നമിത പ്രമോദ് ദിലീപിന്റെ നായികയാകുന്നു. ദിലീപും തമിഴ്നടന്‍ സിദ്ധാര്‍ഥും മുഖ്യവേഷത്തിലെത്തുന്ന കമ്മാരസംഭവമാണ് നമിതയുടെ അടുത്ത ചിത്രം. ഈ ചിത്രം കൊച്ചിയില്‍ ചിത്രീകരണം നടക്കുകയാണ്. ഫഹദ് നായകനാകുന്ന റോള്‍മോഡല്‍സിലാണ് നമിത അവസാനം അഭിനയിച്ചത്. ഈ ചിത്രം ഉടന്‍ പുറത്തിറങ്ങും. രതീഷ് അമ്പാട്ടാണ് കമ്മാരസംഭവത്തിന്റെ സംവിധാനം. ബോബി സിന്‍ഹയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ടാംഷെഡ്യൂള്‍ ചെന്നൈയിലും തേനിയിലും ചിത്രീകരിക്കും. നമിതയും ദിലീപും മുഖ്യവേഷത്തില്‍ അഭിനയിച്ച 'ചന്ദ്രേട്ടന്‍ എവിടെയാ' സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തില്‍ നര്‍ത്തകിയായ ഡോക്ടറുടെ വേഷമായിരുന്നു നമിത പ്രമോദിന്. നാദിര്‍ഷായുടെ അമര്‍ അക്ബര്‍ അന്തോണിയിലും അഭിനയിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..