തിരുവനന്തപുരം > നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്നു താന്‍ പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ ഗൂഢാലോചന അന്വേഷിക്കേണ്ട എന്നാണ് പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
താന്‍ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ആ സ്റ്റേജില്‍ വെച്ച് ഒരു പത്രം ശ്രദ്ധയില്‍പെട്ടു. അതില്‍ നടിക്കെതിരായ അക്രമത്തില്‍ ഗൂഢാലോചന ഇല്ലെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. അതിനെ കുറിച്ചാണ് താന്‍ പറഞ്ഞത്. സംഭവത്തില്‍ ഗൂഢലോചനയെ കുറിച്ച് നിങ്ങള്‍, അതായാത് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ട എന്നാണ് പറഞ്ഞത്.
കേസിനെ കുറിച്ച് പൊലീസ് അന്വേഷിക്കട്ടെ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പോലെ ഉള്ളവര്‍ കാള പെറ്റു എന്നു കേള്‍ക്കുമ്പോളെ കയറെടുക്കുകയാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..