23 December Monday

നാടകവും കൂടിയാട്ടവുമായി രാമായണം ഫെസ്റ്റിവല്‍ രണ്ടാം ദിനം

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2015
കോഴിക്കോട് > വയലാറിന്റെ താടകയും അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ ഗുരുകുലത്തിന്റെ ശൂര്‍പ്പണഖയും കള്‍ച്ചറല്‍ ഇനീഷ്യേറ്റീവ് സംഘടിപ്പിച്ച രാമായണം ഫെസ്റ്റിവലിന്റെ രണ്ടാം ദിനം സജീവമാക്കി. കൊച്ചി ആക്ടാണ് വയലാറിന്റെ താടക എന്ന ദ്രാവിഡരാജകുമാരി കവിതയെ ആസ്പദമാക്കി ദ്രാവിഡപുത്രി എന്ന നാടകം അവതരിപ്പിച്ചത്. നാടകത്തിന്റെ രചനയും സംവിധാനവും ജി അജയനാണ്. ഹിമ ശങ്കര്‍, ജി പ്രിയരാജ് എന്നിവര്‍ വേദിയിലെത്തി. ഇരിങ്ങാലക്കുട അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ ഗുരുകുലം അവതരിപ്പിച്ച ശൂര്‍പ്പണഖാങ്കം, ഭരതാഞ്ജലി മധുസൂദനും സംഘവും അവതരിപ്പിച്ച രാമായണം കേരളനടനം എന്നിവയും അരങ്ങേറി. രാമായണത്തിന്റെ സാംസ്കാരിക തലങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. രാമായണം ചരിത്രകൃതിയല്ലെന്ന് ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ പറഞ്ഞു. രാമായണം വായിച്ച് മനസ്സിലാവാത്തവരാണ് അത് ചരിത്രമാണെന്ന് വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാഖ്യാനങ്ങളാണ് രാമായണത്തിന് ജീവന്‍ കൊടുക്കുന്നതെന്ന് എഴുത്തുകാരി സാറ ജോസഫ് പറഞ്ഞു. തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, വി ടി ബല്‍റാം എംഎല്‍എ, സിവിക് ചന്ദ്രന്‍, വില്‍സണ്‍ സാമുവല്‍ തുടങ്ങിയവരും സംസാരിച്ചു. രാമായണം ഫെസ്റ്റിവലിനോടനുബന്ധിച്ച് വെള്ളിയാഴ്ച ഉഷാ നങ്ങ്യാരും സംഘവും അവതരിപ്പിക്കുന്ന മണ്ഡോദരി നങ്ങ്യാര്‍കൂത്ത്, സംപ്രീത കേശവന്റെ മോഹിനിയാട്ടം, രാമചന്ദ്രപുലവരും സംഘവും അവതരിപ്പിക്കുന്ന കമ്പരാമായണം തോല്‍പ്പാവക്കൂത്ത് എന്നിവയുണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top