27 December Friday

കന്യാസ്‌ത്രീയുടെ പരാതി: അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 26, 2018

കോട്ടയം > കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്നതുമായി ബന്ധപ്പെട്ട് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ സംഭവത്തിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു. കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച് കേസുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്‌പി യുടെ ജോലി ഭാരം കണക്കിലെടുത്താണ് നടപടി.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഗിരീഷ് പി സാരഥിയായിരിക്കും കേസ് അന്വേഷിക്കുക. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാ.ജെയിംസ് എര്‍ത്തയിലാണ് പ്രതിസ്ഥാനത്ത്. പരാതിക്കാരിയുടെ ചിത്രം പ്രസിദ്ധീകരിച്ച കേസില്‍ മിഷനറീസ് ഓഫ് ജീസസ് നേതൃത്വത്തിനെതിരെയാണ് അന്വേഷണം നടക്കുന്നത്. സഭാ വക്താവ് സിസ്റ്റര്‍ അമലയെ ചോദ്യംചെയ്യുന്നതിനായി കഴിഞ്ഞ ദിവസം പൊലീസ് നോട്ടിസ് അയച്ചിരുന്നു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top