22 November Friday

മലയിടംതുരുത്ത് പിഎച്ച്സിയില്‍ ഡോക്ടര്‍മാരെ നിയമിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Dec 18, 2015

കോലഞ്ചേരി > മലയിടംതുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് സിപിഐ എം കിഴക്കമ്പലം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ദിവസേന നൂറുകണക്കിന് സാധാരണക്കാരായ രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. കിഴക്കമ്പലം, വാഴക്കുളം, വെങ്ങോല, എടത്തല പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍നിന്നും രാവിലെ ആരോഗ്യകേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ വൈകിട്ടുവരെ ക്യൂവില്‍ നിന്നിട്ടും ചികിത്സ ലഭിക്കാതെ മടങ്ങുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

മൂന്നു ഡോക്ടര്‍മാരുണ്ടായിരുന്ന ആരോഗ്യകേന്ദ്രത്തില്‍ ഇപ്പോഴുള്ളത് ഒരു ഡോക്ടര്‍ മാത്രമാണ്. നേരത്തെ ഇവിടെ കിടത്തിച്ചികിത്സ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. ഒരുകോടി രൂപ മുടക്കി പുതുക്കിപ്പണിത കെട്ടിടം മാസങ്ങള്‍ക്കുമുമ്പ് ആരോഗ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച ചികില്‍സ തേടിയെത്തുന്നവര്‍ ഡോക്ടര്‍മാരില്ലാത്തതുമൂലം സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അടിയന്തരമായി ഡോക്ടര്‍മാരെ നിയമിച്ച് പ്രശ്നപരിഹാരം കണ്ടില്ലെങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ലോക്കല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top