• 23 ജൂലൈ 2014
  • 7 കര്‍ക്കടകം 1189
  • 25 റംസാന്‍ 1435
Latest News :
ഹോം  » ആരോഗ്യം  » ലേറ്റസ്റ്റ് ന്യൂസ്

പഠനത്തില്‍ ഏകാഗ്രത ലഭിക്കാന്‍

ടി വി കൃഷ്ണന്‍

നല്ലപോലെ പഠിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഠനത്തില്‍ തീരെ താല്‍പ്പര്യം കാണിക്കുന്നില്ല. പുസ്തകം കൈകൊണ്ട് തൊടാന്‍പോലും മടി"". സ്വന്തം കുട്ടികളെക്കുറിച്ച് പലപ്പോഴും രക്ഷിതാക്കള്‍ ഉന്നയിക്കാറുള്ളൊരു പരാതിയാണിത്. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധയും ഏകാഗ്രതയും കുറയുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അങ്കലാപ്പാകും. നന്നാകാന്‍ കുട്ടികളെ അവര്‍ ഉപദേശിക്കും. ഫലമില്ലെന്നു കാണുമ്പോള്‍ കുറ്റപ്പെടുത്തിത്തുടങ്ങും. തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടാകും. കുടുംബാന്തരീക്ഷംതന്നെ സംഘര്‍ഷഭരിതമാകും. കുട്ടികളുടെ മാനസികനില തകരാനും അവര്‍ കടുത്ത...

തുടര്‍ന്നു വായിക്കുക

കുരങ്ങു പനി നിയന്ത്രിക്കാം

ഡോ. എം ഗംഗാധരന്‍ നായര്‍

മനുഷ്യരിലേക്കു പകരാന്‍ സാധ്യതയുള്ള രോഗങ്ങളുടെ പട്ടികയില്‍ മുന്നിലായ കുരങ്ങുപനിയും അടുത്തകാലത്ത് വാര്‍ത്തയായി. ഇത് വൈറസ് രോഗമാണ്. ഫ്ളേവി വൈറിഡെ കുടുംബത്തില്‍പ്പെട്ട വൈറസ് ഇനമാണ് രോഗം പകര്‍ത്തുന്നത്. ഹീമാഫൈസാലിസ് സ്പിനിജെറ എന്ന ഇനം കാടുകളില്‍ കാണുന്ന ചെള്ളാണ് രോഗം പകര്‍ത്തുന്നത്. രോഗിയായ കുരങ്ങില്‍നിന്ന് ഇത്തരം ചെള്ളുകള്‍ രോഗവാഹകരാകുകയും മനുഷ്യരിലേക്ക് രോഗം പകര്‍ത്തുകയും ചെയ്യുന്നു.   1957ല്‍ ഇന്ത്യയില്‍ കര്‍ണാടകത്തില്‍ ഷിമോഗ ജില്ലയില്‍ കൈയാസന്നൂര്‍ കാടുകളില്‍ അനേകം കുരങ്ങുകള്‍ രോഗംമൂലം ചാവുകയും രോഗം സ്ഥിരീകരിക്കുകയും...

തുടര്‍ന്നു വായിക്കുക

മഴയെത്തുംമുമ്പെ മാലിന്യനിര്‍മാര്‍ജനവും എലിനശീകരണവും

ഡോ. എന്‍ അജയന്‍

എലിപ്പനി (Leptospirosis), ലിംഫോസൈറ്റിക് കൊറിയോമെനിന്‍ജൈറ്റിസ്, പ്ലേഗ്, ടൈഫസ് എന്നിവയാണ് എലികള്‍ പരത്തുന്ന പ്രധാന രോഗങ്ങള്‍. ഈ രോഗങ്ങള്‍ വരാതിരിക്കാനും പടരാതിരിക്കാനും മാലിന്യനിര്‍മാര്‍ജനവും എലിനശീകരണവും പ്രധാനമാണ്. നമ്മുടെ സംസ്ഥാനത്ത് എലികളില്‍നിന്നുള്ള വൈറസ് ബാധയ്ക്ക്് അനുകൂലമായി എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുന്നു.   ആരോഗ്യവകുപ്പിനോടൊപ്പം പൊതുജനങ്ങളും ജാഗരൂകരായില്ലെങ്കില്‍ കുമിഞ്ഞുകൂടുന്ന മാലിന്യക്കൂമ്പാരത്തില്‍നിന്ന് ഈ അപൂര്‍വരോഗം ഉയിര്‍ത്തെണീക്കുമെന്നു തീര്‍ച്ച. അതുകൊണ്ടുതന്നെ എലിനശീകരണത്തിനും...

