• 25 ഏപ്രില്‍ 2014
  • 12 മേടം 1189
  • 24 ജദുല്‍ആഖിര്‍ 1435
ഹോം  » ചരമം  » തിരുവനന്തപുരം  » ലേറ്റസ്റ്റ് ന്യൂസ്

എസ് പ്രസന്നന്‍

കിളിമാനൂര്‍: തട്ടത്തുമല മാവിള ഈട്ടിവിളവീട്ടില്‍ എസ് പ്രസന്നന്‍ (60) നിര്യാതനായി. ഭാര്യ: പുഷ്പിതകുമാരി.

അബൂബക്കര്‍

തലച്ചിറ: തെങ്ങുകോട് മൊട്ടയ്ക്കല്‍ താഴതില്‍ അബൂബക്കര്‍ (തങ്ങള്‍, 59) നിര്യാതനായി. സിപിഐ എം ബ്രാഞ്ചംഗമാണ്. ഭാര്യ: ബീവിജാന്‍. മക്കള്‍: അനീസ, അനൂപ് തങ്ങള്‍. മരുമകന്‍: സജി.

ബി സരസ്വതിയമ്മ

ഭഗവതിനട: ഇടുവ തെറ്റിവിളവീട് സരസ്വതി വിലാസത്തില്‍ പരേതനായ മാധവന്‍പിള്ളയുടെ ഭാര്യ ബി സരസ്വതിയമ്മ (83) നിര്യാതയായി. മക്കള്‍: കൃഷ്ണന്‍കുട്ടിനായര്‍, ഓമനയമ്മ, ശശിധരന്‍നായര്‍, ചന്ദ്രിക, സുധ, രമണി, പരേതനായ ബാബു. മരുമക്കള്‍: ഇന്ദിര, ഗോപാലകൃഷ്ണന്‍നായര്‍, കലാവതി, രാജേശ്വരിയമ്മ, ശിവന്‍പിള്ള, വിജയന്‍, ഓമനക്കുട്ടന്‍ നായര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.

ക്യാപ്റ്റന്‍ ജോസഫ് ഫിലിപ്പ്

വഴുതക്കാട്: കോട്ടണ്‍ഹില്‍ ഹൈറ്റ്സ് 7എല്ലില്‍ കടുതോടില്‍ ക്യാപ്റ്റന്‍ ജോസഫ് ഫിലിപ്പ് (മോന്‍, 50) നിര്യാതനായി. പരേതനായ കെ സി ഫിലിപ്പിന്റെയൂം സുശീല ഫിലിപ്പിന്റെയും മകനാണ് ഭാര്യ: സ്വപ്ന ജോസഫ് (ഇടശേരില്‍ കുടുംബാംഗം) മക്കള്‍: റൂബന്‍, മിഖേയല്‍, മിഷേല്‍. സംസ്കാരം പിന്നീട്.

ബാലകൃഷ്ണന്‍

നെയ്യാറ്റിന്‍കര: പനച്ചമൂട് കൃഷ്ണപുരം പ്ലാവിള പുത്തന്‍വീട്ടില്‍ വി ബാലകൃഷ്ണന്‍ (80) നിര്യാതനായി. ഭാര്യ: വള്ളിയമ്മ. മക്കള്‍: ശ്രീകുമാരന്‍, വിജയകുമാരന്‍, സുരേഷ്കുമാര്‍, അനില്‍കുമാര്‍, ഗീതാകുമാരി. മരുമക്കള്‍: കെ. ബാബു, ഗീത, സതി, ദീപ, ഗിരിജ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.

രുഗ്മിണിയമ്മ

വള്ളംകോട്: ആലറത്തലവീട്ടില്‍ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (76) നിര്യാതയായി. മകന്‍: ശിവകുമാര്‍. മരുമകള്‍: സിന്ധു. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.

