29 December Sunday

തമിഴ്‌നാട്ടില്‍ ഇന്നുമുതല്‍ പെപ്സിയും കൊക്കക്കോളയും വില്‍ക്കില്ലെന്ന് വ്യാപാരികള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 1, 2017

ചെന്നൈ> തമി‌ഴ്‌നാട്ടില്‍ ഇന്നുമുതല്‍ പെപ്സി, കൊക്കക്കോള തുടങ്ങിയ ഉല്‍പന്നങ്ങള്‍ വില്‍ക്കില്ലെന്ന്  വ്യാപാരി വ്യവസായി സംഘടനകള്‍.കടുത്ത വരള്‍ച്ചയില്‍ കുടിവെള്ളം പോലും ഇല്ലാതെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴും  ഈ കുത്തക കമ്പനികള്‍ ജലമൂറ്റ് തുടരുന്നതില്‍ പ്രതിഷേധിച്ചാണ് കടുത്ത നിലപാടെടുത്തത്. മാര്‍ച്ച് ഒന്നുമുതല്‍ പെപ്സിയും കൊക്കക്കോളയും വില്‍ക്കരുതെന്നു നേരത്തെ തന്നെ വ്യാപാരികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

തമി‌ഴ്‌നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ, തമിഴ്നാട് ട്രേഡേഴ്‌സ്‌ ഫെഡറേഷന്‍ എന്നീ സംഘടനകളാണ് കൊക്കക്കോളക്കും  പെപ്സിക്കും എതിരെ നില്‍ക്കുന്നത്.  ഈ രണ്ടു സംഘടനകളിലുമായി 15 ലക്ഷം വ്യാപാരികളുണ്ട്.

ജലചൂക്ഷണത്തിന് പുറമെ ഉല്‍പന്നങ്ങളില്‍ വിഷാംശമുള്ളതായി പരിശോധനകളില്‍ വ്യക്തമായ സ്ഥിതിക്ക് ഇതു വില്‍ക്കുന്നത് കുറ്റകരമാണെന്നാണ് സംഘടനയുടെ നിലപാട്. മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥസംഘത്തിന്റെ പിന്തുണയും ഇതിനുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top