• 21 മേയ് 2013
  • 7 ഇടവം 1188
  • 11 റജബ്ബ് 1434

ഗണേശനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പ് ശക്തം

കൊച്ചി: ഭാര്യയെ ആക്രമിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍ കുടുങ്ങി മന്ത്രിപദവി പോയ കെ ബി ഗണേഷ്കുമാറിനെ തിരിച്ചെടുക്കാനുള്ള നീക്കം യുഡിഎഫില്‍ പുതിയ ഉരുള്‍പൊട്ടലിന് വഴിയൊരുങ്ങി. കാബിനറ്റ് പദവിയോടെ ബാലകൃഷ്ണപിള്ളയ്ക്ക് മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഒപ്പം ഗണേശിന് മന്ത്രി സ്ഥാനവും നല്‍കഷാനുള്ള നീക്കമാണ് വിവാദമാകുന്നത്.   ചീഫ് വിപ്പ് പി സി ജോര്‍ജാണ് ആദ്യമായി രംഗത്തെത്തിയത്. ഗണേശന്റെ രാജിക്കിടയാക്കിയ പ്രശ്നങ്ങള്‍ അതേപടി നില്‍ക്കുകയാണെന്ന് ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. യാമിനി പറഞ്ഞ ... തുടര്‍ന്നു വായിക്കുക

ശ്രീശാന്തിനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു

ന്യൂഡല്‍ഹി: ഐപിഎല്‍ മല്‍സരത്തിനിടെ ഒത്തുകളിച്ചതിന് അറസ്റ്റിലായ ശ്രീശാന്തിനെതിരെ പൊലീസ് ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു. ഐപിസി 409 പ്രകാരം ജീവപര്യന്തം തടവുശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണിത്. ഐപിഎല്ലില്‍ ശ്രീശാന്ത് കളിച്ചിരുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പരാതിപ്രകാരമാണ് പൊലീസ് കേസെടുത്തത്. സാകേതിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ശ്രീശാന്തിന്റെയും അജിത് ചന്ദിലയുടെയും അംഗിത് ചവാന്റെയും മറ്റ് എട്ട് വാതുവെപ്പുകാരുടെയും പൊലീസ് കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.   അതിനിടെ ശ്രീശാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ഡല്‍ഹി പൊലീസ് പുറത്തുവിട്ടു. ശ്രീശാന്ത് കാമുകിക്ക് 45,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തത് ഒത്തുകളിയില്‍ നിന്ന് ലഭിച്ച...തുടര്‍ന്നു വായിക്കുക

ഐപിഎല്‍ റദ്ദാക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാദമായ ഒത്തുകളിയുടെയും വാതുവെപ്പിന്റെയും പേരില്‍ ഐപിഎല്‍ മല്‍സരങ്ങള്‍... തുടര്‍ന്നു വായിക്കുക

ഐപിഎല്‍ ഒത്തുകളി; ധാരാസിങ്ങിന്റെ മകന്‍ വിന്ദു ധാരാസിങ്ങ് അറസ്റ്റില്‍

മുംബൈ: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് മുന്‍ ഗുസ്തിതാരം ധാരാസിങ്ങിന്റെ മകന്‍ വിന്ദു ധാരാസിങ്ങിനെ... തുടര്‍ന്നു വായിക്കുക

കേസെടുത്തത് മണിയായതുകൊണ്ടെന്ന് എഡിജിപി

തിരു: പൊലീസിന് വര്‍ണ്ണവിവേചനമെന്ന് ഇന്റലിജന്‍സ് എഡിജിപി സെന്‍കുമാര്‍. വനപാലകരെ ആക്രമിച്ചെന്ന ആരോപണത്തില്‍... തുടര്‍ന്നു വായിക്കുക

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം തുടങ്ങി

ആലപ്പുഴ: ഡിവൈഎഫ്ഐ 12-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം സിപിഐ എം പി ബി അംഗം എം എ ബേബി സമ്മേളനം ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി സ്മരണ നിറഞ്ഞുനിന്ന വേദിയില്‍ നൂറുകണക്കിന് യുവാക്കളെ സാക്ഷിനിര്‍ത്തി പൊതുസമ്മേളന വേദിയായ ഹ്യൂഗോഷാവേസ് നഗറില്‍(ഇഎംഎസ് സ്റ്റേഡിയം) സ്വാഗതസംഘം ചെയര്‍മാന്‍ ജി സുധാകരന്‍ എംഎല്‍എ...