വി ഗോപി ചെട്ടിയാര്‍

മലയിന്‍കീഴ്: ശാന്തുമൂല സന്നിധിയില്‍ വി ഗോപി ചെട്ടിയാര്‍ (65) നിര്യാതനായി. ഭാര്യ: കെ കനകമ്മ. മക്കള്‍: ശ്യാമള, പ്രീത, മുരുകന്‍, മഞ്ജു. മരുമക്കള്‍: പി കുമാര്‍, എച്ച് രാമചന്ദ്രന്‍, എസ് അജിത, ടി ഡി ജയന്‍.

ജി വാസുദേവന്‍നായര്‍

പോത്തന്‍കോട്: വാവറ തുടിക്കോട്ടുകോണത്ത് ജെവി ഭവനില്‍ ജി വാസുദേവന്‍നായര്‍ (80) നിര്യാതനായി. ഭാര്യ: എല്‍ ആര്‍ രാധമ്മ. മക്കള്‍: വി ആര്‍ ജ്യോതിഷ് (ചീഫ് സബ് എഡിറ്റര്‍, വനിത), വിനോദ്. മരുമക്കള്‍: വി കെ ദീപ, ജി എസ് സൗമ്യ. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച.

ഫാത്തിമാക്കുഞ്ഞ്

തൊടിയൂര്‍: വേങ്ങറ മുഴങ്ങോടി മീനത്തതില്‍ പരേതനായ ഇളയകുഞ്ഞിന്റെ ഭാര്യ ഫാത്തിമാക്കുഞ്ഞ് (86) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുഞ്ഞ്, ബഷീര്‍കുഞ്ഞ്, ഐഷാബീവി, സഫിയത്ത്. മരുമക്കള്‍: ബഷീര്‍കുട്ടി, യൂസഫ്കുഞ്ഞ്, ജുമൈലത്ത്, ഫാത്തിമുത്ത്, ലിഖായത്ത്.

രമണി

കിളിമാനൂര്‍: പോങ്ങനാട് ഉള്ളൂര്‍ക്കോണം കല്ലുവെട്ടാംകുഴി വീട്ടില്‍ സത്യന്റെ ഭാര്യ രമണി (58) നിര്യാതയായി. മക്കള്‍: ജനീസ്, അനീസ്, ജസി. മരുമകന്‍: ജോയി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 10ന്.

ബി വസന്ത

ബാലരാമപുരം: ഐത്തിയൂര്‍ അയണിയറത്തല വീട്ടില്‍ പരേതനായ ബി വിജയന്‍നാടാരുടെ ഭാര്യ ബി വസന്ത (57) നിര്യാതയായി. മകന്‍: വി വി അജയകുമാര്‍. മരുമകള്‍: ടി സൗമ്യ. മരണനാന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.

എം രാമചന്ദ്രന്‍നായര്‍

നെടുമങ്ങാട്: കരകുളം കെല്‍ട്രോണിന് സമീപം ശ്രീവത്സത്തില്‍ എം രാമചന്ദ്രന്‍നായര്‍ (64, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ശശികല. മക്കള്‍: അര്‍ച്ചന (എയിംസ് ഹോസ്പിറ്റല്‍, ഡല്‍ഹി), ആതിര. മരുമക്കള്‍: ബിനുകുമാര്‍ (എയര്‍പോര്‍ട്ട്, ഡല്‍ഹി), വിജിത് (മലേഷ്യ). മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.

വിശാലാക്ഷി

കോവളം: പാച്ചല്ലൂര്‍ കുപ്പച്ചിവിളാകം വീട്ടില്‍ പരേതനായ സദാശിവന്റെ ഭാര്യ വിശാലാക്ഷി (68) നിര്യാതയായി. മക്കള്‍: ഗോപകുമാര്‍, ഗീത. മരുമക്കള്‍: അജന്ത, മധു. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്.

