21 November Thursday

ജനകീയ സമരത്തിന് കാവ്യാഭിവാദ്യം

വെബ് ഡെസ്‌ക്‌Updated: Friday Oct 24, 2014

 

തിരു:  നഗര സിരാകേന്ദ്രത്തിനരികിലെ രാജാജി നഗര്‍  നിവാസികളായ പതിനായിരങ്ങളുടെ ആരോഗ്യവും സമാധാന ജീവിതവും താറുമാറാക്കുന്ന മാലിന്യ പ്രശ്നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  സി. പി. ഐ.എം തമ്പാനൂര്‍ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന 101 മണിക്കൂര്‍ റിലേ നിരാഹാരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് 'ഒപ്പം ' സാംസ്ക്കാരിക വേദിയും പുരോഗമന കലാ സാഹിത്യ സംഘവും സംയുക്തമായി സംഘടിപ്പിച്ച സാംസ്ക്കാരികക്കൂട്ടായ്മ ചിന്ത പബ്ലിഷേഴ്സ് ചീഫ് എഡിറ്റര്‍ പ്രൊഫ. സി പി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ മുരളി സ്വാഗതം പറഞ്ഞു.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വിനോദ് വൈശാഖി അധ്യക്ഷനായി. എം രാജേഷ് സംസാരിച്ചു. കവികള്‍ തിരുമല ശിവന്‍ കുട്ടി, കൃഷ്ണന്‍ കുട്ടി മടവൂര്‍, കെ ജി സൂരജ്, വിനോദ് വെള്ളായണി, പ്രീത കുളത്തൂര്‍, ഡി. അനില്‍ കുമാര്‍, ആഖില്‍, സുജിത്ത് ആര്‍ എസ് ,അല്‍ഫോണ്‍സ ജോയ്, കമലാലയം രാജന്‍ തുടങ്ങിയവര്‍ കവിതകളവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top