27 December Friday

എം ജെ ഡേവിസിന് നാടിന്റെ അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018


അങ്കമാലി
മൂന്നുപതിറ്റാണ്ടുകാലം മഞ്ഞപ്രയുടെ നിറസാനിധ്യമായിരുന്ന സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റിയംഗം എം ജെ ഡേവിസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഞായറാഴ്ച്ച രാവിലെ 6.50ന‌് കരിയാട് പീസ് മിഷൻ സെന്ററിൽ നിര്യാതനായ ഡേവിസിന്റെ, മൃതദേഹം എട്ടരയോടുകൂടി മഞ്ഞപ്ര കരിങ്ങാലിക്കാടുള്ള വസതിയിൽ എത്തിച്ചു. കെ എ ചാക്കോച്ചൻ, കെ കെ ഷിബു, പി ജെ വർഗീസ് എന്നിവർ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു.

പന്ത്രണ്ടോടുകൂടി മൃതദേഹം ചന്ദ്രപ്പുരയിലെ ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം എസ് ശർമ, മുതിർന്ന നേതാവ് എം എം ലോറൻസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ മോഹനൻ, എം പി പത്രോസ്, കെ ജെ ജേക്കബ‌്, സി കെ മണിശങ്കർ,  എൻ സി മോഹനൻ, ജോൺ ഫെർണാണ്ടസ് എംഎൽഎ, കാലടി ഏരിയ സെക്രട്ടറി സി കെ സലീംകുമാർ തുടങ്ങിയവർ അന്ത്യാഭിവാദ്യം അർപ്പിച്ചു. സിപിഐ എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റിയുടെ അന്ത്യോപചാരം സെക്രട്ടറി ഐ പി ജേക്കബ് അർപ്പിച്ചു. റോജി എം ജോൺ എംഎൽഎ, അങ്കമാലി മേഖലാ മെത്രാപ്പോലീത്താ ഡോ. എബ്രഹാം മാർ സേവറിയോസ്, ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ, നഗരസഭാ ചെയർപേഴ്സൺ എം എ ഗ്രേസി, പഞ്ചായത്ത് പ്രസിഡന്റുമാരായ ചെറിയാൻ തോമസ്, കെ വൈ വർഗീസ് എന്നിവരും അന്ത്യോപചാരം  അർപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top