തുടര്‍ന്നു വായിക്കുക

എലിപ്പനിക്കെതിരെ ജാഗ്രത

മഴക്കാലമാകുന്നതോടെ പലതരം പനി സാധാരണമാണ്. സാധാരണ പനിയെ കൂടാതെ കണ്ടുവരുന്ന പനികളില്‍ വ്യാപകം എലിപ്പനിയാണ്. ഇവ മാരകമാണെങ്കിലും ശുചിത്വം, ചികിത്സ എന്നിവയുടെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധപുലര്‍ത്തിയാല്‍ അപകടം ഒഴിവാക്കാം.   ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് എലിപ്പനി. എലികളില്‍ മാത്രമല്ല, കന്നുകാലികള്‍, പന്നി, കുറുക്കന്‍, നായ, ചിലയിനം പക്ഷികള്‍ എന്നിവയിലും ഈ രോഗാണു കണ്ടുവരുന്നു. രോഗാണുവാഹകരായ മൃഗങ്ങളുടെ മൂത്രംകലര്‍ന്ന ജലത്തിലൂടെയാണ് ഇവ മനുഷ്യരില്‍ എത്തുന്നത്. കൈകാലുകളില്‍ ഉണ്ടാവുന്ന മുറിവുകള്‍, കണ്ണ്, മൂക്ക്, വായ...

തുടര്‍ന്നു വായിക്കുക

ഗര്‍ഭാശയ മുഴകള്‍ തിരിച്ചറിയാം

ഡോ. പ്രിയ ദേവദത്ത്

കൂടുതല്‍ സ്ത്രീകളിലും ഗര്‍ഭാശയവുമായി ബന്ധപ്പെട്ടു കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഫൈബ്രോയ്ഡ് അഥവാ ഗര്‍ഭാശയമുഴകള്‍. സ്ത്രീവന്ധ്യതയില്‍ 20 ശതമാനത്തിനു കാരണം ഈ മുഴകളാണ്. അപുര്‍വമായി മാത്രം ഇവ അര്‍ബുദമായി മാറുന്നു.   സ്ത്രീയുടെ പ്രത്യുല്‍പ്പാദന ധര്‍മങ്ങള്‍ നിറവേറ്റുന്ന പ്രധാന അവയവമാണ് ഗര്‍ഭാശയം. ആവശ്യാനുസരണം ശക്തമായി ചുരുങ്ങാനും വികസിക്കാനും കഴിയുന്ന പേശീനിര്‍മിതമായ ഒരു സഞ്ചിയാണിത്. ഗര്‍ഭാശയവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങള്‍ ഇന്ന് വ്യാപകമായി കാണപ്പെടുന്നു. വലിയൊരു ശതമാനം സ്ത്രീകളിലും കണ്ടുവരുന്ന...

തുടര്‍ന്നു വായിക്കുക

അമിതവണ്ണം വില്ലനാകുമ്പോള്‍

ഇന്ന് ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന പൊതു ആരോഗ്യപ്രശ്നമാണ് പൊണ്ണത്തടി. അമിതമായി കൊഴുപ്പ് ശരീരത്തില്‍ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്നത് ശരീരഭാരം വര്‍ധിപ്പിക്കാനിടയാക്കുന്നു. കൊഴുപ്പുകൂടിയ ഭക്ഷണം, കൂടുതല്‍ അളവിലുള്ള ഭക്ഷണം, അമിതമദ്യപാനം എന്നിവകൊണ്ടുമാത്രം ഒരു വ്യക്തിക്ക് അമിതവണ്ണം ഉണ്ടാകണമെന്നില്ല. ഒരേ പ്രായവും ഒരേ ഭക്ഷണശീലവുമുള്ള രണ്ടു വ്യക്തികള്‍ക്ക് ശരീരഭാരം ഒന്നുതന്നെ ആകണമെന്നില്ല. ഒരാള്‍ അമിതഭാരമുള്ളയാളും മറ്റേയാള്‍ ആരോഗ്യവാനും ആയിരിക്കാം. കഴിക്കുന്ന ഭക്ഷണം ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്ത രീതിയിലാണ് സ്വീകരിക്കുന്നത്. ...

തുടര്‍ന്നു വായിക്കുക

Archives