27 December Friday

ദുരിതാശ്വാസ വസ്‌തുക്കളിൽ അങ്കമാലി എംഎൽഎയുടെ സ്‌റ്റിക്കർ; വിതരണശ്രമം നാട്ടുകാർ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018

അങ്കമാലി> പ്രളയദുരിതത്തിൽ എല്ലാം നഷ്‌ടമായവർക്ക്‌ നൽകുവാനായി ശേഖരിച്ച വസ്‌തുക്കൾ എംഎൽഎയുടെ ലേബലൊട്ടിച്ച്‌ വിതരണം ചെയ്യാനുള്ള നീക്കം സിപിഐ എം പ്രവർത്തകരും നാട്ടുകാരും തടഞ്ഞു.

അങ്കമാലി എംഎൽഎ റോജി എം ജോണിന്റെ പേര്‌ ചേർത്ത്‌ വിതരണം ചെയ്യാൻ സൂക്ഷിച്ച വസ്‌തുക്കളാണ്‌ പിടിച്ചെടുത്തത്‌. പണി പൂർത്തിയായിട്ടും ഇനിയും പ്രവർത്തനം തുടങ്ങാത്ത അങ്കമാലി റെസ്‌റ്റ്‌ ഹൗസിലാണ്‌ ഇവ സൂക്ഷിച്ചിരുന്നത്‌.

പുതപ്പുകളും പുസ്‌തകങ്ങളും മറ്റ്‌ പഠനോപകരണങ്ങളും ഇവിടെ  സൂക്ഷിച്ചിട്ടുണ്ട്‌. റെസ്‌റ്റ് ഹൗസ്‌ നാട്ടുകാർ ഉപരോധിച്ചിരിക്കയാണ്‌. ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെത്തി കണക്കെടുപ്പ്‌ നടത്തിയാലേ എന്തെല്ലാം വസ്‌തുക്കളാണ്‌ പൂഴ്‌ത്തിവെച്ചിട്ടുള്ളതെന്ന്‌ അറിയാൻ കഴിയൂ . എംഎൽഎയും സ്‌ഥലത്തുണ്ട്‌. അനാവശ്യമായാണ്‌ നാട്ടുകാർ ബഹളമുണ്ടാക്കുന്നതെന്നും സ്‌കൂൾ കുട്ടികൾക്ക്‌ കൊടുക്കാനായി ശേഖരിച്ച വസ്‌തുക്കളാണ്‌ റെസ്‌റ്റ്‌ ഹൗസിൽ സൂക്ഷിച്ചിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top