29 December Sunday

പ്രാര്‍ത്ഥനകളോടെ മഞ്ജു; ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2017

കൊച്ചി> "ആമി"യായുള്ള മഞ്ജുവാര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി. പട്ടണം റഷീദിന്റെ മേക്കപ്പില്‍ ആമിയായുള്ള രൂപമാറ്റം അതിശയിപ്പിക്കുന്നതാണ്.

മലയാളത്തിന്റെ എക്കാലത്തേയും പ്രിയ എഴുത്തുകാരിയായ മാധവിക്കുട്ടിയാകാന്‍  വിദ്യാബാലനെയാണ് കമല്‍ ആദ്യം ക്ഷണിച്ചത്. അവര്‍ പിന്‍മാറിയതോടെയാണ് മഞ്ജുവാര്യര്‍ ആമിയായത്.
 

ആമിയാകുന്നതിന്റെ സന്തോഷത്തിലാണ് മഞ്ജുവാര്യര്‍..അതേ കുറിച്ച് ഫേസ് ബുക്കില്‍ ഇങ്ങനെ കുറിച്ചിട്ടു "ആമിയാകുന്നു...ഹൃദയത്തില്‍, സ്വപ്നങ്ങളില്‍, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നില്‍.. ഒരു നീര്‍മാതളം നടുന്നു. ഭാവനയ്ക്കും യാഥാര്‍ഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമല്‍ സാര്‍ എന്ന ഗുരുസ്ഥാനീയന്‍ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നു. ഞാന്‍ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു... പ്രാര്‍ഥനകളോടെ ആമിയാകുന്നു..."
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top