23 December Monday

കീഴൂരില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍നിന്ന് 7 സ്റ്റീല്‍ ബോംബ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2017

ഇരിട്ടി > കീഴൂരിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍നിന്ന് ഉഗ്രശേഷിയുള്ള ഏഴ് സ്റ്റീല്‍ ബോംബ് പൊലീസ് പിടികൂടി. വൈരീഘാതകന്‍ ക്ഷേത്രത്തിന്റെയും അങ്കണവാടിയുടെയും പരിസരത്തെ പറമ്പില്‍ ബക്കറ്റിലാക്കി ചാക്കുകൊണ്ട് മൂടി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ഇവ സമീപകാലത്ത് നിര്‍മിച്ചതാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇരിട്ടി എസ്ഐ പി സി സഞ്ജയ്കുമാര്‍, എഎസ്ഐ കെ കെ രാജേഷ്, കണ്ണൂര്‍ ബോംബ് സ്ക്വാഡിലെ ബിനീഷ്, ജിതേഷ്, രഞ്ജിത്ത്, ശ്രീഗീത് എന്നിവരുള്‍പ്പെട്ട സംഘം ബോംബുകള്‍ നിര്‍വീര്യമാക്കി. കാട് തെളിക്കാനെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തി പൊലീസില്‍ അറിയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top