29 December Sunday

വിലക്കയറ്റത്തിന് കാരണം അരിവിഹിതം നല്‍കാത്ത കേന്ദ്രം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 1, 2017

തിരുവനന്തപുരം>സംസ്ഥാനത്ത് അരിവില കൂടാന്‍ കാരണം അര്‍ഹമായ അരിവിഹിതം നല്‍കാത്ത കേന്ദ്ര നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അല്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കൊണ്ടല്ല അരിവില കൂടിയത്.അര്‍ഹമായ അരിവിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘം കേന്ദ്രത്തെ സമീപിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അരിവില കൂടിയത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.  മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു.

എം ഉമ്മറാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.അരിവില കൂടിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി പി തിലോത്തമന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top