വോട്ടുചെയ്യാന്‍ തമിഴ്നാട്ടില്‍ പോകവെ ഹോട്ടലുടമ കാറപകടത്തില്‍ മരിച്ചു

കിളിമാനൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍&ലവേ; വോട്ടുചെയ്യാന്‍ ബന്ധുക്കളോടൊപ്പം തമിഴ്നാട്ടില്‍&ലവേ; പോകവെ ഹോട്ടലുടമ കാറപകടത്തില്‍&ലവേ; മരിച്ചു. കിളിമാനൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റേഷനു സമീപത്തെ ചോയ്സ് ഹോട്ടലുടമ തെങ്കാശി ആളംകുളം കടങ്കരി സെല്‍വി ഇല്ലത്തില്‍&ലവേ; മുരുകന്‍ (30) ആണ് മരിച്ചത്. തമിഴ് നാട്ടിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ച പുലര്‍ച്ചെ കുറ്റാലത്തിനു സമീപമാണ് അപകടം. റോഡിനുകുറുകെ ആട്ടിന്‍കൂട്ടത്തെ കണ്ട&ശൗാഹ;് വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മരത്തില്‍&ലവേ; ഇടിച്ചു മറിയുകയായിരുന്നു. മുരുകനൊപ്പമുണ്ടായിരുന്ന പിതൃസഹോദരന്‍ സിങ്കം (50), സഹോദരീ ഭര്‍ത്താവ് ഗണേശന്‍ (35), ഹോട്ടല്‍&ലവേ; ജീവനക്കാരന്‍ കുമാര്‍ (22) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍&ലവേ; പ്രവേശിപ്പിച്ചു.

റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് മരിച്ചു

ആര്യനാട്: റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് വൃദ്ധന്‍ മരിച്ചു. ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര സുനില്‍ ഭവനില്‍ ബാലകൃഷ്ണന്‍നാടാരാണ് (80) മരിച്ചത്. വ്യാഴാഴ്ച പകല്‍ ഒന്നോടെ പുതുക്കുളങ്ങര ജങ്ഷനിലാണ് അപകടം. വീട്ടില്‍നിന്ന് സമീപത്തെ തോട്ടിലേക്ക് കുളിക്കാനായി പോകവെയാണ് അപകടം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരി കൃഷ്ണമ്മയോടൊപ്പം താമസിക്കുന്ന ബാലകൃഷ്ണന്‍നാടാര്‍ അവിവാഹിതനാണ്. പരിക്കേറ്റ ബൈക്ക് യാത്രികന്‍ പറണ്ടോട് സ്വദേശി രഞ്ജിത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അന്യസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

തിരു: അന്യസംസ്ഥാന തൊഴിലാളിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശി മനോജ് (23) ആണ് മരിച്ചത്. മെഡിക്കല്‍കോളേജ് വളപ്പില്‍ ഡിഎംഇ ഓഫീസ് ക്വാര്‍ട്ടേഴ്സിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇദ്ദേഹം. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍.

കെ ജി കൃഷ്ണകുമാര്‍

തേക്കുംമൂട്: ടിസി 12/254 ജിന്‍സയില്‍ കെ എം ഗോപിനാഥന്‍നായരുടെ മകന്‍ കെ ജി കൃഷ്ണകുമാര്‍ (രതീഷ്, 34) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകല്‍ 11ന് ശാന്തികവാടത്തില്‍. ഭാര്യ: പ്രീത. മകന്‍: ജഗന്‍കൃഷ്ണന്‍. അമ്മ: വസന്ത.

സുകുമാരന്‍നാടാര്‍

കണ്ണറക്കോണം: തേരിവിള പുത്തന്‍വീട്ടില്‍ സുകുമാരന്‍നാടാര്‍ (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ഗിരിജ, ഷീല, വിജയന്‍. മരുമക്കള്‍: വിജയന്‍, സുധാകരന്‍, വിനിത. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.