 തുടര്‍ന്നു വായിക്കുക

ശ്രീശാന്തിനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു

ന്യൂഡല്‍ഹി: ഐപിഎല്‍ മല്‍സരത്തിനിടെ ഒത്തുകളിച്ചതിന് അറസ്റ്റിലായ ശ്രീശാന്തിനെതിരെ പൊലീസ് ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു. ഐപിസി 409 പ്രകാരം ജീവപര്യന്തം തടവുശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണിത്. ഐപിഎല്ലില്‍ ശ്രീശാന്ത് കളിച്ചിരുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പരാതിപ്രകാരമാണ് പൊലീസ് കേസെടുത്തത്. സാകേതിലെ പ്രത്യേക...

 തുടര്‍ന്നു വായിക്കുക

അമേരിക്കയിലെ ചുഴലിക്കാറ്റ്; മരണം 91 ആയി

വാഷിങ്ടണ്‍: അമേരിക്കയിലെ ഒക്ലഹോമയില്‍ കനത്ത നാശം വിതച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 91 ആയി. 20 കുട്ടികളുടേതുള്‍പ്പെടെ നാല്‍പത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.   കനത്ത ചുഴലിക്കാറ്റില്‍...

 തുടര്‍ന്നു വായിക്കുക

ഐപിഎല്‍ റദ്ദാക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാദമായ ഒത്തുകളിയുടെയും വാതുവെപ്പിന്റെയും പേരില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഐപിഎല്ലിലെ അവശേഷിക്കുന്ന മല്‍സരങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്നൗ സ്വദേശി സുദര്‍ശ് അവസ്തി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.   ഒത്തുകളിയും മറ്റ് തെറ്റായ...

 തുടര്‍ന്നു വായിക്കുക

ശ്രീശാന്തിന്റെ വിവാദ ഓവറില്‍ വാതുവെപ്പുകാര്‍ നേടിയത് 2.5 കോടി

ന്യൂഡല്‍ഹി: മെയ് ഒന്‍പതിന് ശ്രീശാന്തിന്റെ വിവാദ ഓവറിലൂടെ വാതുവെപ്പുകാരന്‍ ചന്ദ്രേഷ് പട്ടേല്‍ നേടിയത് 2.5 കോടി രൂപയെന്ന് പൊലീസ്. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. 14 റണ്‍സ് വിട്ടുകൊടുക്കാമെന്നായിരുന്നു വാതുവെപ്പുകാരുമായുണ്ടാക്കിയ കരാര്‍. ആ ഓവറില്‍ 13...

 തുടര്‍ന്നു വായിക്കുക

ലോകത്തെ ഏറ്റവും ചെറിയ തുള്ളി പുനഃസൃഷ്ടിച്ചതായി ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍: 1380 കോടി വര്‍ഷം മുമ്പ്, പ്രപഞ്ചം സൃഷ്ടിച്ച മഹാവിസ്ഫോടനത്തിന് ശേഷമുള്ള ദ്രവ്യത്തിന്റെ ഏറ്റവും ചെറിയതുള്ളികള്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍(എല്‍എച്ച്സി) പുനഃസൃഷ്ടിച്ചതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. പ്രകാശത്തോടടുത്ത വേഗത്തില്‍ പ്രോട്ടോണുകളും ലെഡ് അയണും കൂട്ടിയിടിപ്പിച്ചാണ് ലോകത്തെ ഏറ്റവും ചെറിയ...

