അങ്കമാലി
കളഞ്ഞുകിട്ടിയ പണം ഉടമക്ക് തിരിച്ചു നൽകി. കിടങ്ങൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർഥികളായ റോസ്‌ന ജോസും അശ്വിൻ വർഗീസും. വഴിയിൽ നിന്ന് കിട്ടിയ 6000 രൂപ കുട്ടികൾ അടുത്തുള്ള കടയിൽ ഏല്പിച്ചിരിക്കുകയായിരുന്നു. പിന്നീടിത് ഉടമയെ കണ്ടെത്തി കൈമാറി. 8, 7 ക്ലാസിലെ കുട്ടികളാണിവർ.
സ്‌കൂളിൽ ചേർന്ന അഭിനന്ദന യോഗത്തിന് പ്രിൻസിപ്പൽ സി. റ്റെസിൻ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് കെ വൈ വർഗീസ് കുട്ടികളെ പൊന്നാട അണിയിച്ചു. വാർഡ് അംഗം ജിന്റോ വർഗീസ് ക്യാഷ് അവാർഡും, പിടിഎ പ്രസിഡന്റ് ട്രോഫിയും നൽകി അഭിനന്ദിച്ചു. അലീന ജോസ്, സി ഡെയ്‌സ് ജോൺ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..