പി മോഹന്‍ലാല്‍

തിരു: ഗൗരീശപട്ടം ചന്ദ്രകാന്തം ജിആര്‍എ 108ല്‍ പി മോഹന്‍ലാല്‍ (63, ട്രാവന്‍കൂര്‍ ടൈറ്റാനിയം റിട്ട. ഡെപ്യൂട്ടി മാനേജര്‍) നിര്യാതനായി. ഭാര്യ: വി എന്‍ ലത (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ കേരള സര്‍വകലാശാല). മക്കള്‍: സൂര്യ (പ്രോജക്ട് എന്‍ജിനിയര്‍ സി-ഡാക്), ശാരി (അസി. മാനേജര്‍ യൂണിയന്‍ ബാങ്ക് മണക്കാട്ശാഖ). മരുമക്കള്‍: ശങ്കര്‍ബാബു (എന്‍ജിനിയര്‍, ടിവിഎസ്), അരുണ്‍മോഹന്‍ (എന്‍ജിനിയര്‍, പെട്രോലിങ്ക്). മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.

വി തങ്കപ്പന്‍

ആര്യനാട്: കോട്ടയ്ക്കകം കൊന്നമൂട് കാവല്‍പ്പുരമുക്ക് മിന്‍മിനി ഭവനില്‍ വി തങ്കപ്പന്‍ (85) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതി. മക്കള്‍: അനിരുദ്ധന്‍, ശശി, അശോകന്‍, ഇന്ദിര, അംബിക, വിമല. മരുമക്കള്‍: വിനു, ചന്ദ്രന്‍ (സിപിഐ എം ഐത്തി ബ്രാഞ്ച് സെക്രട്ടറി), സതീശന്‍, പരേതരായ വസന്ത, ശ്രീകല, ബാബു. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.

എസ് നടേശന്‍

കൊച്ചുപള്ളി: ചൊവ്വര മുക്കം പാലവിളവീട്ടില്‍ എസ് നടേശന്‍ (73) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കള്‍: ഷാജിമോന്‍, പരേതനായ രതീഷ്കുമാര്‍. മരുമകള്‍: കസ്തൂരി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 9ന്.

എന്‍ കൃഷ്ണന്‍ ആശാരി

കാട്ടാക്കട: തലയ്ക്കോണം തലയാപ്പില്‍വീട്ടില്‍ റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ എന്‍ കൃഷ്ണന്‍ ആശാരി (72) നിര്യാതനായി. ഭാര്യ: ഡി സരസ്വതി. മക്കള്‍: കെ ബിനു, എസ് ലേഖ, കെ ബിജു. മരുമക്കള്‍: എം സുധ, എസ് ഉദയകുമാര്‍, എ തുളസി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 8.30ന്.

ഗിരിജകുമാരി

ശാന്തിവിള: പൊന്നുമംഗലം കരടിയോട്ട് ലെയ്നില്‍ ആര്യോട്ടുവീട്ടില്‍ സുന്ദരേശന്‍നായരുടെ ഭാര്യ ഗിരിജകുമാരി (49) നിര്യാതയായി. മക്കള്‍: സിന്ധുകുമാരി, വിനോദ്കുമാര്‍. മരുമകന്‍: രാജേഷ്കുമാര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.

കെ മാധവിയമ്മ

പാച്ചല്ലൂര്‍: കമലസദനം ശാന്തിനഗര്‍-76ല്‍ പരേതനായ ഭാസ്കരന്‍നായരുടെ ഭാര്യ കെ മാധവിയമ്മ (90) നിര്യാതയായി. മകന്‍: ബി എം സുരേഷ്. മരുമകള്‍: ബിന്ദു എസ് (കല്ലിയൂര്‍ സഹകരണബാങ്ക്). മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.