 തുടര്‍ന്നു വായിക്കുക

മാരുതിയുടെ അറ്റലാഭം 80 ശതമാനം ഉയര്‍ന്നു

കാര്‍നിര്‍മാതാക്കളായ മാരുതിയുടെ നാലാംപാദ ലാഭം വിപണിപ്രതീക്ഷകളെ അസ്ഥാനത്താക്കി 80 ശതമാനം ഉയര്‍ന്നു. അതേസമയം, പോയവര്‍ഷം 12 വര്‍ഷത്തിനിടയിലെ വില്‍പ്പനമാന്ദ്യമാണ് കമ്പനി നേരിട്ടത്. മാരുതിയുടെ വിവിധോദ്ദേശ്യ വാഹനമായ എര്‍ട്ടിഗയുടെ വില്‍പ്പനവര്‍ധനയും ജപ്പാനിലെ യെന്നിനുണ്ടായ മൂല്യത്തകര്‍ച്ചയുമാണ് നാലാംപാദത്തില്‍ തുണയായത്...

 തുടര്‍ന്നു വായിക്കുക

 വ്യാജ സിനിമ: തീയറ്ററുകളില്‍ ക്യാമറ സ്ഥാപിക്കും

കൊച്ചി: സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ തടയാന്‍ തീയറ്ററുകളില്‍ സിസി ടിവി ക്യാമറകളും മൊബൈല്‍ ജാമറും സ്ഥാപിക്കാന്‍ നിര്‍ദ്ദേശം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിളിച്ച സിനിമാ സംഘടനകളുടെ യോഗത്തില്‍ പൊലീസിന്റെ ആന്റി പൈറസി സെല്ലാണ് നിര്‍ദ്ദേശം നല്‍കിയത്.   വ്യാജ പകര്‍പ്പുകള്‍ നിര്‍മിക്കുന്ന പ്രധാന കേന്ദ്രം ബംഗളൂരു...

 തുടര്‍ന്നു വായിക്കുക

റാഫിയുടെ സുവര്‍ണ സ്മരണകളില്‍ കൊച്ചി

കൊച്ചി: ഓ ദുനിയാ കേ രഖ്വാലേ..... മുഹമ്മദ് റാഫി തന്റെ സുവര്‍ണസ്വരത്തില്‍ പാടിയ പ്രശസ്ത ഗാനം കേള്‍ക്കാന്‍ വെള്ളിയാഴ്ച കൊച്ചി കാതോര്‍ത്തു. മുഹമ്മദ് റാഫി, ലതാ മങ്കേഷ്കര്‍, ഗീതാദത്ത്, ആശാ ഭോസ്ലെ എന്നിവര്‍ പാടിയ ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ ഇതോടൊപ്പം ഫൈന്‍ ആര്‍ട്സ് ഹാളില്‍ പുനര്‍ജനിച്ചു. പുതുമുഖ ഗായകരായ യഹിയയും സജ്നയും ചേര്‍ന്നു...

 തുടര്‍ന്നു വായിക്കുക

ഒറ്റക്കാലിലെ ചിലങ്ക പറഞ്ഞത് നിത്യാനന്ദ ദാസിന്റെ ജീവിതകഥ

കോഴിക്കോട്: സ്വന്തം ജീവിതകഥയ്ക്ക് ചുവട്വെയ്ക്കാനായിരുന്നു നിത്യാനന്ദദാസ് തന്റെ ഒറ്റക്കാലില്‍ ചിലങ്കകെട്ടിയത്. ജീവിതകഥ അരങ്ങില്‍ ആടിത്തീര്‍ത്തപ്പോള്‍ ആ ഒഡീസി നൃത്തം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് മറ്റൊരു നടന വിസ്മയമായിരുന്നു. ഒഡീസി നര്‍ത്തകന്‍ ഗുരു നിത്യാനന്ദ ദാസ് ആണ് വെള്ളിയാഴ്ച പുതിയറ എസ് കെ പൊറ്റെക്കാട്ട് സാംസ്കാരിക...

