തൃശുര്‍ > ധീര രക്തസാക്ഷി അഴീക്കോടന്‍ രാഘവന്റെ സ്മരണകള്‍ ഇരമ്പുന്ന തൃശൂരില്‍ ഫെബ്രുവരി 22 മുതല്‍ 25 വരെ നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സംഘാടകസമിതി രൂപീകരിച്ചു. 22-ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമായി. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ ത്യജിച്ച 564 രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍നിന്നുള്ള ദീപശിഖാറാലികള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സമ്മേളനം നടത്തുക.
സമ്മേളന നടത്തിപ്പിനായി 1001 അംഗ സംഘാടകസമിതിക്കാണ് രൂപം നല്‍കിയത്. തൃശൂര്‍ ടൌണ്‍ഹാളില്‍ ആയിരക്കണക്കിന് പാര്‍ടിപ്രവര്‍ത്തകരും തൊഴിലാളികളും ജനനേതാക്കളും കുടുംബസമേതം യോഗത്തില്‍ പങ്കെടുത്തു. തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതി കലാ- സാംസ്കാരിക രംഗത്തെ പ്രമുഖരും വേദിയിലും സദസ്സിലുമായി നിറഞ്ഞുനിന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ അധ്യക്ഷനായി. സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനകമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍ പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജന്‍ നന്ദിയും പറഞ്ഞു. മന്ത്രിമാരായ എ സി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി കെ ബിജു എംപി, സി പി നാരായണന്‍ എംപി, എസ് ശര്‍മ എംഎല്‍എ, കെ പി മേരി എന്നിവരും കവി രാവുണ്ണി, ചെറുകഥാകൃത്ത് അശോകന്‍ ചരുവില്‍ എംഎല്‍എമാര്‍ തുടങ്ങിയ ജനപ്രതിനിധികളും സംസ്ഥാന- ജില്ലാ നേതാക്കളും പങ്കെടുത്തു.
സംഘാടകസമിതി ചെയര്‍മാനായി ബേബിജോണിനേയും ജനറല്‍ കണ്‍വീനറായി കെ രാധാകൃഷ്ണനേയും ട്രഷററായി എന്‍ ആര്‍ ബാലനേയും തെരഞ്ഞെടുത്തു. സമ്മേളന നടത്തിപ്പിനായി 12 സബ്കമ്മിറ്റികളും രൂപീകരിച്ചു. വൈസ് ചെയര്‍മാന്മാര്‍: മന്ത്രി എ സി മൊയ്തീന്‍, പി കെ ബിജു എംപി, മന്ത്രി സി രവീന്ദ്രനാഥ്, കലാമണ്ഡലം ഗോപി, എം എം വര്‍ഗീസ്, മേയര്‍ അജിത ജയരാജന്‍, മേരി തോമസ്, ഇന്നസെന്റ് എംപി, എംഎല്‍എമാരായ കെ വി അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ബി ഡി ദേവസി, പ്രൊഫ. കെ യു അരുണന്‍, യു ആര്‍ പ്രദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍, വൈശാഖന്‍, കെപിഎസി ലളിത, ഡോ. കെ പി മോഹനന്‍.
കണ്‍വീനര്‍മാര്‍: യു പി ജോസഫ്, കെ കെ രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, എ എസ് കുട്ടി, പി കെ ഡേവിസ്, പി കെ ഷാജന്‍, ആര്‍ ബിന്ദു, കെ വി നഫീസ, ടി കെ വാസു, കെ എഫ് ഡേവിസ്, പി ബി അനൂപ്, കെ എസ് റോസല്‍രാജ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..