26 December Thursday

'വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതി' കാട്ടാക്കടയില്‍ വിവരങ്ങള്‍ ഇനി വെബ്സൈറ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 3, 2017
തിരുവനന്തപുരം > കാട്ടാക്കട മണ്ഡലത്തിലെ 'വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതി' യുടെ വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. ഐ ബി സതീഷ് എംഎല്‍എ, ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ, ലാന്‍ഡ് യൂസ് ബോര്‍ഡ് കമീഷണര്‍ എ നിസാമുദീന്‍, ജലസമൃദ്ധി കോ-ഓര്‍ഡിനേറ്റര്‍ റോയ് മാത്യു, ശുചിത്വമിഷനിലെ ഹരികൃഷ്ണന്‍, ശാസ്ത്ര സാഹിത്യ പരിഷത്തിലെ വി ഹരിലാല്‍ എന്നിവര്‍    പങ്കെടുത്തു. ംംം.ഷമഹമമാൃെറവശ.രീാ എന്നതാണ് വെബ്സൈറ്റ് അഡ്രസ്.
 
മണ്ഡലത്തില്‍ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി 2016 നവംബര്‍ ഒന്നിന് സ്കൂളുകളില്‍ തുടക്കമിട്ട ജലക്ളബ് രൂപീകരണം മുതല്‍ കഴിഞ്ഞ ഒരുവര്‍ഷം സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളുമടക്കമാണ് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. ജലസമൃദ്ധി പദ്ധതിയുടെ നിര്‍വഹണരീതി, മണ്ഡലത്തിലെ ആറ് പഞ്ചായത്തിലെയും തോടുകള്‍, കുളങ്ങള്‍, കനാലുകള്‍, പൊതുകിണറുകള്‍ എന്നിവയെ സംബന്ധിച്ച പൂര്‍ണമായ വിവരങ്ങളോടൊപ്പം ജലാശയങ്ങളില്‍ ജലലഭ്യത വര്‍ദ്ധിപ്പിക്കാനാവശ്യമായ ശാസ്ത്രീയ നിര്‍ദേശങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ ലഭിക്കും. ഓരോ പഞ്ചായത്തിലേയും വാര്‍ഡ് അടിസ്ഥാനത്തില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കുന്നത് പദ്ധതി ആസൂത്രണത്തിന് ഏറെ സഹായകമാകും. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍  'കര്‍മപഥത്തിലൂടെ' എന്ന ലിങ്കിലും കാട്ടാക്കട മണ്ഡലത്തിലെ ജലവിഭവങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഉപഗ്രഹ ഭൂപടത്തില്‍ ഉള്‍ക്കൊള്ളിച്ച് 'ഭൂപടങ്ങള്‍' എന്ന ലിങ്കിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് സ്വന്തം ചുറ്റുപാടുകളില്‍ സ്വീകരിക്കേണ്ട ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങളും  അഭിപ്രായങ്ങളും രേഖപ്പെടുത്താനുള്ള അവസരവും  വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹേഷ് എ ആര്‍ ആണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
 
നാളെയുടെ തലമുറയ്ക്കായ് ജീവജലം കരുതിവയ്ക്കുവാന്‍ നടത്തുന്ന മനുഷ്യസാധ്യമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നാട് ഉണ്ടാകണമെന്ന് ഐ ബി സതീഷ് എംഎല്‍എ അഭ്യര്‍ഥിച്ചു.
 
 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top