 തുടര്‍ന്നു വായിക്കുക

വാവച്ചന് ഏത് മഹാത്മാവിനും ഒപ്പം സ്ഥാനം: ജയരാജ്

കോട്ടയം: താന്‍ വഴിയില്‍ കണ്ട വാവച്ചന്റെ സ്ഥാനം ഏത് മഹാത്മാവിനും ഒപ്പമാണെന്ന് ജയരാജ് പറഞ്ഞപ്പോള്‍ അക്ഷരജ്ഞാനമെന്തെന്നറിയാത്ത വാവച്ചന് നാണം. വാവച്ചനെക്കുറിച്ച് സംവിധായകന്‍ ജയരാജ് എഴുതിയ "ശ്രീ ശ്രീ ശ്രീ വാവച്ചന്റെ സുവിശേഷങ്ങള്‍" എന്ന പുസ്തകത്തിന്റെ വേറിട്ട പ്രകാശനച്ചടങ്ങായിരുന്നു സന്ദര്‍ഭം. ജയരാജിന്റെ മുട്ടമ്പലത്തെ വീട്ടില്‍ ജയരാജിന്റെ അമ്മ സാവിത്രിയും വാവച്ചനും ചേര്‍ന്നായിരുന്നു പ്രകാശനം. അമ്മയുടെ പ്രായാധിക്യം കാരണമാണ് ചടങ്ങ് വീട്ടില്‍ നടത്തിയതെന്ന് ജയരാജ് പറഞ്ഞു. ചലച്ചിത്ര-സാംസ്കാരിക രംഗത്തെ നിരവധി പ്രശസ്തര്‍ ഹൃദ്യമായ ചടങ്ങിനെത്തി....

 തുടര്‍ന്നു വായിക്കുക

സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് പാനസോണിക്

ഇന്ത്യയിലെ മൊബൈല്‍ഫോണ്‍ വിപണിയിലേക്ക് രംഗപ്രവേശം ചെയ്ത് പ്രമുഖ ഇലക്ട്രോണിക് നിര്‍മാണകമ്പനിയായ പാനസോണിക് ഇന്ത്യ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലിറക്കി. പാനസോണിക് പി51 എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ ഫോണ്‍ വേഗവും മികവും ലക്ഷ്യമിടുന്ന യുവതലമുറയെ ലക്ഷ്യമാക്കുന്നു.   നേര്‍ത്ത ഡിസൈനിലുള്ള പി51 ഫോണ്‍ 1280 ഃ 720 പിക്സെല്‍...

 തുടര്‍ന്നു വായിക്കുക

മുതുമലയില്‍ വീണ്ടും ആന സവാരി തുടങ്ങി

ഗൂഡല്ലൂര്‍: മുതുമല വന്യജീവി സങ്കേതത്തില്‍ വീണ്ടും ആന സവാരി തുടങ്ങി. മുതുമലയില്‍ ആനസവാരിക്ക് ഉപയോഗിച്ചിരുന്ന നാല് ആനകള്‍ക്ക് ഒന്നിച്ച് മദമിളകിയത് കാരണം താത്ക്കാലികമായി ആന സവാരി നിര്‍ത്തിവെച്ചിരുന്നു. ഇത്കാരണം സഞ്ചാരികള്‍ നിരാശരായി മടങ്ങേണ്ട അവസ്ഥയിലായിരുന്നു. സീസണ്‍ സമയമായതിനാല്‍ മുതുമലയിലേക്ക് ദിനംപ്രതി...

 തുടര്‍ന്നു വായിക്കുക

തര്‍ഹീലില്‍ എക്സിറ്റ് അടിച്ച് തുടങ്ങി

ജിദ്ദ: തൊഴില്‍ മതിയാക്കി നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കും ഹുറുബ്കാര്‍ക്കും ചൊവ്വാഴ്ച മുതല്‍ ജിദ്ദ പഴയ എയര്‍പോര്‍ടിലുള്ള നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് എക്സിറ്റ് വിസ അടിക്കാന്‍ തുടങ്ങും. കഴിഞ്ഞ ശനിയാഴ്ച ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ഔട്ട്പാസ്സും ഓപ്പണ്‍ ടിക്കറ്റുമായി അതിരാവിലെ...

