കാസര്‍കോട് > കാസര്‍കോട് തൃക്കരിപ്പൂരില്‍ നിന്ന് കാണാതായ യുവാവ് അഫ്ഗാനിസ്ഥാനിലെ ഐഎസ് അധീന മേഖലയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
കാസര്‍കോട് തൃക്കരിപ്പൂര പടന്ന സ്വദേശി ഹഫിസുദ്ദീന്‍(24) ആണ് അഫ്ഗാന്‍ സേനയുടെ ഡ്രോണ്‍ ആകേമണത്തില്‍ കൊല്ലപെട്ടതായി ബന്ധുക്കള്‍ക്ക് ഞായറാഴ്ച ടെലിഗ്രാം ലഭിച്ചത്. മൃതദേഹം അഫ്ഗാനില്‍ തന്നെ കബറടക്കിയതായും അറിയിച്ചു. ഹഫീസിനൊപ്പം കാണാതായ ഒരാളാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.
പടന്നതില്‍ നിന്ന് കാണാതായ 11 പേരും ഐഎസ് ബന്ധം ഉള്ളളവരാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കണാതായ ഇവരുടെ തലവനാണ് ഹഫിസുദ്ദീന്‍ എന്നാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..