27 December Friday

കേശവാനന്ദ ഭാരതിയും ആധാറും: അന്നും സിക്രി ഇന്നും സിക്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 26, 2018

കൊച്ചി > സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ വാദം കേള്‍ക്കല്‍ നടന്ന രണ്ടുകേസുകളിലും ഇടം നേടിയത് രണ്ട് 'സിക്രി'മാര്‍. 68 ദിവസം നീണ്ടുനിന്ന കേശവാനന്ദ ഭാരതി കേസാണ് സുപ്രീംകോടതിയില്‍ ഏറ്റവും അധികം ദിവസം വാദം കേട്ടത്.

1973 ഏപ്രില്‍ 24നാണ് കേശവാനന്ദ ഭാരതി കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. അക്കാലത്ത് ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് എം സിക്രി ആയിരുന്നു കോടതിയില്‍ ആദ്യം വിധി വായിച്ചത്. ആറ് ജഡ്‌ജിമാര്‍ ജസ്റ്റിസ് സിക്രിയുടെ നിലപടിനോട് യോജിച്ചു. ജസ്റ്റിസ് റേയും, മാത്യു അടക്കം മറ്റ് ആറു ജഡ്ജിമാര്‍ ഭൂരിപക്ഷ വിധിയോട് വിയോജിച്ചില്ല.

ഇന്ന് 35 വര്‍ഷങ്ങള്‍ക്കപ്പുറം മറ്റൊരു ചരിത്രവിധികൂടി സുപ്രീംകോടതി പ്രസ്താവിച്ചിരിക്കുന്നു. കേശവാനന്ദ ഭാരതി കേസിനു ശേഷം ഏറ്റവും അധികം ദിവസം വാദം നടന്ന് ആധാര്‍ കേസിലാണ്. അഞ്ച് ജഡ്ജിമാര്‍ അടങ്ങുന്ന ഭരണഘടന ബെഞ്ച് 38 ദിവസം. ഇന്ന് നിര്‍ണായക വിധി പ്രസാതിവിച്ചപ്പോള്‍ ആദ്യം വിധി വായിച്ചത് ജസ്റ്റിസ് എ കെ സിക്രിയാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top