ശ്രീധരന്‍നായര്‍

തിരു: കരകുളം ഏണിക്കര നെല്ലിവിള ശ്രീജാഭവനില്‍ ശ്രീധരന്‍നായര്‍ (60) നിര്യാതനായി. ഭാര്യ: ലീലാദേവി. മക്കള്‍: ശ്രീജ, രശ്മി. മരുമക്കള്‍: ബിനോജ്കുമാര്‍ (കെഎസ്ആര്‍ടിസി, പേരൂര്‍ക്കട ഡിപ്പോ), മനോജ് (കേരള പൊലീസ്). മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.

മുത്തുലക്ഷ്മി

വര്‍ക്കല: ചെറുകുന്നം ലക്ഷ്മിവിഹാറില്‍ പരേതനായ സുബ്രഹ്മണ്യന്‍ ആചാരിയുടെ ഭാര്യ മുത്തുലക്ഷ്മി (68) നിര്യാതയായി. മക്കള്‍: കൃഷ്ണകുമാരി, ജനാര്‍ദനന്‍ (ലക്ഷ്മി ജ്വല്ലറി പുത്തന്‍ചന്ത), രാജു (ലക്ഷ്മി ജ്വല്ലറി മൈതാനം വര്‍ക്കല), എം മഞ്ജു. മരുമക്കള്‍: പത്മനാഭന്‍, ഷൈലജ, സിന്ധു.

ഓമന

കാട്ടാക്കട: കണ്ടല അഴകംകാട്ടുവിള വീട്ടില്‍ അപ്പുക്കുട്ടന്റെ ഭാര്യ പി ഓമന (60) നിര്യാതയായി. മക്കള്‍: വിജയകുമാര്‍, സുധ. മരുമക്കള്‍: നിഷ, രാജന്‍. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.

അബ്ദുള്‍ മജീദ്

മലയിന്‍കീഴ്: വിളപ്പില്‍ശാല ഇലവൂര്‍ക്കോണം കുണ്ടാമൂഴി തേരിവിളവീട്ടില്‍ അബ്ദുള്‍മജീദ് (68) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കള്‍: സുല്‍ഫിക്കര്‍ (സിപിഎം വിളപ്പില്‍ശാല ലോക്കല്‍ കമ്മിറ്റി അംഗം), സജീല, റസിയ. മരുമക്കള്‍: നൗഷാദ്, അനൂപ്.

കെ ഉണ്ണി

വിളപ്പില്‍ശാല: കാവിന്‍പുറം ഗ്രീഷ്മത്തില്‍ കെ ഉണ്ണി (63-റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്മെന്റ്) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: ഗ്രീഷ്മ, ഹേമന്ത്. മരുമകന്‍: മണികണ്ഠന്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.

എസ് ബാലചന്ദ്രന്‍

ബാലരാമപുരം: ആര്‍സി സ്ട്രീറ്റില്‍ സോമ മന്ദിരത്തില്‍ എസ് ബാലചന്ദ്രന്‍ (50-ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, വെണ്‍പകല്‍ (എച്ച്സി) നിര്യാതനായി. ഭാര്യ: വി എസ് സുധര്‍മ. മക്കള്‍: അനഘ, അനാമിക. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.

സൈഫുന്നിസ

തിരു: വള്ളക്കടവ് കാരാളി റോഡ് തകിടിയില്‍ എം നാസിമുദീന്റെ (ഹൗസിങ് ബോര്‍ഡ്) ഭാര്യ സൈഫുന്നിസ (62) നിര്യാതയായി. മക്കള്‍: നസീറ, നജീബ്, പരേതനായ നാദിര്‍ഷാ. മരുക്കള്‍: അന്‍സര്‍, അനീറ, ഷെമീമ. കബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് വള്ളക്കടവ് ജുമാമസ്ജിദില്‍.

രത്നമ്മപ്പിള്ള

കീഴാറൂര്‍: പശുവെണ്ണറ കണ്ണയ്ക്കോട് ശ്യാമളാഭവനില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ രത്നമ്മപ്പിള്ള (90) നിര്യാതയായി. മക്കള്‍: ശശിധരന്‍നായര്‍, പ്രസന്നകുമാരി. മരുമക്കള്‍: ശ്യാമളകുമാരി, കൃഷ്ണന്‍നായര്‍. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.