 തുടര്‍ന്നു വായിക്കുക

നാടന്‍ പന്തുകളിയിലും വാതുവയ്പ്

പുതുപ്പള്ളി: നാടന്‍പന്തുകളിയിലും വാതുവെപ്പ് സംഘം സജീവം. എട്ടുലക്ഷം രൂപവരെയാണ് ഓരോ മത്സരത്തിലും വാതുവെപ്പ്. ബ്ലേഡ് കമ്പനിക്കാര്‍, റിയല്‍ എസ്റ്റേറ്റ് ലോബികള്‍ മുതല്‍ മണല്‍ വാരല്‍ തൊഴിലാളികള്‍ വരെ വാതുവെപ്പില്‍ സജീവമാണ്. മത്സരം തുടങ്ങുന്നതിന് മുമ്പ് വാതുവെപ്പ് സംഖ്യ പറഞ്ഞ് ഉറപ്പിക്കും. പനച്ചിക്കാട് സ്വദേശിയായ...

 തുടര്‍ന്നു വായിക്കുക

വിദ്യാഭ്യാസം

ബിഎസ്സി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

തിരു: സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2013-14 വര്‍ഷത്തെ ബിഎസ്സി നേഴ്സിങ്, ബിഎസ്സി എംഎല്‍റ്റി, ബിഎസ്സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബിഎസ്സി എംആര്‍റ്റി, ബിഎസ്സി (ഒപ്ടോമെട്രി), ബിപിറ്റി, ബിഎഎസ്എല്‍പി, ബിസിവിറ്റി, ബിഫാം, ഫാംഡി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിന് 600 രൂപയും എസ്സി എസ്റ്റി വിഭാഗത്തിന് 300 രൂപയുമാണ്...

 തുടര്‍ന്നു വായിക്കുക

ആരോഗ്യം

കുട്ടികളിലെ യഥാര്‍ഥ കഴിവ് പരിപോഷിപ്പിക്കാന്‍

കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ എന്തുചെയ്യണം. അവരുടെ അഭിരുചി നോക്കാതെ അവധിക്കാല ക്ലാസുകളില്‍ വിട്ടാല്‍മാത്രം മതിയോ? ഇംഗ്ലീഷിനും കണക്കിനും നല്ല മാര്‍ക്ക് നേടുന്ന കുട്ടികളാണ് മിടുക്കന്മാര്‍ എന്ന ധാരണയായിരുന്നു എന്റെ ചെറുപ്പകാലത്ത്. പെണ്‍കുട്ടികള്‍ പൊട്ടിച്ചിരിക്കുന്നതും ആണ്‍കുട്ടികള്‍...

 തുടര്‍ന്നു വായിക്കുക

വ്യവസായം

സ്വര്‍ണ്ണവില വീണ്ടും 20,000ത്തിലെത്തി

കൊച്ചി: തുടര്‍ച്ചയായി വിലയിടിഞ്ഞിരുന്ന സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ചൊവ്വാഴ്ച കൂടിയത്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി സ്വര്‍ണ്ണവിലയില്‍ 960 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 20,000 രൂപയും ഗ്രാമിന് 2,500 രൂപയുമാണ് നിലവിലെ വില.   ആഗോള വിപണിയിലെ വിലവര്‍ധനവാണ്...

 തുടര്‍ന്നു വായിക്കുക

എന്തിനീ കണ്ണില്‍ പൊടിയിടല്‍

ജനാധിപത്യവ്യവസ്ഥയില്‍ അധികാരമേറ്റ സര്‍ക്കാര്‍ അതിന്റെ ഓരോ വര്‍ഷവും പൂര്‍ത്തിയാക്കുമ്പോള്‍ അതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യുകയും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നത് പതിവാണ്. രണ്ടുവര്‍ഷംമുമ്പ് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരും കഴിഞ്ഞകാല നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതും പുതിയ പദ്ധതികള്‍...

