• 25 മേയ് 2013
  • 11 ഇടവം 1188
  • 15 റജബ്ബ് 1434
ഹോം  » പ്രിന്റ് എഡീഷന്‍  » മുഖപ്രസംഗം
Posted on: 22-May-2013 10:56 PM
കേരളത്തിലെ പൊലീസ് ഭരണം, പൊലീസിന്റെ പ്രവര്‍ത്തനരീതി എന്നിവയെക്കുറിച്ച് രണ്ട് വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ രണ്ട് പ്രമുഖരില്‍നിന്ന് ലഭിച്ചിരിക്കുന്നു. രണ്ടും ഒരുപോലെ പറയുന്നത് ജാതിയാണ് മുഖ്യപരിഗണന എന്നാണ്. "സവര്‍ണര്‍" എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്ന സമുദായങ്ങളില്‍പെട്ടവര്‍ക്ക് ഒരു നീതി; "അവര്‍ണര്‍" എന്ന് മുദ്രയടിച്ച് മാറ്റിനിര്‍ത്തിയിട്ടുള്ളവര്‍ക്ക് മറ്റൊരു നീതി. രാഷ്ട്രീയ ഭരണാധികാരികള്‍ പൊലീസ് വകുപ്പില്‍ നടത്തുന്നതും സമൂഹത്തില്‍ പൊലീസ് നടത്തുന്നതും ഈ വിധത്തിലുള്ള ഇരട്ടത്താപ്പാണത്രെ. പറഞ്ഞത് പ്രതിപക്ഷത്തുള്ളവരാരെങ്കിലുമല്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും "രാഷ്ട്രീയപ്രേരിതമായ ആരോപണം" എന്ന എതിര്‍വാദത്തിന്റെ പരിചകൊണ്ട് ചെറുക്കാവുന്നതല്ല ഇത്.   "വെളുത്ത"വരെ സല്യൂട്ടുചെയ്യുകയും "കറുത്ത"വരെ ആക്രമിക്കുകയും ചെയ്യുന്ന നീതിനടത്തിപ്പാണ് പൊലീസില്‍ നിലവിലുള്ളതെന്ന് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറാണ് പറഞ്ഞത്....

തുടര്‍ന്നു വായിക്കുക
Posted on: 23-May-2013 11:32 PM
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തമാണ്. നീണ്ട പോരാട്ടങ്ങളിലൂടെ നിരവധി വൈതരണികളെ തട്ടിമാറ്റിയാണ് അഭിമാനാര്‍ഹമായ ഈ സ്ഥാനം ഒടുവില്‍ മലയാളം നേടിയെടുത്തത്.   പല ഘട്ടങ്ങളില്‍ കേരളത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതാണ്. എന്നാല്‍, അതിലൊന്നും മനസ്സ് തളരാതെ നിരന്തരം ഇതിനുവേണ്ടി കൂട്ടായ പരിശ്രമങ്ങള്‍ നടന്നു. ആ ശ്രമങ്ങളാണ് ഇപ്പോള്‍ വിജയത്തിലെത്തിയത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാസമിതിയാണ് മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കാനുള്ള തീരുമാനത്തിന് പച്ചക്കൊടി കാട്ടിയത്. അവിടേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍, അതിലെ മന്ത്രി എം എ ബേബി, കവികളായ ഒ എന്‍ വി, സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രന്‍ തുടങ്ങി നിരവധിപേര്‍ നിസ്തന്ദ്രമായി നടത്തിയ പ്രവര്‍ത്തനങ്ങളുണ്ട്.   ഭാഷാസമിതിക്കുമുന്നില്‍ അതിശക്തമായി മലയാളത്തിനുവേണ്ടി വാദമുഖങ്ങള്‍ മുന്നോട്ടുവച്ച കെ ജയകുമാര്‍, ഗവേഷണ പഠനങ്ങളിലൂടെ രേഖകള്‍ കണ്ടെത്തിയ പ്രൊഫ. നടുവട്ടം...

തുടര്‍ന്നു വായിക്കുക
Posted on: 24-May-2013 11:01 PM
രണ്ടാം യുപിഎ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തേക്ക് കടക്കുന്നതോടനുബന്ധിച്ചുള്ള യുപിഎയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും രണ്ട് മാധ്യമസ്ഥാപനങ്ങളുടെ സര്‍വേ റിപ്പോര്‍ട്ടും വന്നത് ഒരാഴ്ചതന്നെയായത് യാദൃച്ഛികമാകാം. യുപിഎ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ "കേമത്തങ്ങളെ"ക്കുറിച്ച് മേനിനടിക്കുമ്പോള്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ ആ കേമത്തങ്ങളിലുള്ള ജനങ്ങളുടെ മടുപ്പിന്റെ ആഴം വ്യക്തമാക്കുന്നു. സാമൂഹ്യയാഥാര്‍ഥ്യങ്ങളില്‍നിന്ന് ഡോ. മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ എത്രയകലെയാണ് എന്നത് ബോധ്യപ്പെടാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സര്‍വേ റിപ്പോര്‍ട്ടും ഒന്ന് താരതമ്യപ്പെടുത്തിയാല്‍മാത്രം മതി. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഭരണത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് പറയുമ്പോള്‍ സര്‍വേ റിപ്പോര്‍ട്ട് ഈ നാലുവര്‍ഷത്തെ ഭരണത്തില്‍ അഴിമതി അതിഭീകരമായി വര്‍ധിച്ചതായി 71 ശതമാനം ജനങ്ങള്‍ ഏകകണ്ഠമായി പറയുന്നതായി വ്യക്തമാക്കുന്നു. 2ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം അഴിമതികള്‍ മൂടിവയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസുതന്നെ...

