25 December Wednesday

തുളു അക്കാദമിക്ക് കെട്ടിടം പണിയും

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017
കാസര്‍കോട് > കേരള തുളു അക്കാദമിക്കായി സംസ്ഥാന സര്‍ക്കാര്‍ ഹൊസങ്കടിക്ക് സമീപം ദുര്‍ഗിപ്പള്ളയില്‍ നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് തുളു അക്കാദമിക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ മഞ്ചേശ്വരം ഗോവിന്ദപൈ നിവാസില്‍ (ഗിളിവിണ്ടു) ചേര്‍ന്ന അക്കാദമി യോഗം തീരുമാനിച്ചു. ഓഫീസ് കെട്ടിടത്തിനൊപ്പം ചുറ്റുമതിലും നിര്‍മിക്കും. നവംബറില്‍ തറക്കല്ലിടാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. കലക്ടര്‍ കെ ജീവന്‍ബാബു, അക്കാദമി പ്രസിഡന്റ് പി എസ് പുണിഞ്ചിത്തായ, സെക്രട്ടറി ബാലകൃഷ്ണ ഷെട്ടിഗാര്‍, ഉമേഷ് സാലിയാന്‍, നാരായണ റാവു, രവീന്ദ്ര റൈ, രാജു സ്റ്റീഫന്‍ ഡിസൂസ, രാമകൃഷ്ണ കടമ്പാര്‍, വിശ്വനാഥ കുദൂര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top