 തുടര്‍ന്നു വായിക്കുക

ബഹുദൂരം പിന്നിലേക്ക്

അധികാരവികേന്ദ്രീകരണരംഗത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വര്‍ഷംതോറും അവാര്‍ഡ് നല്‍കിവരുന്നുണ്ട്. ഈ രംഗത്ത് മാതൃകാപരമായ സ്ഥാനമുറപ്പിച്ച് കേരളമാണ് ദീര്‍ഘനാളായി ഒന്നാംസ്ഥാനം നേടിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം കേരളം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ മേഖലയില്‍...

 തുടര്‍ന്നു വായിക്കുക

വാതുവയ്പ് രാഷ്ട്രീയം

കേരളത്തിന്റെ ശ്രീയെന്നും മുഖശ്രീയെന്നും കൊണ്ടാടിയ ശ്രീശാന്തിനെ അതേ നാവുകൊണ്ട് ഇന്ന് അശ്രീകരം എന്നാണ് വിളിക്കുന്നത്. നാല് പന്തെറിഞ്ഞപ്പോള്‍ മഹാനായി. കള്ളപ്പന്തെറിഞ്ഞപ്പോള്‍ മൂരാച്ചിയായി. കള്ളനാണയമാണോ ശരിയായ നാണയമാണോ എന്ന് തിരിച്ചറിയാന്‍ അവസരങ്ങള്‍ കുറവാണ്. വാതുവയ്പുകാരില്‍നിന്ന് പണം പറ്റി എത്രയെത്ര കള്ളക്കളികള്‍...

 തുടര്‍ന്നു വായിക്കുക

ചരമം

കോളേജ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

അങ്കമാലി: അങ്കമാലി റെയില്‍വെ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചുകടന്ന പ്ലാറ്റ്ഫോമില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കോളേജ് വിദ്യാര്‍ഥിനി ട്രെയിനിടിച്ച്...

കാറിടിച്ചു പരിക്കേറ്റയാള്‍ മരിച്ചു

പെരുമ്പാവൂര്‍: ഭാര്യയുടെ മുന്നില്‍ കാറിടിച്ചു പരിക്കേറ്റയാള്‍ മരിച്ചു. മലമുറി പറമ്പിക്കുടി കൃഷ്ണന്‍കുട്ടി(65)യാണ് തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച രാത്രി 7.30ന് പഴയ മൂവാറ്റുപുഴ റോഡില്‍ വീടിനു മുന്നിലായിരുന്നു...

കാലാവസ്ഥ

കാലവര്‍ഷം അരികെ

തിരു: തുള്ളിക്കൊരുകുടമായി പെയ്തിറങ്ങാന്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അരികിലേക്ക്. വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി കാലവര്‍ഷക്കാറ്റ് ശ്രീലങ്കന്‍ തീരത്തിനടുത്തെത്തി. ശ്രീലങ്കയ്ക്ക് തെക്ക് കിഴക്കായി ബംഗാള്‍ ഉള്‍ക്കടലിലാണ് കാലവര്‍ഷം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. വരുംദിവസങ്ങളില്‍...

 തുടര്‍ന്നു വായിക്കുക

വാണിജ്യം

വിപണി നഷ്ടത്തിലവസാനിച്ചു

മുംബൈ: ചൊവ്വാഴ്ച മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി നഷ്ടത്തിലവസാനിച്ചു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 112.37 പോയിന്റ് ഇടിഞ്ഞ് 20,111.61ലും ദേശീയ സൂചിക നിഫ്റ്റി 42.80 പോയിന്റ് നഷ്ടത്തില്‍ 6,114.10ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.  തുടര്‍ന്നു വായിക്കുക

keralalotteries.in