഴുത്തിന്റെ സത്തയാണ്) എന്ന പ്രസിദ്ധമായ വാചകമുണ്ട്. ഇത് ഇറക്കിയത് ഒരു പത്രംതന്നെയാണ്: ഭഠവല ഠശാലെ".`The Times'. "Have something to say and say it as clearly as you can", , (പറയാന്‍...

തുടര്‍ന്നു വായിക്കുക

വലിയ മത്സരങ്ങളുടെ ചെറിയ മനുഷ്യന്‍

എ എന്‍ രവീന്ദ്രദാസ്

2010 ജൂലൈ 11. ചരിത്രത്തിലേക്ക് സുവര്‍ണലിപികളില്‍ പേരെഴുതിച്ചേര്‍ക്കാന്‍ സ്പെയിനിന് സുദീര്‍ഘമായ 116 മിനിറ്റ് കാത്തിരിക്കേണ്ടിവന്നു. ദക്ഷിണാഫ്രിക്ക ആതിഥ്യമരുളിയ 19-ാമത് ടൂര്‍ണമെന്റില്‍ മികച്ച ടീമിന് ഒടുവില്‍ കാവ്യനീതിയെന്നോണം ലോകകിരീടം. ലോകകപ്പ് ഫുട്ബോളില്‍ എട്ടാമത്തെ ചാമ്പ്യനായി സ്പെയിനിന്റെ ഉദയം. മൂന്നാം ഫൈനലിലും ഓറഞ്ച്പടയെ കണ്ണീര്‍ക്കടലിലാഴ്ത്തിയ കലാശപ്പോരാട്ടത്തിലെ വിജയഗോള്‍ സ്വന്തം പേരില്‍ കുറിച്ചാണ് ആന്ദ്രെ ഇനിയേസ്റ്റയെന്ന ബാഴ്സലോണക്കാരന്‍ ആ രാത്രിയില്‍ സ്പെയിനിന്റെ വീരനായകനായത്.   ഏഴു കളിയില്‍ എട്ടു ഗോള്‍ മാത്രം...

തുടര്‍ന്നു വായിക്കുക

അക്കമോ, അക്ഷരമോ?

വി സുകുമാരന്‍

എഴുത്തില്‍ സംഖ്യകള്‍, നമ്പറുകള്‍, ഉപയോഗിക്കേണ്ട ആവശ്യം വരുമ്പോള്‍ അക്കത്തെ ആശ്രയിക്കണോ അതോ അക്ഷരത്തെത്തന്നെ ക്ഷണിക്കണോ എന്ന കാര്യത്തില്‍ ഒഎഴുത്തില്‍ സംഖ്യകള്‍, നമ്പറുകള്‍, ഉപയോഗിക്കേണ്ട ആവശ്യം വരുമ്പോള്‍ അക്കത്തെ ആശ്രയിക്കണോ അതോ അക്ഷരത്തെത്തന്നെ ക്ഷണിക്കണോ എന്ന കാര്യത്തില്‍ ഒരു തീര്‍ച്ചയില്ലായ്മ മിക്കവര്‍ക്കുമുണ്ട്.   I have 2 brothers and 1 sister എന്ന് എഴുതാന്‍പാടുണ്ടോ? അതോ I have two brothers and one sister എന്നുവേണമോ എഴുതാന്‍? ഈവക സംശയങ്ങളാണ് പലര്‍ക്കും. ഇക്കാര്യങ്ങളില്‍ വ്യാകരണം നിരോധനാജ്ഞകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍, ചിലguide-lines/ മാര്‍ഗരേഖകള്‍,...

തുടര്‍ന്നു വായിക്കുക

കംഫര്‍ട്ടബിള്‍ കോണ്‍ഗ്രസ്

സൂക്ഷ്മന്‍ "

എനിക്ക് ഞാന്‍ നന്നാവണമെന്നില്ല എനിക്ക് നന്നാവണമെന്നേയുള്ളൂ" എന്ന് പാടിയത് കുഞ്ഞുണ്ണിമാഷാണ്. മണ്ണും ചാരിനിന്നുനിന്ന് അധ്യക്ഷപദവിയില്‍ ചാടിക്കയറിയ വി എം സുധീരനും, നന്നാവണമെന്നേയുള്ളൂ. ഉയരേണ്ടത് താന്‍മാത്രം എന്ന് കരുതുന്നവരോട് പൊരുതാന്‍ എളുപ്പമല്ല എന്ന് തിരിച്ചറിയാത്തത് ഷാനിമോളുടെ കുറ്റം.   ഷാനിമോള്‍ ആരുടെയോ ആയുധമെന്ന് സുധീരന്‍ പറയുമ്പോള്‍, കെഎസ്യുക്കാലംമുതല്‍ ഓമനിച്ചു സൂക്ഷിച്ച കോണ്‍ഗ്രസുകാരിയുടെ സ്വത്വം ആലപ്പുഴയിലെ വാടക്കനാലില്‍ പുതയുകയാണ്. സ്വന്തമായി ഒരു കത്തെഴുതാന്‍പോലും ത്രാണിയില്ലാത്തവള്‍ എന്നാണതിന്റെ പരിഹാസം....

