23 December Monday

സംഗീത സംവിധായകന്‍ എസ് ബാലകൃഷ്‌ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

തിരുവനന്തപുരം > സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.  ഇന്ന് രാവിലെ ചെന്നൈയില്‍ വച്ചായിരുന്നു ബാലകൃഷ്ണന്‍ അന്തരിച്ചത്.റാംജി റാവ് സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍,ഗോഡ്ഫാദര്‍, കിലുക്കാംപെട്ടി , മിസ്റ്റര്‍ ആന്റ് മിസിസ്, വിയറ്റ്നാം കോളനി, നക്ഷത്രകൂടാരം തുടങ്ങി 14 സിനിമകളുടെ സംഗീതം നിര്‍വഹിച്ചു.

80ലേറെ മലയാള ചലചിത്രഗാനങ്ങള്‍ എസ് ബാലകൃഷ്ണന്റേതായുണ്ട്. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയാണ്. ആദ്യം കോയാമ്പത്തൂരിലും പിന്നീട് ചെന്നൈയിലുമായി ഏറെനാളായി തമിഴ്‌നാട്ടിലായിരുന്നു. ശ്രീവത്സന്‍, വിമല്‍ ശങ്കര്‍ എന്നിവര്‍ മക്കളാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top