27 December Friday

രേണുക ആശ്വാസത്തണൽ വീട്ടിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018


അങ്കമാലി
വാടക വീട് പ്രളയത്തിൽ മുങ്ങിയതിനെത്തുടർന്ന് സർവതും നഷ്ടപ്പെട്ട‌്  കൈകുഞ്ഞുങ്ങളുമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന തമിഴ് യുവതിയ്ക്കും കുടുംബത്തിനും ഒടുവിൽ ആശ്വാസതണലായി അടച്ചുറപ്പുള്ള വീട്. കളമശേരി അഭയ ട്രസ്റ്റാണ് തഞ്ചാവൂർ സ്വദേശികളായ തമിഴ് കുടുംബത്തിന് താമസിക്കാൻ വീട് സൗജന്യമായി നൽകിയിരിക്കുന്നത്.  കളമശേരി ഗ്ലാസ് ഫാക്ടറി റോഡിൽ അഭയ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിരാലംബർക്കായി വൃദ്ധമന്ദിരം പ്രവർത്തിക്കുന്നുണ്ട്. ഇതിന് സമീപത്തായാണ് രേണുകയ്ക്കും കുടുംബത്തിനും വീട് സജ്ജമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച അഭയ മാനേജിങ് ട്രസ്റ്റി കെ സി തോമസും കമ്മിറ്റി അംഗം വർഗീസും  ക്യാമ്പിൽ എത്തി  കുടുംബത്തെ ഏറ്റെടുത്തു. അങ്കമാലി നഗരസഭ ചെയർപേഴ്‌സൺ എം എ ഗ്രേസി, വൈസ് ചെയർമാൻ സജി വർഗീസ്, കൗൺസിലർമാരായ ബിജു പൗലോസ്, ഷൈറ്റ ബെന്നി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവരെ ഏറ്റെടുത്തത്.

വീട്ടിലേയ്ക്കാവശ്യമായ പാത്രങ്ങളും പായ, തലയിണ ഉൾപ്പെടെയുള്ള സാധനങ്ങളും വാങ്ങി നൽകുമെന്നും  കെ സി തോമസ് പറഞ്ഞു. മൂന്ന് സെന്റിലുള്ള വീടാണ‌്അനുവദിച്ചിരിക്കുന്നത‌്. ആവശ്യസാധനങ്ങളടങ്ങിയ കിറ്റും ഗ്യാസ് അടുപ്പും പാചകവാതക സിലിൻഡറും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top