19 December Thursday

ഫഹദ് ഫോട്ടോഗ്രാഫര്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 21, 2014

ആഷിക് അബു നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഫോട്ടോഗ്രാഫറാകുന്നു. "മഹേഷിന്റെ പ്രതികാരം' എന്ന സിനിമ സംവിധാനം ചെയ്യുന്നത് ആഷികിന്റെ അസിസ്റ്റന്റായ ദിലീഷ് പോത്തനാണ്. ആദ്യമായാണ് ഫഹദ് ഫാസില്‍ ഫോട്ടോഗ്രാഫറായി അഭിനയിക്കുന്നത്. ഒരു ഗ്രാമത്തിലെ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍. ശ്യാം പുഷ്കരന്‍ തിരക്കഥയെഴുതുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം. ക്രിസ്മസിന് "മഹേഷിന്റെ പ്രതികാരം' തിയറ്ററുകളിലെത്തും. വിവാഹത്തിനായി മണിരത്നം എന്ന സിനിമയുടെ ലൊക്കേഷനില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ഫഹദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top