27 December Friday

കാഴ്ചപരിമിതിയുള്ളവർക്ക് സമാശ്വാസ കിറ്റ് നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018


അങ്കമാലി
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ കാഴ്ചപരിമിതർക്കുള്ള സമാശ്വാസ കിറ്റുകളുടെ വിതരണോദ്ഘാടനം റോജി എം ജോൺ എംഎൽഎ നിർവഹിച്ചു.

നഗരസഭ ചെയർപേഴ്‌സൺ എം എ ഗ്രേസി അധ്യക്ഷയായി. കെഎഫ്ബി സംസ്ഥാന പ്രസിഡന്റ് കെ ജെ വർഗീസ്, നഗരസഭ വൈസ് ചെയർമാൻ സജി വർഗീസ്, ലില്ലി വർഗീസ്, എം പി ജോർജ്, പി എ ജോസ്, വി എസ് ബിനോയ്, എം ഒ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് രാജു ജോർജ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ ആർ ഔസേഫ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top