23 December Monday

ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ബോംബേറ്

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2017
കൂത്തുപറമ്പ് > ഉത്സവസ്ഥലത്ത് ആര്‍എസ്എസ്സുകാര്‍ ഉഗ്രശേഷിയുള്ള ബോംബെറിഞ്ഞു. ആമ്പിലാട് നിട്ടുകോമം ക്ഷേത്രാത്സവത്തിനിടെയാണ് ബോംബെറുണ്ടായത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. നിരവധി പേര്‍ ക്ഷേത്ര പരിസരത്ത് നില്‍ക്കുമ്പോഴാണ് ബോംബെറിഞ്ഞത്. കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഉത്സവത്തിനെത്തിയവരെ വാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ബോധപൂര്‍വം അക്രമുണ്ടാക്കാനുള്ള ആര്‍എസ്എസ്സിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്ന്  സംശയിക്കുന്നു. ഈ മാസം തൊക്കിലങ്ങാടിയിലെ സുധീഷ് മന്ദിരത്തിന് നേരെ അക്രമം നടന്നിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ എം പ്രകടനം നടത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top