മിന്നലേറ്റ് വീട്ടമ്മ മരിച്ചു

കഴക്കൂട്ടം: ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. വെമ്പായം കൊഞ്ചിറ വി ആര്‍ ഭവനില്‍ വാസു ആശാരിയുടെ ഭാര്യ രാധാമണി (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.40ന് ആണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ചായ്പില്‍ ഉണക്കാനിട്ടിരുന്ന തുണി എടുക്കുന്നതിനിടയില്‍ മിന്നലേക്കുകയായിരുന്നു. നാട്ടുകാര്‍ കന്യാകുളങ്ങര സിഎച്ച്സിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സ്വന്തമായി വീടില്ലാത്ത ഇവര്‍ സഹോദരിയുടെ വസ്തുവില്‍ താല്‍ക്കാലികമായുണ്ടാക്കിയ ഷെഡിലാണ് താമസിച്ചിരുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കായികതാരങ്ങളായ രശ്മി, രേഷ്മ (ബിരുദ വിദ്യാര്‍ഥിനി, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം) എന്നിവര്‍ മക്കളാണ്.

ബൈക്കില്‍ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

നെടുമങ്ങാട്: ഗൃഹപ്രവേശം ക്ഷണിക്കാന്‍ ഭാര്യയോടൊപ്പം ബൈക്കില്‍പോകവെ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മരണം ഗൃഹപ്രവേശം തീരുമാനിച്ച ദിനത്തില്‍. പുലിപ്പാറ ബിജി ഭവനില്‍ ഡി വിജയകുമാര്‍ (അനി, 42) ആണ് മരിച്ചത്. പുലിപ്പാറയില്‍ പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശം ക്ഷണിക്കാന്‍ ഭാര്യ രജനിയുടെ പേരയം പാലുവള്ളിയിലെ വീട്ടിലേക്ക് പോകുമ്പോള്‍ എതിരെവന്ന അജ്ഞാതവാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഏപ്രില്‍ ഒമ്പതിന് ഉച്ചയ്ക്ക് ചുള്ളിമാനൂരിന് സമീപം ഇളവട്ടത്തുവച്ചായിരുന്നു അപകടം. ബുധനാഴ്ച രാവിലെ 6.10ന് മരിച്ചു. വീടിന്റെ ഗൃഹപ്രവേശം നിശ്ചയിച്ചിരുന്നതും ബുധനാഴ്ചയായിരുന്നു. അതിവേഗത്തില്‍ വന്ന വാഹനം ബൈക്ക് ഇടിച്ചുതെറിപ്പിച്ചശേഷം നിര്‍ത്താതെപോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും ഒരു മണിക്കൂറിലധികം റോഡില്‍ കിടന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ച് ബുധനാഴ്ച രാവിലെ വിജയകുമാര്‍ മരിച്ചു. വൈകിട്ടോടെ പുതുതായി പണിത വീടിന്റെ വളപ്പില്‍ സംസ്കരിച്ചു. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്. ചികിത്സയില്‍ കഴിയുന്ന രജനി അപകടനില തരണംചെയ്തെങ്കിലും ഒരു കണ്ണ് നഷ്ടപ്പെട്ടു. ഓര്‍മശക്തിയും വീണ്ടെടുത്തിട്ടില്ല. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന വിജയകുമാര്‍ മാര്‍ച്ചിലാണ് ലീവിന് നാട്ടിലെത്തിയത്. ദിവാകരന്‍- സരസ്വതി ദമ്പതികളുടെ മകനാണ് വിജയകുമാര്‍. ബിജി (അഞ്ച്), ലിജി (ചിക്കു, മൂന്ന്) എന്നിവര്‍ മക്കളാണ്.

District
Archives