തുടര്‍ന്നു വായിക്കുക

സെനഗല്‍ ഒരു അത്ഭുതനക്ഷത്രം...

2002 മെയ് 31 വെള്ളിയാഴ്ച ഫ്രഞ്ചുകാരന്റെ ഓര്‍മയില്‍പ്പോലും നടുക്കമുണ്ടാക്കുന്ന ദിനമാണ്. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ വിസ്മയകരമായ ഒരധ്യായമായി മാറിയ കൊറിയ-ജപ്പാന്‍ സംയുക്ത ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളെന്ന നിലയില്‍ ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഫ്രാന്‍സിനെ നേരിട്ടത്, 42 വര്‍ഷം മുമ്പുമാത്രം അവരുടെ ഭരണത്തില്‍നിന്നു മോചനം നേടിയ സെനഗല്‍ എന്ന കൊച്ച് ആഫ്രിക്കന്‍ രാഷ്ട്രമായിരുന്നു. "സെനഗലോ," ഞങ്ങളോടു കളിക്കാന്‍ എന്ന് ഉള്ളുനിറഞ്ഞ പുച്ഛത്തോടെ അവരെ കണ്ട ഫ്രഞ്ച് ടീം പരിക്കേറ്റ സൂപ്പര്‍താരം സിനദിന്‍ സിദാനെ കൂടാതെയാണ്...

തുടര്‍ന്നു വായിക്കുക

മുഖച്ഛായ മൂലധനം

ബ്ളാക്ക് ആന്റ് വൈറ്റ്                             സൂക്ഷ്മന്‍

ആപത് മുനമ്പില്‍ കൈത്താങ്ങായി വരുന്നവര്‍ രക്ഷകര്‍, വരണ്ട മരുഭൂവില്‍ മരുപ്പച്ച ദാഹശമനിയെന്നും തോന്നും. പ്രിയങ്ക പ്രിയങ്കരി എന്ന് തെരഞ്ഞെടുപ്പിന്റെ അവസാനാളുകളില്‍ മുദ്രാവാക്യമുയരുന്നു. പ്രിയങ്ക കക്ഷിരാഷ്ട്രീയം പറയുന്നു; എകാധിപത്യത്തെയും തന്‍പ്രമാണിത്തത്തെയും നിശിതമായി എതിര്‍ക്കുന്നു. രക്ഷക വരുമെന്ന് വിശ്വസിക്കുകയും വരണം എന്നാഗ്രഹിക്കുകയും ചെയ്യുകയാണ് കൊണ്‍ഗ്രസുകാര്‍. ആ രക്ഷകയുടെ മുഖവും ഭാവവും അവര്‍ പ്രിയങ്കയില്‍ കാണുന്നു. ഈ പ്രിയം മറ്റു ചില അപ്രിയങ്ങളുടെ സൃഷ്ടിയാണ്. സോണിയയും രാഹുലും രക്ഷകരല്ല എന്ന തിരിച്ചറിവുമാണ്.   ഇന്ദിര...

തുടര്‍ന്നു വായിക്കുക

നമിച്ചാല്‍ നില്‍ക്കാം

സൂക്ഷ്മന്‍ നമോ നമോ പാടി നമിക്കുന്നവര്‍ക്ക് നില്‍ക്കാം- അല്ലാത്തവര്‍ക്ക് പുറത്തേക്കാണ് വഴി എന്നത് ഭാരതീയ ജനതാ പാര്‍ടിയുടെ ഭരണഘടനയില്‍ നാഗ്പുര്‍വഴി വന്ന പുതിയ വ്യവസ്ഥ. കാവിപ്പാര്‍ടിയുടെ കന്നിഭരണത്തില്‍ ധനമന്ത്രി പദം ലഭിച്ച സ്ഥാപക നേതാവിനും വഴി മറ്റൊന്നില്ല. പട്ടാളംവിട്ട് പാര്‍ടിയിലെത്തിയ ജസ്വന്ത് സിങ് ബിജെപിയുടെ വ്യത്യസ്ത മുഖമായിരുന്നു എന്നും. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകളെയും ഉപദേശിച്ചും ഭേദ്യംചെയ്തും പുറത്താക്കിയും കൈകാര്യംചെയ്യാമെന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനു മറയായി ബിജെപി ജസ്വന്തിനെ ഉയര്‍ത്തിനിര്‍ത്തി...

