കൊല്ലം>കുണ്ടറയില്‍ 14 കാരന്‍ തുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ മരിച്ച കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇവരുടെ അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തി.കുണ്ടറയില്‍ പത്തുവയസുകാരി പേരക്കുട്ടിയെ പീഡനത്തിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി വിക്ടറിന്റെ മകന്‍ ഷിബുവിനെതിരെയാണ് മൊഴി. വിക്ടറും മകനും പതിനാലുകാരന്റെ കുടുംബത്തെ സ്ഥിരം ശല്യപ്പെടുത്തിയിരുന്നതായും അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. 2010ല്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പതിനാലുകാരന്‍ തൂങ്ങിമരിച്ചത്. പത്ത് വയസുകാരി മരിച്ച കേസില്‍ വിക്ടര്‍ അറസ്റ്റിലാണ്. തുടര്‍ന്നാണ് 14 കാരന്റെ മരണത്തിലെ ദുരുഹതയും പുറത്ത് വന്നത്.
നേരത്തെ, വിക്ടറിനും മകന്‍ ഷിബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനാലുകാരന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തന്റെ മകളെ ലക്ഷ്യമിട്ടു വന്ന വിക്ടറും ഷിബുവും, മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മകളെ വകവരുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. മകന്‍ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. ഭീഷണി ഭയന്ന് കുണ്ടറയിലെ വീടു വിറ്റ് നാടുവിട്ടതായും കുടുംബം പറയുന്നു.
കുടുംബത്തിലെ മറ്റംഗങ്ങള്‍ ആശുപത്രിയിലായിരുന്ന സമയത്താണ് പതിനാലുകാരന്‍ മരിച്ചത്. മകന്റെ മരണം കൊലപാതകമാണെന്ന് അന്നുതന്നെ കുടുംബം കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അനാസ്ഥമൂലം അന്വേഷണം നടന്നില്ല. കുണ്ടറയിലെ പത്തുവയസ്സുകാരിയുടെ മരണത്തെക്കുറിച്ചും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂഴ്ത്തിയതിലും പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..