23 December Monday

കലാശാല ബാബു അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 14, 2018



തൃപ്പൂണിത്തുറ
പ്രശസ‌്ത സിനിമാ‐സീരിയൽ‐നാടക നടൻ കലാശാല ബാബു (68) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്‌  തിങ്കളാഴ‌്ച പുലർച്ചെ ഒന്നോടെ എറണാകുളം മെഡിക്കൽ ട്രസ‌്റ്റ‌്  ആശുപത്രിയിലായിരുന്നു അന്ത്യം. സംസ‌്കാരം  പിന്നീട‌്. ഭാര്യ: ലളിത. മക്കൾ: ശ്രീദേവി (യുഎസ‌്എ), വിശ്വനാഥൻ (അയർലൻഡ‌്). മരുമകൻ: ദീപു (യുഎസ‌്എ).

തൃപ്പൂണിത്തുറ മിൽമ ജങ‌്ഷന‌് സമീപം റോയൽ അപ്പാർട്ടുമെന്റിലായിരുന്നു താമസം. അഞ്ചുമാസമായി ചികിത്സയിലായിരുന്നു. കലാമണ്ഡലം കൃഷ‌്ണൻനായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനാണ‌്. കലാശാല ട്രൂപ്പിലൂടെയാണ‌് നാടകരംഗത്ത‌് അറിയപ്പെട്ടത‌്. നാനൂറോളം സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ  വേഷങ്ങൾ ചെയ‌്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top