പാലക്കാട്: പട്ടാമ്പി സംസ്കാരയും പട്ടാമ്പി സര്‍വീസ് സഹകരണ ബാങ്കും ഏര്‍പ്പെടുത്തിയ പ്രഥമ കെ എന്‍ എഴുത്തച്ഛന്‍ പുരസ്കാരം സുനില്‍ പി ഇളയിടത്തിന്. 20ന് വൈകിട്ട് അഞ്ചിന് പട്ടാമ്പി കാര്‍ഷിക വികസന ബാങ്ക് ഹാളില്‍ ചേരുന്ന ചടങ്ങില്‍ എം ബി രാജേഷ് എംപി പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍പ്പെടുന്ന കൃതികളാണ് അവാര്‍ഡിന് പരിഗണിച്ചത്. ചടങ്ങില്‍ ദേശാഭിമാനി വാരിക പത്രാധിപര്‍ ഡോ. കെ പി മോഹനന്‍ ഡോ. കെ എന്‍ എഴുത്തച്ഛന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ നാരായണദാസ് കെ എന്‍ എഴുത്തച്ഛന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യും. സുനില്‍ പി ഇളയിടത്തിന്റെ "വീണ്ടെടുപ്പുകള്‍, മാര്‍ക്സിസവും ആധുനികതാ വിമര്‍ശനവും' എന്ന കൃതിക്കാണ് പുരസ്കാരം. നിരൂപകന്‍ ഡോ. വി സുകുമാരന്‍, ഡോ. ജെ പ്രസാദ്, ഡോ. കെ പി മോഹനന്‍ എന്നിവരടങ്ങുന്ന പാനലാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.സംസ്കാര പ്രസിഡന്റ് എന്‍ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ഡോ. സി പി ചിത്രഭാനു, പട്ടാമ്പി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി എം നീലകണ്ഠന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..