തുടര്‍ന്നു വായിക്കുക

Alliteration അഥവാ ആദ്യക്ഷര പ്രാസം

v sukumaran

ഭാഷ- അത് ആംഗലമാകട്ടെ, പരന്ത്രീസാകട്ടെ, മലയാളമാകട്ടെ, തമിഴാകട്ടെ- ആഭരണപ്രേമിയാണ്. ഇക്കാര്യത്തില്‍ യോഷയും ഭാഷയും ഒപ്പംനില്‍ക്കുമെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. പണ്ടമെന്നത് സൗന്ദര്യവര്‍ധകമാണെന്നാണ് വയ്പ്. പറഞ്ഞുവന്നത് ഭാഷാഭൂഷണങ്ങള്‍ എന്നു വിളിക്കുന്ന അലങ്കാരങ്ങളെ-Figurers of Speech കുറിച്ചാണല്ലോ. അതിന്റെ ശാസ്ത്രം, പ്രയോഗം, സംസ്കൃതത്തില്‍ aestheticsന്റൈ ഭാഗമാകുന്നു. ഇംഗ്ലീഷടക്കം പല ഭാഷകളിലും അതുതന്നെ അവസ്ഥ. ആവശ്യത്തിന് അലങ്കാരമാവാമെങ്കിലും അധികമായാല്‍ അത് അപഹാസ്യമാണെന്ന് പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. അനങ്ങാന്‍ വയ്യാത്തവിധം അലങ്കാരഭാരം ചുമക്കുന്ന കാവ്യം...

തുടര്‍ന്നു വായിക്കുക

ബ്രസീലിനെ തൂത്തെറിഞ്ഞ ബൂട്ടുകള്‍...

എ എന്‍ രവീന്ദ്രദാസ്

ഭൂമിയിലെ ഏറ്റവും വലിയ ജനകീയ കളിയാണ് ഫുട്ബോള്‍. കാല്‍പ്പന്തുകളിയിലെ രാജാക്കന്മാരെ തീരുമാനിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ഓരോ കായികപ്രേമിക്കും മറക്കാനാ വാത്ത അനുഭവം. ലോകകപ്പ് ഫുട്ബോളിന്റെ 20-ാം പതിപ്പിന് ഈ ജൂണ്‍ 12 മുതല്‍ ബ്രസീലില്‍ പന്തുരുളുമ്പോള്‍ ലോകകപ്പ് മത്സരങ്ങളുടെ എട്ടു പതിറ്റാണ്ടിന്റെ വിശേഷങ്ങളിലൂടെ...   1982 ജൂലൈ 5. അതൊരു തിങ്കളാഴ്ചയായിരുന്നു. പ്രവചനങ്ങള്‍ തിളക്കമേകിയ കോടാനുകോടി കിനാവുകള്‍ അന്ന് ബ്രസീലിന്റെ തോല്‍വിയില്‍ പൊലിഞ്ഞുപോയി. 12-ാം ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം റൗണ്ടില്‍, രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മൂന്നുതവണത്തെ...

തുടര്‍ന്നു വായിക്കുക

സത്യാന്വേഷകന്‍

സൂക്ഷ്മന്‍

നാട്ടില്‍നിന്ന് കാട്ടിലേക്കോടിച്ചു വിട്ടതാണെന്നു പറയാം. ചെന്നിടത്താണെങ്കില്‍ കാട്ടുതീപടര്‍ന്നു പിടിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തൊടുന്നതെല്ലാം നശിച്ചുപോകുന്ന കാലമാണ്. ആഭ്യന്തരവകുപ്പില്‍നിന്ന് ഇറക്കിവിട്ടപ്പോള്‍ തുടങ്ങിയ ദുരിതം ഈ നിമിഷംവരെ ശമിച്ചിട്ടില്ല. വനം, ഗതാഗതം, പരിസ്ഥിതി, കായികം, സിനിമാവകുപ്പു മന്ത്രിയാണെന്നു പറയുന്നു. പേര് പുറത്തറിയണമെങ്കില്‍ പക്ഷേ കാട് കത്തണമെന്നായി.   പൊലീസ് വേഷത്തോടാണ് കമ്പം. ഗാന്ധിജിയാണെന്നു ഭാവം. കര്‍മത്തിലാണെങ്കില്‍ ശകുനിവേഷം. നിന്ന നില്‍പ്പില്‍ നൂറുനുണപറയാന്‍ മത്സരംവച്ചാല്‍...

