21 November Thursday

രക്ഷാബന്ധന്‍ നിര്‍ബന്ധമാക്കല്‍ നാടിന്റെ പൊതുസ്വാതന്ത്യ്രം തകര്‍ക്കും: ടി പത്മനാഭന്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 4, 2017

തളിപ്പറമ്പ് > കേന്ദ്രം രക്ഷാബന്ധന്‍ നിര്‍ബന്ധമാക്കാന്‍ ആവശ്യപ്പെടുന്നത് രാജ്യത്തിന്റെ പൊതുസ്വാതന്ത്യ്രം തകര്‍ക്കുമെന്ന് കഥാകൃത്ത് ടി പത്മനാഭന്‍ പറഞ്ഞു. കടമ്പേരി സിആര്‍സി ഓഡിറ്റോറിയത്തില്‍ പി വി കെ കടമ്പേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ രാഷ്ട്രീയ, കലാ- സാംസ്കാരിക കാലാവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചമുമ്പ് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഒമ്പതാം ക്ളാസിലെയും പത്താംക്ളാസിലെയും കുട്ടികള്‍ക്ക് സ്വാതന്ത്യ്രസമരത്തെക്കുറിച്ച് തയ്യാറാക്കി നല്‍കിയ പുസ്തകം അതിവിചിത്രമാണ്. ഗാന്ധിയും നെഹ്റുവും സുഭാഷ് ചന്ദ്രബോസുമില്ലാത്ത, എന്നാല്‍ ഇതുവരെ കേള്‍ക്കാത്തവരെ ഉള്‍പ്പെടുത്തിയ പുതുചരിത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം ചരിത്രം നിര്‍മിക്കാന്‍ ആരാണ് ഇവര്‍ക്ക് അവകാശം നല്‍കിയത്. കേരളത്തില്‍ ഇവ പൊടുന്നനെ നടപ്പില്‍ വരുത്താന്‍ പ്രയാസപ്പെടും. പതുക്കെ എല്ലാം ഇവിടെയും വരും- പത്മനാഭന്‍  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top