22 December Sunday

19 നാളില്‍ മൊയ്തീന് 20 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 10, 2015
ആര്‍ എസ് വിമല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച "എന്ന് നിന്റെ മൊയ്തീന്‍' ബോക്സ് ഓഫീസ് കലക്ഷന്‍ റെക്കോര്‍ഡിലേക്ക്. 19 ദിവസം കൊണ്ട് 20 കോടി രൂപ കേരളത്തിലെ തിയേറ്ററുകളില്‍നിന്ന് ചിത്രം നേടിയതായാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെയും കാനഡയിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ പ്രദര്‍ശിക്കുമെന്ന് അറിയുന്നു. കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയമാണ് സിനിമ. മൊയ്തീനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച പൃഥ്വിരാജിന് കരിയറില്‍ ലഭിച്ച മികച്ചകഥാപാത്രമാണിതെന്നാണ് വിലയിരുത്തല്‍. പാര്‍വതി കാഞ്ചനമാലയായി വേഷമിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top