തുടര്‍ന്നു വായിക്കുക

കപ്പ് കൈസറിന്; ഹൃദയം ക്രൈഫിന്...

ഭൂമിയിലെ ഏറ്റവും വലിയ ജനകീയ കളിയാണ് ഫുട്ബോള്‍. കാല്‍പ്പന്തുകളിയിലെ രാജാക്കന്മാരെ തീരുമാനിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ഓരോ കായികപ്രേമിക്കും മറക്കാനാവാത്ത അനുഭവം. 1930ല്‍ ഉറുഗ്വേയില്‍ അരങ്ങേറിയ ലോകകപ്പ് ഫുട്ബോളിന്റെ 20-ാം പതിപ്പിന് ഈ വരുന്ന ജൂണ്‍ 12 മുതല്‍ ബ്രസീലില്‍ പന്തുരുളുകയാണ്. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ സ്നേഹികളുടെ പന്തിനു പിറകെ പായുന്ന ഹൃദയവും മനസ്സും അടുത്ത നാലുവര്‍ഷംവരെ ഓര്‍മയില്‍ വയ്ക്കാനുള്ള വക ബ്രസീലിലെ പുല്‍മൈതാനങ്ങളില്‍ നിന്നു കണ്ടെത്തും. ലോകം ഒരുമാസത്തേക്ക് ബ്രസീലിലേക്ക് കണ്ണും കാതും നടുമ്പോള്‍ ലോകകപ്പ് ...

തുടര്‍ന്നു വായിക്കുക

വറചട്ടിയില്‍നിന്ന് എരിതീയിലേക്ക്

വി സുകുമാരന്‍

From the frying pan into the fire. വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എന്ന പ്രയോഗത്തെക്കുറിച്ചും അതുപോലെയുള്ള ചില യൂസേജുകളെ കുറിച്ചുമാണ് ഈ ലക്കം. ഈ വറചട്ടി ശൈലി വളരെ പഴയതാണ്. ഇപ്പോഴാരും ഉപയോഗിച്ചു കാണാറുമില്ല. അതുകൊണ്ട് അതിന്റെ വീര്യം കെട്ടുപോയി എന്നു കരുതരുത്. മോരിലെ പുളി ഒട്ടും പോയിട്ടില്ല. പ്രയോഗത്തിന്റെ പത്തി താണിട്ടില്ല. മോശമായ ഒരവസ്ഥയില്‍നിന്ന് അതിനെക്കാള്‍ വഷളായ ഘട്ടത്തിലേക്ക് സംഗതികള്‍ നീങ്ങുന്നതിനെയാണ് ഇപ്രകാരം വിശേഷിപ്പിക്കുന്നത് He jumped from the frying pan to the fire(അവന്‍ ചാടിയത് വറചട്ടിയില്‍നിന്ന് ചെന്തീയിലേക്കാണ്). അതു വേറെ കാര്യം. Out of Smoke, into the flames- പുകയില്‍നിന്ന്...

തുടര്‍ന്നു വായിക്കുക

ശത്രു മാത്രം സ്ഥിരം

ബ്ലാക്ക് ആന്റ് വൈറ്റ്                                    സൂക്ഷ്മന്‍

കുന്നിനുമീതെ പറക്കാനാണ് മോഹം. മൂന്നരപ്പതിറ്റാണ്ടത്തെ ഇടതുഭരണം അവസാനിപ്പിച്ചതിന്റെ ഗമയിലും ഗര്‍വിലും മമത ബാനര്‍ജിക്ക് ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്താനാണ് പുതിയ മോഹം. അസംതൃപ്തിയും അതിമോഹവുമാണ് സ്ഥായീസ്വഭാവം. സ്കൂളില്‍ പഠിക്കുന്ന കാലത്ത് കോണ്‍ഗ്രസിന്റെ കൊടിയെടുത്തപ്പോള്‍ കോണ്‍ഗ്രസ് എന്തിനു കൊള്ളാം എന്ന് ചോദിച്ചു തുടങ്ങി. ചുറ്റുമുള്ളതൊന്നും വകയ്ക്കുകൊള്ളാത്തതാണ്, താന്‍ മാത്രം ശരി എന്ന് അന്നേ ഭാവിച്ചു. മറ്റുള്ളവര്‍ മടിച്ചുനില്‍ക്കുന്നിടത്ത് മമത കയറിച്ചെന്നു. പറയേണ്ടിടത്ത് അലറി. ചിരിക്കേണ്ടിടത്ത് അട്ടഹസിച്ചു. പരിഭവിക്കേണ്ടിടത്ത്...

തുടര്‍ന്നു വായിക്കുക

Archives