കൊച്ചി: കൂനമ്മാവ് തീര്‍ഥാടനകേന്ദ്രത്തില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന്}നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാളിനോടനുബന്ധിച്ച് കൂനമ്മാവ് സെന്റ് ഫിലോമിനാസ് തീര്‍ഥാടനകേന്ദ്രത്തില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പള്ളിക്കകത്ത് ചാവറയച്ചനെ ആദ്യം സംസ്കരിച്ച കബറിടത്തില്‍ മുഖ്യമന്ത്രി പുഷ്പാര്‍ച്ച}നടത്തി. തീര്‍ഥാടനകേന്ദ്രത്തിന്റെ വികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് പടിയാരംപറമ്പിലും റെക്ടര്‍ ഫാ. ആന്റണി ചെറിയകടവിലും മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. കൂനമ്മാവ് തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ശനിയാഴ്ച സമാപിച്ചു. വൈകിട്ട് അഞ്ചിന് വിശുദ്ധന്‍ രോഗസൗഖ്യം നല്‍കുന്ന പ്രതിമയുടെ ആശീര്‍വാദം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ആന്റണി വിപിന്‍ വേലിക്കകത്ത് വചനസന്ദേശം നല്‍കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..