തുടര്‍ന്നു വായിക്കുക
Posted on: 20-May-2013 11:16 PM
ജനാധിപത്യവ്യവസ്ഥയില്‍ അധികാരമേറ്റ സര്‍ക്കാര്‍ അതിന്റെ ഓരോ വര്‍ഷവും പൂര്‍ത്തിയാക്കുമ്പോള്‍ അതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യുകയും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നത് പതിവാണ്. രണ്ടുവര്‍ഷംമുമ്പ് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരും കഴിഞ്ഞകാല നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതും പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതും തികച്ചും സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ തികഞ്ഞ ജാഗ്രതയോടെ വിലയിരുത്തുമെന്നു കാണാനുള്ള സാമാന്യ ബുദ്ധി ഇല്ലാത്തവരല്ല, യുഡിഎഫിനെ നയിക്കുന്നതെന്നും ഏവര്‍ക്കും അറിയാം. എന്നിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല.   അധികാരമേറ്റ നാള്‍മുതല്‍ "അതിവേഗം ബഹുദൂരം" തുടങ്ങിയ പേരുകള്‍ പറഞ്ഞ് ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ലെന്നതാണ് ജനങ്ങള്‍ക്കുണ്ടായ അനുഭവം. അതെല്ലാം ഒളിച്ചുവച്ച് ഇനി സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കാണ്...

തുടര്‍ന്നു വായിക്കുക
Posted on: 21-May-2013 11:02 PM
ചൈനയുടെ പുതിയ പ്രധാനമന്ത്രി ലീ കെചിയാങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യവും തമ്മിലുള്ള സൗഹൃദബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായകമാണെന്നു കാണുന്നതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. വ്യാപാരവും വാണിജ്യവും വര്‍ധിപ്പിക്കാനുതകുന്ന എട്ട് കരാറില്‍ ഇരു രാജ്യവും ഒപ്പുവച്ചത് സ്വാഗതാര്‍ഹമായ കാല്‍വയ്പാണ്. ലഡാക്കില്‍ ഈയിടെയുണ്ടായ അസാധാരണ സംഭവത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അതിര്‍ത്തിയില്‍ സമാധാനവും സഹിഷ്ണുതയും നിലനിര്‍ത്താന്‍ തീരുമാനിച്ചത് നയതന്ത്രബന്ധത്തിന്റെ വിജയമാണ്.   ഇന്ത്യയും ചൈനയും അയല്‍ രാജ്യങ്ങളാണ്. രണ്ടു രാജ്യവും ഒന്നിച്ചുചേര്‍ന്നാല്‍ ലോകത്തിലെ വന്‍ശക്തിയായി മാറും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന ബ്രിക്സ് സഖ്യം ഈയിടെ യോഗം ചേര്‍ന്ന് പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുത്തിരുന്നു. തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ ഈ സഖ്യം വമ്പിച്ച പ്രാധാന്യം കൈവരിക്കുമെന്നതില്‍ സംശയമില്ല. അമേരിക്കന്‍ സാമ്രാജ്യത്വം ദുര്‍ബല രാഷ്ട്രങ്ങളെ...

തുടര്‍ന്നു വായിക്കുക
Posted on: 19-May-2013 11:34 PM
ഭാവിപ്രധാനമന്ത്രിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധി ഐഐസിസി വൈസ്പ്രസിഡന്റുകൂടിയാണ്. മൂര്‍ത്തമായ രാഷ്ട്രീയപ്രശ്നങ്ങളില്‍ അഭിപ്രായം പറയാനും ജനകീയ വിഷയങ്ങള്‍ അവധാനതയോടെ കൈകാര്യംചെയ്യാനും പ്രാപ്തിയുള്ള ഒരാളാണ് അത്തരമൊരു ഉന്നത പദവിയില്‍ എത്തുക എന്ന് ജനങ്ങള്‍ ചിന്തിച്ചുപോയാല്‍ തെറ്റുപറയാനാവില്ല. എന്നാല്‍, രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം കേരളത്തില്‍ വന്ന് സൂചിപ്പിച്ച ചില കാര്യങ്ങള്‍ ഒരു ദേശീയ നേതാവിന്റെയെന്നല്ല, കേവലം ബ്ലോക്ക് കോണ്‍ഗ്രസ് നേതാവിന്റെ നിലവാരത്തിനുപോലും യോജിക്കുന്നതല്ല എന്ന് പറയേണ്ടിയിരിക്കുന്നു. ലോകത്ത് പരാജയപ്പെടുകയും എല്ലാവരും ഉപേക്ഷിക്കുകയും ചെയ്ത പ്രത്യയശാസ്ത്രമാണ് കമ്യൂണിസം എന്നാണ് രാഹുലിന്റെ ഒരു പ്രസ്താവന. ആ പ്രത്യയശാസ്ത്രം കേരളത്തിലെ പ്രതിപക്ഷ കക്ഷികള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നതിന്റെ യുക്തി എന്താണെന്ന് അവര്‍ ആത്മപരിശോധന നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നു.   തനിക്കു ചുറ്റും എന്ത് നടക്കുന്നു; ലോകം എങ്ങോട്ട് പോകുന്നു എന്ന്...

തുടര്‍ന്നു വായിക്കുക
Archives