27 December Friday

യെസ് പ്രസ് ബുക്സ് നോവല്‍ അവാര്‍ഡ് വി എം ദേവദാസിന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 19, 2017

കൊച്ചി > യെസ് പ്രസ് ബുക്സ് ഏര്‍പ്പെടുത്തിയ നോവല്‍ പുരസ്കാരം വി എം ദേവദാസിന്. 15,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
അഷ്ടമൂര്‍ത്തി, ഗ്രേസി, മനോജ് വെങ്ങോല എന്നിവരടങ്ങുന്ന ജൂറിയാണ് പരിഗണനയ്ക്ക് ലഭിച്ച നൂറോളം നോവലുകളില്‍നിന്ന് ദേവദാസിന്റെ 'ചെപ്പും പന്തും' എന്ന നോവല്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 26ന് വൈകിട്ട് നാലിന് പെരുമ്പാവൂര്‍ ദര്‍ശനം ചേമ്പേഴ്സില്‍ വയലാര്‍ അവാര്‍ഡ് ജേതാവ് ടി ഡി രാമകൃഷ്ണന്‍ അവാര്‍ഡ് നല്‍കും.

തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ദേവദാസ് ചെന്നൈയിലെ ഒരു ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. പത്തിലേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top